25 ലക്ഷം രൂപ ചെലവിൽ പുള്ളന്നൂർ ന്യൂ ഗവ. എൽ.പി. സ്കൂളിന്‌ പുതിയ കെട്ടിടം

ചാത്തമംഗലം: പുള്ളന്നൂർ ന്യൂ ഗവ. എൽ.പി. സ്കൂളിന്‌ നിർമിച്ച പുതിയ കെട്ടിടം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. പി.ടി.എ. റഹിം. എം.എൽ.എ. അധ്യക്ഷത വഹിച്ചു. വി.പി. രാജീവ്‌ പണിക്കർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. ബീന, ടി.ടി. മൊയ്തീൻകോയ, പി.ടി.എം. ഷറഫുന്നീസ, പി. ശിവദാസൻനായർ, ദിവ്യാമനോജ്‌, കെ.എം. സാമി, മൈമൂന, പുഷ്പലത എന്നിവർ സംസാരിച്ചു. എം.എൽ.എ. യുടെ ആസ്തി വികസനഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്‌.

Continue Reading

ക്ഷേത്ര ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തരപരിഹാരം കാണണം-കെ.പി. അനിൽ കുമാർ

കൊയിലാണ്ടി: മലബാറിലെ ക്ഷേത്രജീവനക്കാരുടെ പ്രശ്നങ്ങൾക്ക് സർക്കാർ അടിയന്തരപരിഹാരം കാണണമെന്നും ശമ്പളപരിഷ്കരണം നടപ്പാക്കണമെന്നും മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ കെ.പി. അനിൽ കുമാർ ആവശ്യപ്പെട്ടു. മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ (ഐ.എൻ.ടി.യു.സി.) ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ ക്ഷേത്രങ്ങളിൽനിന്ന് വിരമിക്കുന്ന കെ. സുബ്രഹ്മണ്യൻ, രാഘവൻ കരുവഞ്ചേരി, ഗോവിന്ദൻ നമ്പൂതിരി ചോറോട് എന്നിവരെ ആദരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. അശോകൻ അധ്യക്ഷത വഹിച്ചു. പി.കെ. ബാലഗോപാലൻ, സജീവൻ കാനത്തിൽ, പി.കെ. […]

Continue Reading

മാലിന്യമുക്ത കൊടുവള്ളി-പുനൂർപ്പുഴയുടെ പരിസരം ശുചീകരിച്ചു

കൊടുവള്ളി: മാലിന്യമുക്ത കൊടുവള്ളി പദ്ധതിയുടെ ഭാഗമായി ജലസ്രോതസ്സുകളുടെ ശുചീകരണത്തോടനുബന്ധിച്ച് പുനൂർപ്പുഴ പരിസരം ശുചീകരിച്ചു. കെ.എം.ഒ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്. എസ്. വിദ്യാർഥികളും കൊടുവള്ളി നഗരസഭയും ചേർന്നാണ് പൂനൂർപ്പുഴയിലെ പാലത്തിന്റെ പരിസരം വൃത്തിയാക്കിയത്.. ശുചീകരണ പരിപാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ എ.പി. മജീദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി. അബ്ദുൽ ഖാദർ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. മുനീർ, കെ .എം. ഒ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

Continue Reading

മന്ത്രി സുനിൽ കുമാറിനെതിരെ കരിംകൊടി പ്രതിഷേധം

കൊയിലാണ്ടി: ശബരിമലയിലെ നിരോധനങ്ങൾ പിൻവലിക്കുക, ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ പേരിലുള്ള കള്ളക്കേസുകൾ പിൻവലിക്കുക എന്നീ മുദ്രവാക്യങ്ങളുന്നയിച്ച് യുവമോർച്ചാ പ്രവർത്തകർ മന്ത്രി വി.എസ്. സുനിൽകുമാറിനെ കൊയിലാണ്ടിയിൽ കരിങ്കൊടി കാണിച്ചു. നവീകരിച്ച കൊല്ലംചിറ ഉദ്ഘാടനത്തിന് പോകുകയായിരുന്നു മന്ത്രി. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് അഖിൽ പന്തലായനി, അതുൽ എന്നിവർ നേതൃത്വം നൽകി.

Continue Reading

നാളികേരത്തിൽ നിന്നും കൂടുതൽ മൂല്യ വർധിത ഉൽപ്പന്നങ്ങൾ നിർമിക്കണം -വി.എസ്. സുനിൽകുമാർ

താമരശ്ശേരി: നാളികേരകൃഷിയിൽ മൂല്യവർധിത ഉത്പന്നനിർമാണം വർധിപ്പിക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കട്ടിപ്പാറ പഞ്ചായത്തിൽ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാളികേരത്തിൽനിന്ന് 140-ഓളം മൂല്യവർധിത ഉത്‌പന്നങ്ങൾ ഉണ്ടാക്കാനാകും. ഇതിൽ അഞ്ച് ശതമാനംപോലും ഇവിടെ ഉത്‌പാദിപ്പിക്കുന്നില്ല. ഇത് 40 ശതമാനമാക്കി വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. കേരഗ്രാമം പദ്ധതി ഈവർഷംമുതൽ മൂന്ന് വർഷത്തേക്ക് ദീർഘിപ്പിച്ചതായി മന്ത്രി അറിയിച്ചു. പദ്ധതിക്ക് അനുവദിച്ച ഫണ്ടിനുപുറമെ നാളികേരകൃഷിയുമായി ബന്ധപ്പെട്ട മറ്റുപദ്ധതികൾക്കായി 20 ലക്ഷം രൂപ അനുവദിക്കും. […]

