പിന്നാക്ക സമുദായങ്ങളിലെ ഉപ‌വിഭാഗങ്ങൾ‌‌ക്കടക്കം സംവരണ മാനദണ്ഡം പുതുക്കാൻ നിർദേശം

ന്യൂഡൽഹി: മറ്റു പിന്നാക്ക സമുദായങ്ങളിലെ (ഒബിസി) ഉപ‌വിഭാഗങ്ങൾ‌‌ക്കടക്കം കൃത്യമായ വിഹിതം നിശ്ചയിച്ചു സംവരണ മാനദണ്ഡം പുതുക്കാൻ നിർദേശം. പേരിനു സംവരണമുണ്ടെങ്കിലും രാജ്യത്തു 983 സമുദായങ്ങൾ പൂർണമായും തഴയപ്പെടുന്നുവെന്ന റിപ്പോർട്ടിൽ സംസ്ഥാനങ്ങളുടെയും ഒബിസി കമ്മിഷന്റെയും റിപ്പോർട്ട് തേ‌‌ടി. കേന്ദ്ര നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും സംവരണാനുകൂല്യത്തിന്റെ നല്ലൊരു പങ്ക് 10 സമുദായങ്ങളിലേക്കു കേന്ദ്രീകരിക്കുന്നുണ്ടെന്നും ഉപസമ‌ുദായങ്ങളെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷൻ കണ്ടെത്തിയിരുന്നു. അന്തിമ റിപ്പോർട്ടിനു ശേഷമായിരിക്കും തുടർനടപടി. ഒബിസി വിഭാഗത്തിൽ രാജ്യത്ത് 2633 സമുദായങ്ങൾ ഉണ്ടെന്നാണു കണക്ക്. ഇതിൽ 983 […]

Continue Reading

മാതാപിതാക്കൾ വിറ്റ പതിനഞ്ചുകാരിക്കു രക്ഷകരായി ട്രാൻസ്ജെൻഡേഴ്സ്

പട്ന: മാതാപിതാക്കൾ മധ്യവയസ്കനു വിറ്റ പതിനഞ്ചുകാരിക്കു രക്ഷകരായി ട്രാൻസ്ജെൻഡേഴ്സ്. ഇവർ മോചിപ്പിച്ച പെൺകുട്ടിയെ സുരക്ഷിതയായി ബന്ധുവീട്ടിലേക്കയച്ചു. ബിഹാറിലെ നവാഡയിലുള്ള ഒൻപതാം ക്ലാസുകാരിയെയാണ് ഒന്നര ലക്ഷം രൂപ കൈപ്പറ്റി മാതാപിതാക്കൾ ജാർഖണ്ഡ് സ്വദേശിയായ അൻപതുകാരനു വിറ്റത്. വീട്ടുകാർ കല്യാണത്തിനു നിർബന്ധിച്ചിരുന്നെന്നും, എതിർത്തപ്പോൾ ലഹരിനൽകി ബോധംകെടുത്തി മധ്യവയസ്കനു കൈമാറുകയായിരുന്നുവെന്നും കുട്ടി പറയുന്നു. ജാർഖണ്ഡിലെത്തിയ കുട്ടി അയാളുടെ വീട്ടിൽ നിന്നു രക്ഷപ്പെട്ടു സ്വന്തം വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീട്ടുകാർ അങ്ങോട്ടു തന്നെ പറഞ്ഞയച്ചു. പിന്നീട്, അയാൾ കുട്ടിയെയും കൂട്ടി ട്രെയിനിൽ പുണെയിലേക്കു പുറപ്പെട്ടു. […]

Continue Reading

അമേരിക്കയുടെ തൊഴില്‍ നിരക്ക് മന്ദഗതിയിലായി

ന്യൂയോര്‍ക്ക്: നവംബറില്‍ അമേരിക്കയുടെ തൊഴില്‍ നിരക്ക് മന്ദഗതിയിലായി. പ്രതിമാസം വേതനത്തില്‍ അനലിസ്റ്റുകളുടെ പ്രവചനത്തേക്കാള്‍ കുറഞ്ഞ നിരക്കില്‍ മാത്രമാണ് യുഎസ് തൊഴില്‍ മേഖലയിലെ നിരക്കുകള്‍ വര്‍ദ്ധിച്ചത്.  അമേരിക്കന്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായതിന്‍റെ സൂചനകളാണിതെന്നും. ഇതോടെ 2019 ല്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാനുളള സാധ്യതകള്‍ ശക്തിപ്പെട്ടതായി സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സാമ്പത്തിക-വ്യവസായിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇത് കാരണമായേക്കുമെന്നാണ് വിലയിരുത്തല്‍.

