ബത്തേരി നഗരസഭ സഖ്യം: സംസ്ഥാനതലത്തിൽ തീരുമാനിക്കും -ജോസ് കെ. മാണി

സുൽത്താൻബത്തേരി: ബത്തേരി നഗരസഭയിൽ സി.പി.എമ്മിനൊപ്പം ചേർന്ന് കേരളാ കോൺഗ്രസ് (എം) ഭരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വിഷയത്തിൽ സംസ്ഥാനതലത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ. മാണി എം.പി. ബത്തേരിയിൽ പാർട്ടിയുടെ ജില്ലാ പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. കേരളാ കോൺഗ്രസ് (എം) യു.ഡി.എഫിന്റെ ഭാഗമാണ്. ഇവിടെ ചില പ്രാദേശിക വിഷയങ്ങളുണ്ട്, അത് ചർച്ചചെയ്ത് പരിഹരിക്കും. ബത്തേരി നഗരസഭയിൽ മാണിഗ്രൂപ്പിന്റെ പിന്തുണയോടെയാണ് സി.പി.എം. ഭരിക്കുന്നത്. തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ ഭാഗമായി […]

Continue Reading

ജീവനക്കാരന്റെ ആത്മഹത്യ: ബാങ്കിലേക്ക് കർഷക കോൺഗ്രസ് മാർച്ച്

വയനാട് : തലപ്പുഴ തവിഞ്ഞാൽ സർവീസ് സഹകരണബാങ്ക് ജീവനക്കാരൻ അനിൽകുമാറിന്റെ (അനൂട്ടി) ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ ബാങ്ക് ജീവനക്കാരെ മാറ്റിനിർത്തി സമഗ്ര അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കർഷക കോൺഗ്രസ് തവിഞ്ഞാൽ മണ്ഡലം കമ്മിറ്റി ബാങ്കിലേക്ക് മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് ജോഷി സിറിയക് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എസ്. സഹദേവൻ അധ്യക്ഷതവഹിച്ചു. പി.കെ. ജയലക്ഷ്മി, പി.എം. ബെന്നി, എം.ജി. ബിജു, പാറയ്ക്കൽ ജോസ്, വി.കെ. ശശികുമാർ, എം.ജി. ബാബു, സി.എം. […]

Continue Reading

എഷ്യയിലെത്തന്നെ ഏറ്റവുംവലിയ ആദിവാസി പുനരധിവാസപദ്ധതി- പ്രിയദർശിനി.

മാനന്തവാടി: അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതെ പാടികളിൽ ദുരിതജീവിതം നയിക്കുന്ന എസ്റ്റേറ്റ് തൊഴിലാളികൾക്ക് ആശ്വാസം. പാടികളിലെ ദുരിതജീവിതത്തിൽനിന്ന്‌ പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക‌് മോചനം നൽകുന്നതിനായി 48 വീടുകളാണ് നിർമിച്ചത്. പുതിയ വീടുകളിൽ ശനിയാഴ്ച ഇവർ പാലുകാച്ചും. ഗൃഹപ്രവേശനം ഗംഭീരമാക്കാൻ മന്ത്രി കടകംപള്ളിയുമെത്തും. വീടുകൾ മന്ത്രി ഗുണഭോക്താക്കൾക്ക് തുറന്നുനൽകും. പട്ടികവർഗ വികസനവകുപ്പാണ് വീട് നിർമിച്ചുനൽകിയത്. മൂന്നരലക്ഷം രൂപയാണ് ഒരു വീടിനായി ചെലവഴിച്ചത്. ഇതോടെ തോട്ടത്തിലെ മുഴുവൻ തൊഴിലാളികൾക്കും സ്വന്തമായി വീടായി. എഷ്യയിലെത്തന്നെ ഏറ്റവുംവലിയ ആദിവാസി പുനരധിവാസപദ്ധതിയാണ് പ്രിയദർശിനി.

