സൗജന്യ നേത്രപരിശോധനാ ക്യാമ്പ് അൻപതാം വർഷത്തിലേക്ക്

കൊട്ടാരക്കര : ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന സൗജന്യ നേത്രപരിശോധനാ ക്യാമ്പ് അൻപതാം വർഷത്തിലേക്ക് കടക്കുന്നു. ആയിരക്കണക്കിന്‌ നേത്രരോഗികൾക്ക് ആശ്വാസമായ ക്യാമ്പുകളിലൂടെ രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സൗജന്യ തിമിരശസ്ത്രക്രിയ നടത്തിയതായും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈവർഷത്തെ നേത്രപരിശോധനാ ക്യാമ്പ് ഞായറാഴ്ച രാവിലെ എട്ടുമുതൽ ചെങ്ങമനാട് ബി.ആർ.എം. സെൻട്രൽ സ്കൂളിൽ വച്ച് നടത്തും. തിരുനെൽവേലി കണ്ണാശുപത്രിയുമായി ചേർന്നുനടത്തുന്ന ക്യാമ്പ് റൂറൽ ജില്ലാ പോലീസ് മേധാവി ബി.അശോകൻ ഉദ്ഘാടനം ചെയ്യും. ശസ്ത്രക്രിയ വേണ്ടവരെ അന്നുതന്നെ തിരുനെൽവേലി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയും […]

Continue Reading

ക്രോസ് സബ്സിഡി ഇല്ലാതാക്കുന്നത് ജനദ്രോഹപരം

കൊല്ലം : വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ക്രോസ് സബ്സിഡി കേന്ദ്ര വൈദ്യുതി ഭേദഗതിനിയമം വഴി ഇല്ലാതാക്കുന്നത് ജനദ്രോഹമാണെന്ന് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് കോൺഫെഡറേഷൻ ജില്ലാ കമ്മിറ്റി പ്രവർത്തകയോഗം ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.മനോജ് ഉദ്ഘാടനം ചെയ്തു. എച്ച്.മുജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എസ്.പ്രശാന്ത്, ജി.അനിൽകുമാർ, ബി.സുരേഷ്, സണ്ണി ജോസ്, ജി.സുേരഷ് ബാബു തുടങ്ങിയവർ സംസാരിച്ചു.ഭാരവാഹികളായി സണ്ണി ജോസ് (പ്രസി.), ജി.സുരേഷ് ബാബു (സെക്ര.) തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Continue Reading

വില്ലേജ് ഷോപ്പ് ഹോം ടെക്സ്‌റ്റൈൽ മേള

കൊല്ലം : വീടിന് അഴകേകാനുള്ള ഡിസൈനർ ഉത്പന്നങ്ങളുടെ വൈവിധ്യവുമായി കണ്ണൂർ വില്ലേജ് ഷോപ്പ് ഹോം ടെക്സ്‌റ്റൈൽ മേളയ്ക്ക് ഇന്ന് തുടക്കമാകും. കൊല്ലം കടപ്പാക്കട എൻ.ടി.വി. നഗർ ശ്രീനാരായണഭവനത്തിൽ ശനിയാഴ്ചവരെയാണ് പ്രദർശനവും വിൽപ്പനയും നടക്കുന്നത്. കണ്ണൂരിന്റെ പരമ്പരാഗത തറിയിൽ നെയ്തെടുത്ത യൂറോപ്യൻ ഡിസൈനുകളുടെ ആവിഷ്കാരമാണ് മേളയുടെ പ്രത്യേകത. വീട്ടിലെ ഓരോ മുറിക്കും വേണ്ട ഉത്പന്നങ്ങൾ മേളയിലുണ്ട്. സ്വീകരണമുറിക്കായി കുഷനും കർട്ടനും ഡൈനിങ് ഏരിയ മോടിപിടിപ്പിക്കാൻ ടേബിൾ കവറും ടേബിൾ മാറ്റും റണ്ണറുമുണ്ട്. ബെഡ്റൂമുകൾക്കായുള്ള ഡിസൈനർ ക്വിൽറ്റുകളാണ് മേളയുടെ പ്രധാന […]