Continue Reading

കാട്ടുപന്നിയെ പേടിച്ച് കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിൽ മലയോര കർഷകർ

പേരാമ്പ്ര: കാട്ടുപന്നിയെ പേടിച്ച് കൃഷി ചെയ്യാൻ പറ്റാത്ത സ്ഥിതിയിലാണ് മലയോര മേഖലയിലെ കർഷകർ. കഴിഞ്ഞദിവസം രാത്രി പട്ടാണിപ്പാറ കുരിക്കൾ മഠത്തിൽ രാമനാരായണന്റെ വീട്ടുപറമ്പിൽ പന്നിക്കൂട്ടം നൂറോളം ചേമ്പുകളും കാച്ചിൽ, കൂവ കൃഷികളും നശിപ്പിച്ചു. ചക്കിട്ടപാറ പഞ്ചായത്തിലാണ് പന്നി ശല്യം കൂടുതൽ. തൊട്ടടുത്ത ചങ്ങരോത്ത്, കൂത്താളി പഞ്ചായത്തിലും കൃഷിനശിപ്പിക്കുന്നത് വ്യാപകമായിട്ടുണ്ടെന്ന് കർഷകർ പറയുന്നു.

Continue Reading

ബാറില്‍ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊലപ്പെടുത്തി; ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ബാറില്‍ മദ്യപിക്കാനെത്തിയ യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചമല്‍ പൂവന്‍മല വീട്ടില്‍ റിബാഷ് (40)ആണ് മരിച്ചത്. സംഭവത്തില്‍ ബാറിലെ സെക്യൂരിറ്റി ജീവനക്കാരായ അഞ്ചുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ ജീവനക്കാരുമായുണ്ടായ വാക്കുത്തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. റിബാഷ് മദ്യപിച്ച ശേഷം ബാറിനു പുറത്തുെവച്ച് സെക്യൂരിറ്റി ജീവനക്കാരോട് വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതില്‍ ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ റിബാഷിന്റെ കഴുത്തില്‍ അടിക്കുകയും ബോധരഹിതനായി വീഴുകയുമായിരുന്നു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അബോധാവസ്ഥയിലായ റിബാഷിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് പകരം ബാറിന്റെ […]

Continue Reading

മലബാറിൽ ടൂറിസം വികസനത്തിന് അനന്തസാധ്യത -മന്ത്രി കടകംപള്ളി സുരേന്ദ്രൻ

താമരശ്ശേരി: കണ്ണൂർ വിമാനത്താവളം തുറന്നതോടെ മലബാറിൽ വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകളാണുള്ളതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ കടന്നുവരാൻ ഇത് വഴിതുറക്കും. പുതുപ്പാടി സഹകരണബാങ്ക് ആരംഭിച്ച ടൂറിസം പദ്ധതിയായ ഇ കോമ്പസ് അടിവാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 43,000 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ ടൂറിസം മേഖലയുടെ വരുമാനം. ഈ മേഖലയിൽ 90 ശതമാനവും സ്വകാര്യസംരഭകരാണുള്ളത്. സഹകരണമേഖലയും ഈ രംഗത്തേക്ക് കടന്നുവരണം. സഹകരണപ്രസ്ഥാനം വൈവിധ്യവത്‌കരണത്തിന്റെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. ജോർജ് […]

Continue Reading

റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചെ​ളി​യി​ലു​രു​ണ്ട് പ്ര​തി​ഷേ​ധി​ച്ചു

മു​ക്കം: ഗെ​യി​ൽ വാ​ത​ക പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാൻ കീ​റി മു​റി​ച്ചി​ട്ട റോ​ഡ് പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൂ​ള​പ്പൊ​യി​ൽ ടൗ​ൺ യൂ​ത്ത്‌ ലീ​ഗ് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത​ത്തി​ൽ റോ​ഡ് ഉ​പ​രോ​ധ​വും ചെ​ളി​യി​ൽ ഉ​രു​ണ്ട് പ്ര​തി​ഷേ​ധ സ​മ​ര​വും ന​ട​ത്തി. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പൂ​ള​പ്പൊ​യി​ൽ അ​മ്പ​ല​ക്ക​ണ്ടി റോ​ഡാ​ണ് ര​ണ്ട് മാ​സം മു​ൻ​പ് കീ​റി മു​റി​ച്ച​ത്. ഇ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​യി. മ​ഴ പെ​യ്ത​തോ​ടെ റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. ചെ​ളി​യി​ൽ വീ​ണ് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​ണ്. എ​ത്ര​യും പെ​ട്ടെ​ന്ന് പ​ണി പൂ​ർ​ത്തി​യാ​ക്കി റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് […]

Continue Reading

കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിംഗ് തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ റിസോർട്ടിലെ ഹൗസ് കീപ്പിംഗ് തൊഴിലാളി പുഴയിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം സ്വദേശി ജയേഷ് (20) ആണ് മരിച്ചത്. ചാലിയാർ പുഴയുടെ സമീപം മണക്കടവിലാണ് അപകടം നടന്നത് . ഫയർഫോഴ്സിന്റെ സ്കൂബ ഡൈവിങ്ങ് സംഘത്തിലെ അംഗം രതീഷാണ് മൃതദേഹം മുങ്ങിയെടുത്തത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Continue Reading