വെയിലിന് ചൂടേറി; ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി

പൊൻകുന്നം: ഡിസംബറിന്റെ തുടക്കത്തിൽതന്നെ ജലസ്രോതസ്സുകൾ വറ്റിത്തുടങ്ങി. പുഴയിലും തോടുകളിലും ഒഴുക്കുമുറിഞ്ഞ് ജലനിരപ്പ് താഴ്ന്നതോടെ തീരത്തെ കിണറുകളിൽപ്പോലും വെള്ളം കുറഞ്ഞ അവസ്ഥയാണ് . ഉയർന്നപ്രദേശങ്ങളിൽ കിണറുകളിൽ ജലനിരപ്പ് തീരെയില്ലാതായി. കിണർവെള്ളക്ഷാമം തുടങ്ങിയതോടെ ടാങ്കറിൽ വെള്ളം വിതരണം തുടങ്ങി. നിർമാണമേഖല പൂർണമായും ടാങ്കർവെള്ളത്തെ ആശ്രയിച്ചാണിപ്പോൾത്തന്നെ. ജില്ലയിൽ ഏറ്റവും ജലനിരപ്പ് താഴ്ന്ന നദി മണിമലയാറാണ്. മണിമലയാറ്റിലെ ഒഴുക്കുമുറിഞ്ഞ് പാറക്കെട്ടുകൾ തെളിഞ്ഞുതുടങ്ങി. മണിമലയാറിനെ ഏറ്റവും പരിപോഷിപ്പിക്കുന്ന വാഴൂർ വലിയതോടും തടയണകളിൽ മാത്രം വെള്ളമുള്ളനിലയിലാണ്. വലിയതോടാകട്ടെ നാല് പഞ്ചായത്തുകളുടെ പരിധിയെ ജലസമൃദ്ധമാക്കുന്ന തോടാണ്. സാധാരണ […]

Continue Reading

വിലയിടിവ് : വാഴ കർഷകർ ദുരിതത്തിൽ

കുറവിലങ്ങാട്: പ്രളയദുരിതത്തിൽനിന്ന് അതിജീവനത്തിന്റെ പാഠം രചിക്കാൻ തയ്യാറായ വാഴ കർഷകരെ വിലയിടിവ് പ്രതിസന്ധിയിലാക്കുന്നു . കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവുമൂലം ക്ലേശത്തിലായ കർഷകർക്ക് തിരിച്ചടിയായി വാഴക്കുല വിപണിയും പിന്നോട്ട് ഓടുന്നു. റബ്ബറിനും പൈനാപ്പിളിനുമെല്ലാം തുടർച്ചയായി വിലയിടിഞ്ഞതോടെ പാട്ടത്തിനെടുത്ത സ്ഥലത്തും മറ്റുമായി വാഴക്കൃഷിക്ക് ഇറങ്ങിയവരാണ് മുതൽമുടക്ക് പോലും തിരിച്ചുകിട്ടാതെ ദുരിതത്തിലായിരിക്കുന്നത്. ആഴ്ചകളായി ഏത്തക്കായ വില കിലോഗ്രാമിന് 30 രൂപയായതോടെ ചെലവായ തുക പോലും കിട്ടില്ലെന്ന് കർഷകർ പറഞ്ഞു . വാഴക്കുലയ്ക്ക് വില കുറവാണെങ്കിലും ഒരുവാഴവിത്തിന് 15 രൂപ വില നൽകണം. […]

Continue Reading

മീനന്തറയാർ തീരത്ത് 1200 ഏക്കറിൽ കൃഷി ഒരുങ്ങുന്നു

കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി അയർക്കുന്നം, മണർകാട്, വിജയപുരം പഞ്ചായത്തുകളിലായി 1200 ഏക്കർ തരിശ് നിലത്ത് നെൽക്കൃഷി വീണ്ടെടുക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ തുടങ്ങി . ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് അഞ്ചിന് വടവാതൂർ ബണ്ടിലെ മോട്ടോർ പ്രവർത്തിപ്പിച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സണ്ണി പാമ്പാടി ഉദ്ഘാടനം ചെയ്യും. പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ.അനിൽ കുമാർ അദ്ധ്യക്ഷത വഹിക്കും.

Continue Reading

ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും

മോനിപ്പള്ളി: സെൻട്രൽ കവലയിലെ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ് മാറ്റി പുതിയ എൽ.ഇ.ഡി. ലൈറ്റ് സ്ഥാപിക്കുന്നതിന് എം.എൽ.എ. ഫണ്ടിൽനിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു . എൽ.ഇ.ഡി ലൈറ്റുകളുടെ ഉദ്ഘാടനം വാർഡ് മെമ്പർ എം.ടി. മേരി നിർവഹിക്കും.

Continue Reading

ബസിടിച്ച് ബൈക്കുയാത്രികർക്ക് ഗുരുതരമായി പരിക്കേറ്റു

മാണികാവ്: ബസുമായി ഇടിച്ച ബൈക്കിലെ യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. വാക്കാട് പാലത്താനം വീട്ടിൽ പോളിന്റെ മകൻ അഖിൽ (19), കടുവാക്കുഴിയിൽ വീട്ടിൽ ജോൺ മാത്യുവിന്റെ മകൻ വിത്സൺ ജോൺ (21) എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച രാവിലെ 6.45-ഓടെയാണ് അപകടം നടന്നത് . കോട്ടയം വടവാതൂരിലെ മിൽമ ചില്ലിങ്‌ പ്ലാന്റിൽ പാക്കിങ്‌ വിഭാഗത്തിലെ കരാർ തൊഴിലാളികളാണ് ഇരുവരും. ജോലിക്കായി കോട്ടയത്തിന് പോകുംവഴിയായിരുന്നു സംഭവം . കുറവിലങ്ങാടുനിന്ന് വാക്കാട് വഴി ഞീഴൂരിലേക്ക് […]

Continue Reading

അനധികൃത പാർക്കിങ്; കറുകച്ചാൽ ടൗണിലെ ഗതാഗത നിയന്ത്രണം പാളി

കറുകച്ചാൽ: ടൗണിലെ തലങ്ങും വിലങ്ങുമായിട്ടുള്ള പാർക്കിങ് അവസാനിപ്പിച്ച് ഗതാഗതം നിയന്ത്രിക്കാനുള്ള പോലീസിന്റ പദ്ധതി പാളി. പോലീസ് സ്‌റ്റേഷൻ പരിധിയിൽ 60 നിരീക്ഷണ ക്യാമറകളും, ഗതാഗത സംവിധാനങ്ങളും സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, തുടർ നടപടി സ്വീകരിക്കാൻ ജില്ലാപഞ്ചായത്തോ, പോലീസോ തയ്യാറായിട്ടില്ല. ടൗണിലെ അനധികൃത പാർക്കിങും ഗതാഗതപ്രശ്നങ്ങളും വർധിച്ചതല്ലാത പരിഹാരങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല . ബസ്‌സ്റ്റാൻഡ്, റോഡിന്റെ വശങ്ങൾ, നടപ്പാതകൾ എന്നിവിടങ്ങളിലാണ് വാഹനങ്ങൾ പാർക്കുചെയ്യുന്നത്. തിരക്കേറിയ റോഡുകളിലൂടെ ഏറെ ബുദ്ധിമുട്ടിവേണം കാൽനട യാത്രക്കാർക്ക് സഞ്ചരിക്കാൻ. അനധികൃത പാർക്കിങിനെതിരേ ശക്തമായ […]

