അന്യഗ്രഹ ജീവികളെ ഭൂമിയില്‍ മനുഷ്യനോടൊപ്പം കാണാന്‍ സാധ്യതയുണ്ട്; നാസ

ലണ്ടന്‍ : അന്യഗ്രഹ ജീവികള്‍ ഭൂമിയില്‍ മനുഷ്യനോടൊപ്പം കാണാന്‍ സാധ്യതയുണ്ടെന്ന് നാസ ഗവേഷകന്‍ സില്‍വിയോ പി കോളമ്പാനയുടെ വെളിപ്പെടുത്തല്‍. മനുഷ്യര്‍ സങ്കല്‍പിക്കുന്ന രൂപത്തിലല്ല, മറിച്ച് നാം തീരെ പ്രതീക്ഷിക്കാത്ത രൂപത്തിലാണ് ഇവയെന്നതിനാല്‍ ഒരിക്കലും അവയെ തിരിച്ചറിയാനാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാസാ ആമിസ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകനാണ് സില്‍വിയോ. പ്രപഞ്ചത്തിലെ പരകോടി നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും ഇടയിലുള്ള സഞ്ചാരം മനുഷ്യന് ഇപ്പോഴും ചിന്തിക്കാന്‍ കഴിയാത്ത ഒന്നാണ്. എന്നാല്‍, അതിനുള്ള ശേഷി അന്യഗ്രഹ ജീവികള്ക്ക് ഉണ്ട്. ഭൂമിയില്‍ ശാസ്ത്രീയമായ വന്‍ മുന്നേറ്റങ്ങള്‍ […]

Continue Reading

ചൊവ്വാഗ്രഹത്തിലെ ശബ്ദം ഇനി എല്ലാവര്‍ക്കും കേള്‍ക്കാം; വീഡിയോ

ചൊവ്വാഗ്രഹത്തിലെ ശബ്ദം ഇനി എല്ലാവര്‍ക്കും കേള്‍ക്കാം. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ചൊവ്വാഗ്രഹത്തില്‍ നിന്നുള്ള ശബ്ദം പുറത്തുവിട്ടിരിക്കുന്നത്. നാസയുടെ ഇന്‍സൈറ്റ് ലാന്ററാണ് ചുവന്ന ഗ്രഹത്തിലെ കാറ്റിന്റെ ഹൂങ്കാര ശബ്ദം പകര്‍ത്തിയത്. ഇന്‍സൈറ്റ് ലാന്ററിന്റെ സോളാര്‍ പാനലിന് മുകളില്‍കൂടി മണിക്കൂറില്‍ 10 മുതല്‍ 15 മൈല്‍ വേഗത്തില്‍ വീശുന്ന കാറ്റിന്റെ ശബ്ദമാണിത്. അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് അഞ്ച് മണിക്ക് തെക്ക് കിഴക്ക് ഭാഗത്ത് നിന്നും വടക്ക് കിഴക്ക് ഭാഗത്തേക്ക് സഞ്ചരിച്ച കാറ്റിന്റെ ശബ്ദമാണ് പകര്‍ത്തിയതെന്ന് ഇന്‍സൈറ്റ് പ്രിന്‍സിപ്പല്‍ […]

Continue Reading

വായുമലിനീകരണം പുകവലിയേക്കാൾ ഹാനികരം; 2017ലെ മരണ നിരക്ക് 12.4 ലക്ഷം

ന്യൂഡെല്‍ഹി: 2017ൽ വായുമലിനീകരണത്തെ തുടർന്ന് രാജ്യത്ത് മരിച്ചത് 12.4 ലക്ഷത്തോളം പേരെന്ന് റിപ്പോർട്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. പുകവലിയേക്കാൾ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‌ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും മലിനമായ അന്തരീക്ഷമുള്ളതെന്ന് ലാന്‍സെറ്റ് പ്ലാനറ്ററി ഹെല്‍ത്ത് ജേണലിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തര്‍പ്രദേശും ഹരിയാനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ലോക ജനസംഖ്യയുടെ 18 ശതമാനവും ഇന്ത്യയിലേതാണെന്നും വായുമലിനീകരണം മൂലം ഉണ്ടാകുന്ന […]

