എൻ.എസ്.എസ്. ക്യാമ്പിലെ മർദ്ദനം ; നാലുപേർക്ക് മുൻകൂർജാമ്യം

മാനന്തവാടി:  കൊമ്മയാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിലെ എൻ.എസ്.എസ്. ക്യാമ്പിൽ അതിക്രമിച്ച് കയറി അധ്യാപകനേയും വിദ്യാർഥികളേയും ആക്രമിച്ച കേസിൽ നാലുപേർക്ക്  ജില്ലാകോടതി മുൻകൂർജാമ്യം അനുവദിച്ചു . ക്രിസ്മസ് ദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . കല്ലോടി സെയ്ന്റ് ജോസഫ് സ്കൂളിലെ എൻ.എസ്.എസ്. ക്യാമ്പാണ് കൊമ്മയാട് സെയ്ന്റ് സെബാസ്റ്റ്യൻസ് യു.പി. സ്കൂളിൽ വെച്ച് നടത്തിയത് .

വൈകുന്നേരം നാലുമണിയോടെ ജീപ്പിലെത്തി ക്യാമ്പിൽ അതിക്രമിച്ച് കയറിയ യുവാക്കൾ പ്രശ്നങ്ങൾ സൃഷ്ടിക്കുകയായിരുന്നു . സ്കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിച്ച യുവാക്കളോട് പുറത്തുപോകാൻ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം.യു. തോമസ് ആവശ്യപ്പെട്ടു. എന്നാൽ പുറത്തുപോകാൻ തയ്യാറാവാതെ യുവാക്കൾ അസഭ്യം പറയുകയും അധ്യാപകനെയും വിദ്യാർഥികളെയും ആക്രമിക്കുകയായിരുന്നു .

സ്‌കൂളിൽ അതിക്രമിച്ച് കയറിയതിനും അസഭ്യം പറഞ്ഞതിനും കൈയേറ്റം ചെയ്തതിനും അധ്യാപകന്റെ ജോലി തടസ്സപ്പെടുത്തിയതിനുമാണ് വെള്ളമുണ്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് .

Leave A Reply