ഇന്ത്യയിലെ ബാങ്കുകളുടെ കെടുകാര്യസ്ഥത കേട്ട് ലണ്ടൻ കോടതി ഞെട്ടി

ലണ്ടൻ: വായ്പയെടുത്തു മുങ്ങിയ വിജയ് മല്യയുടെ കേസ് കേട്ട കോടതി ഇന്ത്യയിലെ ബാങ്കുകളുടെ ഉത്തരവാദിത്തമില്ലായ്മ കണ്ട് ഞെട്ടുക തന്നെ ചെയ്തു. മല്യയുടെ കിങ്ഫിഷർ എയർലൈൻസിനു വായ്പ കൊടുക്കുന്നതിനു മുൻപ് അതിന്റെ സാമ്പത്തികക്ഷമത ബാങ്കുകൾ‌ ഉറപ്പാക്കാതിരുന്നതിൽ വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത്‌നോട്ട് അദ്ഭുതം രേഖപ്പെടുത്തി. വായ്പ കിട്ടാൻ കിങ്ഫിഷർ നൽകിയ അപേക്ഷകളിലെ വിവരങ്ങൾ പരിശോധിക്കുന്നതിൽ ബാങ്കുകൾ പരാജയപ്പെട്ടു. വായ്പയ്ക്കുള്ള ഗാരന്റി രേഖാമൂലം ഉറപ്പാക്കുന്നതിലും ബാങ്കുകൾ പരാജയമായിരുന്നു. ബാങ്കുകൾ തുടർച്ചയായി വരുത്തിയ കഴിവുകേട് ബോധപൂർവവും ഗൂഢലക്ഷ്യത്തോടെയുമായിരുന്നോ എന്ന് തന്റെ […]

Continue Reading

ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി ഇറാൻ സമ്മതിച്ചു

ടെഹ്റാൻ: ഈ മാസം ഒന്നിന് മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയതായി ഇറാൻ സമ്മതിച്ചു. പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത വിമർശനങ്ങൾക്കും ഉപരോധത്തിനുമിടെയാണ് ഇറാൻ മിസൈൽ പരീക്ഷണം തുടരുന്നത്. 2015 ലെ ഉടമ്പടിക്കു ശേഷം ആണവപദ്ധതി മരവിപ്പിച്ചെങ്കിലും ആണവശേഷിയുള്ള മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.

Continue Reading

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിക്ക് മരണാനന്തര ബഹുമതി

ന്യൂയോർക്ക്: തുർക്കിയിലെ സൗദി കോൺസുലേറ്റിൽ വധിക്കപ്പെട്ട സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി ഉൾപ്പെടെ സത്യത്തിന്റെ സംരക്ഷകരായ മാധ്യമപ്രവർത്തകരെ ടൈം വാരിക ‘പഴ്സൻ ഓഫ് ദി ഇയർ’ ആയി തിരഞ്ഞെടുത്തു. ഫിലിപ്പീൻസിലെ മരിയ റെസ്സ, മ്യാൻമറിൽ തടവിൽ കഴിയുന്ന റോയിട്ടേഴ്സ് റിപ്പോർട്ടർമാരായ വാ ലോൺ, ക്വാവ സോവു, കഴി‍ഞ്ഞ ജൂണിൽ അക്രമികളുടെ വെടിയേറ്റ് 5 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട മേരിലാൻഡിലെ അന്നപൊലീസിലെ ‘ക്യാപിറ്റൽ ഗസറ്റ്’ എന്നിവയാണ് ഖഷോഗിക്കൊപ്പം ബഹുമാനിതരാവുന്നത്. സൗദി സർക്കാരിനെ വിമർശിച്ചതിന് ഖഷോഗി കിരാതമായി കൊല്ലപ്പെടുകയായിരുന്നു. ഫിലിപ്പീൻസിലെ ‘റാപ്ലർ’ […]

