തവളക്കുഴിയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു

ഏറ്റുമാനൂർ: തവളക്കുഴിയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു. വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം നടന്നത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയത്തേക്ക് വരുകയായിരുന്നു ബസാണ് അപകടത്തിൽ പെട്ടത്. ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു. തവളക്കുഴിയിൽ വാഹനാപകടങ്ങൾ നിത്യസംഭവമായി മാറിയിരിക്കുകയാണ്. ജങ്ഷനിലാണ് അപകടം ഏറ്റവും കൂടുതൽ നടക്കുന്നത്. തവളക്കുളിയിൽ ജങ്ഷൻ സൂചിപ്പിക്കുന്ന ബോർഡുകൾ ഇല്ല. നേരത്തെ ബസ്സുകൾ നിർത്തിയിരുന്നത് റോഡരുകിലെ ഒരുമരച്ചുവട്ടിലായിരുന്നു. മരം വെട്ടിമാറ്റിയതോടെ തോന്നുംപടിയാണ് ബസുകൾ നിർത്തുന്നത്. ഇതും അപകടത്തിന് കാരണമാകുന്നു.

Continue Reading

പരീക്ഷണഓട്ടം പൂർത്തിയായി

ചിങ്ങവനം: ചങ്ങനാശ്ശേരി-ചിങ്ങവനം രണ്ടാം പാതയിൽ വെള്ളിയാഴ്ച റെയിൽവേ പരീക്ഷണഓട്ടം നടത്തി. ആറ് മിനിറ്റ് കൊണ്ട് ചങ്ങനാശ്ശേരി- ചിങ്ങവനം ഭാഗത്തെ 10 കിലോമീറ്റർ ദൂരം ഓടിയെത്തി. സർവസന്നാഹങ്ങളുമായി മൂന്ന് ബോഗികളും വൈദ്യുതി, സിഗ്നൽ, പാളത്തിന്റെ തകരാറുകൾ എല്ലാം ഉടനടി ധരിപ്പിക്കാൻ പാകത്തിൽ സജ്ജമാക്കിയ എൻജിനുമായാണ് പരീക്ഷണ ഓട്ടം നടത്തിയത്. വൈകുന്നേരം 4.45-നാണ് പരീക്ഷണ ഓട്ടം നടത്തിയത്. മന്ദഗതിയിൽ യാത്ര തുടങ്ങിയ ട്രെയിൻ ചിങ്ങവനം മേൽപ്പാലം കടന്നതോടെ അതിവേഗത്തിലെത്തുകയായിരുന്നു. തേങ്ങയുടച്ച് പുതിയ പാതയിൽ ആദ്യവണ്ടിയോടുന്നത് കാണാൻ നിരവധി നാട്ടുകാരും ചിങ്ങവനം […]

Continue Reading

വൈക്കത്തഷ്ടമി; യുവാവിനെ കരിമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ

വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കരിമ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാളെക്കൂടി പോലീസ് അറസ്റ്റുചെയ്തു. അഞ്ചാംപ്രതി ഉല്ലല കൂവം ഓലശേരി ലക്ഷംവീട് കോളനിയിൽ ലെങ്കോ എന്നുവിളിക്കുന്ന അഖിൽ(26) ആണ് പോലീസ് അറസ്റ്റ് ചെയ്‌തെത്തി തത് . ചോറ്റാനിക്കര ക്ഷേത്രത്തിനു സമീപത്തെ ലോഡ്ജിൽനിന്നു കഴിഞ്ഞദിവസം സി.ഐ. എസ്.ബിനു, എസ്.ഐ. രഞ്ജിത്ത് കെ.വിശ്വനാഥ്, എം.എൽ.വിജയപ്രസാദ്, പി.കെ.ജോളി, കെ.നാസർ, സിനോയ് എം.തോമസ്, കെ.കെ.സജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. മോഷണം, അടിപിടി, തുടങ്ങി മുപ്പത്തിയഞ്ചോളം കേസിൽ പ്രതിയായ അഖിൽ […]

Continue Reading

ശമ്പള പരിഷ്കരണ നടപടികൾ സ്വീകരിക്കണം- കെ.ജി.ഒ.യു.

