സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിൽ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
19

സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിൽ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തു; തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

April 19, 2024
0

  കൊച്ചി : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താനുളള ക്രമീകരണങ്ങൾ സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുണ്ട്. ആറ്റിങ്ങലിൽ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തു. ബൂത്തുകളിൽ ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഹർജികൾ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

Continue Reading
‘എന്റെ ആളുകൾക്കിപ്പോഴും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമോ?’; മോദിക്കെതിരെ ഖാർ​ഗെ
Kerala Kerala Mex Kerala mx National Top News
1 min read
22

‘എന്റെ ആളുകൾക്കിപ്പോഴും പ്രവേശനമില്ല, ഞാൻ അയോധ്യയിൽ പോയിരുന്നെങ്കിൽ അവരത് സഹിക്കുമോ?’; മോദിക്കെതിരെ ഖാർ​ഗെ

April 19, 2024
0

  ഡൽഹി: രാജ്യത്തുടനീളം പട്ടികജാതി വിഭാ​ഗക്കാർ ഇപ്പോഴും വിവേചനം നേരിടുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താഴ്ന്ന ജാതിക്കാരായതിനാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനേയും മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെയും ബിജെപി സർക്കാർ അപമാനിച്ചുവെന്നും മല്ലികാർജുൻ ​ഖാർ​ഗെ പറ‍ഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിനും മുർമുവിനെ ക്ഷണിച്ചില്ലെന്നും പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ തറക്കല്ലിടാൻ കോവിന്ദിനെ അനുവദിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഖാർ​ഗെയുടെ വിമർശനം. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്

Continue Reading
പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്
Kerala Kerala Mex Kerala mx Loksabha election 2024 National Top News
1 min read
27

പോളിംഗ് ഡ്യൂട്ടിക്കിടെ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്ക്

April 19, 2024
0

  ഡൽഹി: ഛത്തീസ്ഗഡിലെ ബിജാപൂരിൽ ഗ്രനേഡ് പൊട്ടിത്തെറിച്ച് സിആർപിഎഫ് ജവാന് പരിക്കേറ്റു. സുരക്ഷാ സേനയുടെ കൈവശമിരുന്ന ഗ്രനേഡ് അബദ്ധത്തിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പോളിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ച ജവാനാണ് പരിക്കേറ്റത്. സിആർപിഎഫിൻ്റെ 196-ാം ബറ്റാലിയനിലെ ജവാനാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. ഉസൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗൽഗാം ഗ്രാമത്തിന് സമീപത്തുള്ള ഒരു പോളിംഗ് ബൂത്തിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് സംഭവമുണ്ടായത്. പരിക്കേറ്റയാൾക്ക് പ്രാഥമിക വൈദ്യചികിത്സ നൽകിയെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Continue Reading
ഞായറാഴ്ച പതിവിലും നേരത്തെ ഓടും; യുപിഎസ്‍സി പരീക്ഷ എഴുതുന്നവർക്ക് സഹായവുമായി കൊച്ചി മെട്രോ
Kerala Kerala Mex Kerala mx Top News
1 min read
27

ഞായറാഴ്ച പതിവിലും നേരത്തെ ഓടും; യുപിഎസ്‍സി പരീക്ഷ എഴുതുന്നവർക്ക് സഹായവുമായി കൊച്ചി മെട്രോ

April 19, 2024
0

കൊച്ചി: യുപിഎസ്‍സി പരീക്ഷ നടക്കുന്ന ഏപ്രിൽ 21ന് അധിക സർവ്വീസുമായി കൊച്ചി മെട്രോ. ഞായറാഴ്ച രാവിലെ 7 മണിക്ക് കൊച്ചി മെട്രോ സർവ്വീസ് തുടങ്ങും. യുപിഎസ്‍സി നാഷണൽ ഡിഫൻസ് അക്കാദമിയുടെ നേവൽ അക്കാദമി (ഐ), കമ്പൈൻഡ് ഡിഫൻസ് സർവ്വീസസ് (ഐ) പരീക്ഷകൾ നടക്കുന്നതിനാലാണ് കൊച്ചി മെട്രോ സർവ്വീസ് സമയം ദീർഘിപ്പിച്ചത്. നിലവിൽ ഞായറാഴ്ച്ചകളിൽ രാവിലെ 7.30നാണ് കൊച്ചി മെട്രോ സർവ്വീസ് നടത്തുന്നത്. പരീക്ഷ എഴുതുന്നവർക്ക് കൃത്യസമയത്ത് തന്നെ പരീക്ഷാ സെൻററിൽ

