മഞ്ഞുകാലത്തെ ചർമ്മ സംരക്ഷണത്തിന്

ചർമ്മത്തിന് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ട സീസണാണ് മഞ്ഞുകാലം. തണുപ്പുകാലം ധാരാളം ചർമ്മ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണ്. അന്തരീക്ഷത്തിൽ ഈർപ്പം കുറവായതിനാൽ ത്വക്ക് രോഗങ്ങൾ രൂക്ഷമാവുന്നു. താരൻ, പാദം വിണ്ടുകീറല്‍, ഫോര്‍ഫൂട്ട് എക്‌സീ, പലതരം അലര്‍ജികള്‍, കുട്ടികൾക്കുണ്ടാകുന്ന കരപ്പൻ എന്നിവയാണ് പ്രധാന വില്ലൻമാർ.

തണുപ്പുകാലത്ത് സോപ്പിൻ്റെ ഉപയോഗം പരമാവധി കുറക്കാക്കണം. ചര്‍മ്മത്തിന് വരള്‍ച്ച ഉണ്ടാക്കാത്ത ക്ലെന്‍സസുകള്‍ ഉപയോഗിക്കുക. ക്ലെന്‍സേഴ്‌സ് ഡോക്ടറുടെ നിർദേശ പ്രകാരമാണ് തിരഞ്ഞെടുക്കേണ്ടത്.

കുളിക്കുന്ന വെള്ളത്തിൽ ബാത്ത് ഓയിൽ ചേർക്കുന്നത് നല്ലതാണ്. കുട്ടികളെ ഇളം ചൂടുവെള്ളത്തില്‍ കുളിപ്പിച്ച്‌ ഉടനെ തന്നെ മോയിസ്‌ചൈറസര്‍ ഉപയോഗിക്കേണ്ടതാണ്. തണുപ്പുകാലത്ത് ഓയില്‍ ഫ്രീ മോയ്‌സചൈറസര്‍ ചർമ്മ സംരക്ഷത്തിന് ഉപയോഗിക്കാം. കുളി കഴിഞ്ഞ് വെള്ളം വലിയുന്നതിന് മുമ്പ് മോയ്‌സചൈറസര്‍ പുരട്ടാം

രക്തം പരിശോധിക്കുന്നതിന് മുൻപ് പ്രാതൽ ഒഴിവാക്കുന്നവരാണോ നിങ്ങൾ ?

രക്ത പരിശോധന നടത്തുന്നതിന് മുമ്പ് പ്രാതൽ ഒഴിവാക്കി വെറും വയറ്റില്‍ പോകുന്നതാണ് നമ്മളില്‍ പലരുടെയും രീതി. ഡോക്ടർമാര്‍ തന്നെ ഈ രീതി നിര്‍ദ്ദേശിക്കാറുമുണ്ട്. എന്നാല്‍ ഇത് തീര്‍ത്തും അപകടകരമാണെന്നാണ് പുതിയ പഠനം. വിശന്നിരിക്കുമ്പോള്‍ രക്ത പരിശോധന നടത്തുന്നത് ഒട്ടും നല്ലതല്ല എന്നാണ് മിഷിഗന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

പ്രത്യേകിച്ച് പ്രമേഹരോഗികള്‍ ബ്ലഡ്‌, കൊളസ്ട്രോള്‍ നില പരിശോധിക്കാന്‍ ഭക്ഷണം കഴിക്കാതെ എത്തുമ്പോൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറവായിരിക്കും. പ്രത്യേകിച്ചും ഇന്‍സുലിന്‍ എടുക്കുന്ന രോഗികളുടേത്. പ്രമേഹമുള്ള 525 രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇങ്ങനെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നത് രോഗിക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും.

നിങ്ങൾ കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങാറുണ്ടോ ശ്രദ്ധയ്ക്ക്…

കോണ്‍ടാക്ട് ലെന്‍സ് ധരിച്ച് ഉറങ്ങുന്നത് കണ്ണിന് ഗുരുതരമായ അണുബാധ ഉണ്ടാകാനും അന്ധതയ്ക്ക് വരെ കാരണമാകുമെന്നും പഠനം പറയുന്നു.കണ്ണടയ്ക്ക് പകരം കോണ്‍ടാക്ട് ലെന്‍സാണ് ഇപ്പോള്‍ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം.

മൈക്രോബയൽ കെരാറ്റൈറ്റിസ് പോലെ നേത്രപടലത്തിന് അണുബാധ ഉണ്ടാകാൻ കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് കാരണമാകുമെന്ന് അനൽസ് ഓഫ് എമർജൻസി മെഡിസിനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ന്യൂമെക്സിക്കോ സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. കോൺടാക്ട് ലെൻസ് ധരിക്കുന്നതിലെ അശ്രദ്ധകളെ കുറിച്ചും പഠനത്തില്‍ പറയുന്നു.

കോൺടാക്ട് ലെൻസ് ധരിച്ച് ചെറുതായി മയങ്ങുന്നത് പോലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനം നടത്തിയ ശാസ്ത്രജ്ഞര്‍ പറയുന്നു. ആഴ്ചയിൽ മൂന്ന്- നാല് ദിവസം കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുകയും നീന്തുകയും ചെയ്ത ആൾക്ക് കണ്ണിന് ചുവപ്പ് നിറം വരുകയും കാഴ്ച മങ്ങുകയും ചെയ്തു. കോൺടാക്ട് ലെൻസ് ധരിച്ച് ഉറങ്ങുന്നത് അപകടകരമാണെന്ന് പറയുന്ന പഠനത്തില്‍ കണ്ണുകൾക്ക് ശരിയായ സംരക്ഷണം നൽകണമെന്നും സൂചിപ്പിക്കുന്നു.

പുതുവത്സരത്തിൽ മയക്കുമരുന്ന് ഒഴുകാന്‍ സാധ്യത ; ഡി.ജെ പാര്‍ട്ടികള്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: പുതുവത്സര ദിനാഘോഷത്തിന്റെ ഭാഗമായി മാളുകളും ഹോട്ടലുകളും സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ എക്‌സൈസ്-പോലീസ് നിരീക്ഷണത്തില്‍. മയക്കുമരുന്നുകള്‍ വ്യാപകമായി കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും എക്സൈസ് ഇന്റലിജന്‍സും വിലയിരുത്തിയിരുന്നു. ഇതോടെ യുവാക്കളെ ആകര്‍ഷിക്കാന്‍ സംഘടിപ്പിക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ പുതുവത്സര പാര്‍ട്ടികളും തിങ്കളാഴ്ച പോലീസ്-എക്‌സൈസ് സംഘത്തിന്റെ കണ്ണുകളുണ്ടാവും. ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന പ്രധാന സ്ഥലങ്ങള്‍ കൂടാതെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ലോഡ്ജുകളിലും സംഘം പരിശോധന നടത്തും. ബാറുകള്‍ അടക്കമുള്ളവ കൃത്യമായ സമയത്ത് അടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ഉറപ്പ് വരുത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ആര്‍ അനില്‍കുമാര്‍ അറിയിച്ചു.

മുടികൊഴിച്ചില്‍ തടയാന്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാം

മുടിയെ ആരോ​ഗ്യത്തോടെ സംരക്ഷിക്കാന്‍ ഏറ്റവും നല്ല മാര്‍​ഗമാണ് ഹോട്ട് ഓയില്‍ മസാജ്.  മുടികൊഴിച്ചില്‍, താരന്‍, പേന്‍ ശല്യം എന്നിവ അകറ്റാന്‍​ ഹോട്ട് ഓയില്‍ മസാജ് സഹായിക്കും. വെര്‍ജിന്‍ ജോജോബാ ഓയില്‍ (ജോജോബാ ഓയില്‍ ഫം​ഗസ് അകറ്റാന്‍ സഹായിക്കുന്നു) അല്‍പം വീതം മിശ്രിതമാക്കിയെടുക്കുക. എണ്ണ നേരിട്ടു ചൂടാക്കാതെ ചെറിയ ബൗളിലെടുത്ത് ഒരുപാത്രം വെള്ളത്തില്‍ വച്ചു ചൂടാക്കി എടുക്കുക. പൊള്ളുന്ന ചൂടാവരുത്.

വിരലുകള്‍ എണ്ണയില്‍ മുക്കി മുടിയിഴകള്‍ കുറച്ചായി വകഞ്ഞെടുത്ത് അവയുടെ ചുവട്ടില്‍ നന്നായി മസാജ് ചെയ്യുക. ഇങ്ങനെ തല മുഴുവനും ചെയ്യുക. മുടിയിഴകളുടെ അറ്റം വരെയും എണ്ണ പുരട്ടുക. ശേഷം ചെറു ചൂടുവെള്ളത്തില്‍ അല്‍പം ഷാംപൂ ഉപയോ​ഗിച്ച്‌ കഴുകുക. തലമുടിക്ക് വേണ്ട പ്രോട്ടീന്‍ നല്‍കാനും മോയിസ്ചറൈസേഷന്‍ നിലനിര്‍ത്താനും ശുദ്ധമായ വെളിച്ചെണ്ണ കൊണ്ടുള്ള ഹോട്ട് ഓയില്‍ മസാജ്സഹായിക്കും.