സതീഷ് വരും കളി മാറും; പൂരത്തിന് വെടിക്കെട്ട് നടത്താൻ ഒരുമിച്ച് പാറമേക്കാവും തിരുവമ്പാടിയും
Kerala Kerala Mex Kerala mx Latest News Thrissur
1 min read
37

സതീഷ് വരും കളി മാറും; പൂരത്തിന് വെടിക്കെട്ട് നടത്താൻ ഒരുമിച്ച് പാറമേക്കാവും തിരുവമ്പാടിയും

April 12, 2024
0

    തൃശൂർ: പൂരത്തിന്റെ ചരിത്രത്തിലാദ്യമായി പാറമേക്കാവും തിരുവമ്പാടിയും ഒരുമിച്ച് വെടിക്കെട്ട് നടത്താൻ തീരുമാനം. ഇരു ദേവസ്വങ്ങളുടേയും വെടിക്കെട്ട് നടത്തുന്നത് ഒരേ കരാറുകാരനായതിലാണ് ഒരുമിച്ച് വെടിക്കെട്ട് നടത്തുന്നത്. വർഷങ്ങളായി തിരുവമ്പാടിക്കു വേണ്ടി പതിവുകാരനായ മുണ്ടത്തിക്കോട് പന്തലങ്ങാട്ട് സതീഷിനാണ് ആ സൗഭാഗ്യം കൈ വന്നിരിക്കുന്നത്. സതീഷിന്റെ അച്ഛൻ മണിപാപ്പനും തിരുവമ്പാടിയുടെ കരാറുകാരനായിരുന്നു. സാങ്കേതിക പ്രശ്‌നം മൂലം പാറമേക്കാവിന്റെ വെടിക്കെട്ടു കരാറുകാരനു ലൈസൻസ് നൽകാൻ പ്രയാസമായതോടെ കലക്ടർ വി.ആർ. കൃഷ്ണ തേജ വിഷയത്തിൽ

Continue Reading
പൂരത്തിന് ആവേശം പകരാൻ അവൻ എത്തുന്നു; രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും
Kerala Kerala Mex Kerala mx Thrissur
1 min read
23

പൂരത്തിന് ആവേശം പകരാൻ അവൻ എത്തുന്നു; രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും

April 12, 2024
0

  തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും തൃശൂർ പൂരം കൂടാനെത്തും. പൂരദിവസം നെയ്തലക്കാവിലെമ്മയെ പുറത്തേറ്റിയായിരിക്കും രാമന്റെ വരവ്. നെയ്തലക്കാവമ്മയുമായെത്തി വടക്കുനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട വാതില്‍ തുറന്ന് പൂരത്തിന് തുടക്കമിടുന്നത് എറണാകുളം ശിവകുമാറായിരിക്കും. എട്ടോടെയാണ് നെയ്തലക്കാവിലമ്മ ക്ഷേത്രത്തില്‍നിന്ന് തെച്ചിക്കോട്ടുകാവ് പുറത്തിറങ്ങുക. 11ന് മുമ്പായി രാമചന്ദ്രന്‍ നെയ്തലക്കാവിലമ്മയുമായി റൗണ്ടില്‍ പ്രവേശിക്കും. കഴിഞ്ഞതവണ അയ്യന്തോള്‍ ദേവി പാമ്പാടി രാജന്റെ പുറത്തേറിയാണ് എത്തിയത്. ഇത്തവണ രാജന്‍ ഉണ്ടാകില്ലെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പകരം ആരെന്ന് അടുത്ത

Continue Reading
തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം
Kerala Kerala Mex Kerala mx Thrissur
1 min read
29

തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20 ഉച്ചയ്ക്ക് രണ്ടുവരെ മദ്യനിരോദനം

April 11, 2024
0

  തൃശൂർ :തൃശൂർ പൂരത്തോടനുബന്ധിച്ച് ഏപ്രിൽ 19 ഉച്ചയ്ക്ക് രണ്ടുമുതൽ 20 ഉച്ചയ്ക്ക് രണ്ടുവരെ (36 മണിക്കൂർ) തൃശൂർ താലൂക്ക് പരിധിയിൽ ഉൾപ്പെട്ട എല്ലാ മദ്യവിൽപനശാലകളും കള്ള് ഷാപ്പ്, ബിയർ ആൻഡ് വൈൻ പാർലറുകൾ, ബാർ എന്നിവ പൂർണമായും അടച്ചിടുന്നതിനും മദ്യം മറ്റു ലഹരി വസ്തുക്കളുടെ വിൽപനയും നിരോധിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടു. കൂടാതെ മദ്യനിരോധനം ഏർപ്പെടുന്നതിനാൽ വ്യാജമദ്യ നിർമാണത്തിനും വിതരണത്തിനും വിൽപനയ്ക്കും ഇടയാക്കുമെന്ന സാധ്യത കണക്കിലെടുത്ത് ഇത് കർശനമായി

