ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചിനെ കണ്ടെത്താൻ മൂന്നംഗ സമിതിയെ ബിസിസിഐ നിയമിച്ചു

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്‍റെ പുതിയ കോച്ചിനെ കണ്ടെത്താൻ മൂന്നംഗ സമിതിയെ ബിസിസിഐ നിയമിച്ചു. കപിൽ ദേവ്, മുൻ താരങ്ങളായ അൻഷുമാൻ ഗെയ്‌വാദ്, ശാന്ത രംഗസ്വാമി എന്നിവരാണ് സമിതി അംഗങ്ങൾ. കഴിഞ്ഞമാസം കരാർ അവസാനിച്ച രമേഷ് പവാർ, കേരള കോച്ച് ഡേവ് വാട്ട്മോർ, ഹെർഷൽ ഗിബ്സ്, ഒവൈസ് ഷാ, മനോജ് പ്രഭാകർ തുടങ്ങിയവർ അപേക്ഷ നൽകിയിട്ടുണ്ട്. സമിതി അംഗങ്ങൾ അപേക്ഷകരുമായി ഈമാസം ഇരുപതിന് മുംബൈയിൽ അഭിമുഖം നടത്തും.

Continue Reading

ഹോക്കി ലോകകപപ്പിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ഹോക്കി ലോക കപ്പ്‌ ക്വാർട്ടറിൽ ഇന്ന് ഒളിമ്പിക്‌ ചാമ്പ്യന്മാരായ അർജന്റിന ഇംഗ്ലണ്ടിനെ നേരിടും. മറ്റൊരു മത്സരത്തിൽ ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ ഫ്രാൻസിനെയും നേരിടും.

Continue Reading

ഫിഫാ ക്ലബ്‌ ലോക കപ്പിന്‌ ഇന്ന് തുടക്കമാവും

ഫിഫാ ക്ലബ്‌ ലോക കപ്പിന്‌ ഇന്ന് തുടക്കമാവും. യു എ ഇ ആണ്‌ ആതിഥേയർ. അൽ ഐനിലും അബുദാബിയിലും ആയിട്ടാണ്‌ മൽസരങ്ങൾ നടക്കുക. ഹാട്രിക്‌ കിരീടം ലക്ഷ്യം ഇട്ടാണ്‌ റയൽ മാഡ്രിഡ്‌ എത്തുന്നത്‌. ഏഴു കോൺഫെഡറേഷനിലെയും ചാമ്പ്യൻ ടീമുകളും ഒരു ആതിഥേയ ടീമും ആണ്‌ മൽസരിക്കുക.

Continue Reading

ലോകകപ്പ് ഹോക്കി: ബൽജിയവും, കാനഡയും ക്വാർട്ടറിൽ കടന്നു

ഹോക്കി ലോകകപ്പിൽ ഇന്നലെ നടന്ന അവസാന ക്രോസ്‌ ഓവർ മൽസരങ്ങളിൽ ബൽജിയം പാകിസ്ഥാനെ 5-0 ന്‌ കീഴടക്കി. കാനഡ നെതർലാൻഡിനെ 5-0 ന്‌ കീഴിടക്കിയും ക്വാർട്ടറിൽ കടന്നു.

Continue Reading

ഐ ലീഗിൽ ഇന്നലെ റിയൽ കാശ്മീർ ഷില്ലോംഗ്‌ ലജോംഗിനെ പരാജയപ്പെടുത്തി

ഐ ലീഗിൽ ഇന്നലെ റിയൽ കാശ്മീർ 6-1 ന്‌ ഷില്ലോംഗ്‌ ലജോംഗിനെ പരാജയപ്പെടുത്തി. തുടക്കം മുതൽ ആക്രമിച്ച കളിച്ച കാശ്മീർ കളിയിൽ മികവ് കാട്ടി.

