ജർമൻ ബേക്കറി സ്‌ഫോടനക്കേസ്; വധശിക്ഷാ ഇളവിനെതിരെയുള്ള അപ്പീൽ സുപ്രീംകോടതി പരിഗണനയ്ക്കെടുത്തു

മുംബൈ: 2010ലെ പുണെ ജർമൻ ബേക്കറി സ്‌ഫോടനക്കേസിലെ പ്രതി മിർസ ഹിമായത്ത് ബെയ്ഗിന്റെ വധശിക്ഷ ബോംബെ ഹൈക്കോടതി ഇളവുചെയ്ത് ജീവപര്യന്തമാക്കിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി ഇന്നലെ പരിഗണനയ്‌ക്കെടുത്തു. 2013ൽ വിചാരണക്കോടതി വിധിച്ച വധശിക്ഷ 2016ൽ ആണ് ഹൈക്കോടതി ജീവപര്യന്തമാക്കിയത്. കേസിൽ തന്നെ ശിക്ഷിച്ചതിനെതിരെ ബെയ്ഗ് നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവർ അടങ്ങുന്ന ബെഞ്ച് വാദം കേൾക്കും. 2010 ഫെബ്രുവരി 13ന് പുണെയിൽ കൊറേഗാവ് പാർക്ക് മേഖലയിലെ പ്രശസ്തമായ […]

Continue Reading

പുണെയിലെ ഹോട്ടലുകളിൽ നല്‍കുന്നത് അര ഗ്ലാസ് വെള്ളം

പുണെ: ശുദ്ധജലത്തിന്റെ ഉപയോഗം കുറയ്ക്കാൻ പുണെയിലെ ഹോട്ടലുകളിൽ അര ഗ്ലാസ് വെള്ളം നൽകുന്നു. എന്നാൽ, ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് വീണ്ടും നൽകും. സംസ്ഥാനത്തു വിവിധ മേഖലകളിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന സാഹചര്യത്തിൽ ജലത്തിന്റെ ഉപയോഗം കുറയ്ക്കാൻ ഈയിടെ പുണെ റസ്റ്ററന്റ് ആൻഡ് ഹോട്ടൽസ് അസോസിയേഷൻ തീരുമാനിച്ചിരുന്നു.. ഉപയോഗത്തിനു ശേഷം പലരും ജലം ബാക്കിവയ്ക്കുന്നതു പതിവാണെന്നും ഇങ്ങനെ ജലം നഷ്ടപ്പെടുന്നതു ഒഴിവാക്കാനാണു തീരുമാനമെന്നും അസോസിയേഷൻ ന്യായീകരിച്ചു. വലിയ ഗ്ലാസിൽ പകുതി ജലം നൽകുന്നതിനു പകരം ചിലർ ഗ്ലാസിന്റെ വലുപ്പം കുറച്ചിട്ടുണ്ട്. […]

Continue Reading

രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാണ് ശബരിമല വിഷയത്തെ ബിജെപി ഉപയോഗപ്പെടുത്തുന്നതെന്ന് ദേവെഗൗഡ

ബെംഗളൂരു: ദക്ഷിണേന്ത്യയിൽ രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനാണ് ശബരിമല യുവതീ പ്രവേശന വിഷയത്തെ ബിജെപി ഉപയോഗപ്പെടുത്തുന്നതെന്ന് ജനതാദൾ എസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡ. കഴിഞ്ഞ നാലര വർഷത്തിനിടെ അയോധ്യ രാമക്ഷേത്ര നിർമാണ പ്രശ്നത്തിൽ ബിജെപി നിശബ്ദമായിരുന്നു. ഇപ്പോൾ ഇതു വീണ്ടും സജീവമാക്കിയിരിക്കുന്നു. ഇതേ തന്ത്രമാണ് കേരളത്തിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ശബരിമല വിഷയത്തിലൂടെ ബിജെപി പയറ്റുന്നതെന്നും മുൻ പ്രധാനമന്ത്രി കൂടിയായ ദേവെഗൗഡ ആരോപിച്ചു. മതസംബന്ധിയായ വിഷയങ്ങൾ രാഷ്ട്രീയത്തിൽ നിന്ന് അകറ്റി നിർത്തണം. തിരഞ്ഞെടുപ്പു കാലത്തു മാത്രമേ ബിജെപി ദൈവങ്ങളേയും ഹിന്ദുത്വത്തേയും […]

