സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം; വിവിധ ജില്ലകളിലായി 16 പരാതികൾ, പത്തനംതിട്ടയിൽ മാത്രം 7 പരാതി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
12

സംസ്ഥാനത്ത് കള്ളവോട്ട് പരാതി വ്യാപകം; വിവിധ ജില്ലകളിലായി 16 പരാതികൾ, പത്തനംതിട്ടയിൽ മാത്രം 7 പരാതി

April 26, 2024
0

  തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കള്ളവോട്ട് നടന്നെന്ന് പരാതി. 16 കള്ളവോട്ട് പരാതികളാണ് വിവിധ ജില്ലകളിൽ നിന്നായി ഉയർന്നത്. പത്തനംതിട്ട മണ്ഡലത്തിൽ മാത്രം ഏഴ് കള്ളവോട്ട് പരാതികളാണ് ഉണ്ടായത്. ഇടുക്കിയിൽ ഇരട്ടവോട്ട് ചെയ്യാൻ ശ്രമിച്ചത് രണ്ട് പേരെ പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞു. പത്തനംതിട്ടയിൽ രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ കള്ളവോട്ട് പരാതി ഉയ‍ർന്നു. ആനപ്പാറയിൽ ഹസ്സൻ ബീവി വോട്ട് ചെയ്യാനെത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തിരുന്നു. അടൂർ

Continue Reading
വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
18

വിധിയെഴുതി കേരളം, പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി കഴിഞ്ഞു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി

April 26, 2024
0

  തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിൻറെ സമയ പരിധി അവസാനിക്കുമ്പോൾ കേരളത്തിൽ 70 ശതമാനത്തോളം പേരാണ് ജനവിധി കുറിച്ചത്. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.

Continue Reading
സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
11

സഹോദരൻ്റെ പേരിലുള്ള വോട്ട് ചെയ്യാനെത്തി; ആൾമാറാട്ട ശ്രമം കയ്യോടെ പൊക്കി പോളിംഗ് ഉദ്യോഗസ്ഥർ

April 26, 2024
0

  ഇടുക്കി: ഇടുക്കിയിൽ ആൾമാറാട്ടം നടത്തി വോട്ട് ചെയ്യാൻ എത്തിയയാളെ പോളിംഗ് ഉദ്യോഗസ്ഥർ പിടികൂടി. കുമ്പപ്പാറ പതിനാറാം ബൂത്തിലാണ് സംഭവം നടന്നത്. കുമ്പപ്പാറ ആണ്ടവൻ എസ്റ്റേറ്റിലെ പൊന്നുപാണ്ടിയാണ് സഹോദരൻ പൊന്നുരാജയുടെ പേരിലുള്ള വോട്ട് ചെയ്യാനെത്തിയത്. യഥാർത്ഥ വോട്ടർ അല്ലെന്ന് മനസിലാക്കിയ ഉദ്യോഹസ്ഥർ ആൾമാറാട്ടത്തിന് കേസെടുക്കാൻ നിർദേശം നൽകി. പൊന്നു പാണ്ടിയെ പൊലീസിന് കൈമാറി . വോട്ടേഴ്‌സ് ലിസ്റ്റിൽ പേരില്ലാത്ത ആളാണ് പൊന്നു പാണ്ടി. അതേസമയം, ഇടുക്കി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ

Continue Reading
വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
19

വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലി തർക്കം; കൊല്ലത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

April 26, 2024
0

  കൊല്ലം: കൊല്ലം പത്തനാപുരത്ത് എൽഡിഎഫ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി. ഗവൺമെന്ന് എൽ പി സ്കൂളിലെ 48, 49 ബൂത്തുകളിലാണ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ കലാശിച്ചത്. വോട്ടർമാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. അതേസമയം, തിരുവനന്തപുരം നെടുമങ്ങാട് 154 -ാം ബൂത്തിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. ബൂത്ത് ലെവൽ ഓഫീസറുടെ നേതൃത്വത്തിൽ സിപിഎം വോട്ട് പിടിച്ചെന്ന് ആരോപിച്ചാണ് വാക്കേറ്റമുണ്ടായത്. ബൂത്ത് ലെവൽ

Continue Reading
പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും, വനംവകുപ്പുകാരെത്തി പിടികൂടി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
18

പോളിങ്ബൂത്തിൽ ആറടി നീളമുള്ള അപ്രതീക്ഷിത അതിഥി; പേടിച്ച് ഉദ്യോഗസ്ഥരും വോട്ടർമാരും, വനംവകുപ്പുകാരെത്തി പിടികൂടി

April 26, 2024
0

  തൃശൂർ: ഒരു അപ്രതീക്ഷിത അതിഥി പോളിംഗ് ബൂത്തിലെത്തിയതോടെ പോളിംഗ് ഉദ്യോഗസ്ഥരും വോട്ട് ചെയ്യാനെത്തിയവരും ഭയന്നോടി. അണലി പാമ്പാണ് പോളിംഗ് ബൂത്തിലെത്തിയ ആ അതിഥി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്. രാവിലെ 11ഓടെയാണ് ബൂത്തിനുള്ളിൽ പാമ്പിനെ കണ്ടത്. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിന്റെ ഫുഡ് ആന്റ് ടെക്‌നോളജി കോളജ് ഹാളിൽ ഒരുക്കിയിരുന്ന 79-ാമത് ബൂത്തിലാണ് ആറടിയോളം നീളമുള്ള അണലി പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും

Continue Reading
തമിഴ്നാട്ടിൽ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക്; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
17

തമിഴ്നാട്ടിൽ നിന്ന് വോട്ട് ചെയ്ത് നേരെ കേരളത്തിലേക്ക്; വിരലിലെ മഷിക്കറ കണ്ട് പൊക്കി ഉദ്യോഗസ്ഥർ

April 26, 2024
0

  ഇടുക്കി: വീണ്ടും ഇരട്ട വോട്ട് പിടിച്ച് പോളിങ് ഉദ്യോഗസ്ഥർ. കുമ്പപ്പാറയിലാണ് ഇരട്ടവോട്ട് പിടികൂടിയിരിക്കുന്നത്. പതിനാറാം ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയ ആളുടെ കൈവിരലിലെ മഷി ശ്രദ്ധയിൽ പെട്ടതോടെയാണ് ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞത്. തമിഴ്നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ ഇടുക്കിയിലും വോട്ട് രേഖപ്പെടുത്താനെത്തുകയായിരുന്നു. എന്നാൽ വിരലിലെ മഷി പൂർണമായി മാഞ്ഞുപോയിരുന്നില്ലാത്തതിനാൽ ഉദ്യോഗസ്ഥർ കയ്യോടെ പൊക്കുകയായിരുന്നു. ഇയാളെ നടപടികൾ ഒന്നും എടുക്കാതെ തിരികെ പറഞ്ഞയച്ചു. ഇടുക്കിയിൽ രാവിലെയും സമാനമായ രീതിയിൽ

Continue Reading
‘മോദിക്ക് ഭയം, പൊട്ടിക്കരഞ്ഞേക്കും, പാത്രം കൊട്ടാനൊക്കെ പറയും’; കടുത്ത പരിഹാസവുമായി രാഹുൽ ഗാന്ധി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
15

‘മോദിക്ക് ഭയം, പൊട്ടിക്കരഞ്ഞേക്കും, പാത്രം കൊട്ടാനൊക്കെ പറയും’; കടുത്ത പരിഹാസവുമായി രാഹുൽ ഗാന്ധി

April 26, 2024
0

  ഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോദി ഭയന്നിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കുറച്ച് ദിവസം കൂടി കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കുമെന്നും രാഹുൽ പരിഹസിച്ചു. പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പാത്രം കൊട്ടാനുമൊക്കെ പറയും. പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ എന്നും രാഹുൽ ചോദിച്ചു. കർണാടകയിലെ ബിജാപൂരിലെ റാലിയിലാണ് രാഹുൽ മോദിയെ കടന്നാക്രമിച്ചത്. ഭരണഘടന സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഒരു വശത്ത്

Continue Reading
ഓപ്പൺ വോട്ട്; ‘ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം’; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
14

ഓപ്പൺ വോട്ട്; ‘ചട്ടങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം’; പ്രിസൈഡിം​ഗ് ഓഫീസർമാരോട് കോഴിക്കോട് കളക്ടർ

April 26, 2024
0

  കോഴിക്കോട്: ഓപ്പൺ വോട്ട് ചെയ്യുമ്പോൾ ചട്ടങ്ങൾ പൂർണമായി പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കോഴിക്കോട് ജില്ലാ കളക്ടർ നിർദേശം നൽകി. അന്ധത മൂലമോ മറ്റെന്തെങ്കിലും അവശതയോ കാരണം വോട്ടർക്ക് സ്വന്തമായി ഇവിഎമ്മിൽ വോട്ട് ചെയ്യാൻ സാധിക്കില്ലങ്കിൽ മാത്രമേ ഓപ്പൺ വോട്ട് അനുവധിക്കാൻ പാടുള്ളൂ എന്നാണ് ചട്ടം. ഈ കാര്യങ്ങൾ പ്രിസൈഡിംഗ് ഓഫീസർക്ക് ബോധ്യപ്പെട്ടാൽ മാത്രമേ വോട്ടറുടെ താൽപര്യപ്രകാരം അവർക്ക് വേണ്ടി വോട്ട് രേഖപ്പെടുത്താൻ കൂട്ടാളിയെ അനുവദിക്കുകയുള്ളൂ. വോട്ടർക്ക് സ്വന്തമായി

Continue Reading
ബിസിനസ് ക്ലാസിലെ ദുരിത യാത്ര, തെലങ്കാന ഡിജിപിക്ക് 2 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിയ്ക്ക് നിർദേശം
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
15

ബിസിനസ് ക്ലാസിലെ ദുരിത യാത്ര, തെലങ്കാന ഡിജിപിക്ക് 2 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിയ്ക്ക് നിർദേശം

April 26, 2024
0

  ഹൈദരബാദ്: ഇളകിയതും കൃത്യമായി പ്രവർത്തിക്കാത്തതുമായ സീറ്റിലിരുന്ന് വിമാനത്തിൽ ദുരിത യാത്ര നടത്തേണ്ടി വന്ന പൊലീസ് ഉദ്യോഗസ്ഥന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിമാനക്കമ്പനിക്ക് നിർദ്ദേശം. ഹൈദരബാദിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് തെലങ്കാന ഡിജിപി രവി ഗുപ്തയ്ക്ക് നഷ്ട പരിഹാരം നൽകാൻ സിംഗപ്പൂർ എയർലൈനിനോട് ഉത്തരവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ സിംഗപ്പൂർ വഴി ഓസ്ട്രേലിയ വരെ നടത്തിയ യാത്രയിലാണ് ഡിജിപിക്ക് ദുരിതം സമ്മാനിച്ചത്. ഭാര്യ അഞ്ജലി

Continue Reading
വീണ്ടും മൻമോഹൻ സിംഗിൻറെ വീഡിയോയുമായി മോദി; 25 വർഷമായി ഭയപ്പെടുത്താൻ നോക്കുന്നു, ഇനി വേണ്ടെന്ന് പ്രധാനമന്ത്രി
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
19

വീണ്ടും മൻമോഹൻ സിംഗിൻറെ വീഡിയോയുമായി മോദി; 25 വർഷമായി ഭയപ്പെടുത്താൻ നോക്കുന്നു, ഇനി വേണ്ടെന്ന് പ്രധാനമന്ത്രി

April 26, 2024
0

  ഡൽഹി: മുസ്ലീം പരാമർശത്തിൽ മാധ്യമങ്ങൾ തന്നെ കടന്നാക്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വസ്തുതാന്വേഷണം നടത്താതെയാണ് തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. മൻമോഹൻ സിംഗ് മുസ്ലീം പ്രീണന പരാമർശം നടത്തിയിട്ടില്ലെന്ന് പറയുന്നവരെ വെല്ലുവിളിക്കുകയാണ്. ഇന്ന് പുറത്ത് വന്ന ഒരു പഴയ വിഡിയോയിലും മൻമോഹൻ സിംഗ് പറയുന്നത് താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണെന്നും മോദി അവകാശപ്പെട്ടു. ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് പാവപ്പെട്ട മുസ്ലീങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് മൻമോഹൻ സിംഗ് വീഡിയോയിൽ പറയുന്നത്. അതേസമയം, മുസ്ലീങ്ങൾക്ക് മുൻഗണന

Continue Reading