Continue Reading
കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി
Kerala Kerala Mex Kerala mx Top News
1 min read
28

കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരായ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി

April 19, 2024
0

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹ‍ർജിയിൽ ചോദ്യങ്ങളുമായി തിരുവനന്തപുരം വിജിലൻസ് കോടതി. കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്താണെന്നും ഇവർ തമ്മിലുള്ള കരാർ എന്തായിരുന്നുവെന്നും കോടതി ചോദിച്ചു. മാത്യു കുഴൽനാടൻ്റെ മാസപ്പടി ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. കേസ് വീണ്ടും പരിഗണിക്കും ധാതുമണൽ ഖനനത്തിന് സിഎംആർഎൽ കമ്പനിക്ക് നിയമവിരുദ്ധമായ സഹായങ്ങൾ ചെയ്തതിന് പ്രതിഫലമായി മുഖ്യമന്ത്രിയുടെ മകൾക്ക്

Continue Reading
തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാറെന്ന് വാർത്ത; ഓൺലൈൻ മാധ്യമത്തിനെതിരെ ജില്ലാ കളക്ടർ പരാതി നൽകി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
26

തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാറെന്ന് വാർത്ത; ഓൺലൈൻ മാധ്യമത്തിനെതിരെ ജില്ലാ കളക്ടർ പരാതി നൽകി

April 19, 2024
0

  തിരുവനന്തപുരം ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളിലെ പോളിംഗ് കേന്ദ്രങ്ങളിൽ സജ്ജമാക്കുന്ന വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന രീതിയിൽ ഒരു ഓൺലൈൻ മാധ്യമത്തിൽ നൽകിയിരിക്കുന്ന വാർത്ത വ്യാജമെന്ന് ജില്ലാ ജില്ലാ കളക്ടർ അറിയിച്ചു. മോക്പോളിങ്ങിൽ വിവിപാറ്റ് സ്ലിപ്പുകളിൽ ബിജെപിക്ക് കൂടുതൽ വോട്ടുകൾ ലഭിച്ചതായി കാണിക്കുന്നു എന്നാണ് വാർത്തയിൽ ആരോപിക്കുന്നതെന്നും എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ജില്ലയിൽ എവിടെയും കണ്ടെത്തിയിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കി. വോട്ടെടുപ്പിനായി ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ സജ്ജമാക്കുന്ന കമ്മിഷനിങ്

Continue Reading
നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ ഇഡിക്ക് വകുപ്പുണ്ടോ?; മൊഴിയെടുക്കാൻ വിളിപ്പിച്ച് രാത്രി വൈകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
Kerala Kerala Mex Kerala mx Top News
1 min read
31

നിയമവിരുദ്ധ കാര്യങ്ങൾ ചെയ്യാൻ ഇഡിക്ക് വകുപ്പുണ്ടോ?; മൊഴിയെടുക്കാൻ വിളിപ്പിച്ച് രാത്രി വൈകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി

April 19, 2024
0

  കോഴിക്കോട്: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.ബിജെപി ഇതര പ്രതിപക്ഷ നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ വലവീശിപിടിക്കുന്നു.ഒരു തെളിവിൻറേയും അടിസ്ഥാനത്തിൽ അല്ല ഈ നടപടി.ബിജെപി ഇതൊരു അജണ്ട ആക്കി.ഇതാണ് രാജ്യത്തെ ജനാധിപത്യ വ്യവസ്ഥയുടെ ഇന്നത്തെ രീതി.രണ്ടു മുഖ്യമന്ത്രിമാർ ജയിലിൽ കഴിയുന്നത് ജനാധിപത്യത്തിൻറെ നഗ്നമായ ലംഘനമാണ്.കേന്ദ്ര അന്വേഷണ ഏജൻസികളുടെ സമ്മർദ്ദ തന്ത്രത്തിൻറെ ഭാഗമായി മാപ്പുസാക്ഷികളെ ഉണ്ടാക്കി.ചിലർ സമ്മർദത്തിനു വഴങ്ങുന്നു.അഴിമതിയെ ഇല്ലാതാക്കണം എന്നതല്ല ബിജെപിയുടെ ലക്ഷ്യം.അഴിമതിക്കാർ