Continue Reading

നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധർ

ബെംഗളൂരു: നഗരത്തിലെ സൈക്കിൾ ഷെയറിങ് പദ്ധതി ദുരുപയോഗം ചെയ്ത് സാമൂഹിക വിരുദ്ധർ. സൈക്കിളുകൾ വഴിയരികിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നുതായും പാർട്സുകൾ മോഷണം പോകുന്നതായും പരാതി. നഗരത്തിലെ രൂക്ഷമായ ഗതാഗതകുരുക്കിൽ വലയുന്നവർക്ക് ആശ്വാസമായാണ് ഒരു വർഷം മുൻപ് സ്റ്റാർട്ട് അപ്പ് സംരംഭകരുടെ സഹായത്തോടെ സൈക്കിൾ ഷെയറിങ് പദ്ധതി ബിബിഎംപി ആരംഭിച്ചത്. യുലു, പെഡൽ തുടങ്ങിയ കമ്പനികളുടെ 5000 സൈക്കിളുകളാണ് നഗരത്തിലെ സൈക്കിൾ സോണുകളിൽ വച്ചിരിക്കുന്നത്. ജിപിഎസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന സൈക്കിളുകൾ എവിടെയെല്ലാം ഇരിക്കുന്നുവെന്ന് കമ്പനിക്ക് കണ്ടെത്താൻ സാധിക്കും. സൈക്കിൾ മൊത്തമായി […]

Continue Reading

എംഎന്‍എഫ് ഗവർണർ കുമ്മനം രാജശേഖരനെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു

മിസോറാം: മിസോറാമിൽ സർക്കാർ രൂപീകരിക്കാൻ മിസോ നാഷണൽ ഫ്രണ്ട് അവകാശമുന്നയിച്ചു. രാജ് ഭവനിൽ എത്തി ഗവർണർ കുമ്മനം രാജശേഖരനെ കണ്ടാണ് അവകാശം ഉന്നയിച്ചത്. മിസോറാം ഗവർണറുടെ ഫേസ്ബുക്ക് പേജിൽ ഇക്കാര്യങ്ങൾ പങ്കു വെച്ചിട്ടുണ്ട്. മിസോറാമിൽ തെരഞ്ഞെടുപ്പിൽ വിജയിച്ച മിസോ നാഷണൽ ഫ്രണ്ടിന്‍റെ പ്രതിനിധി സംഘമാണ് ഗവർണർ കുമ്മനം രാജശേഖരനുമായി കൂടിക്കാഴ്ച നടത്തിയത്. ഐസ്വാളിലെ രാജ് ഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. എം എൻ എഫിന്‍റെ നിയമസഭാ നേതാവായി തെരഞ്ഞെടുക്കപ്പെട്ട സോരംതംഗയുടെ നേതൃത്വത്തിലാണ് പ്രതിനിധി സംഘം എത്തിയത്. സംസ്ഥാനത്ത് സർക്കാർ […]

Continue Reading

നീരവ് മോദിക്ക് ഡെപ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ നോട്ടീസ്

മുംബൈ: വിവാദ വജ്രവ്യാപാരി നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും കമ്പനിക്കും ഡെപ്റ്റ് റിക്കവറി ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തി മുങ്ങിയ മോദിക്ക് 7000 കോടിയുടെ കടം തിരിച്ചു പിടിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള നോട്ടീസ് ആണ് അയച്ചിരിക്കുന്നത്. 7029 കോടി രൂപ തിരിച്ചു പിടിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ട്രൈബ്യൂണലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സമീപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2019 ജനുവരി 15നുള്ളില്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ ബാങ്കിന്റെ താത്പര്യം സംരക്ഷിക്കുന്നതിനായി […]

Continue Reading

യോഗി ആദിത്യനാഥ് പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടു

ന്യുദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ ബി.ജെ.പി തരിച്ചു നില്‍ക്കുമ്പോള്‍ പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍. ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി ആദിത്യനാഥ് പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ മൂന്നിടങ്ങളില്‍ മാത്രമാണ് ബി.ജെ.പിക്ക് മുന്‍തൂക്കമുള്ളത്. ഛത്തീസ്ഗഢില്‍ 24 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണത്തിനെത്തിയത്. ഇവിടെ […]

Continue Reading

ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ല്‍ ഇ​ര​യാ​വു​ന്ന​വ​രു​ടെ പേരു പു​റ​ത്തു​വി​ട​രു​ത്; സു​പ്രീം കോ​ട​തി

