ഐഎഫ്എഫ്കെ വേദിയില്‍ സംഘര്‍ഷം; ഡെലിഗേറ്റിനെ പോലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രധാന വേദികളിലൊന്നായ നിശാഗന്ധിയില്‍ ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തിനെത്തുടര്‍ന്ന് ഡെലിഗേറ്റുകളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ജൂറി ചെയര്‍മാന്‍ കൂടിയായ ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദിയുടെ ‘മുഹമ്മദ് ദി മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രം നിശാഗന്ധിയില്‍ രാത്രി 10.30ന് പ്രദര്‍ശിപ്പിക്കേണ്ടതായിരുന്നു. കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പ്രദര്‍ശനം റദ്ദാക്കിയിരുന്നു. പ്രദര്‍ശനം റദ്ദാക്കിയതിന് ശേഷവും തീയേറ്ററില്‍ തുടര്‍ന്ന ഡെലിഗേറ്റുകളെ നിര്‍ബന്ധപൂര്‍വം ഇറക്കി വിടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് പോലീസും ഡെലിഗേറ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.

Continue Reading

പ്രതിപക്ഷ ബഹളം ; നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദ് ചെയ്തു

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭയില്‍ ചോദ്യോത്തരവേള റദ്ദാക്കി. കഴിഞ്ഞ ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിടുകയായിരുന്നു. സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചത്.

Continue Reading

ഇത്തവണ ഏഴാംതരം പരീക്ഷയെഴുതാൻ എത്തിയത് 1027 പേർ

നെയ്യാറ്റിൻകര: സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന ഏഴാംതരം തുല്യതാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം കെ.ആൻസലൻ എം.എൽ.എ. നിർവഹിച്ചു. ജില്ലയിൽ 21 പരീക്ഷാകേന്ദ്രങ്ങളിലായി 1027 പേരാണ് ഏഴാംതരം തുല്യതാ പരീക്ഷ എഴുതുന്നത്. പൂജപ്പുര സെൻട്രൽ ജയിലിൽ 13 പേർ പരീക്ഷയെഴുതുന്നുണ്ട്. വിജയിക്കുന്ന പഠിതാക്കൾക്ക് ഈ വർഷംതന്നെ പത്താംതരം തുല്യതാ കോഴ്‌സിൽ രജിസ്‌ട്രേഷൻ നടത്താൻ അവസരം നൽകും. നെയ്യാറ്റിൻകരയിൽ നടന്ന ജില്ലാതല ഉദ്ഘാടനച്ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ കെ.കെ.ഷിബു അധ്യക്ഷത വഹിച്ചു.

Continue Reading

ഹർത്താൽ; പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ചൊവ്വാഴ്ച ജില്ലയിൽ നടത്താനിരുന്ന ഹൈസ്കൂൾ വിഭാഗം രണ്ടാംപാദ വർഷപരീക്ഷ മാറ്റിെവച്ചതായി പൊതുവിദ്യാഭ്യാസവകുപ്പ് അറിയിച്ചു. മാറ്റിെവച്ച പരീക്ഷകൾ 21-ന് നടത്തും.

Continue Reading

പുതുച്ചേരി എന്‍.ഐ.ടി.യില്‍ പിഎച്ച്‌.ഡി പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

പുതുച്ചേരി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ് ടെക്നോളജി (എന്‍.ഐ.ടി.) 2019 ജനുവരി സെഷനിലെ, പിഎച്ച്‌.ഡി. പ്രോഗ്രാംപ്രവേശനത്തിന് അപേക്ഷിക്കാം. സിവില്‍, ഇലക്‌ട്രിക്കല്‍ ആന്‍ഡ്ഇലക്‌ട്രോണിക്സ്, ഇലക്‌ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഫുള്‍ ടൈം (അസിസ്റ്റന്റ്ഷിപ്പ്, സ്പോണ്‍സേര്‍ഡ്)/ പാര്‍ട് ടൈം, പിഎച്ച്‌.ഡി. പ്രോഗ്രാമുള്ളത്. എഴുത്തുപരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. അവസാന തീയതി: ഡിസംബര്‍ 28. വിവരങ്ങള്‍ക്ക് : www.nitpy.ac.in

Continue Reading

ഓൾ സെയിന്റ്സിൽ അന്താരാഷ്ട്ര സെമിനാർ നടത്തി

തിരുവനന്തപുരം: തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ ഇംഗ്ലീഷ് വകുപ്പിന്റെ ബിരുദാനന്തര ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘ത്രൈസ് ടോൾഡ്‌ ടെയിൽസ് : റീ കോൺഫിഗറിങ് ദി കാനൻ’ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിച്ചു. ഒറിഗൺ സർവകലാശാല ഇംഗ്ലീഷ് വിഭാഗം എമിരറ്റസ് പ്രൊഫസർ ഡോ.ജെയിംസ് ഡബ്ല്യു. ഏൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.കരോളിൻ ബീന മെന്റസ് അദ്ധ്യക്ഷയായി. ഇംഗ്ലീഷ് വിഭാഗം മേധാവി സോണിയ ജെ. നായർ, സിസ്റ്റർ ലിലിയൻ റൊസാരിയോ, ഡോ. സിസ്റ്റർ പാസ്കോള എ. ഡിസൂസ തുടങ്ങിയവർ […]

