സ്കൂൾ കലോത്സവം: അപ്പീലുകളുടെ അന്തിമ കണക്കിന് ശേഷവും ഒന്നാമത് പാലക്കാട്

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഹയർ അപ്പീലുകളുടെ അന്തിമ കണക്കെടുപ്പിനു ശേഷവും പാലക്കാട് ജില്ലതന്നെ ഒന്നാം സ്ഥാനത്ത്. കോഴിക്കോടുമായുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 3 പോയിന്റ് ലീഡിലാണു പാലക്കാട് ഒന്നാമതെത്തിയത്. 932 പോയിന്റാണു പാലക്കാടിന്. കോഴിക്കോടിന് 929 പോയിന്റ് ലഭിച്ചു. 905 പോയിന്റുമായി തൃശൂരാണു മൂന്നാമത്. 2015 ൽ കോഴിക്കോടിനൊപ്പം സ്വർണക്കപ്പ് പങ്കുവച്ച പാലക്കാട്, ഒറ്റയ്ക്ക് ഒന്നാമതെത്തുന്നത് ഒരു വ്യാഴവട്ടത്തിനു ശേഷമാണ്. 2006 ലെ എറണാകുളം കലോത്സവത്തിലായിരുന്നു ഇതിനു മുൻപു പാലക്കാടിന്റെ കിരീടനേട്ടം. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ നേതൃത്വത്തിൽ […]

Continue Reading

നിർത്തിയിട്ട കാറിനുള്ളിൽ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കഞ്ചിക്കോട്: വീടിനുമുന്നിലെ കാർഷെഡ്ഡിൽ നിർത്തിയിട്ട കാറിൽ ഗൃഹനാഥനെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. കാറും ഭാഗികമായി കത്തിനശിച്ചു. കഞ്ചിക്കോട് ശാസ്ത്രിനഗർ ആനന്ദകളത്തിൽ ബാലകൃഷ്ണമേനോന്റെ മകൻ ആനന്ദനാണ് (48) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത് . വീടിനുസമീപത്ത്‌ താമസിക്കുന്ന വീട്ടുസഹായികളാണ് കാറിനുള്ളിൽനിന്ന്‌ പുകയുയരുന്നത് കണ്ടത്. തുടർന്ന്, ആനന്ദന്റെ വീട്ടിൽ വിവരമറിയിക്കുകയായിരുന്നു. കാറിന്റെ ചില്ലുപൊളിച്ചപ്പോഴാണ് ആനന്ദനെ കത്തിയനിലയിൽ കാറിനകത്ത് കണ്ടതെന്നും പോലീസ് പറഞ്ഞു.

Continue Reading

ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ കെ.​അ​ച്യു​ത​ന്‍റെ സ​ഹോ​ദ​ര​ൻ കെ.​വാ​സു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു

പാ​ല​ക്കാ​ട്: ചി​റ്റൂ​ർ മു​ൻ എം​എ​ൽ​എ കെ.​അ​ച്യു​ത​ന്‍റെ സ​ഹോ​ദ​ര​ൻ കെ.​വാ​സു വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പാ​ല​ക്കാ​ട് വ​ട​വ​ന്നൂ​രി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​യി​രു​ന്നു മ​ര​ണം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​ർ കെഎസ്ആര്‍ടിസി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Continue Reading

ശബരിമല സംരക്ഷണസദസ്സ് സംഘടിപ്പിച്ചു

കയിലിയാട്: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ശബരിമല സംരക്ഷണസദസ്സ് സംഘടിപ്പിച്ചു. ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് വി.പി. ചന്ദ്രൻ ഉദ്ഘാടനംചെയ്തു. ചളവറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. നന്ദകുമാർ അധ്യക്ഷനായി. ബി.ജെ.പി. ജില്ലാ ജനറൽ സെക്രട്ടറി കെ.വി. ജയൻ, സംസ്ഥാന കൗൺസിൽ അംഗം എം.പി. മുരളീധരൻ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ. സുരേഷ്‌കുമാർ, എൻ. മണികണ്ഠൻ, പി. മുരളി, വി.പി. ശശിധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Continue Reading

രണ്ട്‌ പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ അച്ഛൻ അറസ്റ്റിലായി

കോയമ്പത്തൂർ: മസക്കാളിപാളയത്ത്‌ രണ്ട്‌ പെൺകുട്ടികളെ കൊലപ്പെടുത്തിയ കേസിൽ കുട്ടികളുടെ പിതാവ് അറസ്റ്റിലായി. സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ്ങ്‌ എക്സിക്യൂട്ടീവായ പദ്‌മനാഭനാണ്‌ (45) കഴിഞ്ഞ രാത്രി അറസ്റ്റിലായത്.പത്താം ക്ലാസ്‌ വിദ്യാർഥിനിയായ പി. ഹേമവർഷിനിയെയും (15) മൂന്നാം ക്ലാസ്‌ വിദ്യാർഥിനി ശ്രീജയെയും (8) മർദിച്ചും ശ്വാസംമുട്ടിച്ചുമാണ്‌ കൊലപ്പെടുത്തിയതെന്ന്‌ സിറ്റി പോലീസ്‌ പറഞ്ഞു. പദ്‌മനാഭന്റെ മൊബൈൽ ഫോൺനമ്പർവഴിയും സി.സി.ടി.വി. ദൃശ്യങ്ങൾവഴിയുമാണ്‌ സിറ്റി പോലീസിന്റെ പ്രത്യേകസംഘം പിന്തുടർന്ന്‌ പിടികൂടിയത്. കൊലയ്ക്കുശേഷം ആത്മഹത്യചെയ്യുകയായിരുന്നു പദ്‌മനാഭന്റെ ലക്ഷ്യമെന്ന്‌ പോലീസ്‌ പറഞ്ഞു.

Continue Reading

പ്രളയക്കെടുതി; വൈദ്യുതിമേഖലയ്ക്ക് 820 കോടി രൂപയുടെ നഷ്ട്ടം; എം. എം. മണി

പാലക്കാട്: കേരളത്തിലുണ്ടായ പ്രളയക്കെടുതിയിൽ വൈദ്യുതിമേഖലയ്ക്ക് 820 കോടി രൂപയുടെ നഷ്ടമുണ്ടായതായി മന്ത്രി എം.എം. മണി കേരളാ ഇലക്‌ട്രിസിറ്റി ബോർഡ് എംപ്ലോയീസ് സഹകരണസംഘം വിദ്യാഭ്യാസപുരസ്കാര വിതരണവും കെയർ ഹോം പദ്ധതിവിഹിതം കൈമാറലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ പറഞ്ഞു. വൈദ്യുതിമേഖലയിൽ 25 ലക്ഷത്തോളം കണക്ഷനും മൂന്നുലക്ഷത്തോളം മീറ്ററും ഒരു ലക്ഷത്തിലധികം ഇലക്‌ട്രിക് പോസ്റ്റുകളും നശിച്ചു. 14,000 ട്രാൻസ്‌ഫോർമറുകൾ, 5000 കിലോമീറ്ററിൽ വൈദ്യുതലൈനുകൾ എന്നിവയും നശിച്ചു. 50 സബ്‌ സ്റ്റേഷനുകളിലും 19 പവർ ഹൗസുകളിലും കല്ലും മണ്ണും കയറി. പലതും പുനഃസ്ഥാപിച്ചുവരികയാണെന്നും […]

Continue Reading

വനിതാമതിൽ; ജില്ലയിൽ മൂന്നുലക്ഷം പേരെ അണിനിരത്തും

പാലക്കാട്: ജില്ലയിലെ വനിതാമതിൽ പെരിന്തൽമണ്ണമുതൽ ചെറുതുരുത്തിവരെ 26 കിലോമീറ്ററിൽ മൂന്നുലക്ഷംപേരെ അണിനിരത്തി നിർമിക്കാനൊരുങ്ങുന്നു. ഏകോപനപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി എ.കെ. ബാലന്റെ നേതൃത്വത്തിൽ യോഗംചേർന്നു. കളക്ടർ കൺവീനറായിട്ടുള്ള സംഘാടകസമിതിക്കായിരിക്കും മേൽനോട്ടം. മതിലിനായി ഗവൺമെന്റ് ഫണ്ടുപയോഗിക്കില്ലെന്നും എല്ലാ സംഘടനകളും പരമാവധി ആൾക്കാരെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.

Continue Reading

മീങ്കരഡാമിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മുതലമട : യുവാവിനൊപ്പം മീങ്കരഡാമിലെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. ആളിയാർ പന്തക്കൽ അമ്മൻപതിയിൽ പണ്ണമ്പള്ളംവീട്ടിൽ ശരവണകുമാർ (35) ആണ് അറസ്റ്റിലായത്. അതിർത്തിമേഖലയിലെ തോട്ടം തൊഴിലാളിയാണ് ശരവണകുമാർ. ഇയാൾക്കെതിരേ തമിഴ്നാട്ടിലെ ആളിയാർ പോലീസ് സ്‌റ്റേഷനിൽ രണ്ട്‌ മോഷണക്കേസും കൊല്ലങ്കോട് സ്‌റ്റേഷനിൽ അടിപിടിക്കേസുമുണ്ട്.

Continue Reading

അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് സംസ്ഥാന സമ്മേളനം

പാലക്കാട്: അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാനസമ്മേളനം സമാപിച്ചു. ചെറിയ കോട്ടമൈതാനത്ത് നടന്ന സമാപന സമ്മേളനം മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. അങ്കണവാടികളുടെ കാര്യത്തിൽ 10 രൂപപോലും കേന്ദ്രം തന്നില്ലെങ്കിലും ഇൗ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു . അങ്കണവാടി വർക്കേഴ്സ് ആൻഡ്‌ ഹെൽപ്പേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മേരിജോബ് അധ്യക്ഷയായി. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എ.ആർ. സിന്ധു, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. പ്രഭാകരൻ, ടി.കെ. അച്യുതൻ, ജില്ലാ സെക്രട്ടറി എം. […]

Continue Reading

കുടുംബശ്രീ കൊയ്ത്തുത്സവം; വിളവെടുപ്പ് നടന്നു

കൊപ്പം: പഞ്ചായത്തിലെ പുലാശ്ശേരി പാടശേഖരത്ത് കുടുംബശ്രീ ലേബർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇറക്കിയ നെൽക്കൃഷിയുടെ വിളവെടുപ്പ് നടന്നു. രണ്ടരയേക്കർ തരിശുഭൂമിയിലാണ് കുടുംബശ്രീ കൃഷിയിറക്കിയത്. കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്റ് പി. സുമിത ഉദ്ഘാടനംചെയ്തു. സൗമ്യ ഉണ്ണിക്കൃഷ്ണൻ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.സി. ഗോപാലകൃഷ്ണൻ, പി.പി. വിനോദ്കുമാർ, നാരായണൻ നായർ, കുഞ്ഞുണ്ണി, രാജഗോപാലൻ, ടി. ഉണ്ണിക്കൃഷ്ണൻ, ശാന്താ വേലായുധൻ തുടങ്ങിയവർ സംസാരിച്ചു.

Continue Reading