Continue Reading

വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണം കവർന്നു

പനമരം: അഞ്ചാം മൈൽ കാരക്കാമലയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണം കവർന്നു. കാട്ടിൽ ഉസ്മാന്റെ വീട്ടിലാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെ മോഷണം നടന്നത്. വീടിന്റെ പിൻവാതിലിലെ ബോൾട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്. 10 ദിവസംമുമ്പ് ഉസ്മാന്റെ മാതാവ് മരണപ്പെട്ടിരുന്നു. വൈകുന്നേരം ആറു മണിയോടെ പ്രാർഥനാ ചടങ്ങിനായി തറവാട്ടിലേക്ക് പോയതായിരുന്നു വീട്ടുകാർ. 6.10 ഓടെയാണ് ഉസ്മാൻ നമസ്കാരത്തിനായി തൊട്ടടുത്ത പള്ളിയിലേക്ക് വീടുപൂട്ടി ഇറങ്ങിയത്. ഏതാണ്ട് അര മണിക്കൂറിനുശേഷം മകൻ അജ്നാസ് തറവാട്ടിലേക്കുള്ള പലഹാരം എടുക്കാൻ […]

Continue Reading

നവദമ്പതികൾ കൊല്ലപ്പെട്ട കേസ് പോലീസ് കുറ്റപത്രം സമർപ്പിച്ചു

മാനന്തവാടി: വെള്ളമുണ്ട 12-ാം മൈൽ പൂരിഞ്ഞിയിലെ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യയാണ് മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ വ്യാഴാഴ്ച കുറ്റപത്രം സമർപ്പിച്ചത്. നവദമ്പതികളായ വാഴയിൽ ഉമ്മറും ഭാര്യ ഫാത്തിമയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ജൂലായ് ആറിനാണ് കൊലപാതകം നടന്നത്. പ്രതിയെ പിടികൂടി 78 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിക്കാൻ സാധിച്ചത് പോലീസിന്റെ നേട്ടമാണ്. അറസ്റ്റ്ചെയ്ത് 90 ദിവസം കഴിഞ്ഞാൽ ജാമ്യംലഭിക്കാനുള്ള സാധ്യതയുണ്ട്. കൃത്യം നടത്തിയ തൊട്ടിൽപാലം […]

Continue Reading

കീടനാശിനി കലർന്ന പച്ചക്കറികൾക്ക് വിട നൽകി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ

പു​ൽ​പ്പ​ള്ളി: ഇതരസം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ത്തു​ന്ന കീ​ട​നാ​ശി​നി നി​റ​ഞ്ഞ പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ന്ന​ത് മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി പു​ൽ​പ്പ​ള്ളി കൃ​പാ​ല​യ സ്പെ​ഷ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യ​പ​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. സ്കൂ​ളി​നോ​ട് ചേ​ർ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശ് കി​ട​ക്കു​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഒ​രു ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി വി​ള​യി​ച്ചാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ മാ​തൃ​ക​യാ​വു​ന്ന​ത്. പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ൽ പ​യ​ർ, വെ​ണ്ട, ത​ക്കാ​ച്ചി, കോ​ളി ഫ്ള​വ​ർ, ബീ​റ്റ്റു​ട്ട്, ചീ​ര, കാ​ബേ​ജ്, വെ​ള്ള​രി, ക​ക്ക​രി, പ​ട​വ​ലം, ബീ​ൻ​സ്, മു​ള​ക്, ചൂ​ര​യ്ക്കാ, […]

Continue Reading

ചെളിക്കുളമായി ആണ്ടൂർ ടൗൺ

അമ്പലവയൽ: ആണ്ടൂർ ടൗണിൽ കുടിവെള്ള വിതരണ പൈപ്പുകൾപൊട്ടി വെള്ളം പാഴാകുന്നു. റോഡിന്റെ ഇരുവശങ്ങളിലും പൊട്ടിയപൈപ്പിലൂടെ സദാനേരവും വെള്ളം പാഴാവുകയാണ്. ചെളിക്കുളമായ റോഡിലൂടെ യാത്രചെയ്യാൻ പാടുപെടുകയാണ് ടൗണിലെത്തുന്നവർ. കോട്ടൂർ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പുകളാണ് പൊട്ടിയത്. ടാങ്കിലേക്ക് വെള്ളം കൊണ്ടുപോകുന്ന പൈപ്പാണ് ഇതിലൊന്ന്. കൂടുതൽ വെള്ളം പാഴാകുന്നതും ഇതിലൂടെയാണ്. വെള്ളം പമ്പുചെയ്യുന്ന നേരങ്ങളിൽ ആണ്ടൂർ ടൗൺ വെള്ളത്തിൽ മുങ്ങുന്നത് പതിവാണ്. ടാങ്കിൽനിന്ന് വീടുകളിലേക്കുള്ള പൈപ്പാണ് മറുവശത്ത് പൊട്ടിയത്. ആണ്ടൂർ, ചീനപ്പുല്ല് പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങൾക്ക്‌ ഇതുമൂലം ജലക്ഷാമം നേരിടുന്നുണ്ട്. മാസങ്ങളായി […]

