ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പൂ​ന​ സിറ്റിയ്ക്കു ജ​യം; ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി ഏ​ഴാം സ്ഥാ​ന​ത്ത്

പൂ​ന: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ പൂ​ന സി​റ്റി സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ഗോ​വ​യെ കീ​ഴ​ട​ക്കി. എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. മാ​ഴ്സെ​ലീ​നോ (74ാം മി​നി​റ്റ്), മാ​ർ​ക്കോ സ്റ്റാ​ൻ​കോ​വി​ച്ച് (90+4പെ​ന​ൽ​റ്റി) എ​ന്നി​വ​രാ​ണ് ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ 11 പോ​യി​ന്‍റു​മാ​യി കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ പി​ന്ത​ള്ളി പൂ​ന ഏ​ഴാം സ്ഥാ​ന​ത്ത് എ​ത്തി. തോ​റ്റെ​ങ്കി​ലും ഗോ​വ ലീ​ഗി​ല്‍ നാ​ലാം​സ്ഥാ​നം നി​ല​നി​ര്‍​ത്തി.

Continue Reading

വിരാട് കോലിക്കുള്ള റോൾ എന്തുകൊണ്ട് ഹര്‍മന്‍പ്രീതിന് കൊടുക്കുന്നില്ല -ഡയാന എഡുല്‍ജി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രവി ശാസ്ത്രിയെ തിരഞ്ഞെടുക്കാന്‍ വിരാട് കോലിക്ക് റോളുള്ളപ്പോള്‍ എന്തുകൊണ്ട് അതേ റോള്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിന് കൊടുക്കുന്നില്ലെന്ന് ഇന്ത്യയുടെ മുന്‍ താരവും ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അംഗവുമായ ഡയാന എഡുല്‍ജി. കോച്ചിങ് കാലാവധി കഴിഞ്ഞ രമേശ് പൊവാറിന്റെ കരാര്‍ പുതുക്കണമെന്നാണ് ഹര്‍മന്‍പ്രീതിന്റെ ആവശ്യം. ബി.സി.സി.ഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ് ഹര്‍മന്‍പ്രീതിന്റെ വാക്കിന് വില കൊടുക്കണമെന്നും ഡനായ എഡുല്‍ജി വ്യക്തമാക്കുന്നു.

Continue Reading

ഐ ലീഗ്ഫുട്ബോളില്‍ ഷില്ലോങിനെ തകര്‍ത്തു റിയല്‍ കശ്മീര്‍ മൂന്നാംസ്ഥാനത്തു

ശ്രീനഗര്‍: ജയത്തോടെ ഐ ലീഗ് ഫുട്ബോളില്‍ റിയല്‍ കശ്മീര്‍ മൂന്നാമത്. ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ റിയല്‍ കശ്മീര്‍ ഷില്ലോങ് ലജോങ്ങിനെ (6-1) തകര്‍ത്തു.

Continue Reading

“എന്റെ ആത്മസുഹൃത്തിന് ആശംസകള്‍” വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്‌ക ശര്‍മയ്ക്ക് കൊഹ്‌ലിയുടെ സന്ദേശം

വിരാട് കൊഹ്‌ലിയുടെയും അനുഷ്ക ശര്‍മ്മയുടെയും ഒന്നാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2017 ഡിസംബര്‍ 11-ന് ഇറ്റലിയിലെ ടസ്‌കനിലെ ഹെറിറ്റേജ് റിസോര്‍ട്ടായ ബോര്‍ഗോ ഫിനോച്ചിയേറ്റോയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹ വാര്‍ഷിക ദിനത്തില്‍ അനുഷ്‌ക ശര്‍മയ്ക്ക് മനോഹരമായ സന്ദേശം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് കൊഹ്‌ലി. എന്റെ ആത്മസുഹൃത്തിന് ആശംസകള്‍ എന്നാണ് കോലി ട്വിറ്ററില്‍ കുറിച്ചത്. ഒരു വര്‍ഷം പിന്നിട്ടെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നു പറഞ്ഞ കോലി എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. വിവാഹ ചിത്രങ്ങളും കൊഹ്‌ലി പങ്കുവച്ചു. പിന്നാലെ […]

Continue Reading

സ്റ്റാര്‍ക്കിന്റെ മോശം പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാപ്റ്റന്‍ ടിം പെയ്ന്‍

പെര്‍ത്ത്: അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മോശം പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ക്യാപ്റ്റന്‍ ടിം പെയ്ന്‍. ആദ്യ ഇന്നിങ്‌സിലെ റണ്‍സിന്റെ കുറവും മറ്റു താരങ്ങളുടെ മോശം പ്രകടനവും തോല്‍വിയുടെ കാരണങ്ങളായി പെയ്ന്‍ ചൂണ്ടി കാണിക്കുന്നു. അഡ്‌ലെയ്ഡില്‍ നടന്ന് ടെസ്റ്റില്‍ ഷോണ്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, നഥാന്‍ ലിയോണ്‍ എന്നിവരുടെ പ്രകടനം മാത്രമാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്.

Continue Reading

അഖില ധനഞ്ജയക്ക് ഐ.സി.സിയുടെ വിലക്ക്

കൊളംബോ: അഖില ധനഞ്ജയക്ക് ഐ.സി.സിയുടെ വിലക്ക്. നിയമവിരുദ്ധമായ ബൗളിങ് ആക്ഷന്റെ പേരിലാണ് താരത്തിനെതിരായ ഐ.സി.സിയുടെ നടപടി. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ധനഞ്ജയയെ ബൗള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി തിങ്കളാഴ്ചയാണ് ഐ.സി.സിയുടെ നടപടി വന്നത്. അനുവദിച്ച 15 ഡിഗ്രിയേക്കാള്‍ വളച്ചാണ് ധനഞ്ജയ പന്തെറിയുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

Continue Reading

സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ റി​വ​ര്‍ പ്ലേ​റ്റ് വിജയിച്ചു

മാ​ഡ്രി​ഡ്: കോ​പ്പ ലി​ബര്‍ട്ട​ഡോ​റ​സി​ന്‍റെ സൂ​പ്പ​ര്‍ ക്ലാ​സി​ക്കോ പോ​രാ​ട്ട​ത്തി​ല്‍ റി​വ​ര്‍ പ്ലേ​റ്റ് വിജയിച്ചു .സൂ​പ്പ​ര്‍ ക്ലാ​സി​ക്കി​ന്‍റെ ര​ണ്ടാം പാ​ദ ഫൈനലിൽ റി​വ​ര്‍ പ്ലേ​റ്റ് 3-1ന് ​ബൊ​ക്ക ജൂ​ണി​യേ​ഴ്‌​സി​നെ തോ​ല്‍പ്പി​ച്ചു. കോ​പ്പ ലി​ബ​ര്‍ട്ട​ഡോ​റ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ബൊ​ക്ക ജൂ​ണി​യേ​ഴ്‌​സ്-​റി​വ​ര്‍ പ്ലേ​റ്റ് ഫൈ​ന​ല്‍.

Continue Reading

റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പുതിയ പരിശീലകനാകാൻ ജോ​വാ​ക്വിം ലോ

ബ​ർ​ലി​ൻ: ജ​ർ​മ​ൻ ദേ​ശീ​യ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ൻ ജോ​വാ​ക്വിം ലോ ​സ്പാ​നി​ഷ് ക്ല​ബ് റ​യ​ൽ മാ​ഡ്രി​ഡി​ന്‍റെ പ​രി​ശീ​ല​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തേ​ക്കു​മെ​ന്നു സൂ​ച​ന. സ്പാ​നി​ഷ് ലീ​ഗി​ലും ചാ​ന്പ്യ​ൻ​സ് ലീ​ഗി​ലും ദ​യ​നീ​യ പ്ര​ക​ട​നം തു​ട​രു​ന്ന റ​യ​ലി​ന് പു​തു​ജീ​വ​ൻ ന​ൽ​കാ​ൻ പു​തി​യൊ​രു പ​രി​ശീ​ല​ക​നേ സാ​ധി​ക്കൂ എ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്. നി​ല​വി​ൽ ലീ​ഗി​ൽ മു​ന്നി​ലു​ള്ള ബാ​ഴ്സ​ലോ​ണ​യ്ക്ക് എ​ട്ടു പോ​യി​ന്‍റ് പി​ന്നി​ലാ​ണ് റ​യ​ൽ.

Continue Reading

അ​​ഡ്‌​ലെ​​യ്ഡ് ടെസ്റ്റ് വിജയത്തെ അനുമോദിച്ചു സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ

മും​​ബൈ: അ​​ഡ്‌​ലെ​​യ്ഡ് ടെ​​സ്റ്റി​​ൽ ഇ​​ന്ത്യ നേ​​ടി​​യ 31 റ​​ണ്‍​സ് ജ​​യം 2003ലെ ​​വി​​ജ​​യ​​ത്തെ അ​​നു​​സ്മ​​രി​​പ്പി​​ക്കു​​ന്ന​​താ​​യി സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ. പ​ര​ന്പ​ര​യ്ക്കു ഇ​തു​പോ​ലെ തു​ട​ക്കം കു​റി​ക്ക​ണം. ഒ​​രി​​ക്ക​​ൽ​​പോ​​ലും ഓ​​ല്ട്രേ​​ലി​​യ​​യു​​ടെ മേ​​ലു​​ള്ള സ​​മ്മ​​ർ​​ദ്ദ​​ത്തി​​ന് അ​​യ​​വു​​വ​​രു​​ത്താ​​ൻ ഇ​​ന്ത്യ തു​​നി​​ഞ്ഞി​​ല്ല. ചേ​​തേ​​ശ്വ​​ർ പൂ​​ജാ​​ര​​യു​​ടെ​​യും ര​​ഹാ​​ന​​യു​​ടെ​​യും ഇ​​ന്നിം​​ഗ്സു​​ക​​ളും നാ​​ല് ബൗ​​ള​​ർ​​മാ​​രു​​ടെ പ്ര​​ക​​ട​​ന​​വും അ​​ത്യു​​ജ്വ​​ലം. 2003ലെ ​​ജ​​യം അ​​നു​​സ്മ​​രി​​ച്ചു​​പോ​​കു​​ന്നു – സ​​ച്ചി​​ൻ ട്വീ​​റ്റ് ചെ​​യ്തു. .

Continue Reading

ശ്രീലങ്കൻ താരം അഖില ധനഞ്ജയക്ക് വിലക്ക്

ശ്രീലങ്കന്‍ സ്പിന്നര്‍ അഖില ധനഞ്ജയയെ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് ബൗള്‍ ചെയ്യുന്നതില്‍ നിന്ന് ഐസിസി വിലക്കി. സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരിലാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു ധനഞ്ജയയുടെ ബൗളിംഗ് ആക്ഷന്‍ സംശയാസ്പദമാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ബൗള്‍ ചെയ്യുമ്പോള്‍ അനുവദനീയമായ 15 ഡിഗ്രിയില്‍ കൂടുതല്‍ ധനഞ്ജയ കൈ മടക്കുന്നതായി കണ്ടെത്തിയിരുന്നു. ഇപ്പോഴുള്ള ബൗളിംഗ് ആക്ഷനില്‍ മാറ്റം വരുത്തിയശേഷം വീണ്ടും പരിശോധനകള്‍ക്കായി അപേക്ഷ നല്‍കാന്‍ ധനഞ്ജയക്ക് കഴിയും.

Continue Reading