Continue Reading

ഐ എസ്‌ എല്ലിൽ ഇന്നലെ നടന്ന കളിയിൽ പൂനെ എഫ്‌ സി , ഗോവയെ പരാജയപ്പെടുത്തി

ഐ എസ്‌ എല്ലിൽ ഇന്നലെ നടന്ന കളിയിൽ പൂനെ എഫ്‌ സി , ഗോവയെ 2-0 ന്‌ പരാജയപ്പെടുത്തി. പോയന്റ്‌ നിലയിൽ പൂനെ ഏഴാം സ്ഥാനത്ത്‌ എത്തി. ഗോവ നാലാമത്‌ തുടരുന്നു. ബ്ലാസ്റ്റേഴ്സ്‌ എട്ടാം സ്ഥാനത്ത്‌ ആണ്‌ ചെന്നൈയും ഡൽഹിയും മാത്രം ആണ്‌ ബ്ലാസ്റ്റേഴ്സിന്‌ പിന്നിൽ ഉള്ളത്‌. ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. മാ​ഴ്സെ​ലീ​നോ (74ാം മി​നി​റ്റ്), മാ​ർ​ക്കോ സ്റ്റാ​ൻ​കോ​വി​ച്ച് (90+4പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്.

Continue Reading

265 വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്

ന്യൂയോര്‍ക്ക്: അമേരിക്കയുടെ ജിംനാസ്റ്റിക്സ് ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്സ് ഒളിമ്പിക് കമ്മിറ്റി. അത്ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. അധികൃതരുടെ കഴിവുകേടാണ് ഇത്രയും നീചമായ പ്രവൃത്തി ചെയ്യാന്‍ നാസറിന് തുണയായതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ഒളിമ്പിക് കമ്മിറ്റിയുടെ പ്രതികരണം. 265 പെണ്‍കുട്ടികളെങ്കിലും നാസറിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അറസ്റ്റിലായ നാസറിന് പല കേസുകളിലായി കോടതി വിധിച്ചത് […]

Continue Reading

ഇന്ന് യുവരാജ് സിങ് – ജന്മദിനം

യുവരാജ് സിങ് ഒരു അന്താരാഷ്ട്ര ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1981 ഡിസംബർ 12ന് ചണ്ഡീഗഢിൽ ജനിച്ചു. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും പഞ്ചാബി സിനിമാ താരവുമായ യോഗ്‌രാജ് സിംഗിന്റെ മകനാണ്. 2000 മുതൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമാണ്. 2003ൽ ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. ഇപ്പോൾ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിക്സറടിച്ചു. എല്ലാ തരം ക്രിക്കറ്റിലുമായി ഇത്തരമൊരു പ്രകടനം […]

Continue Reading

ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം

ധാക്ക: ബംഗ്ലാദേശിനെതിരെ രണ്ടാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് വിജയം. നാല് വിക്കറ്റിനാണ് വെസ്റ്റിൻഡീസ് വിജയിച്ചത്. ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എടുത്തു. തമിം ഇഖ്ബാല്‍ (50), മുഷ്ഫികുര്‍ റഹീം (62), ഷാക്കിബ് അല്‍ ഹസന്‍ (65), മഹ്മുദുള്ള (30) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ബംഗ്ലാദേശ് 255 ൽ എത്തിയത്. മറുപടി ബാറ്റിങ് ഇറങ്ങിയ വിന്‍ഡീസ് നാല് വിക്കറ്റിന്റെ വിജയം […]

Continue Reading

ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പൂ​ന​ സിറ്റിയ്ക്കു ജ​യം; ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി ഏ​ഴാം സ്ഥാ​ന​ത്ത്

പൂ​ന: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പൂ​ന സി​റ്റി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഗോ​വ​യെ കീ​ഴ​ട​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. മാ​ഴ്സെ​ലീ​നോ (74ാം മി​നി​റ്റ്), മാ​ർ​ക്കോ സ്റ്റാ​ൻ​കോ​വി​ച്ച് (90+4പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 11 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി പൂ​ന ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തി. തോ​റ്റെ​ങ്കി​ലും ഗോ​വ ലീ​ഗി​ല്‍ നാ​ലാം​സ്ഥാ​നം നി​ല​നി​ര്‍​ത്തി.

Continue Reading