അന്താരാഷ്്​ട്ര ഗാര്‍ഡന്‍ ഷോ

ബഹ്‌റൈൻ : അന്താരാഷ്്​ട്ര ഗാര്‍ഡന്‍ ഷോയിൽ സസ്യജാലങ്ങളുടെയും വർണ്ണപ്പൂക്കളുടെയും വൈവിദ്ധ്യമാർന്ന കാഴ്​ച. മുൻവർഷങ്ങ​െളക്കാൾ വർണ്ണാഭമാണ്​ അന്താരാഷ്്​​ട്ര എക്സിബിഷന്‍ സെന്‍ററിലെ ഗാര്‍ഡന്‍ ഷോ. 24 വരെ നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം രാവിലെ 10 മുതല്‍ വൈകിട്ട് ഒമ്പത് വരെ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.

തെലുഗ് ചിത്രം 118: പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഗുഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തെലുഗ് ചിത്രമാണ് 118. ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തുവിട്ടു . നന്ദമൂരി കല്യാൺ റാം നായകനായി എത്തുന്ന ചിത്രത്തിൽ നിവേദിതയും, ശാലിനിയുമാണ് നായികമാർ. മഹേഷ് നിർമിക്കുന്ന ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത് ശേഖർ ആണ്.

 

ഇന്ത്യ തിരിച്ചടിക്കുമെന്ന് ഭയന്ന് പാകിസ്താന്‍; ആശുപത്രികള്‍ സജ്ജരായിരിക്കണമെന്ന് നിർദ്ദേശം

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദ്ദം ശക്തമാകുന്നതിന് പിന്നാലെ ഇന്ത്യ തിരിച്ചടിക്ക് ഒരുങ്ങുന്നവെന്ന് ഭയന്ന് പാകിസ്താന്‍. സൈനികരുടെ ചികിത്സക്കായി തയ്യാറെടുക്കാന്‍ ആശുപത്രികള്‍ക്ക് പാകിസ്താന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം. ഏതുനിമിഷവും ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്നാണ് അവര്‍ കരുതുന്നത്.

ഈ സാഹചര്യത്തില്‍ വ്യാഴാഴ്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ സൈനിക രാഷ്ട്രീയ നേതൃത്വങ്ങളുടെ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. ഇന്ത്യയുടെ ആക്രമണത്തിനോട് കരുതിയിരിക്കാനാണ് സൈന്യത്തിന് പാകിസ്താന്‍ പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശമെന്നാണ് വിവരങ്ങള്‍. ഇന്ത്യയുമായി യുദ്ധമോ സംഘര്‍ഷമോ ഉണ്ടായാല്‍ അത് നേരിടാന്‍ സജ്ജരായിരിക്കാന്‍ പാക് സെന്യത്തിന് നിര്‍ദ്ദേശം നൽകിയതായാണ് വിവരം.

ഇന്ത്യയുമായി യുദ്ധമുണ്ടാവുകയാണെങ്കില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ചികിത്സിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ ബലൂചിസ്ഥാനിലെ ക്വറ്റയിലുള്ള ജിലാനി ആശുപത്രിക്ക് സൈനിക നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയുമായി യുദ്ധമുണ്ടായാല്‍ പരിക്കേല്‍ക്കുന്ന സൈനികരെ ബലൂച് പ്രവിശ്യയിലെ സൈനികാശുപത്രിയിലേക്കാകും എത്തിക്കുക. വൈദ്യസഹായം നല്‍കാന്‍ സ്വകാര്യ ആശുപത്രികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

തീവ്രവാദത്തിനെതിരെ ഇന്ത്യയും ദക്ഷിണകൊറിയയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

സോൾ: തീവ്രവാദത്തെ ചെറുക്കാൻ ഇന്ത്യയും ദക്ഷിണകൊറിയയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണകൊറിയൻ പ്രസിഡൻറ്​ മൂണ്‍ ജെ ഇന്നുമായി നടത്തിയ ചർച്ചയിലാണ്​ തീവ്രവാദത്തിനെതിരെ കൈകോർക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചത്​. പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച മൂൺ ജെ തീവ്രവാദത്തെ നേരിടാൻ ഇന്ത്യയെ പിന്തുണക്കുമെന്ന്​ അറിയിച്ചതായി പ്രധാനമന്ത്രി സംയുക്ത പ്രസ്​താവനയിൽ അറിയിച്ചു.