Continue Reading

ഇന്ന് അലൻ ഷുഗാർട്ട് – ചരമദിനം

അലൻ ഷുഗാർട്ട് (ജനനം:1930) ഹാർഡ് ഡിസ്ക് ഡ്രൈവിൻറെ പിതാവായാണ് അലൻ ഷുഗാർട്ട് അറിയപ്പെടുന്നത്. ഐ.ബി.എമ്മിൽ വച്ച് തന്നെ ഫ്ലോപ്പി ഡിസ്കുകളുടെ കണ്ടുപിടുത്തത്തിനും ഷുഗാർട്ട് നിർണായകമായ പങ്ക് വഹിച്ചു. സീഗേറ്റ് ടെക്നോളജി എന്ന ലോക പ്രശസ്തമായ ഹാർഡ് ഡിസ്ക് നിർമ്മാണ കമ്പനിയുടെ സ്ഥാപകനും ഷുഗാർട്ടാണ്. കമ്പ്യൂട്ടറുകളിൽ നിന്നും പോർട്ടബിൾ ഉപകരണങ്ങളിലേക്കും മൊബൈൽ ഫോണുകളിലേക്കും വരെ ഷുഗാർട്ടിൻറെ കണ്ടുപിടുത്തം കയറികഴിഞ്ഞു. ഷുഗാർട്ട് വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് സ്ഥാപനം നടത്തിയിരുന്നു. ജനനം: സെപ്റ്റംബർ 27, 1930 ലോസ് ആഞ്ചെലെസ്, കാലിഫോർണിയ മരണം : […]

Continue Reading

വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ കൊല്ലപ്പെട്ടു

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ വെടിക്കെട്ടിനിടെയുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ക്വെറിട്രോയിലെ പള്ളിക്കു പുറത്താണ് സംഭവം. വെടിക്കെട്ടിന് മുന്നോടിയായി സുരക്ഷാ മുൻകരുതലുകൾ ഒന്നും സ്വീകരിച്ചിരുന്നില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. അഞ്ചിൽ നാല് പേരും സംഭവ സ്ഥലത്തുവച്ചു മരിച്ചു. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

Continue Reading

ജോ​​ൺ കെ​​ല്ലി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നെ പ്രഖ്യാപിക്കുന്നത് വൈകിയേക്കും

വാ​​ഷിം​​ഗ്ട​​ൺ: അമേരിക്കയിൽ വൈ​​റ്റ് ഹൗ​​സ് ചീ​​ഫ് ഓ​​ഫ് സ്റ്റാ​​ഫ് ജോ​​ൺ കെ​​ല്ലി​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​നെ പ്രഖ്യാപിക്കുന്നത് വൈകിയേക്കുമെന്ന് റിപ്പോർട്ട് വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. പുതിയ ചീഫിനെ തെരഞ്ഞെടുക്കാൻ ഒന്നോ രണ്ടോ ആഴ്ച എടുത്തേക്കുമെന്നാണ് വൈറ്റ്ഹൗസ് കേന്ദ്രങ്ങൾ നൽകുന്ന വിവരം. പ്രസിഡന്‍റ് ഡോണൾഡ് ട്രംപും ഇക്കാര്യം സ്ഥിരീകരിച്ചു. ജോൺ കെല്ലിയുടെ പകരക്കാരനാകാൻ യോഗ്യതയുള്ള ഒട്ടേറെപ്പേർ തങ്ങൾക്കൊപ്പമുണ്ട് ഇവരിൽ നിന്ന് ഒരാളെ പെട്ടന്ന് തെരഞ്ഞെടുക്കുക അപ്രായോഗികമാണ്. അതിനാലാണ് പുതിയ ആളെ തെരഞ്ഞെടുക്കുന്നത് നീളുന്നതെന്ന് ട്രംപ് പറഞ്ഞു.