Continue Reading

പനയത്ത് മൂന്ന് വീടുകളിൽ മോക്ഷണം; മോഷ്ടാവിന്റെ അടിയേറ്റ് ഗൃഹനാഥന് പരിക്ക്

അഞ്ചാലുംമൂട് : പനയത്ത് മൂന്ന് വീടുകളിൽ മോക്ഷണ ശ്രമം. മോഷ്ടാവിന്റെ അടിയേറ്റ് ഗൃഹനാഥന് പരിക്കേറ്റു. പനയം വില്ലേജ്‌ ഓഫീസിന്‌ സമീപം ആഷാഡത്തിൽ ജയമോഹനനാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് മോഷണപരമ്പര അരങ്ങേറിയത്. രണ്ടുപേർ മുഖം മറച്ചാണ് മോഷണത്തിനെത്തിയതെന്ന് വീട്ടുകാർ മൊഴി നൽകി. ചെമ്മക്കാട് മേൽപ്പാലത്തിനു സമീപം പനയം പാമ്പാലിൽ നവമിയിൽ വിജയകുമാറിന്റെ വീട്ടിലാണ് ആദ്യം മോഷ്ടാക്കളെത്തിയത്. രാത്രി 12 മണിയോടെ എത്തിയ മോഷ്ടാക്കൾ പിന്നിലെ കതകിന്റെ കൊളുത്തുകൾ തകർത്താണ് അകത്തു കടന്നത്. താഴത്തെ നിലയിലുള്ള മുറികളിലെ അലമാരകളും മറ്റും […]

Continue Reading

ഇലകളിൽ ചിത്രങ്ങൾ തീർത്ത കലാകാരൻ

ചവറ : ഏത്‌ ഇലയിലും ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തന്റേതായ ശൈലിയിൽ ഒരുക്കുകയാണ് ചവറ തെക്കുംഭാഗം നടുവത്തുചേരിയിൽ അമ്മാനയ്യത്ത് വീട്ടിലെ മുപ്പത്തിയൊന്നുകാരൻ സുഭാഷ്. ഭാരതം കണ്ട പ്രഗല്‌ഭ ശാസ്ത്രജ്ഞനും പ്രസിഡന്റുമായിരുന്ന എ.പി.ജെ. അബ്ദുൾ കലാം, സ്വാതന്ത്ര്യസമരത്തിനായി ജീവിതംപോലും മാറ്റിവെച്ച ഗാന്ധിജി, ചലച്ചിത്രലോകത്തെ പ്രഗല്‌ഭരായ രജനീകാന്ത്, വിജയ്, മോഹൻലാൽ, രാഷ്ട്രീയനേതാക്കളിൽ പിണറായി വിജയൻ എന്നിവരുടെ ചിത്രങ്ങൾ ഇലയിൽ തീർത്തിട്ടുണ്ട് ഈ കലാകാരൻ. രണ്ടുവർഷക്കാലമായി ഇത്തരത്തിൽ ഇലയിൽ തീർത്തത് മുന്നൂറോളം രൂപങ്ങലാണ്. കുഞ്ഞുന്നാൾ മുതൽക്കുതന്നെ ചിത്രകലയോട് താത്‌പര്യം തോന്നിത്തുടങ്ങിയ സുഭാഷിന് […]

Continue Reading

ഉണക്ക് ശക്തിപ്പെടുന്നു; ശാസ്താംകോട്ട തടാകതീരത്ത് അഗ്നിബാധയ്ക്ക് സാധ്യത

ശാസ്താംകോട്ട : ഉണക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ ശാസ്താംകോട്ട തടാകതീരത്ത് തീപിടിത്തത്തിനുള്ള സാധ്യത വർധിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ തുടരെയുണ്ടായ തീപിടിത്തമാണ് സമീപവാസികളിൽ ആശങ്കയുയർത്തുന്നത്. ഈ സാഹചര്യത്തിൽ തീപിടിത്തം തടയുന്നതിന് ശക്തമായ മുൻകരുതൽ നടപടികളുണ്ടാകണമെന്ന് ആവശ്യം ശക്തമാകുകയാണ്. അഗ്നിബാധ തടയണമെങ്കിൽ തടാകതീരങ്ങളിൽ വേനൽക്കാലത്ത് ഫയർ ബ്രേക്കറുകൾ (തീപടരാതിരിക്കാൻ പുല്ലുകൾ ചെത്തി വിടവുകൾ സൃഷ്ടിക്കുക) സ്ഥാപിക്കണം. തീരത്ത് ശക്തമായ പോലീസ്, എക്സൈസ് പരിശോധന ആവശ്യമാണ്. കോളേജിനു സമീപത്തെ ഒരേക്കറോളം വരുന്ന മുളങ്കാടും തീപിടിത്ത ഭീഷണിയിലാണുള്ളത്. മുൻപുണ്ടായ തീപിടിത്തത്തിൽ രാജഗിരി, കണ്ണമ്പള്ളിക്കാവ്, ഭരണിക്കാവ് എന്നിവിടങ്ങളിലായി […]

