ജൈവപച്ചക്കറി വിളവെടുത്തു

പനമരം: നടവയൽ സെയ്‌ന്റ് തോമസ് എൽ.പി. സ്കൂളിൽ ജൈവപച്ചക്കറി വിളവെടുപ്പ് മാനേജർ ഫാ. ബെന്നി മുതിരക്കാലായിൽ ഉദ്ഘാടനം ചെയ്തു. കാബേജ്, പയർ, ബീൻസ്, തക്കാളി തുടങ്ങിയവയാണ് വിദ്യാർഥികൾ കൃഷിയിറക്കിയത്. പച്ചക്കറികൾ സ്കൂളിലെ ഉച്ചഭക്ഷണത്തിന് വേണ്ടിയാണുപയോഗിക്കുന്നത്. പ്രധാനാധ്യാപകൻ സ്റ്റാൻലി ജേക്കബ്, പി.ടി.എ. പ്രസിഡന്റ് ബിനു മാങ്കുട്ടം, സന്ധ്യരമേശ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

രക്തദാന ക്യാമ്പ് നടത്തി

തരുവണ: 25-ന് നടക്കുന്ന പള്ളിയാൽ കുടുംബസംഗമത്തിന് മുന്നോടിയായി രക്തദാന ക്യാമ്പ് നടത്തി. തരുവണ മദ്രസാ ഹാളിൽ നടത്തിയ ക്യാമ്പ് ശേഖരിച്ച രക്തത്തിന്റെ അളവിൽ റെക്കോഡ്‌ സൃഷ്ടിച്ചു. ജില്ലാ ആശുപത്രിയിലെ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. രക്തദാന ക്യാമ്പിൽ 130 ദാതാക്കളെത്തി. 106 പേരിൽ നിന്നായി 106 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. വിവിധ സാമൂഹികക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് നടത്തിയതെന്ന് സംഘാടകർ പറഞ്ഞു. പള്ളിയാൽ കുടുംബാംഗങ്ങൾക്ക് പുറമെ നാട്ടുകാരും വിവിധ സംഘടനകളിലെ പ്രവർത്തകരും ക്യാമ്പിലെത്തി രക്തം ദാനം […]

Continue Reading

കെയർഹോം പദ്ധതി; ആദ്യഘട്ടത്തിൽ 84 വീടുകൾ നിർമിച്ചു നൽകും

കല്പറ്റ: സഹകരണവകുപ്പിന്റെ നേതൃത്വത്തിൽ പ്രളയബാധിതർക്ക് വീട് നിർമിച്ചുനൽകുന്ന കെയർഹോം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കല്പറ്റ ടൗൺഹാളിൽ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പദ്ധതി ഉദ്ഘാടനംചെയ്തു. പ്രളയത്തിൽ വീടുകൾ പൂർണമായി തകർന്ന രണ്ടായിരം കുടുംബങ്ങൾക്കാണ് വീടുകൾ നൽകുന്നത്. ജില്ലയിൽ 84 വീടുകൾ ആദ്യഘട്ടത്തിൽ നിർമിക്കും. ഒരു വീടിന് അഞ്ചുലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. വീടുകൾ നിർമിക്കുന്നസ്ഥലത്തെ സഹകരണസംഘങ്ങൾക്കാണ് നിർമാണചുമതല. ഇതിനായി 36 പ്രാദേശികസംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സാഹചര്യം, ഭൂമിയുടെഘടന, ഭൂമിയുടെലഭ്യത, ഗുണഭോക്താവിന്റെ താത്‌പര്യം, സാമ്പത്തികസ്ഥിതി എന്നിവ കണക്കിലെടുത്താണ് വീടിന്റെ പ്ലാനും, എസ്റ്റിമേറ്റും […]

Continue Reading

കണ്ണൂർ വിമാനത്താവളം; ചടങ്ങിന് പ്രാർഥനാഗീതമൊരുക്കിയത് എസ്.കെ.എം.ജെ. സ്കൂളിലെ വിദ്യാർഥികളും അധ്യാപകനും

കല്പറ്റ: കണ്ണൂരിന്റെ സ്വപ്നമായ വിമാത്താവളം ഉദ്‌ഘാടന ചടങ്ങിൽ പ്രാർഥനാഗീതമൊരുക്കിയത് എസ്.കെ.എം.ജെ. സ്കൂളിലെ വിദ്യാർഥികളും അധ്യാപകനും ചേർന്ന്. പ്രളയത്തിൽ തകർന്നൊരു നാടിന്റെ വീണ്ടെടുപ്പിന് ഊർജമേകിയ ഗാനം കേട്ട കിയാൽ എം.ഡി. തുളസീദാസ് തന്നെയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ച്ചടങ്ങിൽ ഗീതമാലപിക്കാൻ അധ്യാപകൻ ഷാജി മട്ടന്നൂരിനെയും വിദ്യാർഥികളെയും ക്ഷണിക്കുന്നത്. ‘ മലയാളം നെഞ്ചിൽ കരുതും മലയോളം പോന്ന കരുത്തിൽ കൈകോർക്കാം, കനിവാൽനിവരും വിരലിൽ വിരൽ ചേർത്തു പിടിക്കാം..’ എന്ന് തുടങ്ങുന്ന ഗാനം നവകേരളനിർമാണത്തിന്റെ എല്ലാ സത്തയും ഉൾക്കൊള്ളുന്നതാണ്. അധ്യാപകനായ ഷാജി […]

