പൗരത്വനിയമ ഭേദഗതി ; മുഖ്യമന്ത്രി ഒളിച്ചുകളിക്കുന്നു : എം.എം. ഹസൻ

കല്പറ്റ: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ  മുഖ്യമന്ത്രി ഒളിച്ചുകളിക്കുകയാണെന്ന് മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു .യു.ഡി.എഫ്. ജില്ലാ നേതൃയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിൽക്കുന്ന കോൺഗ്രസിനോട് ഉള്ളിലിരിപ്പെന്താണെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. ഡൽഹിയിലെ രാംലീല മൈതാനിയിൽ പൗരത്വ നിയമഭേദഗതിക്കെതിരേ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത് കോൺഗ്രസാണ്. കേരളത്തിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കാൻ സാധിച്ചത് പ്രതിപക്ഷത്ത് യു.ഡി. എഫ് ആയതുകൊണ്ട് മാത്രമാണ് . ഗവർണർക്കെതിരേ ഒരക്ഷരം പറയാൻ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ആ ദൗർബല്യം മറികടക്കാനാണ് കോൺഗ്രസിനെ കുറ്റം പറയുന്നതെന്നും എം.എം. ഹസൻ പറഞ്ഞു.

Leave A Reply