പേപ്പട്ടി ആക്രമണം ; ചികിത്സ നിഷേധിച്ച് അടൂർ ജനറൽ ആശുപത്രി

അടൂർ: പേ വിഷബാധയുള്ള നായയുടെ കടിയേറ്റവർക്ക് ആദ്യം ചികിത്സ നല്കാൻ വിസമ്മതിച്ച് അടൂർ ജനറൽ ആശുപത്രി അധികൃതർ. പിന്നീട് ജനപ്രതിനിധികളും റവന്യൂ അധികൃതരും ഇടപെട്ടതിനെ തുടർന്ന് ചികിത്സ നല്കാൻ അധികൃതർ തയ്യാറായി . ശനിയാഴ്ച രാത്രി ഏഴിനും പത്തിനുമിടയിലാണ് മണക്കാല, ചൂരക്കോട്, കിളിവയൽ, വയല എന്നിവിടങ്ങളിലുള്ള 23-പേർക്ക് നായയുടെ കടിയേറ്റത്. ജോലി കഴിഞ്ഞു തിരികെ വീട്ടിലേക്ക് മടങ്ങുന്നവരും സാധനങ്ങൾ വാങ്ങാൻ കടകളിൽ പോയവരുമാണ് നായയുടെ ആക്രമണത്തിന് വിധേയരായവരിൽ അധികവും. പരിക്കേറ്റവർ ഏഴുമണിയോടുകൂടി അടൂർ ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും […]

Continue Reading

കന്നുകാലികൾക്ക് കുളമ്പുരോഗം പടരുന്നു

കോന്നി: മങ്ങാരം വാർഡിൽ കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപകമായി പടരുന്നു.പനിയും വിറയലുമാണ് രോഗലക്ഷണങ്ങൾ.ക്ഷീരകർഷകർ ഏറെയുള്ള സ്ഥലമാണ് മങ്ങാരം. പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. എന്നാൽ പ്രതിരോധ കുത്തിവെപ്പ് കൃത്യമായി നടത്തുന്നുണ്ടെന്ന് മൃഗാശുപത്രി അധികാരികൾ പറഞ്ഞു.

Continue Reading

ഓട്ടോറിക്ഷയിലെത്തിയ സംഘം സി.പി.എമ്മുകാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു

പന്തളം: സി.പി.എം.പന്തളം ലോക്കൽ കമ്മിറ്റിയംഗം കടയ്ക്കാട് സ്വദേശി ജയപ്രസാദിന്(മണിക്കുട്ടൻ) വെട്ടേറ്റു. ഡി.വൈ.എഫ്.ഐ. ഏരിയാ ജോയിന്റ് സെക്രട്ടറികൂടിയാണ്. സി.പി.എം. പാർട്ടി ഓഫീസിനു മുമ്പിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് ഓട്ടോറിക്ഷയിലെത്തിയ സംഘം മണിക്കുട്ടനെ വെട്ടി പരിക്കേൽപ്പിച്ചത്. പന്തളം സി.എം.ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

കെ.എസ്.ആർ.ടി.സി. ബസിന്റെ ബാറ്ററി മോഷണം പോയി

പത്തനംതിട്ട: സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ബാറ്ററി മോഷ്ടിച്ചു. പത്തനംതിട്ട ഡിപ്പോയിലെ 1300-ാം നമ്പർ വേണാട് ബസിന്റെ ബാറ്ററിയാണ് മോഷണം പോയത്. വെള്ളിയാഴ്ച രാത്രി സർവീസ്‌ അവസാനിപ്പിച്ച മുനിസിപ്പൽ സ്റ്റാൻഡിലെ പാർക്കിങ് ഗ്രൗണ്ടിലാണ് ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ സർവീസിനായി വണ്ടി സ്റ്റാർട്ടാക്കാൻ ശ്രമിച്ചെങ്കിലും പറ്റാത്തതിനെ തുടർന്ന് ഇലക്ട്രിക് വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ടുബാറ്ററികളും മോഷണം പോയെന്ന് കണ്ടെത്തിയത്. പോലീസിൽ അനേഷണം ആരംഭിച്ചു. രാത്രിയിൽ ബസുകളുടെ ഡീസൽ മോഷണം പോകുന്നതും സ്ഥിരമാണെന്ന് ജീവനക്കാർ പറയുന്നു.

Continue Reading

തുറന്ന കടയിൽ നിന്ന് ചെമ്പുകമ്പി മോഷ്ടിച്ചു

റാന്നി: തുറന്ന കടയിൽ നിന്ന് 85000 രൂപ വിലവരുന്ന ചെന്പുകമ്പി മോഷ്ടിച്ചു. ഇട്ടിയപ്പാറയിലെ കെ.ആർ.എന്റർപ്രൈസിലാണ് അഞ്ച് ദിവസം മുമ്പ് മോഷണം നടന്നത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം ഉണ്ടായത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ടുകൾ കുത്തിത്തുറന്ന നിലയിൽ കണ്ടതെന്ന് ഉടമ പറഞ്ഞു. റാന്നി സി.ഐ. എസ്. നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Continue Reading