Continue Reading

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷേൽ ഗിബ്സും

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിച്ചവരിൽ മുൻ ദക്ഷിണാഫ്രിക്കൻ താരം ഹെർഷേൽ ഗിബ്സും. അഫ്ഗാനിസ്ഥാൻ പ്രീമിയർ ലീഗിൽ ബാൽക് ലെജൻഡ്സിന്റെ പരിശീലകനാണ് നിലവിൽ ഗിബ്സ്. ഇദ്ദേഹത്തിനു പുറമെ കേരള രഞ്ജി ടീം പരിശീലകനും ശ്രീലങ്കയ്ക്ക് ലോകകപ്പ് സമ്മാനിച്ച കോച്ചുമായ ഡേവ് വാട്മോർ, മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്, ഓസീസ് മുൻ താരം ടോം മൂഡി തുടങ്ങിയവരും പരിശീലകനാകാൻ അപേക്ഷിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കായി 90 ടെസ്റ്റുകളും 248 ഏകദിനങ്ങവും 23 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുള്ള […]

Continue Reading

രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​നാ​യി നി​യ​മം പാ​സാ​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സും വി​എ​ച്ച്പി​യും

ന്യൂ​ഡ​ൽ​ഹി: രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന​തി​നാ​യി നി​യ​മം പാ​സാ​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സും വി​എ​ച്ച്പി​യും. ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​ന​ത്ത് ന​ട​ത്തി​യ വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ മ​ഹാ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഭ​യ്യാ​ജി ജോ​ഷി​യും വി​എ​ച്ച്പി നേ​താ​ക്ക​ളും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​പ്പോ​ൾ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ർ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​മെ​ന്ന് വാ​ക്കു ത​ന്ന​വ​രാ​ണെ​ന്നും ത​ങ്ങ​ൾ അ​തി​നു വേ​ണ്ടി യാ​ചി​ക്കു​ക​യ​ല്ലെ​ന്നും ഭ​യ്യാ​ജി ജോ​ഷി പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച തു​ട​ങ്ങാ​നി​രി​ക്കേ​യാ​ണ് രാ​മ​ക്ഷേ​ത്ര വി​ഷ​യ​ത്തി​ൽ സ​മ്മ​ർ​ദ്ദം ശ​ക്ത​മാ​ക്കി വി​എ​ച്ച്പി ഡ​ൽ​ഹി​യി​ൽ മ​ഹാ​സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. അ​തി​ൽ പ​ങ്കെ​ടു​ത്ത ആ​ർ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വി​എ​ച്ച്പി​യു​ടെ […]

Continue Reading

മഹാഭാരതം: തർക്കമല്ല, തെറ്റിദ്ധാരണ മാത്രം; വി.എ. ശ്രീകുമാർ മേനോൻ

ദുബായ്: 1000 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന മഹാഭാരതം എന്ന ചിത്രം സംബന്ധിച്ച് തർക്കമല്ലെന്നും തെറ്റിദ്ധാരണ മാത്രമാണെന്നും സംവിധായകൻ വി.എ. ശ്രീകുമാർ മേനോൻ. ആദ്യമായി സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിന്റെ തിരക്കിൽപ്പെട്ടതിനാലാണ് മഹാഭാരതത്തിന്റെ കാര്യത്തിൽ മുന്നോട്ട് പോകാൻ സാധിക്കാതിരുന്നത്. എംടിക്ക് നൽകിയ മുൻകൂർ തുക തിരികെ വാങ്ങിയിട്ടില്ല. ചിത്രം വൈകുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ പരാതി ന്യായമാണ്. എല്ലാ തെറ്റിദ്ധാരണകളും നീക്കി അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.