Continue Reading

ഇന്ത്യയില്‍ എട്ടിലൊരാൾ മരിക്കുന്നത്​ മലിനവായു ശ്വസിച്ച്; പഠന റിപ്പോര്‍ട്ട്

ഇന്ത്യയിൽ എട്ടിലൊരാൾ മരിക്കുന്നത്​ മലിനവായു ശ്വസിക്കുന്നതുകൊണ്ടെന്ന് പഠനം. പുകവലിയേക്കാൾ ഗുരുതര പ്രശ്​നങ്ങൾ വായുമലിനീകരണം മൂലമുണ്ടാകുന്നുവെന്നും റിപ്പോർട്ട്​ പറയുന്നു. മരണം, രോഗബാധ, ആയുർ ദൈർഘ്യം കുറയുക തുടങ്ങിയ പ്രശ്​നങ്ങൾ വായു മലിനീകരണം മൂലം ഉണ്ടാകുന്നു. ലാൻസെറ്റ്​ പ്ലാനെറ്ററി ഹെൽത്ത്​ ജേർണലിലാണ്​ റിപ്പോർട്ട്​ പ്രസിദ്ധീകരിച്ചത്​. വായു മലിനീകരണം മൂലം ചെറു പ്രായത്തിൽ തന്നെയുള്ള മരണനിരക്കും രോഗബാധയും ആഗോളതലത്തിൽ 26 ശതമാനമാണെങ്കിൽ ഇന്ത്യയിൽ അത്​ 18 ശതമാനമാണ്​. 2017ൽ ഇന്ത്യയിൽ 70വയസിനു താഴെ മരിച്ച 12.4 ലക്ഷം പേരിൽ പകുതിയോളം മരണവും […]

Continue Reading

വൈദ്യശാസ്ത്രത്തിലെ ചരിത്രശിശു; മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ നിന്ന് ആദ്യമായി കുഞ്ഞ് ജനിച്ചു

വൈദ്യശാസ്ത്രത്തിന് ഒരു പൊന്‍ തൂവല്‍ കൂടി. മരിച്ച സ്ത്രീയില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ലോകത്തിലാദ്യമായി പൂര്‍ണ്ണ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചു. ബ്രസിലിലെ മുപ്പത്തിരണ്ടുകാരിയായ യുവതിയാണ് രണ്ടര കിലോഗ്രാം ഭാരം വരുന്ന പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യുവതിയുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വൈദ്യശാസ്ത്രത്തിലെ ഈ പുത്തന്‍ മുന്നേറ്റം വന്ധ്യതമൂലം വിഷമിക്കുന്ന ആയിരക്കണക്കിനാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. നിലവില്‍ 11 സ്ത്രീകള്‍ക്ക് ജീവിച്ചിരിക്കുന്ന ദാതാവില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തിലൂടെ ആരോഗ്യമുള്ള കുഞ്ഞ് ജനിച്ചിട്ടുണ്ട്. എന്നാല്‍ മരിച്ചയാളില്‍നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍നിന്ന് ആരോഗ്യത്തോടെ കുഞ്ഞ് ജനിക്കുന്ന ആദ്യത്തെ […]

Continue Reading

വൈകിയുള്ള ഭക്ഷണവും ഉറക്കവും ഹൃദ്രോഗത്തിനും പ്രമേഹത്തിനും കാരണമാകുന്നു; പഠന റിപ്പോര്‍ട്ട്

