ഞങ്ങൾ ഭക്തർക്കൊപ്പം; പൊലീസിന്‍റെ ശബരിമലച്ചിത്രങ്ങൾ വൈറലാകുന്നു

പത്തനംതിട്ട : ശബരിമലയിൽ തീർത്ഥാടകരെ സഹായിക്കാനെത്തുന്ന പൊലീസിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു . കേരള പൊലീസ് ഭക്തർക്കൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ശബരിമലയിലെത്തുന്ന പ്രായമായവരെയും കുട്ടികളെയും സഹായിക്കാനെത്തുന്ന ചിത്രങ്ങൾ പൊലീസിന്‍റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചത്. ശബരിമലയിലെ ക്രമീകരണങ്ങള്‍ സുഗമവും സുരക്ഷിതവുമായ തീർത്ഥാടനത്തിനായാണെന്ന് കേരള പൊലീസ് അറിയിച്ചിരുന്നു. പൊലീസിന്‍റെ ഫെയ്‍സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം : ”ശബരിമലയിലെ ക്രമീകരണങ്ങള്‍ സുഗമവും സുരക്ഷിതവുമായ തീർത്ഥാടനത്തിനായി… ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങള്‍ തീര്‍ത്ഥാടകരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും […]

Continue Reading