Continue Reading

പരിശീലനത്തിനിടെ പോർവിമാനങ്ങൾ കൂട്ടിയിടിച്ചു കാണാതായ സൈ​നി​ക​ർ മ​രി​ച്ച​താ​യി യു​എ​സ് മ​റൈ​ൻ​സ്

വാഷിംഗ്ടൺ: ജപ്പാൻ തീരത്തു പരിശീലനത്തിനിടെ പോർവിമാനങ്ങൾ കൂട്ടിയിടിച്ചു കടലിൽ വീണ് കാണാതായ അഞ്ചു യുഎസ് മറീനുകൾ മരിച്ചതായി യുഎസ് മറൈൻസ് വൃത്തങ്ങൾ അറിയിച്ചു. ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്നതിന്‍റെ പരിശീലനത്തിനിടെയാണ് എഫ്/എ 18 പോർവിമാനവും കെസി–130 റീഫ്യൂവലിംഗ് ടാങ്കറും കൂട്ടിയിടിച്ചു വീണത്. പോർവിമാനത്തിൽ 2 പേരും ടാങ്കറിൽ 5 പേരുമാണുണ്ടായിരുന്നത്. ഇതിൽ രണ്ടു പേരെ അപകടമുണ്ടായ ഉടൻ രക്ഷപ്പെടുത്തിയെങ്കിലും ഒരാൾ പിന്നീട് മരിച്ചു. ഡിസംബർ ആറിനാണ് തെക്കുപടിഞ്ഞാറൻ ജപ്പാനിലെ മുറോതോയിൽ നിന്ന് 100 കിലോമീറ്റർ അകലെ അപകടമുണ്ടായത്.

Continue Reading

പാ​ക്കി​സ്ഥാൻ യു​എ​സ് ക​രി​മ്പ​ട്ടി​ക​യി​ൽ

വാ​ഷിം​ഗ്ട​ൺ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​ത സ്വാ​ത​ന്ത്ര്യം ഹ​നി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളു​ടെ ക​രി​മ്പ​ട്ടി​ക​യി​ൽ പാ​ക്കി​സ്ഥാ​നെ​യും ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി അ​മേ​രി​ക്ക അ​റി​യി​ച്ചു. അ​ന്താ​രാ​ഷ്ട്ര മ​ത സ്വാ​ത​ന്ത്ര്യ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ക്കി​സ്ഥാ​നെ പ്ര​ത്യേ​ക ശ്ര​ദ്ധ കൊ​ടു​ക്കേ​ണ്ട രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണെ​ന്നും യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക്ക് പോം​പി​യോ പ​റ​ഞ്ഞു. പാ​ക്കി​സ്ഥാ​നി​ലെ ക്രി​സ്ത്യ​ൻ, അ​ഹ​മ്മ​ദീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ദീ​ർ​ഘ​കാ​ല​മാ​യി അ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പോം​പി​യോ വ്യ​ക്ത​മാ​ക്കി.

Continue Reading

ഫ്രാൻസിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ മരിച്ചു

പാരീസ്: ഫ്രഞ്ച് നഗരമായ സ്ട്രാസ്ബർഗിലുണ്ടായ വെടിവയ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. അന്വേഷണം ആരംഭിച്ചെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പോലീസ് നിർദേശം നൽകി. 11 പേർക്ക് പരിക്കേൽക്കുയും ചെയ്തു. ആരാണ് അക്രമത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല.

Continue Reading

പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ചു കൊന്നത് 78 സ്ത്രീകളെ

മോസ്കൊ : 8 വര്‍ഷത്തിനിടെ 78 സ്ത്രീകളെ കൊലപ്പെടുത്തിയ മുന്‍ റഷ്യന്‍ പൊലീസുകാരന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു . റഷ്യ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സീരിയല്‍ കില്ലറായ മിഖായേല്‍ പോപ്കോവിന് സൈബീരിയിലെ കോടതിയാണ് ശിക്ഷ വിധിച്ചത്. 1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 78 പേരാണ് 56 കാരനായ മിഖായേല്‍ പോപ്കോവ് എന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരതയ്ക്ക് ഇരയായത്. കൊല്ലപ്പെട്ടവരെല്ലാം സ്ത്രീകളാണ്. 56 സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളെ കോടതി ശിക്ഷിച്ചത്. 22 […]

Continue Reading