മണ്ഡലവിളക്കുത്സവവും അന്നദാനവും ഇന്ന്

കൊല്ലങ്കോട്: പുലിക്കോട് അയ്യപ്പൻകാവിൽ ടാക്‌സി ഡ്രൈവർമാരുടെ നേതൃത്വത്തിൽ നടത്തുന്ന മണ്ഡലവിളക്കുത്സവവും 10,000 പേർക്കുള്ള അന്നദാനവും വ്യാഴാഴ്ച നടക്കും. രാവിലെ പത്തരമുതൽ രണ്ടുവരെ ഗായത്രിമണ്ഡപത്തിലാണ് അന്നദാനം. വൈകീട്ട് മൂന്നിന് മേട്ടുപ്പാളയം അമ്മൻകോവിലിൽനിന്ന് ആരംഭിക്കുന്ന എഴുന്നള്ളത്തിന് മൂന്നാന, പഞ്ചവാദ്യം, ബാൻഡ്‌മേളം, തെയ്യം തുടങ്ങിയവ അണിനിരക്കും. രാവിലെ എട്ടുമുതൽ ക്ഷേത്രത്തിൽ ഇരട്ടത്തായമ്പക, വൈകീട്ട് അഞ്ചുമുതൽ ഏഴുവരെ ഗായത്രി മൈതാനിയിൽ സ്വാമി ഉദിത് ചൈതന്യയുടെ ഭക്തിപ്രഭാഷണം എന്നിവയും നടക്കും.

Continue Reading

പേരൂർ അടങ്ങൽകുളം നശിക്കുന്നു

ലക്കിടി: ലക്കിടി-പേരൂർ പഞ്ചായത്തിലെ വലിയ ജലസ്രോതസ്സുകളിലൊന്നാണ്‌ ഒന്നരേയക്കർ വിസ്തൃതിയുള്ള അടങ്ങൽകുളം നശിക്കുന്നു. അടങ്ങൽപറമ്പ്, ഗുരുതിയമ്പറമ്പ്, വടക്കുംപ്രംതുരുത്ത്, അകലൂർ ലക്ഷംവീട്, പേരൂർ പ്രദേശവാസികൾ കൊടുംവേനലിൽപ്പോലും ആശ്രയിക്കുന്നത് വറ്റാത്ത അടങ്ങൽകുളമാണ്. വശങ്ങളിൽ പടവുകളോ കുളിക്കടവുകളോ ഇല്ലെന്നതാണ്‌ കുളത്തിന്റെ ഏറ്റവും വലിയ പരിമിതി. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ നീർത്തട സംരക്ഷണത്തിലുൾപ്പെടുത്തി ലഭിച്ച നാലുലക്ഷം രൂപകൊണ്ട് ചെറിയതോതിൽ നവീകരണ പ്രവൃത്തിമാത്രമാണ് നടത്തിയത്. പ്രദേശവാസികളുടെ കുടിവെള്ളത്തിനും പേരപ്പാടം, അടങ്ങൽപറമ്പ് പാടശേഖരസമിതികൾക്കും ഏക ആശ്രയമാണ്‌ കുളം. കൊടുംവേനലിൽ കിലോമീറ്റർനടന്ന് ജനം അടങ്ങൽകുളത്തിലെത്താറുണ്ടെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

Continue Reading

ഓമല്ലൂരിലെ കരിമ്പുശാലകളിൽ ശർക്കര ഉത്‌പാദനം നിർത്തി

സേലം: അധികൃതർ റെയ്ഡ് നടത്തി പിടിച്ചെടുത്ത വ്യാജ ശർക്കര തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ഓമല്ലൂരിൽ കരിമ്പുശാലാ ഉടമകൾ ശർക്കര ഉത്‌പാദനം നിർത്തിെവെച്ചു. ഓമല്ലൂർ, കാടയാംപട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നൂറിലേറെ കരിമ്പു‌ശാലകളുണ്ട്‌. ചിലേടത്ത് ശർക്കരയുണ്ടാക്കാൻ പഞ്ചസാര, രസായന പൗഡർ എന്നിവ ഉപയോഗിക്കുന്നതായി കർഷകർ പരാതിപ്പെട്ടിരുന്നു. പഞ്ചസാര ഉപയോഗിക്കുന്നതിനാൽ കരിമ്പിന്റെവില വളരെ കുറഞ്ഞതായും ഇവർ പറഞ്ഞു. ഇതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ കഴിഞ്ഞയാഴ്ച കർഷകർ കളക്ടർക്ക്‌ പരാതി നൽകിയിരുന്നു. കളക്ടറുടെ ഉത്തരവുപ്രകാരം ഭക്ഷ്യവകുപ്പ്‌ ഓമല്ലൂരിലെ കരിമ്പുശാലകളിൽ മിന്നൽ പരിശോധന നടത്തി. ശർക്കര നിർമിക്കാനുള്ള പഞ്ചസാര, രസായന […]