Continue Reading
അനസ്തേഷ്യയിലെ പിഴവ്; പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു
Kerala Kerala Mex Kerala mx Thrissur
1 min read
34

അനസ്തേഷ്യയിലെ പിഴവ്; പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു

April 10, 2024
0

തൃശ്ശൂര്‍: പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. അനസ്തേഷ്യയിലെ പിഴവെന്ന് ബന്ധുക്കൾ. മാള സ്വദേശിനി നീതു (31) ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്നാണ് ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ ചാലക്കുടി പൊലീസിന് പരാതി നൽകി. ചികിത്സ രേഖകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. അനസ്തേഷ്യയ്ക്ക് ശേഷം യുവതി ഫിക്സ് വന്ന് അബോധാവസ്ഥയിലായെന്ന് ആശുപത്രി അധികൃതർ വിശദീകരിച്ചു. പോട്ട പാലസ് ആശുപത്രിയിൽ കഴിഞ്ഞ ദിവസമാണ് പ്രസവം നിർത്തുന്നതിനുള്ള ശസ്ത്രക്രിയ നടത്തിയത്.

Continue Reading
കൊടുങ്ങല്ലൂർ കുരുംബക്കാവിൽ അശ്വതി കാവുതീണ്ടൽ; പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി ആയിരങ്ങൾ
Kerala Kerala Mex Kerala mx Thrissur
1 min read
32

കൊടുങ്ങല്ലൂർ കുരുംബക്കാവിൽ അശ്വതി കാവുതീണ്ടൽ; പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി ആയിരങ്ങൾ

April 10, 2024
0

  തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ അശ്വതി കാവുതീണ്ടൽ. പള്ളിവാളുമായി അരമണിയും കാൽച്ചിലമ്പും കിലുക്കി ഉറഞ്ഞു തുള്ളി, ചെമ്പട്ടുടുത്ത് കുരുംബക്കാവിൽ ആയിരങ്ങൾ അശ്വതിക്കാവ് തീണ്ടി. ഐതിഹ്യങ്ങളും ആചാരങ്ങളും അലകടലിളകും പോലെ ഇരമ്പിയുണരുന്ന കുരുംബക്കാവ്‌. ആവേശത്തിന്റെ ചിലമ്പൊലിയുയര്‍ത്തി കാവ് തീണ്ടാന്‍ പ്രതിവർഷം എത്തുന്നത് ആയിരങ്ങളാണ്. കോട്ടയില്‍ കോവിലകത്ത്‌ നിന്നും രാമവര്‍മ രാജ പല്ലക്കിലെഴുന്നള്ളിയതോടെയാണ് കാവുതീണ്ടൽ ചടങ്ങുകള്‍ക്ക്‌ തുടക്കമായത്. ശേഷം തൃച്ചന്ദന ചാർത്ത്. ദാരിക നിഗ്രഹത്തിനിടയില്‍ മുറിവേറ്റ ദേവിക്ക്‌

Continue Reading
സ്പിരിറ്റ് കലര്‍ത്തി കള്ള് വിൽപ്പന; പിടിച്ചെടുത്തത് 588 ലിറ്റര്‍, ഷാപ്പ് അടച്ചുപൂട്ടി
Kerala Kerala Mex Kerala mx Latest News Thrissur
1 min read
44

സ്പിരിറ്റ് കലര്‍ത്തി കള്ള് വിൽപ്പന; പിടിച്ചെടുത്തത് 588 ലിറ്റര്‍, ഷാപ്പ് അടച്ചുപൂട്ടി

March 27, 2024
0

  തൃശൂര്‍: കള്ളിൽ സ്പിരിറ്റ് കലര്‍ത്തി വിൽപ്പനനടത്തിയ ഷാപ്പ് അടച്ചുപൂട്ടി. തൃശൂര്‍ ശ്രീനാരായണപുരം സെന്‍ററിന് പടിഞ്ഞാറു ഭാഗത്തുള്ള എസ്.എൻ. പുരത്തെ പോഴങ്കാവ് ഷാപ്പില്‍നിന്നും 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ളാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ കള്ള് ഷാപ്പ് മാനേജറെ റിമാന്‍ഡ് ചെയ്തു. 21 കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുക്കുകയായിരുന്നു. ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂർ വടക്കുംമുറി പുത്തൻത്തറ വീട്ടിൽ സൈജു, ഷാപ്പ്

