ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു

സുൽത്താൻബത്തേരി: ഇരുവൃക്കകളും തകരാറിലായ യുവാവ് ജീവൻ നിലനിർത്താൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ മാതമംഗലത്ത് താമസിക്കുന്ന കൊച്ചുവേളിയിൽ ശ്രീവത്സന്റെ മകൻ നിധിനാണ് (22) ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നത്. ജീവൻ നിലനിർത്താൻ വൃക്ക മാറ്റിവെക്കുക മാത്രമാണ് ഏക പോംവഴിയെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ഇതിനായി 35 ലക്ഷം രൂപയോളം ചെലവ് വരും. രണ്ടുവർഷം മുമ്പാണ് നിധിന്റെ അമ്മയും നൂൽപ്പുഴയിലെ മികച്ച അങ്കണവാടി ടീച്ചർക്കുള്ള പുരസ്കാരജേതാവുമായ മീനാകുമാരി വാഹനാപകടത്തിൽ മരിച്ചത്. സഹോദരൻ വിദ്യാർഥിയാണ്. അച്ഛൻ ശ്രീവത്സന് കാര്യമായ വരുമാനമൊന്നുമില്ല. ഇനി […]

Continue Reading

മുഞ്ഞ രോഗം ; കോട്ടത്തറയിൽ ആയിരക്കണക്കിന് നെൽപാടങ്ങൾ നശിച്ചു

വയനാട് : കോട്ടത്തറയിൽ അപൂർവ്വ രോഗം ബാധിച്ച് ആയിരക്കണക്കിന് നെൽപാടങ്ങൾ നശിച്ചു. പ്രളയശേഷമാണ് മുഞ്ഞ രോഗം വ്യാപകമായത് . പാട്ടത്തിന് കൃഷി നടത്തിയ കർഷകർ ഇതോടെ പ്രതിസന്ധിയിലായി . പ്രളയത്തിന് ശേഷം നാമാവശേഷമായ നെൽകൃഷി പുനരുജ്ജീവനത്തിന്റെ പാതയിലായിരുന്നു. ഇതിനിടെയാണ് കർഷകർക്ക് തിരിച്ചടിയായി മുഞ്ഞ രോഗം ബാധിച്ചത് . വയനാട്ടിൽ ഏറ്റവും കൂടുതൽ നെൽകർഷകരുളളത് കോട്ടത്തറ പഞ്ചായത്തിലാണ് യുവാക്കൾവരെ ഇവിടെ നെൽകൃഷി ചെയ്യുന്നുണ്ട്. കോട്ടത്തറ വെന്നിയോട്ടെ ആയിരക്കണക്കിന് ഏക്കർ പാടത്തെയാണ് അപൂർവ്വ രോഗം ബാധിച്ചത്.

Continue Reading

കല്പറ്റയിൽ കുടിവെള്ളം പാഴാകുന്നു

കല്പറ്റ: കല്പറ്റ ടൗണിൽ പൈപ്പുപൊട്ടി കുടിവെള്ളം റോഡിലൂടെ ഒഴുകുന്നു. കല്പറ്റ ആനപ്പാലത്ത് ബ്ലോക്ക് ഓഫീസ് റോഡിന് സമീപത്താണ് കുടിവെള്ളം റോഡിലൂടെ ഒഴുകി പാഴാവുന്നത്.അധികൃതരെ വിവിരമറിയിച്ചിട്ടും നടപടി എടുക്കുന്നില്ലെന്നാണ് പരാതി.പൈപ്പുപൊട്ടിയപ്പോൾ മാറ്റിയിടാനായി കുഴി എടുത്തിരുന്നെന്നും എന്നാൽ ദേശീയപാതാവിഭാഗം ഓവർസീയർ പണി നിർത്തിവെക്കാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് പൈപ്പ് മാറ്റിയിടാത്തതെന്ന് കല്പറ്റ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പി. പ്രജീഷ് മോൻ പറഞ്ഞു

Continue Reading

ക്വാറി തുറക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ

പുല്പള്ളി: പാടിച്ചിറയിൽ ക്വാറി തുറക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ. പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം വർഷങ്ങൾക്ക് മുമ്പ് പ്രവർത്തിച്ചിരുന്ന ക്വാറി വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള നീക്കത്തിനെതിരേയാണ് നാട്ടുകാർ രംഗത്തെത്തിയിട്ടുള്ളത്. പ്രദേശവാസികളുടെ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്തതോടെ നാട്ടുകാരുടെ നേതൃത്വത്തിൽ ക്വാറിക്കെതിരേ പ്രക്ഷോഭം നടത്തിയിരുന്നു. തുടർന്നാണ് ക്വാറി അടച്ചിട്ടത്.ക്വാറി തുറന്നാൽ ബഹുജന പ്രക്ഷോഭം നടത്താനാണ് തീരുമാനം. ക്വാറിക്കെതിരേ കളക്ടർ, ജിയോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.

Continue Reading

കടകംപള്ളിക്ക് നേരെ ബി.ജെ.പി. യുടെ കരിങ്കൊടി പ്രതിഷേധം

മാനന്തവാടി: മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരെ മാനന്തവാടിയിൽ ബി.ജെ.പി.യുടെ പ്രതിഷേധം. രാജ്യാന്തര മൗണ്ടൻ സൈക്ളിങ് സമാപനത്തിന് ശേഷം പഞ്ചാരക്കൊല്ലിയിൽനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന മന്ത്രിക്കു നേരെ എരുമത്തെരുവിൽ െവച്ചാണ് ബി.ജെ.പി. ജില്ലാപ്രസിഡന്റ് സജി ശങ്കർ ഉൾപ്പെടെയുള്ളവർ കരിങ്കൊടി കാണിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.