Continue Reading

ജില്ലാ ആശുപത്രിപരിസരത്തുണ്ടായ സി.പി.എം.- ബി.ജെ.പി സംഘർഷം; ആറ് പേർ അറസ്റ്റിൽ

പാലക്കാട്: ജില്ലാ ആശുപത്രിപരിസരത്ത് കഴിയഞ്ഞ ദിവസമുണ്ടായ സി.പി.എം.- ബി.ജെ.പി. സംഘർഷത്തെത്തുടർന്ന് പാലക്കാട് സൗത്ത് പോലീസ് ആറുപേർക്കെതിരേ കേസെടുത്തു. രാജേഷ്, ഷൈജു, നിഷാന്ത്, രഘു, സുന്ദരൻ, സതീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് ടൗൺ സൗത്ത് എസ്.ഐ. അറിയിച്ചു. കഞ്ചിക്കോട് ചൊവ്വാഴ്ച രാത്രി അടിപിടിയുണ്ടായതിലുള്ള വൈരാഗ്യത്തെത്തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയ്ക്ക് സമീപത്തുവെച്ച് ഇവർ ആക്രമിക്കുകയായിരുന്നെന്ന അജിത്ത് കുമാറിന്റെ പരാതിയെത്തുടർന്നാണ് കേസെടുത്തിരിക്കുന്നത്. കഞ്ചിക്കോട്ടെ അടിപിടിയിൽ പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴായിരുന്നു ആക്രമണം. ചൊവ്വാഴ്ച കഞ്ചിക്കോടുവെച്ച് ബി.ജെ.പി. പ്രവർത്തകനായ സുന്ദരനെ ബിനീഷ്, അജി, റിജു, […]

Continue Reading

കൊച്ചി-സേലം വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരേ ചിതലി വെള്ളപ്പാറയിൽ കർഷകപ്രതിഷേധം

ആലത്തൂർ: നെൽപ്പാടങ്ങളിലെ കൃഷി നശിപ്പിച്ച് കൊച്ചി-സേലം വാതക പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരേ ചിതലി വെള്ളപ്പാറയിൽ കർഷകപ്രതിഷേധം നടക്കുന്നു. ഇന്നലെ രാവിലെ ഒമ്പതുമണിയോടെയാണ് കൊച്ചി -സേലം പൈപ്പ്‌ലൈൻ പ്രൈവറ്റ് ലിമിറ്റഡിനുവേണ്ടി പൈപ്പിടാൻ മണ്ണുമാന്തിയന്ത്രവുമായി എത്തിയത്. യാതൊരു മുന്നറിയിപ്പുമില്ലാതെ പാടത്ത് ചാലെടുക്കാനുള്ള ശ്രമത്തിനെതിരേ കർഷകർ രംഗത്തുവന്നു. പ്രളയത്തിനുശേഷം പ്രതീക്ഷയോടെ ഇറക്കിയ നെല്ല് നഷ്ടപരിഹാരംപോലും ലഭിക്കാതെ നശിക്കുന്നത് അംഗീകരിക്കാനാകില്ല. സമീപത്തെ പാടങ്ങളിലെ വെള്ളം പുതുതായി എടുക്കുന്ന ചാലിലേക്ക് വലിയുമെന്നതിനാൽ കൂടുതൽ കൃഷിനാശത്തിനും സാദ്ധ്യതയുണ്ടെന്ന്‌ കർഷകർ ചൂണ്ടിക്കാട്ടി.

Continue Reading

പാലക്കാട് നഗരസഭയ്ക്ക് പുറത്തേക്ക്

പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിൽ യോഗങ്ങളിലെ തർക്കങ്ങളുടെ തുടർച്ചയായി പരസ്പരാരോപണങ്ങളുമായി നഗരസഭയ്ക്കുമുന്നിൽ ഭരണ-പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധപ്രകടനം നടത്തി. പാലക്കാട് നഗരസഭയുടെ വികസനപ്രവർത്തനങ്ങളും കൗൺസിൽ യോഗങ്ങളും തടസ്സപ്പെടുത്തുന്ന എൽ.ഡി.എഫ്., യു.ഡി.എഫ്. കൗൺസിലർമാരുടെ നടപടികൾക്കെതിരെയാണ് ബി.ജെ.പി. കൗൺസിലർമാർ ധർണ നടത്തിയത്. പാലക്കാട് നഗരസഭയ്ക്കുമുന്നിൽ നടത്തിയ ധർണ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ അധ്യക്ഷയായി.