Continue Reading
പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് സജ്ജമായി
Kerala Kerala Mex Kerala mx Thrissur
0 min read
22

പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് സജ്ജമായി

March 12, 2024
0

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുന്നച്ചുവട് ഇ.എം.എസ്. താമരവെള്ളച്ചാൽ റോഡ് റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ ഫണ്ടായ 30 ലക്ഷം ഉപയോഗിച്ച് 800 മീറ്ററാണ് നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. ബാക്കിയുള്ള 830 മീറ്റർ റോഡ് അടുത്ത സാമ്പത്തികവർഷത്തിൽ തന്നെ പ്രഥമ പരിഗണന നൽകി നിർമ്മിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡ് നിർമ്മാണം പൂർത്തീകരിക്കുന്നതോടെ താമരവെള്ളച്ചാൽ കോളനിയിലെ നിരവധി പട്ടികജാതി പട്ടികവർഗ കുടുംബങ്ങൾക്കാണ് സുഗമമായി യാത്ര

Continue Reading
മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
29

മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് നാടിന് സമർപ്പിച്ചു

March 12, 2024
0

ആളൂർ ഗ്രാമപഞ്ചായത്തിലെ മാനാട്ടുകുന്ന് വടിയൻ ചിറ ബണ്ട് റോഡ് സാമൂഹ്യനീതി, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ബാക്കിയുള്ള റോഡിന്റെ ഭാഗങ്ങളും വേഗത്തിൽ നവീകരിക്കുമെന്നും റോഡ് ബന്ധിപ്പിക്കുന്ന വടിയൻ ചിറ ഹരിത കേരളം മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുനരുദ്ധാരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് 500 മീറ്റർ നീളത്തിലും മൂന്നു മീറ്റർ വീതിയിലും റോഡ് ടാറിംഗ് ഉൾപ്പടെയുള്ള പ്രവർത്തികൾ ചെയ്ത്

Continue Reading
സ്‌നേഹിത@സ്‌കൂള്‍; ജില്ലാതല ശില്‍പശാല നടത്തി
Kerala Kerala Mex Kerala mx Thrissur
1 min read
33

സ്‌നേഹിത@സ്‌കൂള്‍; ജില്ലാതല ശില്‍പശാല നടത്തി

March 12, 2024
0

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ജില്ലയിലെ ഹൈസ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കിയ കൗണ്‍സിലിംഗ് പദ്ധതിയായ സ്‌നേഹിത@സ്‌കൂള്‍ പദ്ധതിയുടെ ജില്ലാതല ശില്‍പശാലയും റിപ്പോര്‍ട്ട് പ്രകാശനവും നടത്തി. കുടുംബശ്രീ സി ഡി എസ് ജില്ലാ ആസ്ഥാനമന്ദിരം ഹാളില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. എ. കവിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍

Continue Reading
അബൂബക്കർ ഹാജി സ്മാരക കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു
Kerala Kerala Mex Kerala mx Thrissur
0 min read
20

അബൂബക്കർ ഹാജി സ്മാരക കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

March 11, 2024
0

തൃശൂർ പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയിൽ അബൂബക്കർ ഹാജി സ്മാരക കുടിവെള്ള പദ്ധതി എൻ.കെ അക്ബർ എംഎൽഎ നാടിന് സമർപ്പിച്ചു. 40 ഓളം കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ കുടിവെള്ള കണക്ഷൻ നൽകി. കാതലങ്ങാടി പ്രദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാൻ പദ്ധതി വഴി കഴിയും. അബൂബക്കർ മാസ്റ്ററുടെ സ്മരണാർത്ഥം മക്കൾ പഞ്ചായത്തിന് വിട്ടുനൽകിയ ഒരു സെന്റ് ഭൂമിയിലാണ് പദ്ധതി പൂർത്തീകരിച്ചത്. സ്ഥലം വിട്ടുനൽകിയ മാസ്റ്ററുടെ മകൾ സൗദയെ എംഎൽഎ ഉപഹാരം നൽകി ആദരിച്ചു.

Continue Reading