Continue Reading

ഉത്പാദനം കുറഞ്ഞു ഏലം കർഷകർ ദുരിതത്തിൽ

അമ്പലവയൽ: ഭേദപ്പെട്ട വിലയുണ്ടെങ്കിലും ഉത്പാദനം കുറഞ്ഞതിന്റെ ക്ഷീണത്തിലാണ് ജില്ലയിലെ ഏലക്കർഷകർ. പ്രളയശേഷം ചെടികൾക്ക് നാശം സംഭവിച്ചതിനാൽ ഏലം ഉത്പാദനത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. മേപ്പാടി, ഇരുളം ഭാഗങ്ങളിൽ കൃഷി കൂടുതലുണ്ട്. അഞ്ചേക്കർവരെ കൃഷിയുള്ളവർ ജില്ലയിലുണ്ട്. പ്രളയകാലം കാര്യമായി ബാധിച്ചില്ലെങ്കിലും അതിനുശേഷം ചെടികൾക്ക് രോഗം ബാധിച്ചതാണ് കർഷകർക്ക് തിരിച്ചടിയായത്. മേൽമണ്ണിലെ ജൈവാംശം നഷ്ടപ്പെട്ടതിനാൽ ഏലത്തിന്റെ വേരുകൾക്ക് കേടുണ്ടായി. മൂട് ചീയൽ പല തോട്ടങ്ങളിലും വ്യാപകമായി. മേപ്പാടിയിലെ ചിലയിടങ്ങളിൽ വീശിയടിച്ച കാറ്റിൽ ഏലച്ചെടികൾ വ്യാപകമായി നിലംപൊത്തി. സെപ്റ്റംബർ മുതൽ ജനുവരി […]

Continue Reading

നിലമ്പൂർ-നാടുകാണി-പന്തല്ലൂർ റോഡിൽ കാർ മറിഞ്ഞു; യാത്രക്കാർക്ക് പരിക്ക്

പന്തല്ലൂർ: നിലമ്പൂർ-നാടുകാണി-പന്തല്ലൂർ റോഡിൽ റിച്ച്മണ്ട് കരോളിൻ എസ്റ്റേറ്റ് ഡിസ്പൻസറിക്ക് സമീപം കാർ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റു. വാഹനം ഓടിച്ചിരുന്ന മലപ്പുറം സ്വദേശി ഉബൈദി(36)നെ പരിക്കുകളോടെ പന്തല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ കൂടെ യാത്രചെയ്തിരുന്ന ഭാര്യയും കുട്ടിയും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. മലപ്പുറത്തുനിന്നും സുൽത്താൻബത്തേരിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

Continue Reading

ആയങ്കി കുടുംബസംഗമം സിനിമാതാരം അബു സലിം ഉദ്ഘാടനം ചെയ്തു

മാനന്തവാടി: മാനന്തവാടി സെയ്‌ന്റ് തോമസ് പള്ളി ഓഡിറ്റോറിയത്തിൽ നടത്തിയ തലമുറകളുടെ സംഗമം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന ആയങ്കി കുടുംബത്തിലുള്ളവരാണ് ഒത്തുചേർന്നത്. പരസ്പരം സംസാരിച്ചും ഒപ്പമിരുന്ന് ഭക്ഷണംകഴിച്ചും വീണ്ടും കാണാമെന്ന ഉറപ്പിൽ അവർ പിരിഞ്ഞു. ആയങ്കി കുടുംബസംഗമം കുടുംബാംഗവും മുൻ മിസ്റ്റർ ഇന്ത്യയും സിനിമാതാരവുമായ അബു സലിം ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ ആയങ്കി അഹമ്മദ് ഹാജി അധ്യക്ഷതവഹിച്ചു. മാനന്തവാടി ഡിവൈ.എസ്.പി. കെ.എം. ദേവസ്യ മുഖ്യാതിഥിയായി. റാഷിദ് ഗസ്സാലി കൂളിവയൽ മുഖ്യപ്രഭാഷണം നടത്തി. ചാത്തമ്പത്ത് കുഞ്ഞബ്ദുള്ള, […]

Continue Reading

മാനന്തവാടിയില്‍ കടകംപള്ളി സുരേന്ദ്രനെതിരെ  ബിജെപിയുടെ കരിങ്കൊടി

വയനാട്: ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ  ബിജെപി പ്രവർത്തകർ കരിങ്കൊടി കാട്ടി. മാനന്തവാടിയിലെത്തിയ മന്ത്രിക്കെതിരെ  ബിജെപി ജില്ലാ പ്രസിഡന്‍റ് സജി ശങ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Continue Reading

കോഴിക്കോട് – കൊല്ലഗൽ 766 ദേശീയപാതാ നവീകരണലെ തർക്കം: ഇന്ന് ആലോചനായോഗം ചേരും

സുൽത്താൻബത്തേരി: കോഴിക്കോട് – കൊല്ലഗൽ 766 ദേശീയപാതാ നവീകരണ പ്രവൃത്തികളുടെ തടസ്സങ്ങൾ നീക്കുന്നതിനായി ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ശനിയാഴ്ച രാവിലെ 10-ന് ബത്തേരി ഗസ്റ്റ് ഹൗസിൽ ആലോചനാ യോഗം ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും നിയോജകമണ്ഡലത്തിലെ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗമാണ് വിളിച്ചുചേർക്കുന്നത്. ദേശീയപാതാ നവീകരണം തടസ്സമില്ലാതെ പൂർത്തിയാക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും വനം വകുപ്പ് മന്ത്രിയ്ക്കും എം.എൽ.എ. കഴിഞ്ഞദിവസം കത്തു നൽകിയിരുന്നു.

Continue Reading