Continue Reading

വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാൾകൂടി പിടിയിലായി

വർക്കല: സ്‌കൂൾ വിദ്യാർഥിനിയെ കൂട്ടത്തോടെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. വർക്കല കണ്ണംബ ആർച്ചിന് സമീപം പൂവണത്തുംവിളവീട്ടിൽ അമൃതരാജാ (19)ണ് പിടിയിലായത്. സംഭവത്തിലുൾപ്പെട്ട ദിപിൻ(20), റിയാസ്(19) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.അനിൽകുമാറിന്റെ നേതൃത്വത്തിൽ അയിരൂർ എസ്.ഐ. ഡി.സജീവ്, ജി.എ.എസ്.ഐ. ടി.അജയകുമാർ, എസ്.സി.പി.ഒ. ബൈജു, ഡബ്ല്യു.സി.പി.ഒ. ധന്യ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Continue Reading

നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു തകർന്നു

തിരുവനന്തപുരം: വെള്ളയമ്പലം ഭാഗത്തുനിന്നു പാളയം ഭാഗത്തേക്കു വന്ന കാർ നിയന്ത്രണം വൈദ്യൂതത്തൂൺ തകർത്ത്‌ അപകടത്തിൽപ്പെട്ടു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു അപകടം. പബ്ലിക് ഓഫീസിന്റെ വളവ് തിരിഞ്ഞ കാർ നിയന്ത്രണം വിട്ട് വൈദ്യൂതത്തൂണിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ കാറിന്റെ ടയർ പൊട്ടിത്തെറിച്ചു. കാറിന്റെ മുൻ വശം തകർന്നു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Continue Reading

പുതിയതുറ – പൂവാർ തീരദേശ റോഡ് ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ

പൂവാർ: വിഴിഞ്ഞം പൂവാർ തീരദേശ റോഡ് ഇടിഞ്ഞുതാഴ്ന്ന അവസ്ഥയിൽ. പുതിയതുറയ്ക്കുസമീപത്തെ പ്രധാനറോഡാണ് നടക്കുവെച്ച് ഇടിഞ്ഞു തകർന്നത്. റോഡിനു കുറുകേ കലുങ്ക് നിർമിച്ചിരുന്ന ഭാഗമാണ് ഇപ്പോൾ തകർന്ന് കുഴിയായത്. ഇതുവഴിയുള്ള വാഹനയാത്ര അപകടകരമായി. വാഹനങ്ങൾ പോകുമ്പോൾ റോഡിന്റെ കൂടുതൽഭാഗം ഇടിയാൻ സാധ്യതയുണ്ട്. നേരത്തേ റോഡിൽ ചെറിയ കുഴിയുണ്ടായപ്പോൾ പൊതുമരാമത്ത് വകുപ്പ് നടപടിയെടുത്തില്ല. ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോഡിന്റെ കൂടുതൽഭാഗം ഇടിഞ്ഞു താഴുകയായിരുന്നു. ഇടിഞ്ഞ റോഡിന്റെചുറ്റും ടാർവീപ്പകൾ വെച്ചിട്ടാണ് ഇപ്പോൾ സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഏറെതിരക്കുള്ള റോഡിൽ ടാർവീപ്പകൾെവച്ച് റോഡിന്റെ പകുതിയോളം നിറഞ്ഞത്‌ […]

Continue Reading

ഒറ്റശേഖരമംഗലം-മണ്ഡപത്തിൻകടവ് റോഡുപണി വൈകുന്നു

വെള്ളറട: കാട്ടാക്കട-വെള്ളറട റോഡിൽ പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഒറ്റശേഖരമംഗലം-മണ്ഡപത്തിൻകടവ് വരെയുള്ള ഭാഗത്തെ അറ്റകുറ്റപ്പണികൾ തടസപ്പെടുന്നു. നിർമാണസാധനങ്ങൾ റോഡിനരികിൽ ഇറക്കി ഒരുമാസം കഴിഞ്ഞിട്ടും ടാറിങ് ഉൾപ്പെടെയുള്ള ജോലികൾ ഇതേവരെ ആരംഭിച്ചിട്ടില്ല. പാതയിൽ അപകടങ്ങൾ പെരുകിയിട്ടും ബന്ധപ്പെട്ട അധികൃതർ നടപടിയെടുക്കുന്നില്ല. വിവിധ ഗ്രാമപ്രദേശങ്ങളിൽനിന്ന് നഗരത്തിലേക്ക് എത്താനുള്ള ഈ പ്രധാന റോഡിന്റെ രണ്ടു കിലോമീറ്ററോളം വരുന്ന ഭാഗമാണ് മാസങ്ങൾക്ക് മുമ്പ് പൊട്ടിപ്പൊളിഞ്ഞത്. ഇതുവഴിയുള്ള കാൽനടയാത്രയും വാഹനയാത്രയും ഏറെ ദുഷ്‌കരമാണ്. കുഴികൾ ചല്ലിയും കളിമണ്ണും കലർത്തിയ മിശ്രിതം ഉപയോഗിച്ച് നികത്തിയെങ്കിലും പിന്നാലെ പെയ്ത മഴയിൽ ഇവ […]

Continue Reading