യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അഞ്ച് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: വടകരയിൽ യുവാക്കളെ നഗ്നരാക്കി കെട്ടിയിട്ട് മർദ്ദിച്ച കേസിൽ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവശേഷം ഒളിവിൽ പോയ പ്രതികളെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടുന്നത്. വടകര കൈനാട്ടി സ്വദേശികളായ മൊയ്തീൻ, അഫ്നാസ്, നജാഫ്, അജിനാസ് ഷംനാദ് എന്നിവരാണ് പൊലീസ് പിടിയിലായത്. നവംബർ 11 ന് പുലർച്ചെയാണ് സംഭവം. കൈനാട്ടി സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയി, ആളൊഴിഞ്ഞ മൈതാനത്തെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. തുടർന്ന് ബന്ധുവായ മറ്റൊരു യുവാവിനെയും ഇതേസ്ഥലത്തേക്ക് വിളിച്ചു വരുത്തി […]

Continue Reading

വാഹനം വിൽക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുക; ഇല്ലെങ്കില്‍ പണി കിട്ടും

കോഴിക്കോട്: രാമനാട്ടുകരയില്‍ യുവതിയെ ആക്രമിച്ച് ഓട്ടോഡ്രൈവര്‍ പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ സിസിടിവിയില്‍ പതിഞ്ഞ നമ്പര്‍ അനുസരിച്ച് പോലീസ് ആര്‍സി ഉടമയെ പിടികൂടി. എന്നാല്‍, സംഭവത്തെക്കുറിച്ച് അറിയുകയേ ഇല്ലെന്ന് ഇയാള് പറഞ്ഞു. ഒടുവില്‍ ഇയാളല്ല അക്രമം നടത്തിയതെന്ന് യുവതിയും അറിയിച്ചു. ഒടുവിലാണ് സത്യം തിരിച്ചറിഞ്ഞത്. ഇയാള്‍ ഓട്ടോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിറ്റതായിരുന്നു. ഉടമയുടെ പേര് രേഖകളില്‍ നിന്ന് മാറ്റിയിരുന്നില്ല. വാഹനം വിൽക്കുമ്പോൾ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ആർസിയിലെ പേരുമാറ്റം. വിൽപന നടത്തിയ വാഹനം അപകടത്തിലോ കേസിലോ കുടുങ്ങി […]

Continue Reading

ജീപ്പിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു

എരുമേലി: സ്കൂട്ടർ നിയന്ത്രണംതെറ്റി ജീപ്പിലിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു . എരുമേലി ഒഴക്കനാട് സ്വദേശി അജേഷി(24)നാണ് പരിക്കേറ്റത്. അജേഷിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 12 മണിയോടെ എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടിയിലാണ് അപകടം. പാറത്തോട് സ്വദേശികളായിരുന്നു ജീപ്പിൽ. ഇവർ കരിങ്കല്ലുംമൂഴിയിൽ മരണംനടന്ന വീട്ടിലെത്തി തിരികെ പോകുംവഴിയാണ് അപകടം. സ്കൂട്ടർ യാത്രക്കാരൻ എരുമേലിക്കു വരുകയായിരുന്നു.

Continue Reading

കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ ചോർച്ച; എസ്എഫ്ഐ മാർച്ചിൽ സംഘർഷം

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ബികോം ചോദ്യപേപ്പർ ചോർന്നതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റർ ജനറൽ ഇന്‍ഫർമാറ്റിക്സ് പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർന്നത്. പരീക്ഷ മാറ്റിവച്ചതായി പരീക്ഷ കൺട്രോളർ അറിയിച്ചിരുന്നു.

Continue Reading

ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുടുംബം കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ കാണാനില്ലെന്ന കാര്യം അറിഞ്ഞത് രാത്രി പോലീസ് വിളിച്ചപ്പോള്‍

കോഴിക്കോട്: ഷോപ്പിങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുടുംബം പൊലീസിന്‍റെ ഫോണ്‍വിളി എത്തിയപ്പോഴാണ് കൂടെയുണ്ടായിരുന്ന ഒരു കുട്ടിയെ കാണാനില്ലെന്ന കാര്യം അറിഞ്ഞത്. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ ശനിയാഴ്ച രാത്രിയിലാണ് സംഭവം. രാത്രി പതിനൊന്ന് മണിയോടെ ഷോപ്പിങ്ങ് മാള്‍ അടയ്ക്കുന്നതിനിടെയാണ് അഞ്ച് വയസ്സുള്ള ഇസ്‍വയെ സെക്യൂരിറ്റി ജീവനക്കാര്‍ മാളില്‍ ഒറ്റയ്ക്ക് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വനിതാ ഹെല്‍പ്പ് ലൈനുമായി ബന്ധപ്പെട്ടു. പൊലീസ് എത്തി കുട്ടിയോട് വിവരങ്ങള്‍ ചോദിച്ചെങ്കിലും കുട്ടിക്ക് പഠിക്കുന്ന സ്കൂളിന്‍റെ പേര് മാത്രമേ അറിയുമായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് കോഴിക്കോട് വനിതാ പൊലീസ് […]

