വ​നി​താ മ​തി​ല്‍; പ്ര​തി​രോ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി

പ​ത്ത​നം​തി​ട്ട: വ​നി​താ മ​തി​ലി​നെ​തി​രെ പ്ര​തി​രോ​ധ​വു​മാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി രം​ഗ​ത്ത്. ഡി​സം​ബ​ർ 26ന് ​മ​ഞ്ചേ​ശ്വ​രം മു​ത​ൽ പാ​റ​ശാ​ല വ​രെ അ​യ്യ​പ്പ​ജ്യോ​തി തെ​ളി​യി​ക്കു​മെ​ന്ന് ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി അ​റി​യി​ച്ചു. യു​വ​തീ​പ്ര​വേ​ശ​ത്തെ​യും ന​വോ​ത്ഥാ​ന​ത്തെ​യും കൂ​ട്ടി​ക്കു​ഴ​ച്ച് ഹി​ന്ദു​സ​മു​ദാ​യ​ത്തി​ൽ ഭി​ന്ന​ത വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നും സ​മി​തി ആ​രോ​പി​ച്ചു.

Continue Reading

കരാട്ടെ പരിശീലനം

വള്ളിക്കോട്: പഞ്ചായത്ത് നടപ്പാക്കുന്ന പ്രതിരോധ പരിശീലന പരിപാടി പ്രകാരം കരാട്ടെ പരിശീലനം നേടാൻ താത്പര്യമുള്ള വനിതകൾ 20-നകം പഞ്ചായത്ത് ഓഫീസിലോ കുടുംബശ്രീ ഓഫീസിലോ രജിസ്റ്റർ ചെയ്യണം.

Continue Reading

സാമൂഹിക വിരുദ്ധർ കാറിന്റെ ചില്ല് തകർത്തു

അടൂർ: പന്നിവിഴയിൽ കാറിന്റെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. തിങ്കളാഴ്ച രാത്രിയിൽ കല്ലേത്ത് ബിജുവർഗീസിന്റെ കാറിന്റെ പിറകിലെ ചില്ലാണ് തകർത്തത്. ഒരുമാസം മുൻപ് ഈ വീടിന്റെ ഗേറ്റിന് മുൻവശത്തായി പെട്രോൾ ഉപയോഗിച്ച് തീയിട്ടും നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. സംഭവത്തിൽ അടൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട് .

Continue Reading

വെണ്ണീർവിള പാടത്ത് നെൽകൃഷിയിറക്കാൻ കുടുംബശ്രീ പ്രവർത്തകർ

കവിയൂർ: വെണ്ണീർവിള പാടശേഖരത്തിൽ കുടുംബശ്രീ കൃഷിയിരിക്കുന്നു . മൂന്ന് ഏക്കർ പാടത്താണ് അർച്ചന കുടുംബശ്രീ നെൽകൃഷിയിറക്കുന്നത്. നിലമൊരുക്കന്നത് അടക്കമുള്ള പണികൾ ഇവയിലെ അംഗങ്ങൾ ചേർന്നാണ് നടത്തിയത്. നാലം വാർഡിലാണ് കൃഷി. വിത്തിടീൽ പഞ്ചായത്ത് പ്രസിഡന്റ്‌ എലിസബേത്ത് മാത്യു ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം രത്നമണിയമ്മ, എം.ഡി.ദിനേശ്കുമാർ, സി.ടി.തങ്കമ്മ, ദേവയാനി രാജപ്പൻ, തങ്കമ്മ ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

ജില്ലാ ആശുപത്രിയിൽ സർജിക്കൽ ഐ.സി.യു. തുടങ്ങി

കോഴഞ്ചേരി: ഓപ്പറേഷന് വിധേയരാകുന്ന രോഗികൾക്ക് അതീവ പരിചരണവും പരിഗണനയും വേഗത്തിൽ ലഭ്യമാക്കാൻ ജില്ലാ ആശുപത്രിയിൽ സർജിക്കൽ ഐ.സി.യു. ആരംഭിച്ചു. പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ് മാത്രം ഉണ്ടായിരുന്ന ആശുപത്രിയിൽ ആധുനിക ചികിത്സാ സംവിധാനവും ഇതിൽ ക്രമീകരിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്കുശേഷം അടിയന്തര ശുശ്രൂഷ ആവശ്യമുള്ള രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ഒരേ സമയം നാല് പേരെ കിടത്താനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട് . സർജിക്കൽ യൂണിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ […]

