സിഎൻഎൻ ന്യൂസ്18 മാനേജിംഗ് എഡിറ്റർ രാധാകൃഷ്ണൻ നായർ അന്തരിച്ചു

ന്യൂഡല്‍ഹി: സി.എന്‍.എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്റര്‍ ആര്‍. രാധാകൃഷ്ണന്‍ നായര്‍ (54) അന്തരിച്ചു. ചികിത്സയിലിരിക്കേ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ്. യുഎന്‍ഐ, സിഎന്‍ബിസി എന്നീ മാധ്യമസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് സിഎന്‍എന്‍ ന്യൂസ് 18 മാനേജിങ് എഡിറ്ററാവുന്നത്. മൃതദേഹം ഉച്ചക്ക് 12 മുതല്‍ മൂന്ന് മണിവരെ ഇന്ദിരാപുരത്തെ വസതിയില്‍ (സി 1041 ഗൗര്‍ ഗ്രീന്‍ അവന്യൂ ) പൊതു ദര്‍ശനത്തിന് വെക്കും. പിന്നീട് സ്വദേശമായ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. നാലുവര്‍ഷമായി സിഎന്‍എന്‍ ന്യൂസ്18 നിന്റെ മാനേജിങ് […]

Continue Reading

കന്നഡ നടനും മുൻമന്ത്രിയുമായ അംബരീഷ് അന്തരിച്ചു

ന്യൂഡൽഹി: കന്നഡ നടനും മുൻമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ബെംഗളുരു വിക്രം ആശുപത്രിയിൽ വച്ചായിരുന്നു അംബരീഷിന്‍റെ അന്ത്യം. നടി സുമലതയാണ് ഭാര്യ. ഏറെക്കാലമായി ശ്വാസകോശ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന അംബരീഷിന്‍റെ വൃക്കകൾ കൂടി തകരാറിലായതോടെ ആരോഗ്യസ്ഥിതി ഏറെ മോശമാകുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ മത്സരിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. അംബരീഷിന്‍റെ മരണ വാർത്ത എത്തിയതോടെ വിക്രം ആശുപത്രിക്ക് കനത്ത കാവലാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നഗരഹാവു എന്ന സിനിമയിലൂടെ 1972ലാണ് എംഎച്ച് അംബരീഷ് സിനിമയിലേക്ക് വരുന്നത്. കന്നഡയ്ക്ക് പുറമേ […]

Continue Reading

എം ഐ ഷാനവാസ് എം പി അന്തരിച്ചു

ചെ​ന്നൈ: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ എം.​ഐ. ഷാ​ന​വാ​സ്(67) അ​ന്ത​രി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ക​ര​ള്‍​രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​വം​ബ​ര്‍ ര​ണ്ടി​ന് ക​ര​ള്‍​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം കൊ​ച്ചി​യി​ൽ എ​ത്തി​ക്കും. ഇ​തി​നു​ശേ​ഷം എ​റ​ണാ​കു​ള​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ക​ബ​റ​ട​ക്കം വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​ന് എ​റ​ണാ​കു​ളം തോ​ട്ട​ത്തും​പ​ടി പ​ള്ളി​യി​ൽ ന​ട​ത്തും. അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്‍റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്‍റെ ജനനം. കെഎസ്‌യുവിലൂടെയാണ് ഷാനവാസിന്‍റെ […]

Continue Reading

‘ബോര്‍ഡര്‍’ സിനിമയിലെ യഥാര്‍ത്ഥ നായകന്‍ ബ്രിഗേഡിയര്‍ കുല്‍ദീപ്‌ സിങ്‌ ചാന്ദ്‌പുരി അന്തരിച്ചു

ചണ്ഡീഗന്ധ്‌: ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ ഒളിമങ്ങാത്ത ലോംഗേവാല പോരാട്ടത്തിന് നേതൃത്വം നല്‍കിയ ബ്രിഗേഡിയര്‍ കുല്‍ദീപ്‌ സിങ്‌ ചാന്ദ്‌പുരി അന്തരിച്ചു. 78 വയസുകാരനായ ചാന്ദ്‌പുരി അര്‍ബുദത്തെ തുടര്‍ന്ന്‌ ഏറെ നാളായി ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന്‌ ആണ്‍മക്കളുമുണ്ട്. രാജ്യത്തിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ധീരതാ മെഡലായ മഹാവീര്‍ ചക്രയ്‌ക്ക്‌ അദ്ദേഹം അര്‍ഹനായിട്ടുണ്ട്‌. 1971 ലെ ഇന്ത്യാ-പാക്‌ യുദ്ധത്തില്‍ രാജസ്‌ഥാന്‍ അതിര്‍ത്തിയിലെ ലോംഗേവാല പോസ്‌റ്റ്‌ ആക്രമിച്ച പാക്‌ ടാങ്ക്‌ വ്യൂഹത്തെ 120 സൈനികരുമായി ഒരു രാത്രി മുഴുവന്‍ ചെറുത്തുനിന്നത്‌ അന്ന് മേജറായിരുന്ന […]

Continue Reading

സിനിമ-നാടക നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

കോഴിക്കോട്: സിനിമ-നാടക നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. വാര്‍ധക്യ സഹജമായ അസുഖം കാരണം ചികിത്സയിലായിരുന്നു. അവസാനകാലത്ത് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാനു സമദ് സംവിധാനം ചെയ്യുന്ന മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചത്.1977ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് ആയിരുന്നു ആദ്യചിത്രം. 35-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി […]

Continue Reading