തിരൂരിൽ യുവാവിന് വെട്ടേറ്റു

മലപ്പുറം: മലപ്പുറം തിരൂരിൽ യുവാവിന് വെട്ടേറ്റു. തിരൂർ മരക്കാർ തൊടി സ്വദേശി മനാഫിനാണ് വെട്ടേറ്റത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം മനാഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

Continue Reading

‘കളിപ്പങ്ക’ ശാസ്ത്രശില്പശാല

വേങ്ങര: നൊട്ടപ്പുറം ഗവ. എൽ.പി. സ്കൂളിൽ ‘കളിപ്പങ്ക’ ശാസ്ത്രശില്പശാല നടന്നു. കണ്ണമംഗലം ഗ്രാമപ്പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ടി.കെ. അബ്ദുട്ടി ഉദ്ഘാടനംചെയ്തു. കെ.പി. മുഹമ്മദ് സലീം അധ്യക്ഷനായി. ഇ.വി. അബ്ദുൽ റസാഖ്, കാപ്പൻ മൊയ്തീൻകുട്ടി, കെ. രാജൻ, കെ.ടി. അമാനുള്ള, ആബിദ് പാക്കട, പി. ബുഷ്‌റ എന്നിവർ പ്രസംഗിച്ചു

Continue Reading

കോഡൂർ ഗ്രാമപ്പഞ്ചായത്തിൽ ‘അഗതിരഹിത കേരളം’ പദ്ധതിക്കു തുടക്കമായി

മലപ്പുറം :കോഡൂർ ഗ്രാമപ്പഞ്ചായത്തിൽ ‘അഗതിരഹിത കേരളം’ പദ്ധതിക്കു തുടക്കമായി.സംസ്ഥാന തദ്ദേശ സ്വയംഭരണവകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പാക്കുന്ന അഗതിസംരക്ഷണ പദ്ധതിയാണ് ‘അഗതിരഹിത കേരളം’. 2003-ൽ ആരംഭിച്ച സമഗ്ര ആശ്രയ പദ്ധതിയുടെ തുടർച്ചയായിട്ടാണ് സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നത്. മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയുടെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങൾക്ക് അവരുടെ ആവശ്യത്തിനനുസരിച്ച് ഭക്ഷണം, വസ്ത്രം, ചികിത്സ, വിദ്യാഭ്യാസം, വീട് നിർമാണം, വീട് പുനരുദ്ധാരണം എന്നിവയ്ക്ക് സഹായം നൽകും. സംസ്ഥാനത്ത് ആദ്യമായി പദ്ധതിയുടെ നിർവഹണം ആരംഭിക്കുന്നത് കോഡൂരിലാണ്. കോഡൂരിൽ 123 കുടുംബങ്ങളെയാണ് പദ്ധതി […]

Continue Reading

പാതയോരത്തു മാലിന്യം തള്ളുന്നവരെ കുടുക്കാൻ സി സി ടി വി ക്യാമറ

എരമംഗലം: പുതുപൊന്നാനി-ചാവക്കാട് ദേശീയപാതയിലെ പഴയകടവ് പ്രദേശത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ പഴയകടവ് റസിഡൻസ് അസോസിയേഷൻ ദേശീയപാതയോരത്ത് കാമറകൾ സ്ഥാപിച്ചു. പഴയകടവ് മുതൽ പുതുപൊന്നാനി പാലം വരെയുള്ള 100 മീറ്റർ ദൂരപരിധിയിലെ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി എട്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിന് പുറമെ പഴയകടവിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായുള്ള ’കുടിനീർ’ പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.

Continue Reading

പന്തീരായിരം വനമേഖലയിലെ ഉൾക്കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിയെ ആശുപതിയിലേക്കു മാറ്റി

നിലമ്പൂർ: ഉൾക്കാട്ടിൽ പ്രസവിച്ച ആദിവാസിയുവതിയെ ആരോഗ്യപ്രവർത്തകർ ആസ്പതിയിലേക്കു മാറ്റി. ചാലിയാർ പന്തീരായിരം വനമേഖലയിലെ അമ്പുമല കോളനിയിലെ സോമന്റെ ഭാര്യ ശാരദയാണ് ഉൾക്കാട്ടിൽ പ്രസവിച്ചത്. ശാരദയുടെ രണ്ടാമത്തെ പ്രസവമാണിത്. കഴിഞ്ഞദിവസം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെങ്കിലും കിടത്തിച്ചികിത്സയ്ക്ക് വിധേയമാകാതെ കോളനിയിലേക്ക് ഇവർ തിരിച്ചുപോയി. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയാണ് പ്രസവിച്ചത്. വിവരമറിഞ്ഞ് ചാലിയാർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ടി.എൻ. അനൂപ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കെ. കമ്മത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ് ലിജി തോമസ്, സ്റ്റാഫ്‌ നഴ്‌സ് ലെനീഷ്, […]