ന്യൂ​ഡ​ൽ​ഹി: മാ​ന​ഭം​ഗ സം​ഭ​വ​ങ്ങ​ളി​ലും ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ലും ഇ​ര​യാ​വു​ന്ന​വ​രു​ടെ പേ​രോ മ​റ്റ് വി​വ​ര​ങ്ങ​ളോ പു​റ​ത്തു​വി​ട​രു​തെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ര​ക​ളാ​കു​ന്ന​വ​രെ മ​ന​സി​ലാ​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ചെ​റി​യ സൂ​ച​ന​ക​ൾ പോ​ലും പ​ത്ര മാ​ധ്യ​മ​ങ്ങ​ളി​ലു​ടെ പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും ജ​സ്റ്റീ​സ് മ​ദ​ൻ ബി. ​ലോ​കു​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. അ​ക്ര​മത്തി​ന് ഇ​ര​യാ​വു​ന്ന​വ​രെ തൊ​ട്ടു​കൂ​ടാ​ത്ത​വ​രാ​യി കാ​ണു​ന്ന സ​മൂ​ഹ​ത്തി​ന്‍റെ രീ​തി ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ചാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ന​ട​ക്കു​ന്ന അ​തി​ക്ര​മ​ണ​ങ്ങ​ളി​ൽ കേ​സു​ക​ളു​ടെ എ​ഫ്ഐ​ആ​ർ വെ​ബ്സൈ​റ്റു​ക​ളി​ലോ മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലോ പ്ര​ദ​ർ​ശി​പ്പി​ക്ക​രു​തെ​ന്നു പോ​ലീ​സി​നോ​ടും കോ​ട​തി നി​ർ​ദേ​ശി​ച്ചു. മ​ങ്ങി​യ രീ​തി​യി​ലു​ള്ള​തോ മ​റ്റ് രീ​തി​യി​ലു​ള്ള​തു​മാ​യ ചി​ത്ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ […]

Continue Reading

തോൽവിയുടെ പടുകുഴിയിൽക്കിടന്ന കോൺഗ്രസിനെ ഡ്രൈവിങ് സീറ്റിലിരുന്നു വിജയത്തിന്റെ ഉന്നതങ്ങളിലേക്കു നയിച്ചത് സച്ചിൻ പൈലറ്റെന്ന 41കാരന്‍

2013ലെ തോൽവിയുടെ പടുകുഴിയിൽക്കിടന്ന കോൺഗ്രസിനെ ഡ്രൈവിങ് സീറ്റിലിരുന്നു വിജയത്തിന്റെ ഉന്നതങ്ങളിലേക്കു നയിച്ചു – സച്ചിൻ പൈലറ്റെന്ന 41കാരനെ രാജസ്ഥാന്റെയും കോൺഗ്രസിന്റെയും ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഒരുപക്ഷേ ഇങ്ങനെയായിരിക്കും. യുവത്വത്തിന്റെ ചുറുചുറുക്കോടെ, പ്രായത്തെ വെല്ലുന്ന പക്വതയോടെ, തലമുതിർന്ന നേതാക്കളെയും പാർട്ടിവിട്ടു കൂടുമാറുന്ന രാഷ്ട്രീയ നാടകക്കാരെയും മികച്ച രീതിയിൽ കൈകാര്യം ചെയ്താണു സച്ചിൻ പൈലറ്റ് രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് അനുകൂലമാക്കിയത്. ബിജെപിക്ക് എതിരായ വിജയം കോൺഗ്രസിന് അവകാശപ്പെട്ടതു തന്നെയാണ്. എന്നാൽ വസുന്ധര രാജെ സർക്കാരിനെ മറിച്ചിട്ട് പാർട്ടിയെ തകർച്ചയിൽ നിന്ന് […]

Continue Reading

ജനവിധി മാനിക്കുന്നെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. ട്വിറ്ററിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരണവുമായി എത്തിയത്. ജനവിധി മാനിക്കുന്നെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് ഛത്തിസ് ഗഡിലെയും മധ്യപ്രദേശിലെയും രാജസ്ഥാനിലെയും ജനങ്ങൾക്ക് നന്ദി പറയുകയാണെന്നും നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഈ സംസ്ഥാനങ്ങളിൽ ബി ജെ പി സർക്കാർ വിശ്രമില്ലാതെയാണ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ചത്. വിജയം കൈവരിച്ച കോൺഗ്രസിനെ അഭിനനന്ദിക്കുകയാണെന്നും […]

Continue Reading