ബ്രൈ​ഡെ​ക്സ് 2018

തൃ​ശൂ​ർ:​നാ​ഷണ​ൽ ബ്യൂ​ട്ടീ​ഷ​ൻ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബ്രൈ​ഡ​ൽ മേ​ക്ക​പ്പ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. തൃ​ശൂ​ർ ജോ​യ്സ് പാ​ല​സി​ൽ ബ്രൈ​ഡെ​ക്സ് 2018 എ​ന്ന പേ​രി​ൽ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽനി​ന്നാ​യി അ​ന്പ​തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ദ്വ​യ ആ​ർ​ട്സ് ആ​ൻഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ട്രാൻസ് ജെൻഡേഴ്സിന്‍റെ റാ​ന്പ് വാ​ക്കും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഭാ​ര​വാ​ഹി​ക​ളാ​യ സി​ൽ​വി തോ​മ​സ്, സു​നി​ത മ​ണി, ക​ന​ക ര​വി, അ​നൂ​പ് ജേക്ക​ബ്, ദി​നേ​ഷ് മു​ണ്ട​യ്ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി

Continue Reading

ചെറുതുരുത്തി കഥകളി സ്‌കൂൾ സംഘത്തിനു സ്വിറ്റ്‌സർലൻഡിൽ സ്വീകരണം

ചെറുതുരുത്തി: ഇന്ത്യ-സ്വിറ്റ്‌സർലൻഡ് മൈത്രിയുടെ സപ്തതി ആഘോഷങ്ങളോടനുബന്ധിച്ച് ചെറുതുരുത്തി കഥകളി സ്‌കൂൾ സംഘത്തിനു സ്വീകരണം നൽകി. ഇന്ത്യൻ അംബാസഡർ സിബി ജോർജ്, സെക്രട്ടറി റോഷിനി തൊമ്മൻ എന്നിവർ ചേർന്ന് കലാകാരന്മാരെ സ്വീകരിച്ചു. ഫെസ്റ്റിവൽ ഓഫ് ഇന്ത്യയാണ് സംഘാടകർ. ചെറുതുരുത്തി കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സംഘം കഥകളി അവതരിപ്പിക്കുന്നത്. വായസ്‌കര മൂസ്സ് രചിച്ച ദുര്യോധനവധം ആട്ടക്കഥയാണ് സ്വിറ്റ്‌സർലൻഡിലെ പ്രധാന നഗരങ്ങളിൽ അവതരിപ്പിച്ചത്. ഡിസംബർ 8-ന് ബേണിൽ നടക്കുന്ന കഥകളിയോടെ ഫെസ്റ്റിവൽ ഓഫ് ഇന്ത്യയുടെ പരിപാടികൾ സമാപിക്കും

Continue Reading

ഹരിതകേരളം പദ്ധതിയിലൂടെ ചെറുവത്തൂർ കുളം നവീകരിച്ചു

കുന്നംകുളം: കക്കാട് ചെറുവത്തൂർ കുളത്തെ ഹരിതകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒമ്പതുലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചു .വശങ്ങൾ ഇടിഞ്ഞുവീണ് നാശത്തിന്റെ വക്കിലായിരുന്നു കുളം. 2017-18-ൽ ഏഴുലക്ഷം രൂപയും 2018-19-ൽ രണ്ടുലക്ഷം രൂപയും വകയിരുത്തിയാണ് കുളത്തിന്റെ നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. പത്തടിയോളം താഴ്ചയിൽ കുളത്തിൽ വെള്ളം സംഭരിച്ചിട്ടുണ്ട്. സമീപത്തെ കിണറുകളിൽ ജലനിരപ്പ് താഴാതിരിക്കുന്നതിനും ഇത് കാരണമാകും. ഹരിതകേരളം പദ്ധതിക്ക് തുടക്കമിട്ടപ്പോൾ കൗൺസിലർ പി.കെ. ബിനീഷിന്റെ ഇടപ്പെടലിനെത്തുടർന്ന് നവീകരണം ഇതിനോടുബന്ധപ്പെടുത്തി. കുളത്തിന്റെ ഇടിഞ്ഞഭാഗങ്ങൾ പുനർനിർമിച്ചു. പടവുകളും ചുറ്റുമതിലും പുതുക്കിപ്പണിതു. ഹരിതകേരളത്തിന്റെ വാർഷികദിനമായ […]

Continue Reading

മണലൂർ – ഏനാമാവ് കടവ് സ്റ്റീൽപ്പാലം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യും