Continue Reading

വാഹനങ്ങൾ നീരിക്ഷിക്കാൻ ഇനി അത്യാധുനിക ക്യാമറ സംവിധാനം

ഗൂഡല്ലൂർ: ജില്ലയിൽ നീലഗിരിയിലെത്തുന്ന വാഹനങ്ങൾ നീരിക്ഷിക്കാൻ ഇനി അത്യാധുനിക ക്യാമറ സംവിധാനം. മൂന്ന് സംസ്ഥാനങ്ങളുടെയും സംഗമസ്ഥാനമായ നീലഗിരി ജില്ലയുടെ പ്രവേശനകവാടങ്ങൾ ഹൈടെക്കാവുന്നു. കർണാടകവുമായി ഒരിടത്തും കേരളവുമായി ആറിടത്തും നീലഗിരി അതിർത്തി പങ്കിടുന്നുണ്ട്. ഈ വഴികളിലുടെ ആയിരക്കണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. കുറ്റകൃത്യത്തിന് ശേഷം കുറ്റവാളികൾ ഈ ചെക്ക്‌പോസ്റ്റുകൾ വഴി അയൽസംസ്ഥനത്തേക്ക്‌ കടന്നുകളയുന്നത് വ്യാപകമായ സാഹചര്യത്തിലാണ് ജില്ലാ പോലീസ് ഈ സംവിധാനം കൊണ്ടുവന്നത്. നിരീക്ഷണ സംവിധാനങ്ങളുടെ അവസാനഘട്ട പണികൾ പുരോഗമിക്കുകയാണ്. ബെർലിയാർ, കുഞ്ഞപ്പന, കക്കനഹല്ല, പാട്ടവയൽ, നാടുകാണി എന്നീ […]

Continue Reading

ചെറുപുഴ- മാനന്തവാടി റോഡ്: പ്രതിഷേധ പ്രകടനം മാറ്റി

മാനന്തവാടി: ചെറുപുഴ- മാനന്തവാടി റോഡുപണി ഇഴയുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച പ്രതിഷേധ പരിപാടികൾ മാറ്റിവെച്ചു. റോഡിൽ വ്യാഴാഴ്ച ടാറിങ് പ്രവൃത്തികൾ ആരംഭിക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്നാണ് തിങ്കളാഴ്ച നടത്താനിരുന്ന പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധവും വഴി തടയൽ സമരവും മാറ്റിയതെന്ന് ചെറുപുഴ ജനകീയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. അനുബന്ധ പ്രവൃത്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചൊവ്വാഴ്ച പൊതുമാരാമത്ത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തും. പരിയാരംകുന്ന് വാർഡ് കൗൺസിലർ പി.വി. ജോർജ് അധ്യക്ഷത വഹിച്ചു.

Continue Reading

വാളേരിയിൽ ബി.ജെ.പി. യുടെ കൊടിമരവും പോസ്റ്ററുകളും നശിപ്പിച്ചു

മാനന്തവാടി: എടവക വാളേരിയിൽ ശനിയാഴ്ച രാത്രി ബി.ജെ.പി. യുടെ കൊടിമരവും പോസ്റ്ററുകളും നശിപ്പിച്ചു. പ്രദേശത്തെ സമാധാനന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. വാളേരി ബൂത്ത് കമ്മിറ്റി മാനന്തവാടി പോലീസിൽ പരാതിനൽകി. കൊടിമരം നശിപ്പിച്ചവരുടെ നടപടിയിൽ ബി.ജെ.പി. വാളേരി ബൂത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.കെ. വേണുഗോപാൽ, സെക്രട്ടറി പ്രമോദ് പ്രേമാലയം, എം. ജയചന്ദ്രൻ, എം. സുകുമാരൻ, കുഞ്ഞിവീട് അനിൽ കുമാർ, ദിനേശൻ ഇടുകുനി എന്നിവർ സംസാരിച്ചു.

Continue Reading

നെൽക്കൃഷി സബ്സിഡി വിതരണം ചെയ്തു

മുട്ടിൽ: ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന നെൽക്കൃഷി കൂലിച്ചെലവ് സബ്സിഡിയുടെ വിതരണം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ ഉദ്ഘാടനം ചെയ്തു. നെൽക്കൃഷി ലാഭകരമല്ലാത്ത സാഹചര്യത്തിൽ നെൽക്കർഷകരെ സഹായിക്കുന്നതിനാണ് പദ്ധതി. ജില്ലാ പഞ്ചായത്ത് വിഹിതമായ മൂന്ന് കോടി രൂപയാണ് കർഷകർക്ക് നൽകുന്നത്. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Continue Reading

ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ​സ​മ്മേ​ള​നം ഇ​ന്ന്

ക​ൽ​പ്പ​റ്റ: ഓ​ൾ കേ​ര​ള റീ​ട്ടെ​യി​ൽ റേ​ഷ​ൻ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​കെ​ആ​ർ​ആ​ർ​ഡി​എ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ജോ​ണി നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Continue Reading

​ഉ​ത്ത​ര​മേ​ഖ​ല സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് കല്ലൂ​ർ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മിയിൽ

ക​ൽ​പ്പ​റ്റ: ഉ​ത്ത​ര​മേ​ഖ​ല സീ​നി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് 14 മു​ത​ൽ 16 വ​രെ ബ​ത്തേ​രി ക​ല്ലൂ​ർ വോ​ളി​ബോ​ൾ അ​ക്കാ​ഡ​മി ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള പു​രു​ഷ ടീ​മു​ക​ളും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ​നി​ന്നു​ള്ള വ​നി​താ ടീ​മു​ക​ളും പ​ങ്കെ​ടു​ക്കും. 14നു ​വൈ​കു​ന്നേ​രം അ​ഞ്ചി​നു ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. നൂ​ൽ​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശോ​ഭ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

Continue Reading