Continue Reading

‘ഒടിയൻ’ ഗ്ലോബൽ ലോഞ്ചിങ് ദുബായിൽ

ദുബായ്: മോഹൻലാൽ നായകനാകുന്ന സിനിമ ‘ഒടിയന്റെ’ ഗ്ലോബൽ ലോഞ്ചിങ് ദുബായിൽ നടത്തി. ലോക സിനിമാ മേഖലകളിലേക്കു മലയാള സിനിമ എത്തുന്നതിന്റെ തുടക്കമാണിതെന്നും ഈ സംരംഭത്തെ  മലയാളികൾ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണു പ്രതീക്ഷയെന്നും മോഹൻലാൽ പറഞ്ഞു. ഒടിയൻ ഗെയിമിന്റെ ഉദ്ഘാടനവും നടന്നു. ചിത്രത്തിൽ ശ്രേയ ഘോഷൽ പാടിയ പാട്ട് പുറത്തിറക്കി. സിദ്ദിഖ്, മഞ്ജു വാരിയർ, ആസിഫ് അലി, സംവിധായകൻ ശ്രീകുമാർ മേനോൻ, തിരക്കഥാകൃത്ത് കെ. ഹരികൃഷ്ണൻ, ആക്‌ഷൻ സംവിധായകൻ പീറ്റർ ഹെയ്‌ൻ തുടങ്ങിയവർ പങ്കെടുത്തു. ദുബായ് ഫെസ്റ്റിവൽ […]

Continue Reading

ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി

അബുദാബി: യുഎഇ നിയമ നിര്‍മ്മാണ സഭയായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലില്‍ 50 ശതമാനം സ്ത്രീ സംവരണം ഏര്‍പ്പെടുത്തി. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കി. നിലവില്‍ 22.5 ശതമാനമാണ് സ്ത്രീ സംവരണം. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഇത് ഇരട്ടിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് പ്രസിഡന്റ് നിര്‍ദ്ദേശിച്ചു. വിവിധ രംഗങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്ന രാജ്യം, പാര്‍ലമെന്റിലെ വനിതാ പങ്കാളിത്തത്തിന്റെ കാര്യത്തിലും ലോക രാജ്യങ്ങളുടെ മുന്‍ […]

Continue Reading

വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ബ്രിട്ടീഷ് കോടതി തിങ്കളാഴ്ച്ച വിധി പറയും

ലണ്ടന്‍: വിവാദ മദ്യവ്യവസായി വിജയ് മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ അപേക്ഷയില്‍ ബ്രിട്ടീഷ് കോടതി തിങ്കളാഴ്ച്ച വിധി പറയും. വിധി ഇന്ത്യക്ക് അനുകൂലമായാലും മല്യ ഉടന്‍ രാജ്യത്തേക്കെത്താന്‍ സാധ്യതയില്ലെന്നാണ് സൂചന. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് മല്യയുടെ പരാതി പരിഗണിക്കുന്നത്. തിങ്കളാഴ്ച്ചത്തെ വിധി  പ്രതികൂലമാണെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്കാനുള്ള അവസരം മല്യക്ക് ലഭിച്ചേക്കും. മറിച്ച് മല്യയെ വിട്ടുനല്‍കില്ല എന്നാണ് കോടതിവിധി എങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ ഇന്ത്യക്ക് കഴിയും. കോടതിവിധി എന്തുതന്നെയായാലും മല്യ ഉടന്‍ ഇന്ത്യയിലേക്ക് എത്താന്‍ സാധ്യതയില്ല. 9400 […]

Continue Reading

രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള ചിത്രങ്ങളുടെ പ്രദര്‍ശനത്തില്‍ മാറ്റം. സാങ്കേതിക തകരാറുകള്‍ മൂലം ടാഗോര്‍ തിയേറ്ററിലെ പ്രദര്‍ശനങ്ങള്‍ മാറ്റിവെച്ചതിനെ തുടര്‍ന്നാണ് ഷെഡ്യൂളുകള്‍ പുനഃക്രമീകരിച്ചത്. ഇന്ന് വൈകുന്നേരം ആറിന് ടാഗോറില്‍ പ്രദര്‍ശനങ്ങള്‍ പുനഃരാരംഭിക്കും. തിങ്കളാഴ്ച മൂന്നുമണിക്ക് ധന്യ തിയേറ്ററില്‍ ദി ബെഡ്, രാത്രി 10.15ന് പിറ്റി എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 11ന് രാത്രി എട്ടിന് ടാഗോര്‍ തിയേറ്ററില്‍ ദി ഗ്രേവ്‌ലെസും 9.30ന് ലെമണെയ്ഡും പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12ന് ടാഗോര്‍ തിയേറ്ററില്‍ രാത്രി എട്ടിന് എല്‍ എയ്ഞ്ചലും രാത്രി […]

Continue Reading