കാർ വയലിലേക്ക് മറിഞ്ഞ് അപകടം ; ഒരാൾക്ക് പരുക്ക്

പനമരം:  കാർ വയലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതിക്ക് പരുക്കേറ്റു . ഇരിട്ടി സ്വദേശിയായ യുവതിക്കാണ് പരുക്കേറ്റത് . ചൊവ്വാഴ്ച ഉച്ചയ്ക്ക് പനമരം മാത്തൂർ ഇറക്കത്തിൽ വെച്ചായിരുന്നു അപകടം.

ഇറക്കം ഇറങ്ങുന്നതിനിടയില്‍ പനമരം ഭാഗത്തേക്ക് വരികയായിരുന്ന കാർ പെട്ടെന്ന് ബ്രെയിക്ക് ചെയ്തപ്പോൾ പുറകിൽ നിന്നുവന്ന കാർ ഇടിക്കുകയായിരുന്നു . ഇതോടെ മുന്നിലെ കാർ വയലിലേക്ക്   മറിഞ്ഞു  . പരുക്കേറ്റ യുവതി പനമരം ഗവ. ആശുപത്രിയിൽ ചികിത്സ തേടി.

Leave A Reply