ആയുർവേദ പാരാമെഡിക്കൽ കോഴ്‌സ്: ഇന്റർവ്യൂ 19 മുതൽ

തിരുവനന്തപുരം: ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ ഇന്റർവ്യൂ 19ന് തുടങ്ങും. രാവിലെ ഒമ്പത് മണി മുതലാണ് ഇന്റർവ്യൂ. നഴ്‌സിംഗ് കോഴ്‌സ് ഇന്റർവ്യൂ 19നും തെറാപ്പിസ്റ്റ് കോഴ്‌സിന്റേത് 20നും ഫാർമസിസ്റ്റ് 21നും നടക്കും. തിരുവനന്തപുരത്തെ സർക്കാർ ആയുർവേദ മെഡിക്കൽ കോളേജിലാണ് ഇന്റർവ്യൂ. റാങ്ക് ലിസ്റ്റ് www.ayurveda.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്റർവ്യൂവിന് വരുന്നവർ വെബ്‌സൈറ്റിൽ പരാമർശിച്ചിട്ടുള്ള അസൽ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.

Continue Reading

ശബരിമല: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരം കിടന്ന രാധാകൃഷ്ണനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം കിടക്കുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെ നിരാഹാര സമരപന്തലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്നാണ് പോലീസ് രാധാകൃഷ്ണനെ ആശുപത്രിയിലേക്ക് മാറ്റിയത്. എട്ട് ദിവസമായി രാധാകൃഷ്ണന്‍ നിരാഹര സമരത്തിലാണ്. കെ സുരേന്ദ്രനെതിരായ കേസുകൾ പിൻവലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു നിരാഹാര സമരം.

Continue Reading

പൊലീസിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി പിടിയിൽ

പള്ളിക്കൽ : പീഡനക്കേസിലെ പ്രതിയെ അറസ്റ്റു ചെയ്യാനെത്തിയ പള്ളിക്കൽ പൊലീസിനെ തടഞ്ഞുവച്ച് ആക്രമിക്കുകയും ജീപ്പ് തകർക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയായ മടവൂർ ഈട്ടിമൂട് തൻസീർ മൻസിലിൽ തൻസീർ എന്ന ബോംബെ തൻസീറിനെ ഷാഡോ പൊലീസിന്റെ സഹായത്തോടെ പള്ളിക്കൽ പൊലീസ് അറസ്റ്റു ചെയ്തു. ഒട്ടേറെ കേസുകളിലെ പ്രതിയായ ഇയാൾ പൊലീസിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയിരുന്നതായി പൊലീസ് പറഞ്ഞു.

Continue Reading

പൂച്ചയെ രക്ഷിക്കാൻ വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ ഗൃഹനാഥൻ മരിച്ചു

മലയിൻകീഴ്: പൂച്ചയെ രക്ഷിക്കാൻ വീട്ടുമുറ്റത്തെ കിണറ്റിൽ ഇറങ്ങിയ വിളപ്പിൽശാല മലപ്പനംകോട് ഷൈനി ഭവനിൽ റോബിൻസൺ (59) മുങ്ങി മരിച്ചു. ശനിയാഴ്ച രാത്രി ആണു കിണറ്റിൽ രണ്ടു പൂച്ചകൾ അകപ്പെട്ടത്. പാത്രം ഇറക്കി ഒന്നിനെ വീട്ടുകാർ പുറത്തെടുത്തിരുന്നു. രണ്ടാമത്തെ പൂച്ചയെ എടുക്കാൻ റോബിൻസൺ ഇന്നലെ ഉച്ചയ്ക്കു കിണറ്റിൽ ഇറങ്ങിയപ്പോൾ ആണു അപകടം .പ്രദേശവാസികൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫലം കണ്ടില്ല. കാട്ടാക്കട ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു. 35 അടി ആഴം ഉള്ള കിണറിനു 20 അടി വെള്ളം ഉണ്ടായിരുന്നു.

Continue Reading

ഭീഷണിപ്പെടുത്തി പണം തട്ടിപ്പ്: ഒരാൾ കൂടി അറസ്റ്റിൽ

നെടുമങ്ങാട്: ഭീഷണിപ്പെടുത്തി ഒരാളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന ആര്യനാട് കുളപ്പട വൈഗയിൽ  മുല്ലശേരി ലാലു എന്ന വിനീഷ്.എം.നായരെ (31) നെടുമങ്ങാട് ഷാഡോ പോലീസ് സംഘം അറസ്റ്റ് ചെയ്തു. കൊല്ലങ്കാവ് ലക്ഷ്മി എസ്റ്റേറ്റ് കാവൽക്കാരനായ സുകുമാരൻ നാടാരുടെ പക്കൽ നിന്ന് 24 ലക്ഷം രൂപ തട്ടിയെടുക്കുകയും  21 ലക്ഷം രുപ കൂടി തന്നില്ലെങ്കിൽ കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തതിനെത്തുടർന്ന് സുകുമാരൻ നാടാർ ആത്മഹത്യ ചെയ്ത കേസിലെ ഏഴാം പ്രതിയാണ് അറസ്റ്റിലായ വിനീഷ്.എം.നായര്‍. ഇൗ സംഘത്തിലെ എട്ട് പേരിൽ […]

