മൺപാത കോൺക്രീറ്റ് ചെയ്യണമെന്ന ആവശ്യവുമായി കർഷകർ

പട്ടാമ്പി: മൺപാതയായി കിടക്കുന്ന കൊണ്ടൂർക്കര ഫാം റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന് കൊണ്ടൂർക്കര, പാമ്പാടി പാടശേഖരസമിതികൾ ആവശ്യപ്പെട്ടു. ഇരിപ്പൂകൃഷി ചെയ്യുന്ന 250 ഏക്കർ വയലിന്‌ നടുവിലൂടെയാണ് ഫാം പാതയുള്ളത്. മഴപെയ്താലും മറ്റും ഈ പാത ചളിനിറഞ്ഞ്‌ കുഴികളായി മാറുകയാണ്. അപ്പോൾ കാൽനടപോലും ദുഷ്കരമാണ്. കോൺക്രീറ്റ് ചെയ്താൽ കർഷകർക്കാവശ്യമായ ട്രാക്ടർ, കൊയ്ത്തുമെതിയന്ത്രം, നടീൽയന്ത്രം എന്നിവ കൊണ്ടുവരാൻ കഴിയും. കൊണ്ടൂർക്കര, കൊള്ളിപ്പറമ്പ് വാർഡുകളെ ബന്ധിപ്പിക്കുന്ന അഞ്ചുമീറ്റർ വീതിയുള്ള പാതയാണിത്. ഇതിന് ഫണ്ട് വകയിരുത്താൻ ജനപ്രതിനിധികളുടെ സഹായം തേടുമെന്ന് ഓങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് […]

Continue Reading

പട്ടാമ്പി റെയിൽവേ ഗേറ്റിനുമുന്നിൽ ചരക്കുതീവണ്ടി പിടിച്ചിട്ടു

പട്ടാമ്പി: ചരക്കുവണ്ടി പട്ടാമ്പി റെയിൽവേ സ്റ്റേഷന്റെ ഔട്ടറിൽ നിർത്തിയിട്ടതിനാൽ പെരുമുടിയൂർ റെയിൽവേ ഗേറ്റിനുമുന്നിൽ വാഹനങ്ങൾ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്കു11.45മുതൽ 12.15വരെയാണ് കാറുകളും ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും ഗേറ്റിനിരുവശവുമായി വഴിമുട്ടി നിന്നത്. നേരത്തെ പോയ ചരക്കുവണ്ടിക്ക് ഷൊർണൂരിൽ ലൈൻ കിട്ടാത്തതിനാൽ കാരക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുകയായിരുന്നു. അതിനുപിന്നിൽ വന്ന ചരക്കുവണ്ടി ഇതോടെ പട്ടാമ്പി സ്റ്റേഷന്റെ ഔട്ടറിൽ നിർത്തിയിടേണ്ടി വന്നു. ഇതിന്റ പെട്ടികൾ പെരുമുടിയൂർ റെയിൽവേ ഗേറ്റ്‌ കടന്നാണ് നിന്നത്. പട്ടാമ്പിയിൽ നിർത്താതെ പോകേണ്ട വണ്ടികളായിരുന്നു ഇവ.

Continue Reading

പാലക്കാട് പാസ്പോർട്ട്‌ സേവാകേന്ദ്രം തുറന്നു

പാലക്കാട്: പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പോസ്റ്റോഫീസ് പാസ്പോർട്ട്‌ സേവാകേന്ദ്രം ഒലവക്കോട് മുഖ്യ തപാലോഫീസിൽ പ്രവർത്തനം തുടങ്ങി. എം.ബി. രാജേഷ് എം.പി. ഉദ്ഘാടനംചെയ്തു. ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷനായി. ഇന്ത്യയിലെ 245-ാമത് പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രമാണ് പാലക്കാട്ട് തുടങ്ങിയത്. വിവിധ സ്പോൺസർമാരുടെ സഹായത്തോടെയാണ് സൗകര്യങ്ങൾ ഒരുക്കിയത്. കോഴിക്കോട് നോർത്ത് റീജ്യൺ പോസ്റ്റ് മാസ്റ്റർ ജനറൽ ജിതേന്ദ്ര ഗുപ്ത, റീജണൽ പാസ്പോർട്ട്‌ ഓഫീസർ പ്രശാന്ത് ചന്ദ്രൻ, മനോജ് കുമാർ, എം. നാരായണൻ, വി.പി. രഘുനാഥ്, റസീനാ ബഷീർ, സി.എം. […]

Continue Reading

ഉപയോഗ ശൂന്യമായ ജീപ്പ് -ഓടിക്കാൻ കഴിയാതെ പോലീസുകാർ

ഷൊർണൂർ: ജീപ്പില്ലെന്ന പോലീസുകാരുടെ മുറവിളി അവസാനിപ്പിക്കാൻ വകുപ്പ് നൽകിയത് അഞ്ച് വർഷം പഴക്കമുള്ള, രണ്ട് ലക്ഷത്തോളം കിലോമീറ്റർ ഓടിയ വാഹനം. പുതിയ സംവിധാനമൊന്നുമില്ലാത്ത ജീപ്പ് ഉപയോഗിക്കാൻ പോലുമാകാത്ത അവസ്ഥയാണെന്ന് പോലീസുകാർ പറയുന്നു. പവർ സ്റ്റിയറിങ്ങല്ലാത്ത പഴയ ജീപ്പായതിനാൽ ഇത് ഓടിക്കാൻ കഴിയുന്നില്ലെന്നാണ് പരാതി. അറ്റകുറ്റപ്പണികളും ആവശ്യമാണ്.

Continue Reading

സൈലന്റ്‌വാലി കാട്ടിലെ നിരീക്ഷണ ക്യാമറകൾ മോഷണം പോയി

അഗളി: സൈലന്റ്‌വാലി ഉൾക്കാടുകളിൽ സ്ഥാപിച്ച 12 നിരീക്ഷണ ക്യാമറകൾ മോഷണംപോയി. മാവോവാദികളുടെ സാന്നിധ്യമുണ്ടെന്ന്‌ കരുതപ്പെടുന്ന മേഖലയിലാണ് സംഭവം. ക്യാമറകൾ മോഷണംപോയതിന് പിന്നിൽ മാവോവാദികളാണെന്ന് സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. നാഷണൽ ടൈഗർ കൺസർവേഷൻ നടത്തുന്ന കടുവകളുടെ കണക്കെടുപ്പിനാണ് ക്യാമറകൾ സ്ഥാപിച്ചത്. വനംവകുപ്പിന്റെ സൈലന്റ് വാലി റേഞ്ചിനുകീഴിൽ 75 മേഖലകളിലായി 150 ക്യാമറകളാണ് സ്ഥാപിച്ചത്. ഒരുമാസത്തിനുശേഷം ഇവ തിരികെ എടുത്തപ്പോഴാണ് 12 എണ്ണം നഷ്ടപ്പെട്ടതായി അറിഞ്ഞത്.

Continue Reading

വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി ചാ​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂൾ

കോ​യ​ന്പ​ത്തൂ​ർ: ചാ​വ​റ വി​ദ്യാ​ഭ​വ​ൻ മെ​ട്രി​ക്കു​ലേ​ഷ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നന്മയു​ടെ സ​ന്ദേ​ശ​വു​മാ​യി വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്തി. ഈ​റോ​ഡ് ചെ​ന്നി​മ​ലൈ​യി​ലെ മ​നോ​വൈ​ക​ല്യം ബാ​ധി​ച്ച 33 അ​ന്തേ​വാ​സി​ക​ളെ​യാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന്‍റെ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​ക്കി​യ​ത്. കോ​യ​ന്പ​ത്തൂ​ർ രൂ​പ​താ ബി​ഷ​പ് മാ​ർ തോ​മ​സ് അ​ക്വി​നാ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ല്കി. കോ​യ​ന്പ​ത്തൂ​ർ സി​എം​ഐ പ്ര​വി​ശ്യ പ്രൊ​വി​ൻ​ഷ്യാ​ൾ ഫാ. ​ജോ​യ് കോ​ളേ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

Continue Reading

മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ന​ടി​യി​ൽ പെ​ട്ട് തൊ​ഴി​ലാ​ളി മ​രി​ച്ചു

ധോ​ണി: മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി മ​ര​ത്തി​ന​ടി​യി​ൽ പെ​ട്ട് മ​രി​ച്ചു. പ​യ​റ്റാം​കു​ന്ന് ഇ​എം​എ​സ് ന​ഗ​ർ സെ​ക്ക​ൻ​ഡ് ലൈ​നി​ൽ പ​രേ​ത​നാ​യ രാ​മ​ൻ മ​ക​ൻ വി​ജ​യ​ൻ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ​യാ​ണ് സം​ഭ​വം. പ​പ്പാ​ടി ഭാ​ഗ​ത്ത് പു​ളി​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ജ​യ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​വെ​ച്ചു​ത​ന്നെ മ​രി​ച്ചു.

Continue Reading

എൽ.ഡി.എഫിന്റെ മതസൗഹാർദ സംഗമം

പട്ടാമ്പി: എൽ.ഡി.എഫ്. പട്ടാമ്പി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദസംഗമം സി.പി.ഐ. സംസ്ഥാന കൗൺസിലംഗം വിജയൻ കുനിശ്ശേരി ഉദ്ഘാടനംചെയ്തു. സി.പി.എം. ഏരിയാകമ്മിറ്റിയംഗം ടി. ഗോപാലകൃഷ്ണൻ അധ്യക്ഷനായി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം പി. മമ്മിക്കുട്ടി, ഏരിയാ സെക്രട്ടറി എൻ.പി. വിനയകുമാർ, രാമകൃഷ്ണൻ കോടിയിൽ, ഹംസ കാരക്കാട്, ഇ.പി. ശങ്കരൻ, വി.കെ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

Continue Reading

സി.ബി.ഐ. ഓഫീസർ ചമഞ്ഞ് തട്ടിപ്പു ഒരാൾ പിടിയിൽ

കോയമ്പത്തൂർ: സി.ബി.ഐ. ഓഫീസർ ചമഞ്ഞ് സർക്കാർജോലി വാഗ്‌ദാനം ചെയ്ത്‌ ജനങ്ങളിൽനിന്ന് പണം തട്ടിയ മലയാളി പിടിയിൽ. പാലക്കാട് തൃപ്പാളൂർ സ്വദേശി ബി. രാജഗിരിയെന്ന ഗിരീഷ് (32) ആണ് പിടിയിലായത്. ഇയാളിൽനിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് പിടിച്ചെടുത്തു.

Continue Reading

ഹോമിയോ ഡിസ്പെൻസറി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു

തേങ്കുറിശ്ശി: തേങ്കുറിശ്ശി കല്ലങ്കാട് നിർമിച്ച ഹോമിയോ ഡിസ്പെൻസറി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കെ.ഡി. പ്രസേനൻ എം.എൽ.എ. അധ്യക്ഷനായി. തേങ്കുറിശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി. ഇന്ദിര, ഡി.എം.ഒ. കവിത പുരുഷോത്തമൻ, ജില്ലാപഞ്ചായത്തംഗം ലീല മാധവൻ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തംഗം എ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading