ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം
Kerala Kerala Mex Kerala mx Pravasi
1 min read
27

ഒമാനിൽ വാഹനാപകടത്തിൽ 2 മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

April 25, 2024
0

  മസ്കത്ത്: ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അഞ്ച് പേരടങ്ങുന്ന സംഘത്തെ വാഹനം ഇടിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷജീറ ഇല്‍യാസ് എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തിൽ രണ്ട് നഴ്‌സുമാര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ പരിക്കേറ്റ ഷേർലി ജാസ്മിൻ, മാളു മാത്യു എന്നീ നഴ്‌സുമാർ ചികിത്സയിൽ കഴിയുകയാണ്.

Continue Reading
സൗദിയില്‍ മലയാളി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; മൃതദേഹം നാട്ടിൽ എത്തിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
39

സൗദിയില്‍ മലയാളി മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന്; മൃതദേഹം നാട്ടിൽ എത്തിച്ചു

April 24, 2024
0

  റിയാദ്: ഏതാനും ദിവസം മുമ്പ് റിയാദ് ന്യൂ സനാഇയ്യയിലെ സ്വകാര്യ മീറ്റ് ഫാക്ടറിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട ടെക്നീഷ്യനായ തൃശൂർ കുഴിക്കാട്ടുശ്ശേരി താഴേക്കാട് സ്വദേശി സർജിൽ കൃഷ്ണയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ഇന്നലെ സംസ്കരിച്ചു. ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ ജോലിക്കെത്തിയത്. മാതാപിതാക്കളും അനുജനുമടങ്ങുന്നതാണ് കുടുംബം. ഉണ്ണികൃഷ്ണൻ മറ്റപറമ്പിൽ, വത്സല ദമ്പതികളുടെ മകനാണ് മുപ്പതുകാരനായ സർജിൽ. സിറിൽ കൃഷ്ണ സഹോദരനാണ്. കേളി പ്രവർത്തകരുടെ മേൽനോട്ടത്തിലാണ്

Continue Reading
സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്; വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി
Kerala Kerala Mex Kerala mx Pravasi
1 min read
25

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്; വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി

April 24, 2024
0

  റിയാദ്: സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ വിചാരണ കോടതിയും തുടർന്ന് അപ്പീൽ കോടതികളും വധശിക്ഷ വിധിക്കുകയായിരുന്നു. മറ്റൊരു കേസിൽ തീവ്രവാദ പ്രവർത്തനത്തിലേർപ്പെട്ട സ്വദേശിയെയും കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധേയമാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. സൗദി സ്വദേശിയായ യൂസുഫ് ബിൻ ഈസ അൽ മുല്ലയെ മാരകമായ

Continue Reading
നിമിഷ പ്രിയയെ കാണാൻ അമ്മ സനയിൽ എത്തി; മോചനത്തിനായി നിര്‍ണായക ചര്‍ച്ച
Kerala Kerala Mex Kerala mx Pravasi
1 min read
30

നിമിഷ പ്രിയയെ കാണാൻ അമ്മ സനയിൽ എത്തി; മോചനത്തിനായി നിര്‍ണായക ചര്‍ച്ച

April 23, 2024
0

  കൊച്ചി: വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ നേരിട്ട് കാണാൻ അമ്മ പ്രേമകുമാരിയും സഹായി സാമുവൽ ജെറോമും സനയിൽ എത്തി. രാത്രി സനയിലെ ഹോട്ടലിൽ തങ്ങുന്ന ഇരുവരും നാളെ ജയിൽ എത്തി നിമിഷ പ്രിയയെ കാണാനുള്ള ശ്രമത്തിലാണ്. നിമിഷയുടെ മോചനവുമായി ബന്ധപ്പെട്ട് ഗോത്രത്തലവൻമാരുമായി ചർച്ച നടത്താൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിയെന്നും യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുന്നിൽ നിർത്തി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ഇരുവരും അറിയിച്ചു. നിമിഷ

Continue Reading
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
Kerala Kerala Mex Kerala mx Pravasi World
1 min read
33

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

April 23, 2024
0

  മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ മരിച്ചു.​ കോഴിക്കോട് വടകര ചേറോട് ഈസ്റ്റ് മാണിക്കോത്ത് താഴക്കുനി സുധീഷ് (39) ആണ് നിസ്‌വയിൽ മരിച്ചത്. നിസ്‌വയിലെ സ്വകാര്യ ആശുപത്രിയിൽ ബയോ മെഡിക്കൽ കോൺട്രാക്ട് കമ്പനി സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കൃഷ്ണനൽ ചോറോട്ടു മീത്തൽ. മാതാവ്: ശാന്ത കൂമുള്ളി പറമ്പത്ത്. മൃതദേഹം നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരികയാണ്.

