താമരശ്ശേരിചുരത്തിൽ നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു

താമരശ്ശേരി :  താമരശ്ശേരിചുരം റോഡിൽ നിയന്ത്രണം വിട്ടതിനെ തുടർന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞു. യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ ചുരത്തിലെ ഒന്നാംവളവിലെ കൂന്തളംതേര് ബസ്‌സ്റ്റോപ്പിന് സമീപത്തായിരുന്നു സംഭവം . ദേശീയപാതയിലെ കുഴി വെട്ടിച്ചുമാറ്റുന്നതിനിടെ കാർ താഴേക്കു പതിക്കുകയായിരുന്നു .

അപകടത്തിൽ കാർ പൂർണമായും തകർന്നു. കോഴിക്കോട് മൂഴിക്കൽസ്വദേശികളായ മൂന്നുയാത്രക്കാരായിരുന്നു കാറിലുണ്ടായിരുന്നത്. താമരശ്ശേരിപോലീസും ചുരം സംരക്ഷണസമിതി പ്രവർത്തകരും ചേർന്നാണ് ഇവരെ മുകളിലെത്തിച്ചത്. പരുക്കേറ്റവരെ ഈങ്ങാപ്പുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Leave A Reply