Continue Reading

തിരുവനന്തപുരം ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ (ചൊവ്വാഴ്ച) ബി ജെ പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബി ജെ പി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാക്കൾക്കെതിരെ ഉള്ള കള്ള കേസുകൾ പിൻവലിക്കുക, എ.എൻ രാധാകൃഷ്ണന്‍റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാവുക തുടങ്ങിയ ആവശ്യങ്ങളുമായി ബിജെപി നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. പത്തനംതിട്ട കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ ബി ജെ പി പ്രവർത്തകരെ അറസ്റ്റ് […]

Continue Reading

ബിജെപി– യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

ബിജെപി– യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍  വന്‍ സംഘര്‍ഷം.  ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു. പ്രതിഷേധക്കാര്‍ പൊലീസിനുനേരെ കല്ലേറിഞ്ഞതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് . ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ ഉന്തും തള്ളും സംഘർഷത്തിൽ കലാശിച്ചു. പ്രകോപനത്തെ തുടർന്ന് പൊലീസ് ലാത്തി വീശുകയും ജല പീരങ്കി പ്രയോഗിക്കുകയും ചെയ്തു. പൊലീസിനെതിരെ വ്യാപക അക്രമമാണ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. എന്നാല്‍ […]

Continue Reading

പ്രളയക്കെടുതി: മത്സ്യ തൊഴിലാളികൾക്ക് അനുമോദനങ്ങൾ പോരാ, സമഗ്ര പുനരധിവാസം വേണം: ഡോ. സൂസപാക്യം

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ ആയിരങ്ങളെ കൈപിടിച്ച് ഉയർത്തിയ മത്സ്യതൊഴിലാളികൾക്ക് അനുമോദനങ്ങളും വരവേൽപ്പും നൽകിയതു കൊണ്ടു മാത്രം കാര്യമില്ലെന്നും സമഗ്ര പുനരധിവാസം വേണമെന്നും ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യം. ഇതിന് കേന്ദ്ര– സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു. ആശംസാവാചകങ്ങൾ കൊണ്ടു ആവശ്യങ്ങൾ നിറവേറില്ലെന്നു സർക്കാർ തിരിച്ചറിയണം. മത്സ്യതൊഴിലാളികളുടെ ഉന്നമനത്തിനായി സർക്കാർ അടിയന്തരമായി ഇടപെടണം. തീരദേശമേഖലയ്ക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കണം. ഓഖി നാശം വിതച്ച പ്രദേശത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ എന്തു ചെയ്തുവെന്നു അദ്ദേഹം ചോദിച്ചു. തീരദേശത്തിന്റെ ഉന്നതിക്കായി […]

Continue Reading

പ്രൊഫഷണലുകൾക്ക്‌ കോൺഗ്രസ്‌ അവസരമൊരുക്കും- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാറുന്ന രാഷ്ട്രീയത്തിന്‌ പ്രൊഫഷണൽ മേഖലയിൽ പ്രാവീണ്യവും പ്രാഗല്‌ഭ്യവും ഉള്ളവരെ ആവശ്യമാണെന്നും പ്രൊഫഷണലുകൾക്ക്‌ കോൺഗ്രസ്‌ കൂടുതൽ അവസരം നൽകുമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല . പ്രൊഫഷണൽ കോൺഗ്രസ്‌ ആദ്യ നേതൃസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയും വികസന വെല്ലുവിളികളും തരണം ചെയ്യാൻ രാജ്യം കൂടുതൽ പ്രൊഫഷണലുകളെ ആവശ്യപ്പെടുന്നുണ്ടെന്ന്‌ ദേശീയ ചെയർമാൻ ശശി തരൂർ പറഞ്ഞു. രാഷ്ട്രീയത്തോട്‌ അകലം പാലിച്ച പ്രൊഫഷനുകളെ രാഷ്ട്രീയത്തിലേക്ക്‌ കൊണ്ടുവന്ന്‌ പുതിയ ശൈലിക്ക്‌ തുടക്കമിടാൻ ഒരു വർഷം […]

Continue Reading

വ്യാജമദ്യ വില്പന: ഏഴുപേർ പിടിയിൽ

നാഗർകോവിൽ: സർക്കാർ മദ്യശാലാബാറിൽ വ്യാജമദ്യം വിറ്റ നാലുപേരെയും വ്യാജമദ്യംവിറ്റ ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. തക്കലയ്ക്കടുത്ത് ബാർ നടത്തിവന്ന മണക്കര സ്വദേശി സേംരാജ്, തൊഴിലാളികളായ പൂക്കട കൃഷ്ണപ്രസാദ്‌, വിയ്യന്നൂർ അനുപ്രസാദ്‌, മൂലച്ചൽ അലക്‌സാണ്ടർ, ആരൽവായ്മൊഴി സ്വദേശി ജയശീലൻ, ഭാര്യ സഹായ ഷീബ, സഹായി സുയമ്പു എന്നിവരാണ് അറസ്റ്റിലായത് . ചില ബാറുകളിൽ വ്യാജമദ്യം വില്പന നടത്തുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് മരുന്ത്‌കോട്ടയിലെ ബാറിൽനിന്നും വ്യാജമദ്യം കണ്ടെടുത്തത് . തുടർന്നുള്ള […]

Continue Reading