ലോകത്തിൽ അതിവേഗം വളരുന്ന പത്ത് നഗരങ്ങളിൽ മലപ്പുറം ഒന്നാമത്

ലോകത്തിലെ അതിവേഗത്തില്‍ വളരുന്ന പത്ത് നഗരങ്ങളിൽ മലപ്പുറം ഒന്നാമത്. അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ദി ഇക്കണോമിസ്റ്റ് മാഗസിന്റെ 2015-20 പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലപ്പുറം കൂടാതെ കോഴിക്കോടും കൊല്ലവും ആദ്യ പത്ത് നഗരങ്ങളിലെ പട്ടികയിൽ ഉണ്ട്.

ജനസംഖ്യ അടിസ്ഥാനത്തിൽ 2015- 20 കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയാണ് മലപ്പുറം ഒന്നാം സ്ഥാനത്തെത്തിയത്. വിയറ്റ്‌നാമിലെ കാന്‍ തോ ആണ് രണ്ടാം സ്ഥനത്ത്. കോഴിക്കോട് നാലാമതും കൊല്ലം പത്താമതുമെത്തി. തൃശ്ശൂരിന് 13-ാം സ്ഥാനമുണ്ട്. ഇന്ത്യയില്‍ വേഗത്തിൽ വളരുന്ന നാലു നഗരങ്ങളും കേരളത്തിലാണെന്നത് ശ്രദ്ധേയമാണ്.

2015 മുതല്‍ അഞ്ചു വര്‍ഷത്തെ വളര്‍ച്ചാ നിരക്കു കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കോഴിക്കോട് 34.5 ശതമാനവും കൊല്ലം 31.1 ശതമാനവും വളര്‍ച്ചയാണ് കൈവരിച്ചത്. ആദ്യ പത്തില്‍ മൂന്ന് സ്ഥാനങ്ങള്‍ വീതം ഇന്ത്യയിലേയും ചൈനയിലേയും നഗരങ്ങള്‍ക്കാണ്. ജനസംഖ്യാടിസ്ഥാനത്തിൽ 2040 ല്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുമെന്നും ദ ഇക്കണോമിസ്റ്റ് വിലയിരുത്തുന്നു.

Leave A Reply