മി​നി ലോ​റി​യി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം

മാ​ന​ന്ത​വാ​ടി : മി​നി ലോ​റി​യി​ടി​ച്ച് യു​വാവിന് ദാരുണാന്ത്യം . പ​യ്യ​ന്പ​ള്ളി നി​ട്ട​മ്മാ​നി പ​രേ​ത​നാ​യ മു​ണ്ട​ൻ-​കീ​ര ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ച​ന്ദ്ര​നാ​ണ്(40) ഇ​ന്ന​ലെ പു​ല​ർ​ച്ചെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി വീ​ടി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​നി​ന്നാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി​യ​ത്. മാ​ന​ന്ത​വാ​ടി ക്ഷീ​ര​സം​ഘം ജീ​വ​ന​ക്കാ​ര​നാ​ണ്. ഭാ​ര്യ: ര​മ പാ​ലോ​ട്ട്. ഒ​രു കു​ട്ടി​യു​ണ്ട്.

Leave A Reply