കോട്ടയം: ശമ്പള പരിഷ്കരണ കമ്മിഷനെ നിയമിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെ‌ട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ്‌ യൂണിയൻ (കെ.ജി.ഒ.യു.) ജില്ലാ സമ്മേളനം നടന്നു. ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധാത്മക നടപടികൾ അവസാനിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുക, ഡി.എ. കുടിശ്ശിക ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിൽ ഉന്നയിച്ചു. ജില്ലാ സമ്മേളനം ഡി.സി.സി. പ്രസിഡന്റ്‌ ജോഷി ഫിലിപ്പും ജില്ലാ പ്രതിനിധി സമ്മേളനം കെ.ജി.ഒ.യു. സംസ്ഥാന പ്രസിഡന്റ്‌ എസ്.അജയനും യാത്രയയപ്പ് സമ്മേളനം ലതികാ സുഭാഷും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എസ്.ബിനോജ് അധ്യക്ഷത […]

Continue Reading

പുനരുപയോഗത്തിന് മാതൃക തീർക്കുന്ന വിദ്യാർഥികൾ

കോട്ടയം: ഫോട്ടോസ്റ്റാറ്റ് കടകൾ ഉപേക്ഷിക്കുന്ന പേപ്പർ കവറുകൾ ശേഖരിച്ച് കാരിബാഗുകൾ നിർമ്മിച്ച് പുനരുപയോഗത്തിന് മാതൃകയാവുകയാണ് മുടിയൂർക്കര ഗവ. എൽ.പി.സ്‌കൂളിലെ കുട്ടികൾ. ഫോട്ടോസ്റ്റാറ്റ് കടകളിലും ഇന്റർനെറ്റ് കഫേകളിലും എ ഫോർ സൈസ് പേപ്പറുകൾ പൊതിഞ്ഞുവരുന്ന കവറുകൾ റോഡരികിൽ കൂട്ടിയിട്ട് കത്തിക്കുന്ന കാഴ്ചയാണ് അധ്യാപികയായ മേരിക്കുട്ടി സേവ്യറിനെ പുനരുപയോഗസാധ്യതയെക്കുറിച്ച് ചിന്തിപ്പിച്ചത്. ഈ കവറുകളിൽനിന്ന്‌ പുതിയ കവറുകൾ ഉണ്ടാക്കുന്നവിധം കുട്ടികൾക്കു മുമ്പിൽ അവതരിപ്പിച്ചപ്പോൾ കുട്ടികൾ ഏറെ ഉത്സാഹത്തോടെ തന്നെ ഇത് ഏറ്റെടുത്തു. ഉച്ചഭക്ഷണത്തിനുശേഷം കിട്ടുന്ന ഇടവേളകളിലാണ് കാരിബാഗ് നിർമ്മാണം നടത്തുന്നത്. കടകളിൽനിന്ന്‌ […]

Continue Reading

ജില്ലയിലെ ആദ്യത്തെ ബാലസൗഹൃദ ഓഫിസ്;കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്

കാഞ്ഞിരപ്പള്ളി: ജില്ലയിലെ ആദ്യ ബാലസൗഹൃദ ഓഫിസായും, രണ്ടാമത്തെ ജനസൗഹൃദ ഓഫീസായും കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിച്ചു. ബ്ലോക്ക് ഓഫീസിൽ നടന്ന യോഗത്തിൽ ആന്റോ ആന്റണി എം.പി. പ്രഖ്യാപനം നടത്തി. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ജോയി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, സ്ഥിരം സമിതി ചെയർമാൻമാരായ പി.എ.ഷെമീർ, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മിഷണർ (ജനറൽ) ഷിനോ പി.എസ്., ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.ടി.അയൂബ്ഖാൻ, സോഫി ജോസഫ്, പി.കെ.അബ്ദുൾ കരീം, മറിയാമ്മ […]

Continue Reading

പാലാ ജൂബിലി കപ്പേളയിലെ പ്രധാന പെരുന്നാൾ ഇന്ന്

പാലാ: ഏഴുദിവസത്തെ ആഘോഷദിനങ്ങൾക്കൊടുവിൽ പാലാ ജൂബിലി കപ്പേളയിലെ പ്രധാന പെരുന്നാൾ ഇന്ന് . നഗരത്തിലെ വിവിധ പള്ളികളുടെ നേതൃത്വത്തിലാണ് പെരുന്നാൾ നടക്കുന്നത്. വെള്ളിയാഴ്ച മാതാവിന്റെ തിരുസ്വരൂപം ടൗൺ കപ്പേളയിലെ പന്തലിൽ പ്രതിഷ്ഠിച്ചതോടെയാണ് പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും തുടക്കമായത്. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ തിരുസ്വരൂപ പ്രതിഷ്ഠയ്ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. വൈകീട്ട് നടന്ന പ്രദക്ഷിണത്തിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രധാന പെരുന്നാൾ ദിനമായ ഇന്ന് രാവിലെ ആറരയ്ക്ക് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ സുറിയാനി കുർബാന നടന്നു.