പേപ്പട്ടിയുടെ ആക്രമത്തിൽ 14 പേർക്ക് കടിയേറ്റു

അടൂർ: കിളിവയൽ, ചൂരക്കോട് ഭാഗങ്ങളിൽ 14-പേർക്ക് പേവിഷബാധയുള്ള നായയുടെ കടിയേറ്റു. ശനിയാഴ്ച രാത്രിയോടെയാണ് പട്ടിയുടെ ആക്രമം ഉണ്ടായത്. കിളിവയൽ സ്വദേശികളായ ജോൺസൺ തരകൻ(55), സോമൻ(64), മോഹൻ(38), ലീലാമ്മ(65), മാത്യു ജോർജ് (42), യോഹന്നാൻ കുട്ടി(58), അനുമോദ്(22), എന്നിവർക്കാണ് കടിയേറ്റത്. രാത്രി കിളിവയൽ കവലയിൽ കൂടിനിന്നിരുന്നവർക്ക് നേരേയാണ് ആദ്യം നായയുടെ ആക്രമണം ഉണ്ടായത്. നായയെ കല്ലെറിഞ്ഞ് ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റുള്ളവർക്കും കടിയേറ്റത്. നായയ്ക്ക് പേവിഷ ബാധയുള്ളതാണെന്ന് അടൂർ താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ സ്ഥിരീകരിച്ചു. നായുടെ ആക്രമണത്തിനിരയായവർ താലൂക്ക് […]

Continue Reading

പന്തളത്ത് ഡി.വൈ.എഫ്.ഐ നേതാവിനു വെട്ടേറ്റു

പത്തനംതിട്ട: പന്തളത്ത് ഡി.വൈ.എഫ്.ഐ നേതാവിനു വെട്ടേറ്റു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ജയപ്രസാദിനാണ് വെട്ടേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജയപ്രസാദിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റിരുന്നു. എസ്.ഡി.പി.ഐയാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് പന്തളം നഗരത്തില്‍ ഞായറാഴ്ച ഹര്‍ത്താല്‍ നടത്തുമെന്ന് സി.പി.ഐ.എം അറിയിച്ചു.

Continue Reading

ശബരിമല കർമസമിതി പത്തനംതിട്ട നഗരസഭാ ഇടത്താവളത്തിൽ തിങ്കളാഴ്ച ഗുരുസ്വാമി സംഗമം സംഘടിപ്പിക്കും

പത്തനംതിട്ട: ശബരിമല കർമസമിതി പത്തനംതിട്ട നഗരസഭാ ഇടത്താവളത്തിൽ തിങ്കളാഴ്ച ഗുരുസ്വാമി സംഗമം സംഘടിപ്പിക്കും. കുളത്തൂർ അദ്വൈതാശ്രമത്തിലെ ചിദാനന്ദപുരി സ്വാമികൾ സംഗമം ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാരവർമ്മ അധ്യക്ഷത വഹിക്കും. ശബരിമലയുടെ ആചാര അനുഷ്ഠാനകാര്യങ്ങൾ ഗുരുസ്വാമിമാരെ പങ്കെടുപ്പിച്ചു കൊണ്ട് ബോധവത്കരണം നടത്താനാണ് ഉദ്ദേശിക്കുന്നത്. പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ പി.എസ്. നായർ, ജനറൽ കൺവീനർ ഹരിദാസ് ഇലന്തൂർ, അമ്പോറ്റി, ജയൻ ചെറുവള്ളിൽ, സ്വാമി അയ്യപ്പദാസ് എന്നിവർ പങ്കെടുത്തു.

Continue Reading

ചെത്തോങ്കര-മുക്കാലുമൺ റോഡിൽ ഗതാഗതം നിരോധിച്ചു

റാന്നി: ചെത്തോങ്കര-മുക്കാലുമൺ റോഡിൽ പാലം പുനർനിർമ്മിക്കാൻ ആരംഭിച്ചു. നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം താത്‌കാലികമായി നിരോധിച്ചു.

Continue Reading

കൊടുമൺ-ആനന്ദപ്പള്ളി റോഡ് തകർന്നു

കൊടുമൺ: കൊടുമൺ-ആനന്ദപ്പള്ളി റോഡ് തകർന്നു . ഏഴംകുളം-കൈപ്പട്ടൂർ റോഡിനേയും അടൂർ-തട്ട-കൈപ്പട്ടൂർ റോഡിനേയും ബന്ധിപ്പിക്കുന്ന പ്രധാനറോഡാണ് ഇത്. കൊടുമൺ, ഇടത്തിട്ട, അങ്ങാടിക്കൽ, ഒറ്റത്തേക്ക് എന്നിവിടങ്ങളിലുള്ളവർ അടൂർ, പന്തളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്നത് ഈ റോഡ് വഴിയാണ്. ദിവസവും നൂറ് കണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡ് മിക്കയിടത്തും തകർന്ന് വൻ കുഴികളുണ്ടായിട്ടുണ്ട്. ഇത് യാത്രക്കരെ ഏറെ വളച്ചിരിക്കുകയാണ്. വീതി വളരെ കുറവുള്ള ഈ റോഡിൽ അപകടകരമായ ആറ് കൊടും വളവുകളുണ്ട്. ഒരുവർഷം മുമ്പ് ഈ റോഡിലെ അപകടാവസ്ഥയിലായ വിളയിൽപ്പാലം […]

Continue Reading