Continue Reading
ഒമാനില്‍ മനുഷ്യക്കടത്ത്; രണ്ട് വിദേശികൾ പിടിയിൽ
Kerala Kerala Mex Kerala mx Pravasi
1 min read
38

ഒമാനില്‍ മനുഷ്യക്കടത്ത്; രണ്ട് വിദേശികൾ പിടിയിൽ

April 20, 2024
0

  മസ്കറ്റ്: ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ പൗരത്വമുള്ള രണ്ട് പേരെയാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച്ച് ജനറൽ ഡിപ്പാർട്ട്‌മെൻറ് അറസ്റ്റ് ചെയ്തത്. ഒമാനിൽ തൊഴിലവസരങ്ങൾ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിന് ശേഷം ഒരേ രാജ്യക്കാരായ സ്ത്രീകളെയാണ് പ്രതികൾ ഇരയാക്കിയത്. കുറ്റവാളികൾക്കെതിരെ നിയമനടപടികൾ പൂർത്തിയായി വരികയാണെന്നും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

Continue Reading
കുവൈത്തില്‍ യാത്രാ വിലക്ക്; സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 16,000 പേര്‍ക്ക് വിലക്ക്, കാരണങ്ങൾ ഇങ്ങനെ…
Kerala Kerala Mex Kerala mx Pravasi
1 min read
39

കുവൈത്തില്‍ യാത്രാ വിലക്ക്; സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ 16,000 പേര്‍ക്ക് വിലക്ക്, കാരണങ്ങൾ ഇങ്ങനെ…

April 20, 2024
0

  കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടു മാസത്തിനിടെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത് 16,000 പേര്‍ക്ക്. ഇതില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടും. രാജ്യത്തെ നീതിന്യായ അധികൃതരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം ഇക്കാലയളവില്‍ 8,033 പേര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് പിന്‍വലിക്കുകയും ചെയ്തു. ജനുവരിയില്‍ 6,642 പേര്‍ക്കും ഫെബ്രുവരിയില്‍ 9,006 പേര്‍ക്കുമാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ജനുവരിയില്‍ 6,642 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ഫെബ്രുവരിയില്‍ 3,811 യാത്രാവിലക്കുകള്‍ പിന്‍വലിക്കുകയും ചെയ്തതായാണ് കണക്കുകള്‍. ചെക്ക് മടങ്ങുക, വാടക, ജലവൈദ്യുതി

Continue Reading
മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു
Kerala Kerala Mex Kerala mx Pravasi
1 min read
43

മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

April 19, 2024
0

  മസ്കറ്റ്: മലയാളി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ വെൺമണി താഴം കണ്ണങ്ങാട്ട് ഹൗസിൽ രാധാകൃഷ്ണൻ പിള്ളയുടെ മകൻ രാജേഷ് രാധാകൃഷ്ണൻ (40) ആണ് മസ്കറ്റിലെ റൂവിയിൽ മരിച്ചത്. റൂവിയിൽ പ്രമുഖ റസ്റ്റോറന്‍റ് ഗ്രൂപ്പിൽ സീനിയർ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു രാജേഷ് രാധാകൃഷ്ണൻ. മാതാവ്: പരേതയായ വിജയലക്ഷ്മി അമ്മ, ഭാര്യ: സൗമ്യ ചന്ദ്രൻ, മക്കൾ: ദക്ഷിത്, ദക്ഷിത. സഹോദരങ്ങൾ: ജയകൃഷ്ണൻ, രശ്മി രാധാകൃഷ്ണൻ. മൃതദേഹം തുടർനടപടികൾക്ക്

Continue Reading
ജോലിസ്ഥലത്ത് നിന്ന് സുഹൃത്തുക്കളോടൊമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയ പ്രവാസി മലയാളി മരിച്ചു
Kerala Kerala Mex Kerala mx Pravasi World
1 min read
35

ജോലിസ്ഥലത്ത് നിന്ന് സുഹൃത്തുക്കളോടൊമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയ പ്രവാസി മലയാളി മരിച്ചു

April 18, 2024
0

  റിയാദ്: ജോലിസ്ഥലത്ത് നിന്ന് പെരുന്നാളാഘോഷിക്കാൻ ജിദ്ദയിലെത്തിയ മലയാളി മരിച്ചു. തെക്ക് പടിഞ്ഞാറൻ പ്രവിശ്യയിലെ അൽബാഹയിൽ ജോലി ചെയ്യുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ധീൻ (46) ആണ് ജിദ്ദയിൽ മരിച്ചത്. നഖ്‌ൽ ട്രാൻസ്‌പോർട്ടേഷൻ കമ്പനി ജീവനക്കാരനായ ഇദ്ദേഹം ജിദ്ദയിലെ സുഹൃത്തുക്കളോടും ബന്ധുക്കളോടുമൊപ്പം പെരുന്നാൾ ആഘോഷിക്കാനെത്തിയതായിരുന്നു. വെള്ളിയാഴ്ച്ച രാത്രി അൽബാഹയിലേക്ക് തിരിച്ചുപോകാനായി വാഹനം കയറുന്ന സ്ഥലത്ത് എത്തിയപ്പോൾ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ മരിക്കുകയുമായിരുന്നു. പിന്നീട് മൃതദേഹം ആംബുലൻസിൽ

Continue Reading
മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി
Kerala Kerala Mex Kerala mx Pravasi World
1 min read
51

മസ്കറ്റ് ഇന്ത്യൻ എംബസിക്ക് അവധി

April 17, 2024
0

  മസ്കറ്റ്: മസ്കറ്റ് ഇന്ത്യൻ എംബസിക്ക് രാമനവമി ദിനം പ്രമാണിച്ച്‌ അവധി. രാമനവമി ദിനം പ്രമാണിച്ച്‌ മസ്‌കറ്റിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് ഏപ്രിൽ പതിനേഴിന് അവധി ആയിരിക്കുമെന്ന് സ്ഥാനപതികാര്യാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ എംബസിയുടെ 24/7 ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം എന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങൾക്കായി 98282270 എന്ന നമ്പറിലേക്കും സാമൂഹ്യ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് 80071234 എന്ന നമ്പറിലേക്കും ബന്ധപ്പെടാന്‍ എംബസി അറിയിപ്പിലൂടെ

Continue Reading