Continue Reading

മെഡിക്കൽ മിഷൻ റോഡ്-കുടശ്ശനാട് റോഡ് പണി ആരംഭിച്ചു

പന്തളം: തകർന്നു കിടന്ന മെഡിക്കൽമിഷൻ-കുടശ്ശനാട് റോഡിന്റെ ടാറിങ് പണി മെഡിക്കൽ മിഷൻ കവലയിൽനി ന്നും ആരംഭിച്ചു. കുടശ്ശനാട് പാലം വരെ രണ്ടര കിലോമീറ്റർ നീളത്തിലാണ് ടാറിങ് നടത്തുന്നത്. ഇപ്പോഴുള്ള വീതിയിൽത്തന്നെ റോഡിനിരുവശവും തീർത്താണ് ടാറിങ്. ശബരിമല നടതുറന്നതോടെ തീർത്ഥാടകരുടെ നല്ല തിരക്കാണ് ഈ റോഡിൽ അനുഭവപ്പെടുന്നത്. ആലപ്പുഴ ജില്ലക്കാർ പന്തളം വഴി ശബരിമലയിലേക്ക് പോകുന്ന റോഡാണ് പത്താംകുറ്റി-കുടശ്ശനാട്-പന്തളം റോഡ്. ഈ റോഡിന്റെ ആലപ്പുഴ ജില്ലയിൽ വരുന്ന ഭാഗം കഴിഞ്ഞ ശബരിമല സീസണാരംഭിക്കുന്നതിനു മുമ്പ് ടാറിങ് നടത്തിയെങ്കിലും കുടശനാട് […]

Continue Reading

സാമ്പത്തികത്തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

മല്ലപ്പള്ളി: സാമ്പത്തിക ഇടപാടുകളിൽ വഞ്ചന കാട്ടിയെന്ന പരാതികളെ തുടർന്ന് ആനിക്കാട് സ്വദേശി ശങ്കരയ്യരെ (48) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തു . വസ്തുരേഖകൾ പണയപ്പെടുത്തി പണം തട്ടിയതായി നഷ്ടം നേരിട്ടവർ മൊഴിനൽകിയതിനെ തുടർന്നാണ് ഇയാൾക്കെതിരെ അന്വേഷണം നടത്തിയത്.

Continue Reading

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

പത്തനംതിട്ട: ജില്ലയിൽ ഭിന്നശേഷിക്കാരിയായ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റത്തിന് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര മാത്തൂർ പ്രകാശ്ഭവനിൽ ജയപ്രകാശ് (58) നെയാണ് പത്തനംതിട്ട പോലീസ് അറസ്റ്റു ചെയ്തത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്.ഐ.മാരായ സനൂജ്, അനീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

Continue Reading

പന്തളത്ത് സി.പി.എം. നേതാക്കന്മാരുടെ വീടിനുനേരേ ആക്രമണം

പന്തളം: പന്തളത്ത് സി.പി.എം. നേതാക്കന്മാരുടെ വീടിനുനേരേ ആക്രമണം ഉണ്ടായി. സി.പി.എം. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പരേതനായ ഹസൻ റാവുത്തറുടെ വീടിനുനേരേയും മുൻ ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.ആർ.പ്രമോദ് കുമാറിന്റെ വീടിനുനേരേ തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെ ആക്രമണമുണ്ടായത്. കടയ്ക്കാട്ടെ ഹസൻ റാവുത്തറുടെ തട്ടാൻപറമ്പ് മുകടിയിൽ (കോട്ടവീട്)വീട് അക്രമികൾ തല്ലിത്തകർത്തത്. വീടിന്റെ നാലുവശവുമുള്ള ജനാലയുടെ ചില്ലുകൾ, തിണ്ണയിലിട്ടിരുന്ന കസേരകൾ, കാർഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന സ്‌കൂട്ടർ, മുറ്റത്തിട്ടിരുന്ന ഓട്ടോറിക്ഷ എന്നിവ തകർത്തു. ഹസൻ റാവുത്തറുടെ ഭാര്യ നെബീസത്ത് മാത്രമാണ് ഈ സമയം […]

Continue Reading

പേരൂച്ചാൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകുന്നു

റാന്നി: തിരുവാഭരണ പാതയിലെ പേരൂച്ചാൽ പാലത്തിന്റെ അപ്രോച്ച് റോഡ് നിർമാണം വൈകുന്നു . ബലക്ഷയം സംഭവിച്ച തൂണുകൾ ബലപ്പെടുത്താനുള്ള പണികൾ ഇനിയും തുടങ്ങിയിട്ടുമില്ല. കരാർ നൽകിയിട്ട് എട്ടു മാസങ്ങളായിട്ടും പണികൾ പ്രാരംഭ ഘട്ടത്തിലാണ്. പാലം കഴിഞ്ഞ ഡിസംബറിൽ പൂർത്തിയായതാണ്. അപ്രോച്ച് റോഡു നിർമാണവും തൂണുകൾ ബലപ്പെടുത്തുന്ന ജോലികളും അവശേഷിക്കുന്നതിനാൽ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കാനാവുന്നില്ല. തിരുവാഭരണ ഘോഷയാത്രയ്ക്കുമുമ്പായി പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു നാട്ടുകാരുട പ്രതീക്ഷ. എന്നാൽ, അതിനുമുമ്പായി പണികൾ തീരില്ല. കഴിഞ്ഞവർഷം താത്‌കാലിക റോഡ് നിർമിച്ച് ഘോഷയാത്രയ്ക്ക് […]

Continue Reading