ഉഭയകക്ഷി ചർച്ചകൾക്കായി ഇന്ന് പുലർച്ചെയാണ് മോദി ദക്ഷിണ കൊറിയയിലെത്തിയത്. പ്രധാനമന്ത്രിയുടെ ദ്വിദിന കൊറിയ സന്ദർശനത്തിൽ പ്രതിരോധമാണ്​ പ്രധാന വിഷയമാവുക. നയതന്ത്ര- പ്രതിരോധ മേഖലയിലെ ബന്ധമാണ്​ ഇരു രാജ്യങ്ങളുടെയും സൗഹൃദം വളരാനിടയാക്കിയത്​. സൗത്ത്​ കൊറിയ നിർമിച്ച കെ -9 വജ്ര തോക്കുകൾ ഇന്ത്യൻ ആർമി ഉപയോഗിക്കുന്നത്​ അതി​​െൻറ തെളിവാണെന്നും മോദി പറഞ്ഞു.

2015ന് ശേഷം ഇത് രണ്ടാം തവണയാണ് മോദി ദക്ഷിണ കൊറിയയിലെത്തുന്നത്. ദക്ഷിണ കൊറിയയിൽ മഹാത്മാഗാന്ധിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്യും. കൂടാതെ കഴിഞ്ഞ വർഷം പ്രഖ്യാപിക്കപ്പെട്ട സിയോൾ സമാധാന പുരസ്ക്കാരവും മോദി ഏറ്റുവാങ്ങും. ദക്ഷിണ കൊറിയയിലുള്ള ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.

എസ്​.എൻ.സി ലാവ്​ലിൻ കേസ്; അന്തിമ വാദം ഏപ്രിലിൽ

ന്യൂഡൽഹി: എസ്​.എൻ.സി ലാവ്​ലിൻ കേസിൽ ഏപ്രിൽ ആദ്യ വാരമോ രണ്ടാം വാരമോ അന്തിമ വാദം കേൾക്കുമെന്ന് സുപ്രീംകോടതി. കേസ് എപ്പോൾ വേണമെങ്കിലും കേൾക്കാൻ തയാറാണെന്നും അഭിഭാഷകർ തയാറാണെങ്കിൽ ഉടൻ വാദമാകാമെന്നും കോടതി പറഞ്ഞു.

കോടതിയുടെ സൗകര്യമനുസരിച്ചു എപ്പോൾ വേണമെങ്കിലും വാദം കേൾക്കാമെന്ന് സി.ബി.ഐ അറിയിച്ചു. ഇന്ന് പക്ഷേ വാദം നടക്കില്ലെന്നും കൂടുതൽ സമയം എടുക്കുന്ന കേസാണെന്നും വിശദമായി പരിശോധിക്കണമെന്നും സി.ബി.​െഎ വ്യക്​തമാക്കി. എന്നാൽ, ഹോളി അവധിക്ക് ശേഷം വാദമാകാമെന്ന് പിണറായിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഗോരക്ഷാ ഗുണ്ടകൾ മൂന്നു വർഷത്തിനിടെ 44 പേരുടെ ജീവനെടുത്തു; റിപ്പോർട്ട്​

ന്യൂഡൽഹി: ഗോരക്ഷാ ഗുണ്ടകൾ മൂന്നു വർഷത്തിനിടെ 44 പേരുടെ ജീവനെടുത്തെന്ന്​ ഹുമൻ റൈറ്റ്​സ്​ വാച്ചി​​െൻറ റിപ്പോർട്ട്​. ഹിന്ദു ദേശീയതയുടെ പേരിൽ രാജ്യത്ത്​ നിരവധി അക്രമ സംഭവങ്ങളുണ്ടായി. അക്രമങ്ങളിൽ 280 പേർക്ക്​ പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. 104 പേജുള്ള റിപ്പോർട്ടിൽ 2015 മേയ്​ മുതൽ ഡിസംബർ 2018 വരെയുള്ള കണക്കാണ്​ പരാമർശിക്കുന്നത്​.

രാജ്യത്ത്​ പശുവി​​െൻറ പേരിൽ 100 ലധികം ആക്രമണങ്ങളുണ്ടായി. ഹിന്ദുത്വ ദേശീയ വാദികളുടെ ആക്രമണത്തിൽ ജീവൻ നഷ്​ടപ്പെട്ട 36 പേർ ന്യൂനപക്ഷ മുസ്​ലിം സമുദായക്കാരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പാക് താരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യക്ക് മുന്നറിയിപ്പുമായി ഐ.ഒ.സി

ന്യൂഡൽഹി: ഷൂട്ടിങ് ലോകകപ്പിന് പാക് താരങ്ങൾക്ക് വിസ നിഷേധിച്ച ഇന്ത്യക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി. ഭാവിയിൽ ഇന്ത്യ ആഥിത്യം വഹിക്കുന്ന ടൂർണമ​​െൻറുകളിലെ എല്ലാ ചർച്ചകളും നിർത്തിവെക്കാൻ ഐ.ഒ.സി തീരുമാനിച്ചു.

രേഖാമൂലമുള്ള ഉറപ്പുകൾ സർക്കാറിൽ നിന്ന് ലഭിക്കുന്നില്ലെങ്കിൽ ഭാവിയിൽ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ടൂർണമ​​െൻറുകൾ സംഘടിപ്പിക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഐ.ഒ.സി അറിയിച്ചു. തീവ്രവാദ ആക്രമണത്തിൻറെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പങ്കെടുക്കേണ്ട രണ്ട് പാക് ഷൂട്ടർമാരുടെ ലോകകപ്പ് പങ്കാളിത്തം അവതാളത്തിലായിരുന്നു.

കഴിഞ്ഞ ആഴ്ച നടന്ന പുൽവാമ ഭീകരാക്രമണത്തിൻെറ പശ്ചാത്തലത്തിലാണ് ഇന്ത്യ ജി.എം. ബഷീർ, ഖലീൽ അഹമ്മദ് എന്നീ പാക് താരങ്ങൾക്ക് വിസ നിഷേധിച്ചത്. ലോകകപ്പിൽ പങ്കെടുക്കുന്ന പുരുഷന്മാരുടെ 25 മീറ്റർ റാപിഡ് ഫയറിലെ ഒളിമ്പിക് യോഗ്യതാ പദവി ഒളിമ്പിക് കമ്മിറ്റി പിൻവലിക്കുകയും ചെയ്തു.

2020 ഒളിമ്പിക്സിലെ എല്ലാ ക്വാട്ടകളും ഉപേക്ഷിച്ചതായി അന്താരാഷ്ട്ര ഷൂട്ടിങ് സ്പോർട്സ് ഫെഡറേഷൻ (ഐ.എസ്.എസ്.എഫ്) പ്രസിഡന്റ് വ്ലാദിമിർ ​​ലിസിൻ അറിയിച്ചതിന് പിന്നാലെയാണ് ഐ.ഒ.സി നിലപാട് വ്യക്തമാക്കിയത്.

സ്‌കൂട്ടറില്‍നിന്നു വീണ നാലു വയസ്സുകാരിയെ മറ്റ് ആനക്കൂട്ടത്തിൽ നിന്ന് സംരക്ഷിച്ച് കാട്ടാന 

ജല്‍പായ്ഗുഡി: മാതാപിതാക്കള്‍ക്കൊപ്പം യാത്രചെയ്യുമ്പോള്‍ സ്‌കൂട്ടറില്‍നിന്നു വീണ നാലു വയസ്സുകാരിക്ക് കാവല്‍നിന്നത് കാട്ടാന. പശ്ചിമബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ഗുരുമാര വനത്തിനുസമീപം വ്യാഴാഴ്ചയായിരുന്നു സംഭവം.

കാട്ടിലെ ഒരു ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്നു നിതുഘോഷും ഭാര്യ തിഥിലിയും  മകള്‍ അഹാനയും. കാടിനരികിലൂടെയുള്ള ദേശീയപാത 31-ലൂടെ സ്‌കൂട്ടറിലായിരുന്നു ഇവരുടെ യാത്ര. പെട്ടെന്ന് റോഡിനു കുറുകെ കാട്ടാനക്കൂട്ടത്തെ കണ്ട  ഘോഷ് സ്‌കൂട്ടര്‍ നിര്‍ത്തി ആനക്കൂട്ടം കാടുകയറുന്നതുവരെ കാത്തുനിന്നു. അവ പോയപ്പോൾ സ്‌കൂട്ടര്‍ മുന്നോട്ടെടുക്കവേ പെട്ടെന്ന് മറ്റൊരു ആനകൂട്ടം റോഡിലേക്കു കയറി. ഇത് കണ്ടു പരിഭ്രാന്തനായി ഘോഷ് പെട്ടെന്ന് സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ മൂവരും റോഡില്‍ തെറിച്ചു വീണു. ഇതിനിടെ കൂട്ടത്തിലെ ഒരാന മുന്നോട്ടുവന്ന് അഹാനയെ തന്റെ നാല് കാലുകള്‍ക്കിടയിലാക്കി നിര്‍ത്തി. മറ്റാനകള്‍ റോഡ് മുറിച്ചുകടക്കുകയും ചെയ്തു.

ആനക്കൂട്ടത്തെ കണ്ട് സ്‌കൂട്ടറിനു പിറകില്‍ നിര്‍ത്തിയിട്ട ട്രക്കിന്റെ ഡ്രൈവര്‍ അപകടം മനസ്സിലാക്കുകയും ആനയെ പേടിപ്പിക്കാന്‍ ഉച്ചത്തില്‍ ഹോണ്‍ മുഴക്കുകയും ചെയ്തു. തുടര്‍ന്ന് കാട്ടാന പിന്‍വാങ്ങി. പെണ്‍കുട്ടി സുരക്ഷിതയായി അമ്മയുടെ പക്കലുമെത്തി.

സ്‌കൂട്ടറില്‍നിന്നു വീണ ഘോഷിനും ഭാര്യക്കും പരിക്കേറ്റു. ഇവരെ ട്രക്ക് ഡ്രൈവര്‍ ജല്‍പായ്ഗുഡിയിലെ ആശുപത്രിയിലാക്കി. അടുത്തിടെ ഇവിടെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒരു വിനോദസഞ്ചാരി കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിശുദ്ധ പുസ്‌തകത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

ഷാബു ഉസ്മാൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് വിശുദ്ധ പുസ്‌തകം. ചിത്രത്തിൻറെ പുതിയായ പോസ്റ്റർ പുറത്തുവിട്ടു. . ബാദുഷ, മനോജ് കെ ജയൻ, മധു, ജനാർദ്ദനൻ , മാമുക്കോയ, ഭീമൻ രഘു, രതീഷ്, ഉല്ലാസ് പന്തളം, മനോജ് ഗിന്നസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. സുമേഷ് ആണ് ചിത്രത്തിൻറെ സംഗീതം ഒരുക്കിയിരിക്കുന്നത്. രാജേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം സൽമാനിയയിൽ കണ്ടെത്തി

ബഹ്‌റൈൻ : സൽമാനിയയിൽ ഇന്ത്യൻ പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. അഡോൾഫ്​ ഹെർമൻ സൽഫർ ആണ്​ മരിച്ചത്​. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.