31-കാരിയെ ഭർത്താവും സുഹൃത്തും ചേർന്ന് ബലാത്സംഗം ചെയ്തതായി പരാതി

പുല്പള്ളി:  ഭർത്താവും സുഹൃത്തും ചേർന്ന് 31 കാരിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഡിസംബർ 18-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് . വീടിന് സമീപത്തുള്ള നെൽപ്പുരയിൽ കാവൽ നിൽക്കാനുണ്ടെന്ന് പറഞ്ഞ് ഭർത്താവ് യുവതിയെ രാത്രിയിൽ കൂട്ടികൊണ്ടുപോയി .  തുടർന്ന് സുഹൃത്തിനേയും വിളിച്ചുവരുത്തി ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് പരാതി.

സംഭവത്തിനുശേഷം യുവതി മാനസികമായി തകർന്നു . ഇത് ശ്രദ്ധയിൽപ്പെട്ട  മക്കൾ  കഴിഞ്ഞ 22-ന് യുവതിയുടെ പിതാവിനേയും ബന്ധുക്കളെയും വിവരം  അറിയിച്ചു  . തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം ഇവരെ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിന് ശേഷം യുവതി അടുത്ത ബന്ധുവിനോട് പീഡന വിവരം    തുറന്നുപറയുകയായിരുന്നു  .

തുടർന്നാണ് ഇവർ പുല്പള്ളി സ്റ്റേഷനിൽ പരാതി നൽകിയത് . പുല്പള്ളി പോലീസ് ഭർത്താവിനും സുഹൃത്തിനുമെതിരെ കൂട്ട ബലാത്സംഗത്തിന് കേസെടുത്തു. സംഭവത്തിനു ശേഷമേ ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

Leave A Reply