Continue Reading

മാധ്യമങ്ങളുടെ കരുത്ത്‌ സമൂഹനന്മയ്ക്ക്‌- സ്പീക്കർ സുമിത്രാ മഹാജൻ

കോട്ടയം: മാധ്യമങ്ങളുടെ സ്വാധീനവും കരുത്തും നല്ലസമൂഹത്തെ വാർത്തെടുക്കാനുള്ള ഉപകരണമാണെന്ന കാര്യം വിസ്മരിക്കരുതെന്ന്‌ ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മാസ്‌ കമ്മ്യൂണിക്കേഷന്റെ 51-ാമത്‌ ബിരുദദാനചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ . ഐ.ഐ.എം.സി. ഡയറക്ടർ ജനറൽ കെ.ജി.സുരേഷ്‌ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ഐ.ഐ.എം.സി. ചെയർമാനും വാർത്താവിതരണ പ്രക്ഷേപണവകുപ്പ്‌ സെക്രട്ടറിയുമായ അമിത്‌ഖരേ പി.ജി.ഡിപ്ലോമകൾ വിതരണം ചെയ്തു.

Continue Reading

ബാങ്കിങ്‌ വിഷയങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുമെന്ന് സി.ജെ.ജോസഫ്

കോട്ടയം: ഇന്ത്യയിൽ വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാങ്കിങ്‌ വിഷയങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കുമെന്ന് സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് സി.ജെ.ജോസഫ് പറഞ്ഞു . ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ബെഫി ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോർപ്പറേറ്റ് കൊള്ള അവസാനിപ്പിക്കുക, ജനകീയ ബാങ്കിങ്‌ സംരക്ഷിക്കുക’ എന്ന കേന്ദ്ര മുദ്രാവാക്യമുന്നയിച്ച് ജനുവരി 28 മുതൽ 31 വരെ തിരുവനന്തപുരത്തുനടക്കുന്ന 10-ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായാണ് കൺെവൻഷൻ സംഘടിപ്പിച്ചത്.

Continue Reading

അറിവാണ് നന്മയുടെ മാർഗമെന്ന് ഗുരുദേവൻ പറഞ്ഞത് വിലപ്പെട്ട സന്ദേശം-ജോസ് കെ.മാണി എം.പി.

വൈക്കം: വിദ്യകൊണ്ട് പ്രബുദ്ധരാകണമെന്ന് ഗുരുദേവൻ പറഞ്ഞത് മനുഷ്യർ അറിവും വിജ്ഞാനവും നേടി നന്മയുടെ മാർഗത്തിൽ ജീവിക്കാൻ വേണ്ടിയാണെന്ന് ജോസ് കെ.മാണി എം.പി. അഭിപ്രായപ്പെട്ടു . ഉല്ലല പള്ളിയാട് ശ്രീനാരായണ യു.പി.സ്കൂളിലെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . സി.കെ.ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജൂബിലി സ്മാരക മന്ദിരത്തിന്റെ നിർമാണോദ്ഘാടനം എസ്.എൻ.ഡി. പി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് പ്ലാത്താനത്ത് നിർവഹിച്ചു.

Continue Reading

മാണികുളം-കല്ലോലി-അണിയറപ്പടി മിനി ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ

കറുകച്ചാൽ: മാണികുളം-കല്ലോലി-അണിയറപ്പടി മിനി ബൈപ്പാസ് നിർമാണം അവസാനഘട്ടത്തിൽ . ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ഒന്നരക്കോടി രൂപ മുടക്കിലാണ് റോഡ് നിർമിക്കുന്നത്. രണ്ട് കിലോമീറ്ററോളമുള്ള റോഡ് വികസിക്കുന്നതോടെ കറുകച്ചാൽ ടൗണിലെയും മണിമല റോഡിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും. മണിമല, കങ്ങഴ, നെടുംകുന്നം ഭാഗത്തുനിന്നു കോട്ടയം-വാഴൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണിമല റോഡിൽനിന്നു മാണികുളം വഴി വേഗത്തിൽ അണിയറപ്പടിയിൽ എത്താൻ സാധിക്കും . ഇതുവഴി കറുകച്ചാൽ ടൗണിൽ എത്തേണ്ട സമയം ലാഭിക്കാനും ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും […]

Continue Reading