വിലത്തകർച്ച; നീലഗിരിയിലെ തേയിലത്തോട്ടങ്ങൾ പ്രതിസന്ധിയിൽ

ഗൂഡല്ലൂർ:  ഗുണനിലവാരത്തിൽ ദക്ഷിണേന്ത്യയിലെ മികച്ച തേയിലയായ നീലഗിരി തേയില ഇന്ന്   പ്രതിസന്ധികളോട് മല്ലിടുകയാണ് . ആഗോളവിപണിയിലെ വിലത്തകർച്ചയാണ് പ്രതിസന്ധിക്കുള്ള കാരണം . ഇതോടെ ജില്ലയിലെ അറുപതിനായിരത്തോളം വരുന്ന ചെറുകിട കർഷകരുടെ  നിത്യജീവിതം താറുമാറായി  . പലരും കൃഷി ഉപേക്ഷിച്ച് മറ്റുമേഖലയിലേക്ക് ചേക്കേറി.

2000-ത്തിൽ കിലോയ്ക്ക് 20 രൂപ വിലയുണ്ടായിരുന്ന പച്ചത്തേയിലയ്ക്ക് ഇപ്പോൾ ശരാശരി 11 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ . തൊഴിലാളികൾക്കുള്ള കൂലിയും മറ്റു വരവുചെലവും താരതമ്യപ്പെടുത്തുമ്പോൾ കർഷകന് മെച്ചമൊന്നുമില്ലെന്നു തന്നെ പറയാം . ഇതിനാൽ പലതോട്ടങ്ങളും വേണ്ട പരിചരണം ലഭിക്കാതെ നശിച്ചുതുടങ്ങി . തേയിലക്കൃഷിയെ അപേക്ഷിച്ച് പരിപാലനച്ചെലവും മറ്റുതൊഴിൽദിനങ്ങളും കുറവുമതിയെന്നതിനാൽ ചെറുകിടകർഷകർ പലരും കാപ്പിക്കൃഷിയിലേക്ക് തിരിഞ്ഞു .

പ്രതിസന്ധികൾ കാരണം ചെറുകിട ഫാക്ടറികളും പൂട്ടിയ നിലയിലാണ്. തൊഴിൽമേഖലയിലും കടുത്തപ്രതിസന്ധി തുടരുകയാണ് .

Leave A Reply