ആരോഗ്യം സംരക്ഷിക്കുന്നതില്‍ ജീവിതശൈലിക്ക് പ്രധാനപ്പെട്ട പങ്കുണ്ട്. ഉറങ്ങുന്നതും ഉണരുന്നതും ആഹാരശീലങ്ങളും ആരോഗ്യത്തെ ബാധിക്കുന്നു. രാത്രി വൈകി ഉറങ്ങുന്നതും രാവിലെ വൈകി ഏഴുന്നേല്‍ക്കുന്നതും ആരോഗ്യത്തിന് വെല്ലുവിളിയാണെന്ന് ഗവേഷണഫലം. ഈ ശീലമുള്ളവരില്‍ ഹൃദ്രോഗ സാധ്യത കൂടുതലാണെന്നാണ് പഠനം. വളരെ വൈകി കിടന്നശേഷം രാവിലെ നേരത്തെ ഉണരുന്നവരില്‍ ടൈപ്പ്-2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. താമസിച്ച് ഉറങ്ങുന്നവരില്‍ രാവിലെ നേരത്തെ ഉണരുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത രണ്ടര ഇരട്ടി കൂടുതലാണ്. രാത്രിയില്‍ വൈകി ഉറങ്ങുന്നവര്‍ ക്രമം തെറ്റിയ […]

Continue Reading

ഹിമാലയന്‍ മേഖലയില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനം റിപ്പോര്‍ട്ട്

ബെംഗളൂരു: ഹിമാലയം ഉള്‍പ്പെടുന്ന മേഖലയില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് പുതിയ പഠനം. റിക്ടര്‍സ്‌കെയില്‍ 8.5ന് മുകളില്‍ തീവ്രതയുള്ള ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നാണ് പഠന റിപ്പോര്‍ട്ട്. ബെംഗളൂരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ചിലെ ഭൂകമ്പ ശാസ്തജ്ഞന്‍ സി.പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നില്‍. നേപ്പാളില്‍ സ്ഥിതിചെയ്യുന്ന മോഹന ഖോല, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ചോര്‍ഗാലിയ എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചാണ് പുതിയ പഠനം നടന്നത്. ജിയോളജിക്കല്‍ ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നിലവിലുള്ള […]

Continue Reading

മീ ടൂ വെളിപ്പെടുത്തല്‍; പുരുഷന്മാര്‍ ജാഗ്രത പുലര്‍ത്തുന്നുവെന്ന് സര്‍വേ ഫലം

ന്യൂഡല്‍ഹി : മീ ടൂ ക്യാമ്പയിന്‍ ഫലം കണ്ടു തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. മാര്‍ക്കറ്റ് റിസര്‍ച്ച് ആന്റ് അനലിസിസ് കമ്പനി വെലോസിറ്റി എം ആര്‍ നടത്തിയ സര്‍വേയിലാണ് മീ ടൂ ക്യാമ്പയിന്‍ ശക്തിപ്രാപിച്ചതോടെ സഹപ്രവര്‍ത്തകരോടുള്ള പുരുഷന്‍മാരുടെ സമീപനം അതീവജാഗ്രതയോടെയാണെന്നുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നത്. മുംബൈ, ഡല്‍ഹി, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്. മാധ്യമ, സിനിമ മേഖലകളില്‍ നിന്നാണ് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ എന്നതുകൊണ്ട് മറ്റ് മേഖലകള്‍ സുരക്ഷിതമാണെന്ന് കരുതാന്‍ സാധിക്കില്ലെന്ന് 77 ശതമാനം പേര്‍ […]

Continue Reading

വീ​ട​ക​ങ്ങ​ൾ സ്​​ത്രീ​ക​ൾ​ക്ക്​ ഏ​റ്റ​വും അ​പ​ക​ടം​ പി​ടി​ച്ച ഇ​ട​മാ​യി മാറുന്നു; യു.​എ​ൻ പ​ഠ​ന റിപ്പോര്‍ട്ട്