Continue Reading

ടൂറിസ്റ്റ് ബസും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച്‌ നാല് പേർക്ക് പരിക്ക്

ഏറ്റുമാനൂർ: ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ കോട്ടമുറി ജങ്‌ഷനിൽ സ്കൂൾകുട്ടികളുമായി വിനോദയാത്രയ്ക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാല് വിദ്യാർഥികൾക്ക് പരിക്കേറ്റു. അതിരമ്പുഴ റോഡിൽനിന്ന്‌ പഴങ്ങളുമായി വന്ന വാൻ ഏറ്റുമാനൂർ റോഡിലൂടെ വരുകയായിരുന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂവരണി കൊട്ടാരം എൽ.പി.സ്കൂളിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പത്താമത്തെ അപകടമാണ് വെള്ളിയാഴ്ച നടന്നത്. എറ്റുമാനൂരിൽനിന്നും നീണ്ടൂരിൽനിന്നും അതിരമ്പുഴയിൽനിന്നും കാണക്കാരിയിൽനിന്നും വരുന്ന വാഹനങ്ങൾ സംഗമിക്കുന്ന ഇവിടെ കഴിഞ്ഞ ദിവസങ്ങളിൽ നിരവധി വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്‌. അപകടസാദ്ധ്യതയേറിയ കോട്ടമുറി ജങ്‌ഷനിൽ സ്പീഡ് […]

Continue Reading

റബ്ബർ ബോർഡിലെ പാർക്കിങ് ഭാഗത്ത് കിടന്ന കാറിന് തീപിടിച്ചു

കോട്ടയം: റബ്ബർ ബോർഡിലെ പാർക്കിങ് ഭാഗത്ത് കിടന്ന കാറിന് തീപിടിച്ചു. വെള്ളിയാഴ്ച 12.15-നായിരുന്നു സംഭവം നടന്നത്. റബ്ബർ ബോർഡിന്റെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. വൻശബ്ദം കേട്ട് ഓടിയെത്തിയവരാണ് കാറിന്റെ ബോണറ്റിനകത്തുനിന്ന് തീ ഉയരുന്നത് കണ്ടത്. ഡ്രൈവർ തീ അണയ്ക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. അഗ്നിരക്ഷാസേനാ സ്റ്റേഷൻ ഓഫീസർ കെ.വി.ശിവദാസന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീ അണച്ചത്. സമീപത്ത് വേറെയും വാഹനങ്ങളുണ്ടായിരുന്നു. അവയിലേക്ക്‌ തീ പടരാതെ അരമണിക്കൂറിനുള്ളിൽ കാറിലെ തീ പൂർണമായും അണച്ചു. ഷാബു, ഉദയഭാനു, സായികൃഷ്ണ, പ്രസീന്ദ്രൻ, ശ്രീകുമാർ, ഷെഫീക്, […]

Continue Reading

മൂവാറ്റുപുഴയാറിന്റെ തീരം സംരക്ഷിക്കും; മന്ത്രി കെ.കൃഷ്ണൻകുട്ടി

വൈക്കം: മൂവാറ്റുപുഴയാറിൻെറ തീരങ്ങളിലെ മണ്ണിടിച്ചിൽ തടയേണ്ട സ്ഥലങ്ങളിൽ തെങ്ങിൻകുറ്റികൾ അടിച്ച് മണൽചാക്ക് അടുക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. മൂവാറ്റുപുഴയാറിന്റെ തീരമിടിയുന്നതു സംബന്ധിച്ച് സി.കെ. ആശ എം.എൽ.എ. ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാലാംകടവ്-വെട്ടിക്കാട്ട്മുക്ക് റോഡിൽ മൂവാറ്റുപുഴയാറിന്റെ തീരമിടിഞ്ഞതു സംരക്ഷിക്കാൻ സംസ്ഥാന ദുരന്തനിവാരണനിധിയിൽനിന്നു 97.88 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിനായി ഏഴുമീറ്റർ ഉയരത്തിൽ കരിങ്കല്ല് ഉപയോഗിച്ചുള്ള സംരക്ഷണഭിത്തി നിർമിക്കണമെന്ന എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. എന്നാൽ സൂക്ഷ്മപരിശോധന നടത്തിയപ്പോൾ ഇത് സുരക്ഷിതമല്ലെന്നു കണ്ടെത്തിയതിനെ […]

Continue Reading