പാറക്കുട്ടം ഐനിച്ചിറ തോട് നവീകരണം ആരംഭിച്ചു

കൊരട്ടി: ചെളിയും കാടും നിറഞ്ഞും നാശത്തെ നേരിട്ടിരുന്ന പാറക്കുട്ടം പാണ്ടൻകുളം ഐനിച്ചിറ തോടിന്റെ നവീകരണത്തിന് തുടക്കം കുറിച്ചു. നാലുവാർഡുകളിലായി ഏക്കറുകണക്കിന് നെൽകൃഷിക്കും കിണറുകൾക്കും ജലസ്രോതസ്സാണ് ഈ തോട്. രണ്ടുഘട്ടങ്ങളിലായി ഒരുകോടി രൂപയോളം ചെലവിട്ടാണ് തോട് നവീകരിക്കുന്നത്. തോട് പൊട്ടി പലഭാഗങ്ങളിലും വെള്ളം പാഴാകുന്നത് മേഖലയിലെ കൃഷിയെ സാരമായി ബാധിച്ചിരുന്നു. ഇതുസംബന്ധിച്ച് മാതൃഭൂമി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കർഷകരുടെ പരാതിയെത്തുടർന്ന് വാർഡംഗം സിന്ധു ജയരാജിൻറെയും കർഷകസമിതി പ്രവർത്തകരുടെയും ശ്രമഫലമായി ബി.ഡി. ദേവസി എം.എൽ.എ.യാണ് പദ്ധതിക്ക് തുകയനുവദിച്ചത്.

Continue Reading

മുക്ത്യാർ വോട്ട് ചെയ്യാൻ പ്രവാസി ഇന്ത്യക്കാർക്ക് അവസരം

ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പകരക്കാരെവെച്ച് വോട്ടുചെയ്യാൻ (മുക്ത്യാർ വോട്ട്) പ്രവാസി ഇന്ത്യക്കാർക്ക് അവസരം ലഭിക്കും. വോട്ടർപട്ടികയിൽ പേരുള്ള വിദേശ ഇന്ത്യക്കാർക്ക് മുക്ത്യാർ വോട്ട് അനുവദിക്കുന്ന ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബിൽ നേരത്തേ ലോക്‌സഭ അംഗീകരിച്ചിരുന്നു. പ്രവാസി വ്യവസായി ഡോ. വി.പി. ഷംസീർ ഉൾപ്പെടെയുള്ളവരുടെ ഹർജികൾ പരിഗണിക്കുന്നത് ജസ്റ്റിസ് മദൻ ബി. ലോകൂർ അധ്യക്ഷനായ ബെഞ്ച് ജനുവരി മൂന്നാം വാരത്തിലേക്ക് മാറ്റി. ജനപ്രാതിനിധ്യ ഭേദഗതിബിൽ രാജ്യസഭ അംഗീകരിച്ചശേഷം രാഷ്ട്രപതി […]

Continue Reading

ടാഗോർ തിയേറ്റർ അങ്കണത്തിൽ സംഗീത സന്ധ്യ അരങ്ങേറും

ചലച്ചിത്ര മേളയുടെ ഭാഗമായി ടാഗോർ തിയേറ്റർ അങ്കണത്തിൽ സംഗീത സന്ധ്യ അരങ്ങേറും .ഡിസംബർ എട്ടു മുതൽ പതിമൂന്നു വരെ വെകുന്നേരം 6.30 നാണ് സായന്തനങ്ങളെ സംഗീത സാന്ദ്രമാക്കാൻ വിവിധ ബാൻഡുകൾ എത്തും .അകാലത്തിൽ പൊലിഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ ദ ബിഗ് ബാൻഡ് ഉൾപ്പടെ അഞ്ചു ബാൻഡുകളാണ് സംഗീത നിശയിൽ പങ്കുചേരുക.

Continue Reading

മേളയ്ക്ക് തുടക്കം; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മജീദ് മജീദിക്ക് സമ്മാനിച്ചു

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിർവഹിച്ചു. പ്രളയാനന്തര കേരളത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കലാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മജീദ് മജീദി പറഞ്ഞു. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് അദേഹം ആദരമര്‍പ്പിച്ചു. ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായ […]

Continue Reading

ശബരിമലയില്‍ ലഭിക്കുന്നത് പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ അരവണ

ശബരിമല: സന്നിധാനത്തെ കൗണ്ടര്‍ വഴി ഭക്തർക്ക് വില്‍പ്പന നടത്തുന്നത് പഴകിയതും പൂപ്പല്‍ ബാധിച്ചതുമായ അരവണയെന്ന് ആക്ഷേപം. ടിന്നുകളില്‍ 8-12-2017 നിര്‍മ്മിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന അരവണയാണ് ഇന്ന് രാവിലെ സന്നിധാനം പതിനെട്ടാം പടിക്ക് സമീപമുള്ള രണ്ടാം നമ്പര്‍ കൗണ്ടറില്‍ നിന്ന് വിതരണം ചെയ്തത്. നിലമ്പൂര്‍ സ്വദേശി രാജേഷിന് ലഭിച്ച അരവണ പ്രസാദത്തിന്റെ നിര്‍മാണ തീയതി 2017 ഡിസംബര്‍ 12 ആണ്.അരവണ, തീയതി തിരുത്തി വില്‍പ്പന നടത്തിയില്ലെന്നാണ് അന്ന് ബന്ധപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കഴിഞ്ഞ മാസം അരവണ ടിന്‍ […]

