പ്രൊഫഷണലുകൾക്ക്‌ കോൺഗ്രസ്‌ അവസരമൊരുക്കും- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മാറുന്ന രാഷ്ട്രീയത്തിന്‌ പ്രൊഫഷണൽ മേഖലയിൽ പ്രാവീണ്യവും പ്രാഗല്‌ഭ്യവും ഉള്ളവരെ ആവശ്യമാണെന്നും പ്രൊഫഷണലുകൾക്ക്‌ കോൺഗ്രസ്‌ കൂടുതൽ അവസരം നൽകുമെന്നും പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല . പ്രൊഫഷണൽ കോൺഗ്രസ്‌ ആദ്യ നേതൃസംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയും വികസന വെല്ലുവിളികളും തരണം ചെയ്യാൻ രാജ്യം കൂടുതൽ പ്രൊഫഷണലുകളെ ആവശ്യപ്പെടുന്നുണ്ടെന്ന്‌ ദേശീയ ചെയർമാൻ ശശി തരൂർ പറഞ്ഞു. രാഷ്ട്രീയത്തോട്‌ അകലം പാലിച്ച പ്രൊഫഷനുകളെ രാഷ്ട്രീയത്തിലേക്ക്‌ കൊണ്ടുവന്ന്‌ പുതിയ ശൈലിക്ക്‌ തുടക്കമിടാൻ ഒരു വർഷം […]

Continue Reading

വ്യാജമദ്യ വില്പന: ഏഴുപേർ പിടിയിൽ

നാഗർകോവിൽ: സർക്കാർ മദ്യശാലാബാറിൽ വ്യാജമദ്യം വിറ്റ നാലുപേരെയും വ്യാജമദ്യംവിറ്റ ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു. തക്കലയ്ക്കടുത്ത് ബാർ നടത്തിവന്ന മണക്കര സ്വദേശി സേംരാജ്, തൊഴിലാളികളായ പൂക്കട കൃഷ്ണപ്രസാദ്‌, വിയ്യന്നൂർ അനുപ്രസാദ്‌, മൂലച്ചൽ അലക്‌സാണ്ടർ, ആരൽവായ്മൊഴി സ്വദേശി ജയശീലൻ, ഭാര്യ സഹായ ഷീബ, സഹായി സുയമ്പു എന്നിവരാണ് അറസ്റ്റിലായത് . ചില ബാറുകളിൽ വ്യാജമദ്യം വില്പന നടത്തുന്നതായി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് മരുന്ത്‌കോട്ടയിലെ ബാറിൽനിന്നും വ്യാജമദ്യം കണ്ടെടുത്തത് . തുടർന്നുള്ള […]

Continue Reading

വട്ടവിളയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു

പാറശ്ശാല: ചെങ്കലിനു സമീപം വട്ടവിളയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഏഴോടു കൂടി വട്ടവിള ചന്തയ്ക്കു സമീപത്താണ് സംഘർഷം അരങ്ങേറിയത് . പരിക്കേറ്റ മൂന്നുപേർ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പാറശ്ശാല പോലീസ് പിടികൂടി. തമ്മിലടിച്ചവർ സി.പി.എം. പ്രവർത്തകരാണ്.

Continue Reading

പെരുമ്പഴുതൂരിൽ വാഹനങ്ങളുടെ ബാറ്ററി മോഷണം പതിവാകുന്നു

നെയ്യാറ്റിൻകര: പെരുമ്പഴുതൂരിലും സമീപപ്രദേശങ്ങളിലും വാഹനങ്ങളുടെ ബാറ്ററിയും പെട്രോളും മോഷ്ടിക്കുന്നത് സ്ഥിരമാകുന്നു . കഴിഞ്ഞ ദിവസം രണ്ട്‌ ട്രക്കറുകളുടെ ബാറ്ററി മോഷ്ടിച്ചിരുന്നു. വെള്ളിയാഴ്ച പെരുമ്പഴുതൂർ ആലംപൊറ്റ ശിവനിവാസിൽ ഹരിയുടെ രണ്ട് ട്രക്കറുകളുടെ ബാറ്ററിയാണ് കവർന്നത് . വീടിനുസമീപം പാർക്ക് ചെയ്തിരുന്ന ട്രക്കറുകളിൽ നിന്നാണ് ബാറ്ററികൾ മോഷ്ടിച്ചത്. രാവിലെ വാഹനമെടുക്കാനെത്തുമ്പോഴാണ് ബാറ്ററി മോഷണം പോയതായി അറിയുന്നത്. അടുത്തിടെ പെരുമ്പഴുതൂരിൽ നിന്നും ബൈക്ക് മോഷണം പോയിരുന്നു. നാലുദിവസം മുൻപ് ആലംപൊറ്റ എസ്.കെ. നിവാസിൽ കൃഷ്ണൻകുട്ടിയുടെ കാറിന്റെ ചില്ല് അടിച്ചു തകർത്തിരുന്നു. പെരുമ്പഴുതൂരിലും […]

Continue Reading

തോട്ടിൽ മാലിന്യം തള്ളി

അരുവിക്കര: അരുവിക്കര ജലസംഭരണിക്കുസമീപത്തെ റിസർവോയർ പ്രദേശമായ കളത്തറയിലെ തോട്ടിൽ ഹോട്ടൽമാലിന്യം തള്ളി . ഞായറാഴ്ച രാവിലെ നാട്ടുകാരാണ് കളത്തറയിൽനിന്നു പൊട്ടച്ചിറ പമ്പ് ഹൗസിലേക്കുപോകുന്ന റോഡിനോടുചേർന്നുള്ള തോട്ടിൽ മാലിന്യങ്ങൾ കണ്ടത്. രാവിലെ അസഹനീയമായ ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മാലിന്യങ്ങൾ കണ്ടെത്തിയത്. തോട്ടിൽ തള്ളിയത് കക്കൂസ്‌മാലിന്യമാണെന്നു കരുതി നാട്ടുകാർ പോലീസിനെയും വാട്ടർ അതോറിറ്റി അധികൃതരെയും വിവരമറിയിച്ചു. സ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഹോട്ടലിലെ അഴുകിയ ഭക്ഷണാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളുമാണെന്ന് കണ്ടെത്തിയത്. പിന്നീട് വാട്ടർ അതോറിറ്റി അധികൃതർ […]