Continue Reading

5.5 കോടി രൂപ ചെലവിൽ ആളം ദ്വീപുകാർക്ക് പുതിയ പാലം

എരമംഗലം: ഏറെക്കാലമായുള്ള മാറഞ്ചേരി പഞ്ചായത്തിലെ കാഞ്ഞിരമുക്ക് ആളംദ്വീപ് നിവാസികളുടെ സ്വപ്നങ്ങൾക്ക് ചിറക് മുളച്ചു. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 5.5 കോടി രൂപ ചെലവഴിച്ചാണ് ആളംദ്വീപിലേക്ക് ഗതാഗത യോഗ്യമായ പാലം നിർമിക്കുന്നത്. മാറഞ്ചേരി പഞ്ചായത്തിലെ രണ്ടാംവാർഡിൽ ഉൾപ്പെട്ട പ്രദേശമാണ് ആളംദ്വീപ്. ദ്വീപിലുള്ള 110 കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഇരുചക്രവാഹനങ്ങൾ കടന്നുപോകാവുന്ന ഒരു നടപ്പാലം മാത്രമാണ് നിലവിലുള്ളത്. രണ്ട് വർഷമായി ഈ നടപ്പാലവും ഏതുസമയവും നിലംപൊത്താറായ സ്ഥിതിയാണ്.ഗതാഗതയോഗ്യമായ പാലം യാഥാർഥ്യമാവുന്നതോടെ പതിറ്റാണ്ടുകളായുള്ള ദ്വീപുനിവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാവുക.

Continue Reading

ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ മാടമ്പത്ത് തോടിന് പുതുജീവൻ

പുഴുക്കാട്ടിരി: ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ ചെറുപുഴയുടെ പ്രധാന കൈവഴിയായ മാടമ്പത്ത് തോട് ശുചീകരിച്ചു. തടയണ പുനഃസ്ഥാപിക്കുകയുംചെയ്തു. മാലിന്യം നിറഞ്ഞ് നിർജീവാവസ്ഥയിലായിരുന്ന തോടാണ് സന്നദ്ധപ്രവർത്തകരും നാട്ടുകാരും ചേർന്ന് പുനരുജ്ജീവിപ്പിച്ചത്. നിറഞ്ഞൊഴുകിയ ജലസ്രോതസ്സായിരുന്നു മുൻപ് മാടമ്പത്ത് തോട്. കടലുണ്ടിപ്പുഴയുടെ പ്രധാന കൈവഴികളിലൊന്നായ ചെറുപുഴയിലേക്ക് വെള്ളം എത്തിച്ചേർന്നത് മാടമ്പത്ത് തോട്ടിൽ നിന്നായിരുന്നു. തോടിന്റെ പുതുജീവനം പഞ്ചായത്തിലെ നിവാസികൾക്ക് പ്രയോജനപ്പെടും. കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ എന്നിവരുടെ സജീവ പങ്കാളിത്തത്തിലാണ് തോടിന്റെ വീതികൂട്ടലും തടയണ പുനർനിർമാണവും നടത്തിയത്. രാമപുരം […]

Continue Reading

കൃഷിക്കൊരുങ്ങി കോ​ലോ​ത്തു​പാ​ടം

ച​ങ്ങ​രം​കു​ളം : കോ​ലോ​ത്തു​പാ​ടം കോ​ളി​ലെ എ​ട​പ്പാ​ൾ, ആ​ലം​കോ​ട്, ന​ന്നം​മു​ക്ക് കൃ​ഷി​ഭ​വ​നു​ക​ൾ​ക്കു പ​രി​ധി​യി​ലു​ള്ള 180 ഏ​ക്ക​റി​ൽ നെ​ൽ​കൃ​ഷി​ക്കു തു​ട​ക്ക​മാ​യി. ഇ​ത്ത​വ​ണ നേ​ര​ത്തെ​യാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. ന​ടീ​ൽ ഉ​ത്സ​വം ന​ന്നം​മു​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി. ​സ​ത്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു

Continue Reading

യു​വാ​വ് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ

തേ​ഞ്ഞി​പ്പ​ലം: പ​ണി തീ​രാ​ത്ത വീ​ട്ടി​നു​ള്ളി​ൽ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ല്ലാ​യി പ​ള്ളി​ക്ക​ൽ ദേ​വ​തി​യാ​ലി​ന​ടു​ത്ത് അ​ന്പ​ല​പ്പ​ടി വ​ള്ളി​ക്കാ​ട്ടു ചാ​ലി​ൽ വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തു​പ്പ​ത്ത് സു​ഹാ​സ് (32) ആ​ണ് മ​രി​ച്ച​ത്. പി​താ​വ്: പ​രേ​ത​നാ​യ ഉ​മ്മ​ർ കോ​യ. മാ​താ​വ്: ജ​മീ​ല. ഭാ​ര്യ: മും​ത​സ്. മ​ക്ക​ൾ: സ​ലു ജ​മീ​ല, ഉ​മ്മ​ർ സി​നാ​ൻ.

Continue Reading

പെ​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​കാ​യി​ക മേ​ള ന​ട​ത്തി

തേ​ഞ്ഞി​പ്പ​ലം: പെ​രു​വ​ള്ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ​ക്കാ​യി ക​ലാ​കാ​യി​ക മേ​ള ന​ട​ത്തി. പ​ഞ്ചാ​യ​ത്തി​ലെ 34 അങ്കണന​വാ​ടി​ക​ളി​ൽ നി​ന്നാ​യി 60 ഭി​ന്ന​ശേ​ഷി കു​ട്ടി​ക​ൾ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു. ഓ​ട്ടം, ചാ​ട്ടം, ക​സേ​ര​ക​ളി, നാ​ട​ൻ​പാ​ട്ട്, മാ​പ്പി​ള​പ്പാ​ട്ട്, ഡാ​ൻ​സ്, ക​വി​താ ര​ച​ന, ചി​ത്ര ര​ച​ന തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. പ​റ​ന്പി​ൽ പീ​ടി​ക ജി​എം​എ​ൽ​പി സ്കൂ​ളാ​ണ് ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് വേ​ദി​യാ​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Continue Reading