സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന് വെ​ട്ടേ​റ്റു

പ​ത്ത​നം​തി​ട്ട: പ​ന്ത​ള​ത്ത് സി​പി​എം നേ​താ​വി​ന്‍റെ മ​ക​ന് വെ​ട്ടേ​റ്റു. പ​ന്ത​ളം മു​ന്‍ ഏ​രി​യാ സെ​ക്ര​ട്ട​റി അ​ഡ്വ. കെ​ആ​ര്‍ പ്ര​മോ​ദി​ന്‍റെ മ​ക​നാ​ണ് വെ​ട്ടേ​റ്റ​ത്. അ​ക്ര​മി​ക​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യാ​ണ് വെ​ട്ടി​യ​ത്.

Continue Reading

ബി.എസ്.എൻ.എൽ. മേള ഇന്നുമുതൽ ആരംഭിക്കും

മല്ലപ്പള്ളി: ചൊവ്വ, ബുധൻ ദിവസങ്ങളിൽ നൂറോമ്മാവ് കവലയിലും 13, 14 തീയതികളിൽ ചാലാപ്പള്ളി കവലയിലും ബി.എസ്.എൻ.എൽ. മേളകൾ നടത്തും. പുതിയ കണക്ഷൻ സൗജന്യമായി ലഭിക്കും. മറ്റ് സേവനങ്ങളും കിട്ടും. ഫോട്ടോയുള്ള തിരിച്ചറിയൽ രേഖ, ആധാർ കാർഡ് എന്നിവയുമായി എത്തണം.

Continue Reading

വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു

കോന്നി: വീടുകളിലെ മാലിന്യങ്ങൾ പൊതുഓടകളിൽ തള്ളുന്നത് നഗരത്തിൽ പതിവാകുന്നു. ഫ്ലാറ്റിലെ താമസക്കാരും ചില ലോഡ്ജുകാരുമാണ് മാലിന്യങ്ങൾ പൊതുനിരത്തിൽ ഇത്തരത്തിൽ തള്ളുന്നത്. പോസ്റ്റോഫീസ് റോഡ്, ആനക്കൂട് റോഡ്, മാങ്കുളം റോഡ് എന്നിവിടങ്ങളിലെ ഓടകളിൽ വ്യാപകമായി മാലിന്യം തള്ളുന്നു. പൗരസമിതി പ്രസിഡന്റ് ബഷീർ മേറ്റാട്ട് അധികാരികൾക്ക് പരാതിനൽകിയിട്ടുണ്ട്.

Continue Reading

ബി.ജെ.പി. കളക്ടറേറ്റ് മാർച്ച് നടത്തി

പത്തനംതിട്ട: ശബരിമലയിൽ ഇപ്പോൾ അയ്യപ്പഭക്തർക്കുള്ള നിയന്ത്രണങ്ങളും നിരോധനാജ്ഞയും പിൻവലിക്കണമെന്നും സെക്രട്ടേറിയറ്റിനു മുൻപിൽ നിരാഹാരം അനുഷ്‌ഠിക്കുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കാൻ സർക്കാർ തയ്യാറാവണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി. ജില്ല പ്രസിഡന്റ് അശോകൻ കുളനട ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്.അനിൽ അധ്യക്ഷനായി.

Continue Reading

പന്തളത്ത് വീണ്ടും അക്രമങ്ങൾ; രണ്ടുകടകൾ തല്ലിത്തകർത്തു

പന്തളം: പന്തളത്ത് അക്രമങ്ങൾ മുറുകുന്നു. സി.പി.എം. പ്രവർത്തകന്റേതടക്കം രണ്ടുകടകൾ തല്ലിത്തകർത്തു. പന്തളം കവലയ്ക്കു കിഴക്കുഭാഗത്തായുള്ള കുരമ്പാല ശ്രീനിലയത്തിൽ ദീപുവിന്റെ ദക്ഷിണ മൊബൈൽസും എതിർഭാഗത്തുള്ള മലപ്പുറം സ്വദേശി അൻസാറിന്റെ ബുഫിയ ബേക്കറിയുമാണ് തകർത്തത്. ദീപു സി.പി.എം. കുരമ്പാല കൈതക്കാട് ബ്രാഞ്ച് സെക്രട്ടറിയാണ്. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് ബൈക്കിൽ മുഖം മറച്ചെത്തിയ രണ്ടുപേർ കടയിലേക്ക് ഓടിക്കയറി മുൻവശത്തുള്ള ഗ്ലാസും മേശയും കൗണ്ടറും കമ്പിവടി ഉപയോഗിച്ച് തകർത്തത്. പത്തുമിനിട്ടിനുശേഷം എതിർഭാഗത്തുള്ള കടയുടെ മുൻവശത്തെ ഗ്ലാസും കൗണ്ടറും തകർത്തു.