Continue Reading

ട്രാക്ടറുകളുമായി പോകുന്ന തീവണ്ടി കൗതുകമുണർത്തി

ഷൊർണൂർ: ബുധനാഴ്ച ഉച്ചയ്ക്ക് 198 ട്രാക്ടറുകളുമായി ചരക്കുതീവണ്ടി കടന്നുപോയത്. ട്രാക്ടറുകളിൽ ഏതാനും ഡ്രൈവർമാരുമുണ്ടായിരുന്നു (റോ ആൻഡ്‌ റോ ഓഫ്). തീവണ്ടി എത്തുന്നിടത്തുനിന്ന്‌ പിന്നീട് റോഡ് മാർഗം ഓടിച്ചുപോകുന്ന സംവിധാനമാണിത്. ഓട്ടോമൊബൈൽ ട്രാഫിക് സംവിധാനത്തിലൂടെയാണ് വാഹനങ്ങളെത്തിക്കുക. ഒരു ബോഗിയിൽ നാലെണ്ണംവീതം 48 ബോഗികളിലായാണ് ട്രാക്ടറുകളുണ്ടായിരുന്നത്. പഞ്ചാബിൽനിന്ന്‌ സേലത്തേക്ക് കൊണ്ടുപോവുകയായിരുന്നു ഇവ.

Continue Reading

ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട്  ഭരണസ്തംഭനം

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട്  ഭരണസ്തംഭനം തുടരുന്നു. വിട്ടുവീഴ്ച്ചക്ക് തയാറാകാതെ കൗൺസിൽ യോഗങ്ങളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ തല്ലുമ്പോള്‍ പാലക്കാടിന് നഷ്ടമാകുന്നത് കേന്ദ്ര പദ്ധതികളടക്കം കോടികളാണ്. കഴിഞ്ഞ അഞ്ച് മാസമായി പാലക്കാട് നഗരസഭാ യോഗങ്ങൾ വെറും പ്രഹസനമാണെന്ന് ചില കൗണ്‍സിലര്‍മാര്‍ പോലും വ്യക്തമാക്കുന്നു. യോഗം തുടങ്ങി മിനിറ്റുകൾക്കകം അംഗങ്ങൾ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും പതിവാണ്. അജണ്ട വായിക്കാന്‍ പോലും കോൺഗ്രസും സിപിഎമ്മും അടങ്ങുന്ന പ്രതിപക്ഷം അനുവദിക്കാറില്ലെന്നാണ് ബിജെപിയുടെ ആരോപണം. ഇതേത്തുടര്‍ന്ന് പാലക്കാടിന്‍റെ വികസനം […]

Continue Reading

യൂത്ത് ലീഗ് യുവജനയാത്ര നടത്തി

ചെർപ്പുളശ്ശേരി: യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റിയുടെ യുവജനയാത്രയ്‌ക്ക് ചെർപ്പുളശ്ശേരിയിൽ സ്വീകരണം നൽകി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, ജില്ലാ സെക്രട്ടറി കെ.കെ.എ. അസീസ്, എം. വീരാൻഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റു. സ്വീകരണയോഗം സി.എ.എം.എ. കരീം ഉദ്ഘാടനംചെയ്തു. എം. വീരാൻഹാജി അധ്യക്ഷനായി.

Continue Reading

ജില്ലയിൽ കുളമ്പുരോഗം പടരുന്നു

ചിറ്റില്ലഞ്ചേരി: കുളമ്പുരോഗം ജില്ലയിൽ പടരുന്നു. കുളമ്പുരോഗത്തിന് പ്രതിരോധ കുത്തിവെപ്പെടുത്ത കാലികളിലും രോഗംവന്നതും കർഷകർക്ക് തിരിച്ചടിയായി. നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി ഭാഗങ്ങളിൽ 50തിലധികം കറവപ്പശുക്കൾക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ അതിവേഗമാണ് മറ്റ്‌ കാലികളിലേക്ക് രോഗബാധയേൽക്കുന്നത്. അതിനാൽത്തന്നെ രോഗംവന്ന കന്നുകാലികളെ എവിടെ സംരക്ഷിക്കുമെന്ന് കർഷകർക്ക് ഒരുപിടിയുമില്ല.രോഗബാധകണ്ട ഭാഗങ്ങളിൽ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നുണ്ട്.

Continue Reading