നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ

സുൽത്താൻബത്തേരി:  കർണാടകയിൽനിന്നും ബസിൽ ഒളിപ്പിച്ചുകടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സ്വദേശി ലാൽസിങ്ങി (43) നെ മുത്തങ്ങ എക്സൈസ് അറസ്റ്റ് ചെയ്തു . ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത് .

കർണാടക ആർ.ടി.സി. ബസിലെ യാത്രക്കാരനായിരുന്നു പ്രതി . ഇയാളുടെ പക്കൽ നിന്നും 30 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് .പാർസൽ കെട്ടുകളായും ബാഗുകളിലുമാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ. സുനിൽ, മുഹമ്മദ് അബ്ദുൾസലിം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന .

Leave A Reply