പശുവിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നതിനു കൈക്കൂലി; മൃഗ ഡോക്ടര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മൃഗ ഡോക്ടര്‍ അറസ്റ്റില്‍. കൂട്ടിലങ്ങാടി മൃഗാശുപത്രിയിലെ ഡോക്ടറായ അബ്ദുൾ നാസറാണ് പിടിയിലായത്. പശുവിന്‍റെ പോസ്റ്റ്‍മോര്‍ട്ടം നടത്തുന്നതിനായാണ് ഇയാള്‍ പണം വാങ്ങിയത്. 2000 രൂപയാണ് പോസ്റ്റ്മാര്‍ട്ടത്തിനായി കൈക്കൂലി വാങ്ങിയത്.

Continue Reading

ചികിത്സാപ്പിഴവു മൂലം 6 വയസ്സുകാരനു കാഴ്ച നഷ്ടമായി

പൊന്നാനി: ‘ചിത്രങ്ങളൊന്നും കാണാൻ പറ്റുന്നില്ല ഉപ്പാ, പണ്ട് ഞാനിതൊക്കെ കണ്ടിരുന്നതല്ലേ..’ പഴയ കാഴ്ചകളൊന്നും ഇനി കാണാനാകില്ലെന്ന് അവനറിയില്ല. ചികിത്സാപ്പിഴവു മൂലം കാഴ്ച നഷ്ടമായ അബ്ദുറഹിമാനെ കാഴ്ചയില്ലാത്തവരുടെ സ്കൂളിലേക്കയയ്ക്കാൻ നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ. പൊന്നാനി കമാൻവളവിൽ കീക്കാട്ടിൽ അബ്ദുൽ ജബ്ബാറിന്റെ മകൻ 6 വയസ്സുകാരനായ അബ്ദുറഹിമാന്റെ ജീവിതം ഇരുട്ടിലാക്കിയത് ഡോക്ടറുടെ കൈപ്പിഴയാണെന്നാണ് ഇൗ കുടുംബം ആരോപിക്കുന്നത്. 2 വർഷം മുൻപ് ഒരു പനി വന്നപ്പോൾ സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചിരുന്ന സർക്കാർ ഡോക്ടറെ കാണിച്ചു. ഉടൻ തന്നെ ഡോക്ടർ ചിക്കൻപോക്സാണെന്നു വിധിയെഴുതി […]

Continue Reading

അയ്യപ്പൻവിളക്ക് നടത്തി

കിഴിശ്ശേരി: മാങ്കാവ് അയ്യപ്പഭജനമഠം അയ്യപ്പൻവിളക്ക് നടത്തി. പാലക്കൊമ്പ് എഴുന്നള്ളത്ത് കിഴിശ്ശേരി ദേവീക്ഷേത്ര അങ്കണത്തിൽ നടന്നു. കിഴിശ്ശേരി ക്ഷേത്രത്തിനുവേണ്ടി പ്രസിഡന്റ് ശ്രീധരൻ വാളശ്ശേരി, സെക്രട്ടറി പി. ബാലകൃഷ്ണൻ, വി.വി. ശശിധരൻ, പി.വി. രഞ്ജിത്ത്, കെ. അശോകൻ, ഇ. അരവിന്ദാക്ഷൻ, ബിനി, രമണി, ഇ.സി. പുരുഷോത്തമൻ എന്നിവർ നേതൃത്വം നൽകി.

Continue Reading

കെ.എസ്.ടി.എ. ഉപജില്ലാ സമ്മേളനം

കരുളായി: കെ.എസ്.ടി.എ. നിലമ്പൂർ ഉപജില്ലാ സമ്മേളനം ജില്ലാപ്രസിഡന്റ് കെ.കെ. ഗീത ഉദ്ഘാടനംചെയ്തു. കരുളായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാർ, ജില്ലാ വൈസ് പ്രസിഡന്റ് വി. രാംദാസ്. പി.ടി. യോഹന്നാൻ, ടി.കെ. ഗോപാലകൃഷ്ണൻ, പി. അബ്ദുൽമജീദ് തുടങ്ങിയവർ പ്രസംഗിച്ചു. പൊതുസമ്മേളനവും നടത്തി.

