ബൈക്കിൽ കഞ്ചാവ് കടത്തിയ മൂന്നുപേർ പിടിയിൽ

ചങ്ങനാശ്ശേരി: ബൈക്കിൽ കഞ്ചാവ് കടത്തിയ യുവാക്കളെയും ഇവർക്ക് കഞ്ചാവ് വിതരണം ചെയ്തിരുന്ന യുവാവിനെയും എക്‌സൈസ് സംഘം പിടികൂടി.നെടുംകുന്നം പാറയ്ക്കൽ മാനങ്ങാടിവീട്ടിൽ അനുക്കുട്ടൻ(19) കങ്ങഴ കാഞ്ഞിരപ്പാറ കാരമല സ്രാമ്പിക്കൽ െജയ്‌മോൻ(19) എന്നിവരെയും ഇവർക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്ന നെടുമണ്ണി മുണ്ടുമല വടക്കുംമുറി വീട്ടിൽ ടിസണി (19)നെയുമാണ് പോലീസ് പിടികൂടിയത്. ബൈക്കിലുണ്ടായിരുന്നവരിൽനിന്ന് 200ഗ്രാം കഞ്ചാവും ടിസണിന്റെ വീട്ടിൽനിന്ന് ഒന്നര കിലോ കഞ്ചാവും പിടിച്ചെടുത്തു.

ചങ്ങനാശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് ജോണും സംഘവും കഴിഞ്ഞദിവസം മാമ്മൂട് കൊച്ചുറോഡ്-പാലമറ്റം റോഡിൽ വാഹന പരിശോധന നടത്തവെയാണ് െജയ്‌മോനെയും അനുക്കുട്ടനെയും പിടികൂടിയത്. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മൊത്തവിതരണക്കാരനായ ടിസണെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്.

Leave A Reply