Continue Reading

രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് ഇന്നും നാളെയും

മാനന്തവാടി: രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിന് വെള്ളി, ശനി ദിവസങ്ങളിൽ പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് വേദിയാവും. കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, സൈക്കിൾ ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് ചാമ്പ്യൻഷിപ്പ്. കേരളത്തിൽ അഞ്ചാംതവണയാണ് രാജ്യാന്തര മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പ് എത്തുന്നത്. ഒമ്പത് രാജ്യങ്ങളിൽ നിന്ന്‌ രണ്ട് സൈക്ളിസ്റ്റുകൾ വീതം മത്സരത്തിൽ പങ്കെടുക്കും. ദേശീയ മത്സരവിഭാഗത്തിൽ ഇത്തവണ വനിതകൾക്കായും മത്സരം ഉണ്ടാവും. വെള്ളിയാഴ്ച ട്രയൽ റൺ നടത്തും. മത്സരങ്ങൾ ശനിയാഴ്ച […]

Continue Reading

“പൂപ്പൊലി” ഇക്കുറിയുണ്ടാകാൻ സാധ്യതയില്ല

അമ്പലവയൽ: വയനാടിന്റെ ഉത്സവമായ പൂപ്പൊലി ഇക്കുറിയുണ്ടാകാൻ സാധ്യതയില്ല. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പൂപ്പൊലി ആറാംപതിപ്പിന്റെ സാധ്യതകൾ മങ്ങുകയാണ്. സർക്കാർ അനുമതി ലഭിക്കാത്തതിനാൽ പുഷ്പമേളയ്ക്കുള്ള പ്രാരംഭ ഒരുക്കങ്ങൾപോലും അമ്പലവയൽ കാർഷിക ഗവേഷണകേന്ദ്ര (ആർ.എ.ആർ.എസ്.) ത്തിൽ തുടങ്ങിയിട്ടില്ല. പ്രളയത്തിനുശേഷം സർക്കാർ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന മേളകളും ആഘോഷങ്ങളും ഒഴിവാക്കിയ കൂട്ടത്തിലാണ് പൂപ്പൊലിയും പെട്ടിരിക്കുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്ന, വലിയ മുതൽമുടക്കുള്ള മേളയാണിത്. പ്രളയശേഷം കേരളത്തിന്റെ പുനർനിർമാണത്തിനായി യത്‌നിക്കുന്ന സംസ്ഥാന സർക്കാർ മേളയ്ക്ക് അനുമതി നൽകാൻ സാധ്യതയില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ മേളക്കുള്ള ഒരുക്കങ്ങളൊന്നും ആർ.എ.ആർ.എസിൽ […]

Continue Reading

‘എന്റെ ജീവിതമാണെന്റെ സന്ദേശം ‘

സുൽത്താൻബത്തേരി: അഴുക്കുപുരണ്ട ചുമരുകളിൽ വർണങ്ങൾ ചാലിച്ച്, ഗാന്ധിജിയുടെ ചിത്രങ്ങളും ദർശനങ്ങളും എഴുതിയും വരച്ചും ഒരു സർക്കാർ സ്കൂളിന്റെ മുഖച്ഛായതന്നെ മാറ്റിയെഴുതുകയാണ് അവിടത്തെ ഒരുകൂട്ടം വിദ്യാർഥികൾ. ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരാണ് ഈ വേറിട്ട മാതൃകതീർക്കുന്നത്. ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ആലോചനയ്ക്കിടയിലാണ് ഈയൊരാശയമുദിച്ചത്. വിദ്യാർഥികളുടെ ഈ ഉദ്യമത്തിനായി ചിത്രകലാ അധ്യാപകൻ ജെസ്ലിൻ കെനൻ ഡി. റോസാരിയോയും മറ്റു അധ്യാപകരും പി.ടി.എ.യും കൂടെനിന്നു. എൻ.എസ്.എസ്. വൊളന്റിയറും സംസ്ഥാന സ്കൂൾ […]

Continue Reading