അനൗൺസ്മെന്റ് ജീപ്പ് മറിഞ്ഞ് അപകടം

തേറ്റമല:  വെള്ളമുണ്ട എട്ടേനാലിൽ അനൗൺസ്മെന്റ് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . മേഖലയിൽ നടക്കുന്ന ‘ആരവം’ ഫുട്ബോൾ ടൂർണമെന്റിന്റെ പ്രചാരണം നടത്തുകയായിരുന്ന അനൗൺസ്മെന്റ് ജീപ്പാണ് അപകടത്തിൽപ്പെട്ടത് .

ജീപ്പിലുണ്ടായിരുന്ന എട്ടേനാല്‌ സ്വദേശികളായ അജി (25), റാഷിദ് (28) എന്നിവർക്ക് പരുക്കേറ്റു . ഇവരെ വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു . തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തേറ്റമലയിലായിരുന്നു സംഭവം . കലുങ്കിന് മുകളിൽനിന്ന് ജീപ്പ് താഴേക്ക് മറിയുകയായിരുന്നു.

Leave A Reply