Continue Reading

എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​ക​ട​നം ന​ട​ത്തി

കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന ജീ​വ​ന​ക്കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും കു​ടി​ശി​ക​യാ​യ ര​ണ്ട് ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് മെ​മ്പ​ർ പി.​വി.​ര​മേ​ശ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​വീ​ൺ വ​ര​യി​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​യ​പ്ര​കാ​ശ് ആ​ചാ​ര്യ, എം.​ശ്രീ​നി​വാ​സ​ൻ, എം. ​മാ​ധ​വ​ൻ ന​മ്പ്യാ​ർ, എ​സ്.​എം. ര​ജ​നി, കെ. ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Continue Reading

സിബിഐ ഡയറക്ടര്‍ : അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും

ഡൽഹി : സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ അലോക് വര്‍മ്മ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. സിബിഐ ഡയറക്ടറെ മാറ്റി നിര്‍ത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നത തല സമിതിയുടെ അനുമതി അനിവാര്യമാണോ എന്ന കാര്യത്തിലാണ് സുപ്രീം കോടതിയില്‍ വാദം നടക്കുന്നത് . സിബിഐ ഡയറക്ടറും സ്‌പെഷ്യല്‍ ഡയറക്ടറും തമ്മിലുള്ള വടം വലി പൊതു ജനങ്ങള്‍ക്ക് സിബിഐലുള്ള വിശ്വാസം നഷ്ടപ്പെടുന്ന ഘട്ടത്തിലെത്തിച്ചെന്ന് വാദത്തിനിടെ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ ചൂണ്ടികാട്ടി. അലോക് വര്‍മ്മ […]

Continue Reading

ബൈപ്പാസ് റോഡിൽ സിഗ്നൽ ലൈറ്റുകൾ

കൊട്ടിയം : ബൈപ്പാസ് റോഡിന്റെ പ്രധാന ജങ്‌ഷനുകളിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചുതുടങ്ങി. മേവറം, അയത്തിൽ, കല്ലുംതാഴം,ഒറ്റക്കൽ തുടങ്ങി അഞ്ചിടങ്ങളിലാണ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുക. അയത്തിൽ ജങ്‌ഷനിൽ നിലവിലുണ്ടായിരുന്ന എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റ് റോഡ് നവീകരണത്തിന്റെ ഭാഗമായി ഇളക്കിമാറ്റിയിരുന്നു.

Continue Reading

മൂന്നാർ പൂപ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

  രാജാക്കാട്: കൊച്ചി -ധനുഷ്‌കോടി ദേശീയപാതാ നിർമാണത്തിനായി പാറപൊട്ടിച്ചതിനെ തുടർന്ന്‌ മൂന്നാർ പൂപ്പാറ റോഡിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ ഗ്യാപ്പ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാറിൽ എത്തിയ വിനോദ സഞ്ചാരികളുടെ വാഹനങ്ങളടക്കം രണ്ടര മണിക്കൂറോളം ഗ്യാപ്പ് റോഡിൽ കുടുങ്ങി. റോഡിലേക്ക് വൻതോതിൽ അടിഞ്ഞു കൂടിയ വലിയ പാറക്കല്ലുകൾ രണ്ട് ജെ.സി.ബി. ഉപയോഗിച്ച് നീക്കിയാണ് പിന്നീട് ഗതാഗതം പുനഃസ്ഥാപിച്ചത്.

Continue Reading

ഇന്ന് ലോക വികലാംഗ ദിനം

  ഐക്യരാഷ്ട്രസഭ 1992 മുതൽ പ്രോത്സാഹിപ്പിക്കുന്ന ഒരു ദിനാചരണമാണ് അവശതയുള്ള ജനങ്ങളുടെ അന്താരാഷ്ട്ര ദിനം (International Day of People with Disability). ലോക വികലാംഗ ദിനം എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. എല്ലാ വർഷവും ഡിസംബർ മൂന്നിന് ലോകമെമ്പാടും വിവിധ തലങ്ങളിൽ വിജയകരമായി ഈ ദിനാചരണം ആഘോഷിക്കപ്പെടുന്നു 1976 ൽ ഐക്യരാഷ്ട്ര സഭ 1981 അന്താരാഷ്ട്ര വികലാംഗ വർഷമായി പ്രഖ്യാപിച്ചു. 1983-1992 അന്താരാഷ്ട്ര വികലാംഗ ദശാബ്ദമായും ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ആചരിച്ചു. 1992മുതലാണ് ഡിസംബർ 3 […]

Continue Reading