യു​നൈ​റ്റ​ഡ്​ ​േന​ഷ​ൻ​സ്​: വീ​ട​ക​ങ്ങ​ൾ സ്​​ത്രീ​ക​ൾ​ക്ക്​ ഏ​റ്റ​വും അ​പ​ക​ടം​ പി​ടി​ച്ച ഇ​ട​മാ​യി മാ​റി​യി​രി​ക്കുക​യാ​ണെ​ന്ന്​ യു.​എ​ൻ പ​ഠ​ന റിപ്പോര്‍ട്ട്. ക​ഴി​ഞ്ഞ വ​ർ​ഷം ആ​ഗോ​ള വ്യാ​പ​ക​മാ​യി 87,000 സ്​​ത്രീ​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. അ​തി​ൽ 50,000ത്തോ​ളം സ്​​ത്രീ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ത്​ സ്വ​ന്തം പ​ങ്കാ​ളി​ക​ളോ കു​ടും​ബാം​ഗ​ങ്ങ​ളോ ആ​ണെ​ന്ന്​ യു.​എ​ന്നി​​െൻറ മ​യ​ക്കു​മ​രു​ന്ന്​-​കു​റ്റ​കൃ​ത്യ ഒാ​ഫി​സ്​ ത​യാ​റാ​ക്കി​യ പ​ഠ​ന​ റിപ്പോര്‍ട്ടില്‍ പ​റ​യു​ന്നു. 2017ൽ ​പ്ര​തി​ദി​നം 137 സ്​​ത്രീ​ക​ൾ വീ​തം സ്വ​ന്തം കു​ടും​ബാം​ഗ​ങ്ങ​ളാ​ൽ കൊ​ല്ല​പ്പെ​ട്ടു. ഒാ​രോ മ​ണി​ക്കൂ​റി​ലും ആ​റു​ സ്​​ത്രീ​ക​ൾ വീ​തം അ​വ​ർ അ​റി​യു​ന്ന ആ​ളു​ക​ളാ​ൽ കൊ​ല്ല​പ്പെ​ടു​ന്നു​വെ​ന്നും ന​വം​ബ​ർ 25ന്​​ പു​റ​ത്തു​ വന്ന […]

Continue Reading

ജീന്‍ എഡിറ്റിങ്ങിലൂടെ ഇരട്ടപെണ്‍കുട്ടികള്‍ പിറന്നു; അവകാശവാദവുമായി ചൈനീസ് ഗവേഷകന്‍

ജീന്‍ എഡിറ്റിങ് സങ്കേതം വഴി പരിഷ്‌ക്കരിച്ച ഡിഎന്‍എയുമായി ലോകത്താദ്യമായി ഇരട്ടപെണ്‍കുട്ടികള്‍ പിറന്നതായി അവകാശവാദം. ചൈനീസ് ഗവേഷകന്‍ ഹി ജിയാന്‍ക്വായി ആണ് ഈ അവകാശവാദം ഉന്നയിച്ചത്. ജീന്‍ എഡിറ്റിങ് മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ‘ക്രിസ്‌പെര്‍-കാസ് 9’ (CRISPR-cas9) വിദ്യ ഉപയോഗിച്ചാണ് ജിയാന്‍ക്വായി ജീന്‍ എഡിറ്റിങ് നടത്തിയത്. ഡിഎന്‍എ യില്‍ നിന്ന് നിശ്ചിതഭാഗങ്ങള്‍ മുറിച്ചുമാറ്റാനും കൂട്ടിച്ചേര്‍ക്കാനും ഈ എഡിറ്റിങ് വിദ്യ സഹായിക്കുന്നു. ഏഴു ദമ്പതിമാരില്‍ നിന്നുള്ള ഭ്രൂണകോശങ്ങള്‍ എഡിറ്റിങ് വഴി താന്‍ പരിഷ്‌ക്കരിച്ചെങ്കിലും, ഒരെണ്ണം മാത്രമാണ് ഫലം കണ്ടതെന്ന് ജിയാന്‍ക്വായി […]

Continue Reading