Continue Reading
സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ അക്രമിയോട് ക്ഷമിച്ചിരിക്കുന്നു; പരിക്കേറ്റ ബിഷപ്പ്
Kerala Kerala Mex Kerala mx Top News World
1 min read
39

സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ അക്രമിയോട് ക്ഷമിച്ചിരിക്കുന്നു; പരിക്കേറ്റ ബിഷപ്പ്

April 19, 2024
0

  സിഡ്നി: തിങ്കളാഴ്ച ഓസ്ട്രേലിയയിലെ സിഡ്നിയിലെ പള്ളിയിൽ നടന്ന ആക്രമണത്തിൽ അക്രമിയോട് ക്ഷമിച്ചതായി പരിക്കേറ്റ ബിഷപ്പ് മാർ മാരി എമ്മാനുവൽ. വിശ്വാസ സമൂഹത്തിന് നൽകിയ ശബ്ദ സന്ദേശത്തിലാണ് ബിഷപ്പ് ഇക്കാര്യം വിശദമാക്കിയത്. വിശ്വാസികളോട് ശാന്തരായി ഇരിക്കണമെന്നുമാണ് ബിഷപ്പ് ആവശ്യപ്പെട്ടത്. മത പ്രചോദിതമായ തീവ്രവാദ ആക്രമണം എന്നാണ് കത്തിയാക്രമണത്തെക്കുറിച്ച് പൊലീസ് നേരത്തെ വിശദമാക്കിയിരുന്നത്. കുർബാന പുരോഗമിക്കുന്നതിനിടെയുണ്ടായ കത്തിയാക്രമണം ലൈവ് സ്ട്രീമിംഗിലും നിരവധി പേർ കണ്ടിരുന്നു. നാല് പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ആക്രമണത്തിന്

Continue Reading
9 വോട്ടുകൾ, വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ; പത്തനംതിട്ടയിൽ മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
31

9 വോട്ടുകൾ, വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ; പത്തനംതിട്ടയിൽ മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി

April 19, 2024
0

  പത്തനംതിട്ട : കാസർകോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളിൽ ഇ വി എം മെഷീനിനെതിരെ പരാതി. 9 വോട്ടുകൾ രേഖപ്പെടുത്തിയപ്പോൾ വിവി പാറ്റിൽ പത്ത് സ്ലിപ്പുകൾ വന്നുവെന്നാണ് ആരോപണം. ബിജെപിയുടെ ഒരു സ്ലിപ്പാണ് അധികമായി വിവിപാറ്റിൽ വന്നത്. കാഞ്ഞിരപ്പള്ളിയിൽ നടന്ന മോക് പോളിങ്ങിനിടയാണ് സംഭവമുണ്ടായത്. കോൺഗ്രസ് പ്രവർത്തകർ ജില്ലാ കളക്ടർക്ക് പരാതി നൽകി. സാങ്കേതിക തകരാറാണുണ്ടായതെന്നും പരിഹരിച്ച് മോക് പോൾ നടത്തി ഉറപ്പുവരുത്തിയെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Continue Reading
സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി
Kerala Kerala Mex Kerala mx Loksabha election 2024 Top News
1 min read
28

സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി; സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി

April 19, 2024
0

  കാസർകോട്: കാസർകോട് മണ്ഡലം കല്യാശ്ശേരി പാറക്കടവിൽ സിപിഎം നേതാവ് 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തിയതായി പരാതി. വീട്ടിൽ തന്നെ വോട്ട് ചെയ്യുന്ന സംവിധാനത്തിൽ ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കല്യാശ്ശേരി സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജൻ്റുമായ ഗണേഷൻ വോട്ട് ചെയ്തുവെന്നാണ് പരാതി. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. സംഭവത്തിൽ പോളിംഗ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചു. സ്പെഷ്യൽ പോളിങ് ഓഫീസർ,

Continue Reading