Continue Reading

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ പോലീസ് പിടികൂടി. വളവനൂർ ഇളയോടത്ത് സൽമാനെ(22)യാണ് പെരിന്തൽമണ്ണ എസ്.ഐ. പി.എസ്. മഞ്ജിത്ത് ലാൽ അറസ്റ്റുചെയ്തത്. ഞായറാഴ്ച സുഹൃത്തുക്കളുമൊത്ത് കൊടികുത്തിമല സന്ദർശിക്കാനെത്തിയതായിരുന്നു യുവാവ്. 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എസ്.ഐ. അറിയിച്ചു.

Continue Reading

വെളിയങ്കോട് കച്ചേരിപ്പൊറായിയിൽ വീട് കത്തിനശിച്ചു

എരമംഗലം: വെളിയങ്കോട് കച്ചേരിപ്പൊറായിയിൽ വീടിന് തീപിടിച്ചു നാല് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായി. വടക്കേപ്പുറത്ത് അബ്ദുൽ മനാഫിന്റ ഓലവീടാണ് കത്തിനശിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തം ഉണ്ടായത്. വീട്ടുകാർ ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയതായിരുന്നു. വീട് പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ടായി. റേഷൻകാർഡ്, തിരിച്ചറിയൽകാർഡ്, പുസ്തകങ്ങൾ, ഇലക്‌ട്രിക് ഉപകാരണങ്ങൾ ഉൾപ്പെടെ മുഴുവൻ രേഖകളും കത്തിനശിച്ചു.

Continue Reading

യുവജനയാത്ര നടത്തി

പെരിന്തൽമണ്ണ: മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാനാധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങൾ നയിക്കുന്ന യുവജനയാത്രയുടെ ജില്ലാപര്യടനത്തിന് പെരിന്തൽമണ്ണയിൽ സമാപനം. സമാപനസമ്മേളനം മുസ്‌ലിംലീഗ് അഖിലേന്ത്യാ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനംചെയ്തു. ഇടതുഭരണം കേരളത്തെ എല്ലാരംഗത്തും നാണംകെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന് ഭരണമെന്തെന്ന്‌ അറിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി വിശിഷ്ടാതിഥിയായി. സ്വാഗതസംഘം ചെയർമാൻ എ.കെ. മുസ്തഫ അധ്യക്ഷനായി.

Continue Reading

അരീക്കോട്ട് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന്

അരീക്കോട്: ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. യു.ഡി.എഫിലെ ധാരണപ്രകാരം മൂന്നുവർഷം പൂർത്തിയാക്കിയതിനെത്തുടർന്ന് പ്രസിഡന്റ് മുസ്‌ലിംലീഗിലെ എ. മുനീറ പ്രസിഡന്റ് പദവിയും കോൺഗ്രസിലെ എ.ഡബ്ല്യു. അബ്ദുറഹിമാൻ വൈസ് പ്രസിഡന്റ് പദവിയും ഏതാനും ദിവസംമുമ്പ് രാജിവെച്ചിരുന്നു. തുടർന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Continue Reading

കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം മ​ണ്ണൂ​പ്പൊ​യി​ലി​ൽ കൃ​ഷി ന​ശി​പ്പി​ച്ചു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് മ​ണ്ണൂ​പ്പൊ​യി​ലി​ൽ കാ​ട്ടു​പ​ന്നി​ക്കൂ​ട്ടം കൃ​ഷി ന​ശി​പ്പി​ച്ചു. പ​യ​സ് വെ​ട്ടി​ക്കാ​ട്ടി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​യ അ​ൻ​പ​ത് ചു​വ​ടി​ലേ​റെ ചേ​മ്പ്, ക​പ്പ, ചേ​ന തു​ട​ങ്ങി​യ​വ വ്യാപകമായി നശിപ്പിച്ചു. ഓ​ട​ക്ക​യി​ൽ സു​ലൈ​മാ​ൻ, കൊ​ല്ല​ൻ​കു​ന്നേ​ൽ മ​ത്താ​യി, കൊ​ങ്ങോ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​തോ​ളം പ​ന്നി​ക​ളാ​ണ് കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​ത്. സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading