ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ടി.ടി തോമസ് അന്തരിച്ചു

കോട്ടയം: ബഹറൈനിലെ പ്രമുഖ വ്യവസായിയും, ന്യൂ ഇന്‍ഡ്യന്‍ സ്‌കൂള്‍ ചെയര്‍മാനുമായ ഏറ്റുമാനൂര്‍ പട്ടിത്താനം തോട്ടുമാലില്‍ എബനേസര്‍ ബംഗ്‌ളാവില്‍ ടി.ടി തോമസ്(77) അന്തരിച്ചു. സംസ്‌കാരം പിന്നീട് ഏറ്റുമാനൂര്‍ എബനേസര്‍ ഗാര്‍ഡനില്‍ നടക്കും. ഏറ്റുമാനൂര്‍ എബനേസര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്ഥാപകനാണ്. ഭാര്യ റാന്നി പുത്തന്‍ പുരയ്ക്കല്‍ ലീല. മക്കള്‍ ജാന്‍ (സി.ഇ.ഒഎബനേസര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്),ജെമി, പരേതനായ ജുവല്‍. മരുമകന്‍ സഞ്ജു.

Continue Reading

കഞ്ചാവുമായി യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു

ചങ്ങനാശ്ശേരി: പായിപ്പാട് വെള്ളാപ്പള്ളി ഭാഗത്ത് രണ്ടിടത്തുനിന്ന് 70 പൊതി കഞ്ചാവുമായി അഞ്ചുയുവാക്കളെ ചങ്ങനാശ്ശേരി എക്‌സൈസ് പോലീസ് അറസ്റ്റ് ചെയ്തു. കീഴടി അമ്പാട്ട് പറമ്പിൽ സുമിത്(23), മുക്കാഞ്ഞിരം തകിടിയിൽ അഭിലാഷ്(23), കുറ്റപ്പുഴ കരുണാലയം ളാപ്പറമ്പിൽ വീട്ടിൽ ദീപു(21), ആഞ്ഞിലിത്താനം വെള്ളാപ്പള്ളിവീട്ടിൽ അനീഷ് എബ്രഹാം(22), കോയിപ്പുറം മൈലാടുംപാറ വീട്ടിൽ സുദീഷ്(24) എന്നിവരാണ് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ ടി.വി.ദിവാകരന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സർക്കിൾ ഓഫീസും റേഞ്ച്‌ ഓഫീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ക്രിസ്‌മസ്, പുതുവത്സരം പ്രമാണിച്ച് വൻതോതിൽ […]

Continue Reading

കാട്ടാനശല്യം രൂക്ഷമാകുന്നു

മുണ്ടക്കയം: കോരുത്തോടിനു സമീപം ആനക്കല്ല് തടിത്തോട് പ്രദേശങ്ങളിൽ കാട്ടാന ശല്യം വ്യാപകമാകുന്നു. രുവന്താനം ഗ്രാമപ്പഞ്ചായത്തിനു കീഴിലുള്ള ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി കാട്ടാനകൾ ഇറങ്ങുന്നത് സ്ഥിരിമായിരിക്കുകയാണ്. തയ്യിനിയിൽ ബാലകൃഷ്ണൻ, സുധാകരൻ, സുധർമ്മ, രാധാമണി, ബിജിമോൾ, നെടുങ്ങഴിയിൽ രാജപ്പൻ എന്നിവരുടെ പുരയിടങ്ങളിൽ കഴിഞ്ഞരാത്രിയിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. കാനന പാതയിലൂടെ ശബരിമല തീർത്ഥാടക തിരക്ക് വർദ്ധിച്ചതും ഇഞ്ചിപ്പാറകോട്ടയിലെ ആനകളെ തുരത്തുവാനുള്ള വെടിയുടെ ശബ്ദവുമാണ് ആനകൾ തടിത്തോട് ഭാഗത്തേയ്ക്ക് ഇറങ്ങുവാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Continue Reading

തിരുപുരം പകൽപ്പൂരം ഇന്ന്

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിലെ പകൽപ്പൂരം ഇന്ന് വൈകീട്ട് നടക്കും. പൂരത്തിന് തിളക്കമേകാൻ കേരളത്തിലെ 15 ആനകളാണ് അണിനിരക്കുന്നത്. തലയെടുപ്പിൽ മുമ്പനായ പാറമേക്കാവ് ശ്രീപത്മനാഭനാണ് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിക്കുന്നത്. വൈകീട്ട് മൂന്നിന് ക്ഷേത്രത്തിന്റെ തെക്കേമൈതാനത്താണ് പൂരം അരങ്ങേറുന്നത്. മുന്തിയ ഇനം ചമയങ്ങളണിഞ്ഞ് 15 ആനകൾ അണിനിരക്കുന്ന വർണക്കാഴ്ചയ്ക്ക് താളവാദ്യവിദ്വാൻ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ അൻപതോളം വാദ്യകലാകാരന്മാർ അണിനിരക്കും.

Continue Reading

വേനൽക്കാല റബ്ബർ കൃഷി സംരക്ഷണത്തെക്കുറിച്ചറിയാൻ കോൾ സെന്റർ

കോട്ടയം: ജില്ലയിൽ റബ്ബർ തോട്ടങ്ങളിൽ വേനൽക്കാലത്ത് നടപ്പാക്കേണ്ട പരിചരണങ്ങളെക്കുറിച്ചറിയാൻ റബ്ബർബോർഡ് കോൾ സെന്ററിൽ വിളിക്കാം. ഇതുസംബന്ധമായ ചോദ്യങ്ങൾക്ക് 12-ന് ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഇന്ത്യൻ റബ്ബർ ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞ ഡോ. ഷെറിൻ ജോർജ് ഫോണിലൂടെ മറുപടി പറയും. കേരളത്തിൽ കഴിഞ്ഞ കുറച്ചുവർഷങ്ങളായി കടുത്ത വേനൽ അനുഭവപ്പെടുന്നു. വേനൽ കടുക്കുന്നത് മറ്റുവിളകളെപ്പോലെ റബ്ബറിനെയും ബാധിക്കുന്നുണ്ട്. ചൂടുകൂടുന്നത് റബ്ബറിന്റെ അപക്വകാലത്തും വിളവെടുപ്പുകാലത്തും ഒരുപോലെ ദോഷം ചെയ്യും. അതിനാൽ നഴ്‌സറി മുതൽ വിളവെടുപ്പുവരെയുള്ള ഘട്ടങ്ങളിൽ ആവശ്യമായ […]

Continue Reading

സവാളവില കുത്തനെ ഇടിഞ്ഞു

കോട്ടയം: ക്രിസ്മസ് കാലമായപ്പോൾ സവാളയ്ക്ക് വൻ വിലക്കുറവ്. പുണെയിൽ വിളവെടുപ്പുകാലം ആരംഭിച്ചതോടെ സവാള വില കുത്തനെ ഇടിഞ്ഞതാണ് സവാള പ്രേമികൾക്ക് ആശ്വാസമാകുന്നത്. കിലോയ്ക്ക് പത്ത് മുതൽ 15 രൂപവരെയാണ് ഇപ്പോൾ ഒരുകിലോ സവാളയുടെ വില. ഈ വർഷം ആദ്യം ഒരുകിലോയ്ക്ക് അമ്പതുരൂപയായിരുന്ന സവാളയുടെ വില ഫെബ്രുവരിയിൽ 20 രൂപയ്ക്കും താഴെയായി. ഇതിനിടയിൽ പലപ്പോഴും വിലകൂടിയും കുറഞ്ഞുമിരുന്നെങ്കിലും ഇപ്പോഴാണ് ഇത്രയും വില കുറയുന്നത്. സവാളയുടെ പ്രധാന ഉത്പാദനകേന്ദ്രങ്ങളായ പുണെയ്ക്ക് പുറമേ തമിഴ്നാട്ടിൽനിന്നും സവാളയെത്തിയതോടെയാണ് വില ക്രമാതീതമായി കുറഞ്ഞത്.

Continue Reading

ബി.ജെ.പിയുടെ കളക്ടറേറ്റ് മാര്‍ച്ചില്‍ വൻ സംഘര്‍ഷം

കോട്ടയം: ശബരിമല വിഷയത്തിൽ നിരാഹാരമനുഷ്ഠിക്കുന്ന ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷം. തിങ്കളാഴ്ച രാവിലെ തിരുനക്കരയിൽനിന്ന് ആരംഭിച്ച മാർച്ച് കളക്‌ടറേറ്റിന് സമീപം പോലീസ് തടഞ്ഞതിനെ തുടർന്ന് സമരക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പോലീസെത്തി ജില്ലാ പ്രസിഡന്റ് എൻ.ഹരി, സംസ്ഥാന നിർവാഹകസമിതിയംഗം ടി.എൻ. ഹരികുമാർ, ജില്ലാ സെക്രട്ടറിമാരായ കെ.പി. ഭുവനേശ്, സി.എൻ. സുഭാഷ്, യുവമോർച്ച നേതാക്കളായ ലാൽകൃഷ്ണ, വി.പി. മുകേഷ്, എന്നിവരടക്കം […]

Continue Reading

കന്നുകാലികളിൽ കുളമ്പുരോഗം; ജില്ലയിൽ ജാഗ്രത നിർദേശം

കോട്ടയം: ജില്ലയിൽ കന്നുകാലികളിൽ കുളമ്പുരോഗം പടരുന്നതായി സൂചന. ഇതിനോടകം പനച്ചിക്കാട്, പായിപ്പാട് പഞ്ചായത്തുകളിൽ രോഗം പിടിപെട്ടിരിക്കുന്നുെവന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്. രോഗം വ്യാപിക്കാതിരിക്കാൻ മൃഗസംരക്ഷണവകുപ്പ് നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ടെങ്കിലും തമിഴ്നാട്, കർണാകടം എന്നിവിടങ്ങളിൽനിന്ന് രോഗബാധയുള്ള കന്നുകാലികൾ എത്തുന്നതാണ് രോഗത്തിന് കാരണമായി കാണുന്നത്. ഇതര സംസ്ഥാനങ്ങളിൽനിന്നു ക്രിസ്മസ് വിപണി കണക്കിലെടുത്തും വളർത്താനായി കിടാക്കളെ എത്തിക്കുന്നതും രോഗം പടരാൻ വഴിയിടുന്നൂവെന്നാണ് ആദ്യനിഗമനം. രോഗം ഭേദമായ സ്ഥലത്തുനിന്നു ദിവസങ്ങൾ കഴിഞ്ഞാലും മറ്റൊന്നിലേക്കു രോഗം പകരാം. നിലവിൽ ഇതരസംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവരുന്ന മൃഗങ്ങളെ 14 ദിവസം […]

Continue Reading

കോട്ടമുറി ജങ്ഷനിൽ വീണ്ടും അപകടംകൂടുന്നതിനെ തുടർന്ന് നാട്ടുകാർ പ്രതിഷേധ ധർണ നടത്തി

ഏറ്റുമാനൂർ: ജില്ലയിൽ നീണ്ടൂർ- കോട്ടമുറി ജങ്ഷനിൽ വീണ്ടും അപകടം പതിവാകുന്നു. ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. തലയ്ക്കും കാലിനും സാരമായി പരിക്കേറ്റ കെ.ആർ.റെജി (47) യെ കോട്ടയം മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ തകർന്നിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ തുടർച്ചയായുണ്ടാകുന്ന പതിനൊന്നാമത്തെ അപകടമാണിത്. അപകടങ്ങൾ തുടർക്കഥയായിട്ടും റോഡിൽ സ്പീഡ് ബ്രേക്കറുകളും സിഗ്നലും സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്ത് […]

Continue Reading

സുരക്ഷയ്ക്കായി സ്ഥാപിച്ച 14 ക്യാമറകളും തകരാറിലായി

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ടൗണിൽ സുരക്ഷയ്ക്കായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ വീണ്ടും തകരാറിലായി. വിവിധയിടങ്ങളിലായി സ്ഥാപിച്ചിരുന്ന 14 ക്യാമറകളാണ് തകരാറിലായത്. ഒരുമാസത്തിനിടെയാണ് ക്യാമറകളുടെ പ്രവർത്തനം പൂർണമായും നിലച്ചത്. നഗരത്തിലെ പ്രധാനകേന്ദ്രങ്ങളായ പേട്ട ജങ്‌ഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ മൂന്ന് ക്യാമറകൾ വീതവും തിരക്കേറിയ കെ.കെ. റോഡിൽ മൂന്നിടങ്ങളിലും സിവിൽ സ്‌റ്റേഷൻ പരിസരത്തും കുരിശിങ്കൽ ജങ്ഷനിലും പുത്തനങ്ങാടി റോഡിൽ കെ.എസ്.ഇ.ബി ജങ്ഷന് സമീപവും ഗ്രോട്ടോ ജങ്ഷനിലും തമ്പലക്കാട് റോഡിലുമാണ് ക്യാമറകൾ സ്ഥാപിച്ചിരുന്നത്, എന്നാൽ ഇപ്പോൾ എല്ലാം തകരാറിലാണ്.

Continue Reading