Continue Reading

റോഡിൽ മാലിന്യം തള്ളുന്നത് ഇപ്പോൾ പതിവാകുന്നു

നന്മണ്ട: നഗര പരിസരങ്ങളിൽ രണ്ടിടങ്ങളിലായി മാലിന്യംതള്ളിയത് നാട്ടുകാർക്ക് ദുരിതമാകുന്നു. പന്ത്രണ്ടിലെ കൊല്ലിയിൽ താഴത്തെ വയലിലും പതിന്നാലിലെ വാരിയത്ത് താഴെ തോട്ടിലുമാണ് കഴിഞ്ഞദിവസം രാത്രി അസമയത്ത് മാലിന്യംതള്ളിയത്. ഇതിനുമുമ്പും പലതവണ ഇവിടങ്ങളിൽ മാലിന്യം തള്ളിയിട്ടുണ്ട്. കൊല്ലിയിൽ താഴത്ത് വിവാഹാഘോഷം നടക്കുന്ന വീടിന് സമീപമാണ് മാലിന്യംതള്ളിയത്. നാട്ടുകാർ മാലിന്യം തള്ളുന്നവർക്കെതിരേ മുന്നറിയിപ്പ് നൽകുന്നതിനായി സ്ഥാപിച്ച ബോർഡിന് തൊട്ടടുത്താണ് മാലിന്യ നിക്ഷേപം നടത്തിയത്. മഴയത്ത് മാലിന്യം സമീപത്തെ കിണറുകളിലും മറ്റും ഒലിച്ചിറങ്ങുമെന്ന ഭീതിയിലാണ് സമീപവാസികൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് ഗ്രാമ പ്പഞ്ചായത്തിന്റെ […]

Continue Reading

കടയുടെ ഗ്ലാസ് തകർത്തു

നന്മണ്ട: ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ മലഞ്ചരക്ക് കടയുടെ ഗ്ലാസ് തകർത്തതായി പരാതി. മലഞ്ചരക്ക് വ്യാപാരിയായ പടിഞ്ഞാറെ കൊറന്നാറുവീട്ടിൽ കൃഷ്ണന്റെ കടയുടെ ഗ്ലാസാണ് രാത്രിയുടെ മറവിൽ തകർക്കപ്പെട്ടത്.ഏതാനും മാസങ്ങൾക്കുമുമ്പ് ഇവിടെ മോഷണം നടന്നിരുന്നു. മോഷണശ്രമത്തിന്റെ ഭാഗമായാണോ സമൂഹവിരുദ്ധരാണോ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു. ബാലുശ്ശേരി പോലീസിൽ പരാതി നൽകി.

Continue Reading

ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കൾ മരിച്ചു

കുന്ദമംഗലം: ദേശീയപാതയിൽ മേലെ പതിമംഗലത്ത്‌ ഇന്നലെ രാത്രിയോടെ കയറ്റത്തിൽ ബൈക്കുകൾ കൂട്ടിയിടിച്ച്‌ രണ്ട്‌ യുവാക്കൾ മരിച്ചു. പാലക്കാട്‌ ചാലിശ്ശേരി തുറക്കൽ സിദ്ദീഖിന്റെ മകൻ റമീസ്‌ (23), കൊപ്പം ആമയൂർ തോട്ടത്തിൽ ഉമ്മറിന്റെ മകൻ മുഹമ്മദ്‌ അമീൻ (22) എന്നിവരാണ്‌ മരിച്ചത്‌. മലപ്പുറം വെട്ടിച്ചിറ അത്തിയാട്ട്‌ വളപ്പിൽ ജംഷീർ (21)-ന്‌ പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊടുവള്ളി ഭാഗത്തേക്ക്‌ പോവുകയായിരുന്ന ബൈക്ക്‌ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരേ വന്ന ബുള്ളറ്റിലിടിക്കുകയായിരുന്നു. മറികടന്ന ബൈക്ക്‌ ഓടിച്ചയാൾ മുന്നിൽ […]

Continue Reading

പെരുമണ്ണ അയ്യപ്പൻവിളക്ക് 15-ന്

പെരുമണ്ണ: പെരുമണ്ണ അയ്യപ്പൻവിളക്ക് 15-ന് കോട്ടായിത്താഴത്ത് നടക്കും. 14-ന് രാവിലെ 11 മണിക്ക്‌ കാൽനാട്ടൽ, 15-ന് പുലർച്ചെ മഹാഗണപതിഹോമം, രാവിലെ 11.30-ന് കേളികൊട്ട്, 12-ന് അയ്യപ്പൻ പാട്ട്, വൈകീട്ട് 6 മണിക്ക് തയ്യിൽ ഭഗവതി ക്ഷേത്രപരിസരത്തുനിന്ന് പാലക്കൊമ്പ് എഴുന്നള്ളത്ത്, രാത്രി 7 മണിക്ക്‌ പാലാഞ്ചേരി നവീൻ ശങ്കറിന്റെ പ്രഭാഷണം എന്നിവ നടക്കും. 16-ന് പുലർച്ചെ പാൽക്കിണ്ടി എഴുന്നള്ളത്ത്, കനലാട്ടം തുടങ്ങിയവയും നടക്കും. പെരുമണ്ണ ശിവ – വിഷ്ണുക്ഷേത്ര അയ്യപ്പഭക്തസംഘമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Continue Reading

മാഹി മദ്യംവിൽക്കുന്നയാൾ അറസ്റ്റിൽ

കൊയിലാണ്ടി: ബസ്‌സ്റ്റാൻഡിൽ മാഹി മദ്യം വിൽക്കുന്നയാളെ എക്സൈസ് പിടികൂടി. അരിക്കുളം ആഴാവിൽതാഴ ദാമോദരനെയാണ്(52) പിടികൂടിയത്. നാലുലിറ്റർ മദ്യവും പിടികൂടി. ഇയാളെ കോടതി റിമാന്റ് ചെയ്തു.

Continue Reading