കാഞ്ഞാണി: മണലൂർ – ഏനാമാവ് കടവിൽ സ്റ്റീൽപ്പാലം ഞായറാഴ്ച നാടിന് സമർപ്പിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 117 മീറ്റർ നീളത്തിൽ രണ്ടുകോടി രൂപ ചെലവഴിച്ചാണ് നിർമാണം. മണലൂർ – വെങ്കിടങ്ങ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണലൂർ – ഏനാമാവ് കടവ് സ്റ്റീൽപ്പാലം ഞായറാഴ്ച വൈകീട്ട് അഞ്ചിന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാറാണ് സമർപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സി.എൻ. ജയദേവൻ എം.പി., മുരളി പെരുനെല്ലി എം.എൽ.എ., കളക്ടർ ടി.വി. അനുപമ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പങ്കെടുക്കും.

Continue Reading

നിപാ വൈറസ്‌: വാട്‌സാപ്പ്‌വ്യാജ പ്രചാരണത്തിനെതിരേ പരാതി

തൃശ്ശൂർ: നിപാ വൈറസ്‌ പടരുന്നത്‌ ബ്രോയിലർ കോഴികളിലൂടെയാണെന്നും ഇറച്ചിക്കോഴി കഴിക്കരുതെന്ന്‌ ഡോക്ടറുടെ നിർദേശമുണ്ടെന്നും വാട്‌സാപ്പ്‌ ഗ്രൂപ്പിലൂടെ വ്യാജസന്ദേശം വ്യാപിപ്പിക്കുന്നതിനെതിരേ നടപടി ആവശ്യപ്പെട്ട്‌ തൃശ്ശൂർ ഈസ്റ്റ്‌ പോലീസിൽ പരാതി നൽകി. പൗൾട്രി ഫാർമേഴ്‌സ്‌ ആൻഡ്‌ ട്രേഡേഴ്‌സ്‌ സമിതി സംസ്ഥാന പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടിയാണ്‌ പരാതിനൽകിയത്‌. വാട്‌സാപ്പ്‌ കോപ്പിയും അഡ്‌മിൻ നമ്പറും പോലീസിന്‌ കൈമാറി. ഇറച്ചിക്കോഴി മേഖലയിൽ ദൂരവ്യാപക പ്രതിസന്ധി സൃഷ്ടിക്കുന്ന ഇത്തരം ദുഷ്‌പ്രചാരണങ്ങൾക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന്‌ പരാതിയിൽ ആവശ്യപ്പെട്ടു.

Continue Reading

ഒരുമനയൂർ പഞ്ചായത്ത് വികസന സെമിനാർ

ഒരുമനയൂർ: പഞ്ചായത്തിന്റെ 2019-20 വർഷത്തെ വികസന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതിനായി സംഘടിപ്പിച്ച വികസന സെമിനാർ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. ആഷിത അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഹസീന താജുദ്ദീൻ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ലീന സജീവൻ, സ്ഥിരം സമിതി അധ്യക്ഷ നഷറ മുഹമ്മദ്, പഞ്ചായത്തംഗങ്ങളായ കെ.ജെ. ചാക്കോ, കെ.വി. രവീന്ദ്രൻ, സിന്ധു അശോകൻ, പി.പി. മൊയ്നുദ്ദീൻ, നളിനി ലക്ഷ്മണൻ, ഷൈനി ഷാജി, ടെസ്സി എന്നിവർ സംസാരിച്ചു.

Continue Reading

അമാവാസി വിളക്ക്‌

തൃശ്ശൂർ: തിരുവമ്പാടി ക്ഷേത്രത്തിലെ ഏകാദശി ഉത്സവത്തിന്‌ മുന്നോടിയായുള്ള അമാവാസി വിളക്ക്‌ ശനിയാഴ്ച നടക്കും. രാവിലെ 7.30-ന്‌ ചെറുശ്ശേരി ശ്രീകുമാറിന്റെ നേതൃത്വത്തിൽ പഞ്ചാരിമേളം നടക്കും. രാത്രി വിളക്കാചാരത്തിന്‌ തൃക്കൂർ രാജന്റെ നേതൃത്വത്തിൽ പഞ്ചവാദ്യവും ഉണ്ടാകും.

Continue Reading

വരണ്ടുണങ്ങിയ 70 ഏക്കർ പാടശേഖരങ്ങൾക്കു ക്വാറിയിൽനിന്ന് വെള്ളമെത്തിച്ച് പാടശേഖരസമിതി

ചിറ്റണ്ട: വരൾച്ചയിൽ കരിഞ്ഞുണങ്ങാൻ തുടങ്ങിയ നെൽപ്പാടങ്ങളിലേക്ക് ക്വാറിയിൽനിന്ന് വെള്ളമെത്തിക്കാൻ പൂങ്ങോട്-ചെറുതോണി പാടശേഖരസമിതി പമ്പിങ് തുടങ്ങി. പൂങ്ങോട് ക്വാറിയിലെ വെള്ളം മോട്ടോർ ഉപയോഗിച്ചു പമ്പുചെയ്ത് തോട്ടിലേക്കെത്തിച്ച് പാടശേഖരങ്ങളിലേക്ക് ഒഴുക്കുകയാണ് പദ്ധതി. ജാക്ക് ഹാമ്മറും പത്ത് എച്ച്.പി.യുടെ പമ്പുസെറ്റും വാടകയ്ക്കെത്തിച്ചാണ് പമ്പിങ് തുടങ്ങിയിരിക്കുന്നത്. ഒരുദിവസത്തെ പമ്പിങിന് ഏഴായിരം രൂപയോളമാണ് ചെലവ്. വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് തോട് വൃത്തിയാക്കലും നടത്തിയിട്ടുണ്ട്. വെള്ളിയാഴ്ച ഏഴുമണിക്കൂർ തുടർച്ചയായി മോട്ടോർ പ്രവർത്തിപ്പിച്ച് വലിയ കുഴിയിലെ വെള്ളം തോടിനുസമീപത്തെ കുഴിയിൽ കെട്ടി നിർത്തിയിട്ടുണ്ട്.ചൂടിന്റെ തോത് വർദ്ധിച്ചതോടെ ചിറ്റണ്ട, […]

Continue Reading

വഴിയടച്ചുള്ള കുടിവെള്ള പദ്ധതിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ

കുന്നത്തേരി: പുതാർക്കുളത്തിലേക്കും കുളവട്ടം പാടശേഖരത്തിലേക്കുമുള്ള പാത തടസ്സപ്പെടുത്തിയുള്ള കുടിവെള്ളപദ്ധതിയുടെ നിർമാണത്തിനെതിരേ നാട്ടുകാരുടെ പരാതി. എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാംവാർഡ് കുന്നത്തേരിയിൽ ജില്ലാ പഞ്ചായത്താണ് കുടിവെള്ളപദ്ധതി തുടങ്ങുന്നത്. പദ്ധതിക്കായി കുന്നത്തേരിയിൽ കുഴൽക്കിണറും ആറ് മീറ്റർ ഉയരത്തിൽ ജലസംഭരണിയും സ്ഥാപിക്കാൻ തീരുമാനിച്ചിരുന്നു. കുന്നത്തേരി പാടശേഖരത്തിന്റെ ഭാഗമായ കുളവട്ടം പാടത്തേക്കുള്ള പാതയുടെ നടുവിലാണ് കുഴൽക്കിണർ കുത്തിയിരിക്കുന്നത്. സമീപം ജലസംഭരണിക്കുള്ള അടിത്തറയുടെ നിർമാണവും തുടങ്ങിപ്പോഴാണ് പരാതി ഉയർന്നത്. കുഴൽക്കിണറും കുടിവെള്ള ടാങ്കും ഇവിടെ സ്ഥാപിക്കുന്നത് പാടശേഖരത്തിലേക്ക് കാർഷികയന്ത്രങ്ങളും വിത്തും വളവും കൊണ്ടുപോകുന്നതിന് തടസ്സമാകുമെന്നാണ് ആക്ഷേപം.

Continue Reading

64.5 ലക്ഷം ചെലവിൽ വാതകശ്മശാനം തുറന്നു തളിക്കുളം ഗ്രാമപ്പഞ്ചായത്ത്

തൃപ്രയാർ: തളിക്കുളം ഗ്രാമപ്പഞ്ചായത്ത് വാതകശ്മശാനം തുറന്നു. 64.5 ലക്ഷം രൂപ വിനിയോഗിച്ചാണ് വാതകശ്മശാനം യാഥാർത്ഥ്യമാക്കിയത്. തളിക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രാമകൃഷ്ണൻ അധ്യക്ഷയായി. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. സുഭാഷിണി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണകേന്ദ്രം ഉദ്ഘാടനം ചെയ്തു. ഹരിത കർമസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണവും അവർ നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. ബാബു, രാഷ്ട്രീയപാർട്ടി പ്രതിനിധികകൾ, കോസ്റ്റ്ഫോർഡ് പ്രോജക്ട് ഡയറക്ടർ പി.ബി. സരിത തുടങ്ങിയവർ സംസാരിച്ചു.

Continue Reading