Continue Reading

നാമജപയാത്രയും അയ്യപ്പസമ്മേളനവും നടത്തി

തെങ്ങമം: ശബരിമലആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതി തെങ്ങമത്ത് നടത്തിയ നാമജപയാത്രയും അയ്യപ്പസമ്മേളനവും ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി കെ.പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. എം.കെ.അരവിന്ദൻ അധ്യക്ഷത വഹിച്ചു. രാജേഷ് തെങ്ങമം, രാധാകൃഷ്ണപിള്ള, ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു. കുളമുള്ളതിൽ ശിവക്ഷേത്രത്തിൽനിന്ന് ആരംഭിച്ച നാമജപയാത്രയിൽ നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.

Continue Reading

മണ്ഡലകാലം തുടങ്ങിയിട്ടും ശബരിമല റോഡ് തകർന്നു തന്നെ കിടക്കുന്നു

റാന്നി: ശബരിമലയിൽ മണ്ടകാലം തുടങ്ങിയിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും അത്തിക്കയം-മഠത്തുംമൂഴി റോഡിലെ കുഴികൾ വാഹനയാത്രക്കാർക്ക് ദുരിതമാവുന്നു. മഠത്തുംമൂഴി മുതൽ ആശുപത്രിപടി വരെയുള്ള ഭാഗത്തെ കുഴികളാണ് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. നേരത്തെ പോലീസ് സ്‌റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് മുൻഭാഗമാണ് കൂടുതൽ തകർന്നത്. ബഥനിമല റോഡ് തുടങ്ങുന്ന ഭാഗത്തും കുഴികളുണ്ട്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കാനെടുത്ത കുഴികൾ ശരിയായി മൂടാത്തതും വാഹനയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. അത്തിക്കയം-പെരുനാട് റോഡ് ശബരിമല പാതകളുടെ ദീർഘകാല കരാർ പദ്ധതി പ്രകാരം പുനരുദ്ധാരണം നടത്താൻ പണികൾ തുടങ്ങിയിരുന്നെങ്കിലും ടാറിങ് തുടങ്ങിയിട്ടില്ല […]

Continue Reading

ശബരിമല തീർഥാടകർക്കായി മെഡിക്കൽ എയ്ഡ് സെന്റർ ആരംഭിച്ചു

റാന്നി: പെരുനാട് സുകർമ ഹെൽത്ത് ഫൗണ്ടേഷൻ, നാഷണൽ ഹെൽത്ത് മിഷൻ, പെരുനാട് സർവീസ് സഹകരണബാങ്ക് എന്നിവ ചേർന്ന് ശബരിമല തീർഥാടകർക്കായി മഠത്തുംമൂഴി വലിയപാലത്തിനുസമീപം സൗജന്യ മെഡിക്കൽ എയ്ഡ് സെന്റർ ആരംഭിച്ചു. 10-ന് സി.പി.എം.ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. സുകർമ ഹെൽത്ത് ഫൗണ്ടേഷന് കെ.എസ്.എഫ്.ഇ. അനുവദിച്ച ഐ.സി.യു.ആംബുലൻസിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

Continue Reading

ജില്ലാ പൈതൃക മ്യൂസിയം ഉടൻ തുറക്കും; കടന്നപ്പള്ളി രാമചന്ദ്രൻ

പത്തനംതിട്ട: സാംസ്കാരിക-ചരിത്ര പ്രാധാന്യം ഉൾക്കൊള്ളിച്ചുള്ള പൈതൃക മ്യൂസിയം ഉടൻ നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് സംസ്ഥാന പുരാവസ്തുവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിയമസഭയിൽ പറഞ്ഞു. അടൂർ പ്രകാശ് എം.എൽ.എ.യുടെ സബ്മിഷന് മറുപടി നല്കുകയായിരുന്നു മന്ത്രി. മ്യൂസിയം കെട്ടിടത്തിൻറെ അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യ വികസനവും പൂർത്തിയായി. ഇവിടെ പ്രദർശിപ്പിക്കേണ്ട വസ്തുക്കളുടെ ശേഖരണമാണ് ഇനി നടത്തേണ്ടത്. ഇതിനായി പന്തളം എൻ.എസ്.എസ്. കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തിൽ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ‘വില്ലേജ് ടു വില്ലേജ്’ സർവേ നടത്തിവരികയാണ്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് […]

Continue Reading

വിഷ്ണു, ജയപ്രസാദ് വധശ്രമം; ഹർത്താൽ ദിനത്തിലും പ്രതിഷേധം ശക്തം

പന്തളം: ഹർത്താൽ ദിനത്തിലും എസ്ഡിപി ഐ അക്രമത്തിനെതിരെ പന്തളത്ത് പ്രതിഷേധം ശക്തമായി . സിപിഐ എം നേതൃത്വത്തിൽ വമ്പിച്ച പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ടൗൺ ചുറ്റി നടന്ന പ്രകടനത്തിൻ നൂറ് കണക്കിന് ആളുകൾ പങ്കാളികളായി .അക്രമം നിർത്തിയില്ലങ്കിൽ ചെറുക്കുമെന്ന് താക്കീത് നൽകിയ പ്രകടനമാണ് നടന്നത്. പ്രതിഷേധയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഡി ബൈജു ഉദ്ഘാടനം ചെയ്തു. പന്തളം ഏരിയ ആക്ടിംഗ് സെക്രട്ടറി ഇ ഫസൽ അധ്യക്ഷനായി.

Continue Reading