Continue Reading

ബൈക്കും വാനും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു

വെമ്പായം: ബൈക്കും വാനും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന്‌ യുവാക്കൾക്കു സാരമായി പരിക്കേറ്റു . വെഞ്ഞാറമൂട്, കണ്ണൻകോട് സ്വദേശികളായ ശരത് ഭവനിൽ ശ്യാം(25), ശരണ്യാ ഭവനിൽ സൂരജ്(26), വിജി ഭവനിൽ അജിത്ത്(27) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് മൂന്നുമണിയോടെ സംസ്ഥാനപാതയിൽ പിരപ്പൻകോട് തിരുനെല്ലൂർക്കോണം ശിവക്ഷേത്രത്തിനു മുന്നിൽവെച്ചായിരുന്നു അപകടം നടന്നത് . വെഞ്ഞാറമൂട്ടിൽനിന്നും വെമ്പായം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും എതിർദിശയിൽ വരുകയായിരുന്ന ടാറ്റാ സുമോയും കൂട്ടിയിടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. അജിത്തിനെ തിരുവനന്തപുരം മെഡിക്കൽ […]

Continue Reading

കവലയൂരിൽ ഇനി മുതൽ കണ്ടൽച്ചെടികളുടെ സമൃദ്ധി

കല്ലമ്പലം: കവലയൂർ ഗവ. എച്ച്.എസ്.എസിലെ എൻ. എസ്.എസ്. യൂണിറ്റ് മണമ്പൂർ പഞ്ചായത്തുമായി സഹകരിച്ച് വിവിധ സ്ഥലങ്ങളിൽ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചു . മണ്ണൊലിപ്പ് തടഞ്ഞ് ജലശുദ്ധീകരണവും ആവാസവ്യവസ്ഥയും നിലനിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചത് . കുളമുട്ടം വാർഡിലെ കായൽത്തീരത്ത് ആദ്യഘട്ടത്തിൽ 300 ഓളം കണ്ടൽ തൈകൾ ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നട്ടു. ഇതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി പ്രകാശ് നിർവഹിച്ചു.

Continue Reading

തിരുവിതാംകോട് ക്ഷേത്രത്തിലെ മാർകഴി ഉത്സവം 14-ന് കൊടിയേറും

തക്കല: കന്യാകുമാരി തിരുവിതാംകോട് കോവിൽവട്ടം നീലകണ്ഠസ്വാമി ക്ഷേത്രത്തിലെ മാർകഴി ഉത്സവത്തിന് 14-ന് കൊടിയേറും. 14-ന് രാവിലെ 7.15-നും 8.15-നും മധ്യേ കൊടിയേറ്റ്. 9.45-ന് പന്തിരുനാഴി വഴിപാട്. വൈകുന്നേരം 6.30-ന് വിളക്ക് പൂജ. 15-ന് രാത്രി 7-ന് ഭജന. 16-ന് രാവിലെ 10.30-ന് ഉത്സവബലി. വൈകുന്നേരം 6.30-ന് പുഷ്പാഭിഷേകം. 17-ന് രാത്രി 7-ന് ഭക്തിഗാനസുധ. 18-ന് രാത്രി 7-ന് സംഗീത വിരുന്ന്. 20-ന് വൈകുന്നേരം 5-ന് പ്രദോഷ അഭിഷേകം, രാത്രി 7-ന് കഥകളി. 21-ന് രാത്രി 6-ന് അഖണ്ഡനാമജപം. […]

Continue Reading

പോലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ

പള്ളിക്കൽ: കേസന്വേഷണത്തിനു പോയ പോലീസുകാരെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയുംചെയ്ത കേസിലെ മുഖ്യപ്രതിയെ പോലീസ് പിടികൂടി . മടവൂർ ഈട്ടിമൂട് തൻസീർ മൻസിലിൽ തൻസീറി (38)നെയാണ് അറസ്റ്റ് ചെയ്തത് . പള്ളിക്കൽ പോലീസിനെയാണ് ഇയാളും സംഘവും ആക്രമിച്ചത്. വെള്ളിയാഴ്ച മടവൂർ പുലിയൂർക്കോണത്താണ് സംഭവം നടന്നത് . പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടുന്നതിനായി കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും സംഘവും ഈ മാസം ഒന്നിന് പുലിയൂർക്കോണത്തെത്തിയിരുന്നു. ഇവരെ ഒരുസംഘം തടഞ്ഞുവച്ച് ആക്രമിക്കുകയും കടയ്ക്കുള്ളിലാക്കി ഷട്ടറിടുകയും ചെയ്തു. […]

Continue Reading

ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം നടന്നു

ചിറയിൻകീഴ്: ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച സ്കൂൾ മന്ദിരത്തിന്റെയും ഹൈടെക് ക്ലാസ് മുറികളുടെയും ഉദ്ഘാടനം ജില്ലാപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജാബീഗം നിർവഹിച്ചു. ജില്ലാപ്പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് അധ്യക്ഷനായി. ജില്ലാപ്പഞ്ചായത്ത് ഫണ്ടിൽനിന്നുള്ള 20 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ മന്ദിരം നവീകരിച്ചതും 16 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് റൂമുകളാക്കിയതും.

Continue Reading