Continue Reading

കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ സംരക്ഷിച്ച കേസിൽ സ്ത്രീ അറസ്റ്റിൽ

ചാത്തന്നൂർ : മോഷണശ്രമത്തിനിടെ പോലീസ് കോൺസ്റ്റബിൾ മണിയൻ പിള്ളയെ കുത്തിക്കൊലപ്പൊടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ സംരക്ഷിച്ച കേസിൽ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ പഴത്തോട്ടം ഇടയനാൽ ഹൗസിൽ സൂസി(55)യാണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇവരുടെ മകൾ ശ്രീകലയും കേസിലെ പ്രതിയാണ്. പാരിപ്പള്ളി കുളമടഭാഗത്ത് മോഷണത്തിനെത്തിയ ആട് ആൻറണിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെത്തുടർന്ന് എ.എസ്.ഐ. ജോയി, കോൺസ്റ്റബിൾ മണിയൻ പിള്ള എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്തു. മണിയൻ പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും ജോയിയെ കുത്തിപ്പരിക്കേൽപ്പിക്കുകയുംചെയ്തശേഷം ആൻറണി രക്ഷപ്പെടുകയായിരുന്നു. 2012 […]

Continue Reading

സി.പി.എമ്മും ബി.ജെ.പി.യും ശബരിമലയെ രാഷ്ട്രീയ പ്രചാരണായുധമാക്കുകയാണ്; കെ.സി.രാജൻ

കരുനാഗപ്പള്ളി : കോടതിവിധിയുടെ മറപിടിച്ച് സി.പി.എമ്മും ബി.ജെ.പി.യും പരസ്പരം മത്സരിച്ച് ശബരിമലയെ രാഷ്ട്രീയ പ്രചാരണായുധമാക്കുകയാണെന്ന് യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.സി.രാജൻ. നിയമസഭാ കവാടത്തിനുമുന്നിൽ യു.ഡി.എഫ്. എം.എൽ.എ.മാർ നടത്തുന്ന നിരാഹരസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കരുനാഗപ്പള്ളി യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്നധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതീപ്രവേശവുമായി ബന്ധപ്പെട്ട കോടതിവിധിയെ സംയമനത്തോടെയും പക്വതയോടെയും കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമായതിൻെറ ഫലമാണ് നിരോധനാജ്ഞ ഉൾപ്പെടെയുള്ള നിയമനടപടിയിലേക്ക് ശബരിമലയെ കൊണ്ടെത്തിച്ചത്. ശബരിമലയുടെ പേരിൽ ബി.ജെ.പി. നടത്തിക്കൊണ്ടിരിക്കുന്ന സമരനാടകം […]

Continue Reading

വാടകമുറികൾ ഇടമിന്നലിൽ കത്തി നശിച്ചു

കൊട്ടാരക്കര : നെടുവത്തൂരിൽ കുടുംബം വാടകയ്ക്കു താമസിച്ചിരുന്ന കടമുറികൾ ഇടമിന്നലിൽ കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്ന അമ്മയും മകളും പുറത്തേക്കോടിയതിനാൽ ആളപായമുണ്ടായില്ല. വൈദ്യുത ഉപകരണങ്ങളും വീട്ടുപകരണങ്ങളും ആഭരണങ്ങളും പണവും ഉൾപ്പെടെ വീട്ടിലുണ്ടായിരുന്നതെല്ലാം കത്തി നശിച്ചു. നെടുവത്തൂർ കുറ്റിക്കാട് ലക്ഷംവീട് കോളനിക്ക്‌ സമീപം ആലുവിള വീട്ടിൽ ചെല്ലപ്പൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള കടമുറികളാണ് വ്യാഴാഴ്ച വൈകീട്ട് ആറരയോടെയുണ്ടായ ഇടിമിന്നലിൽ കത്തി നശിച്ചത്. കൊട്ടാരക്കര ചന്തമുക്കിൽ ഓട്ടോ ഡ്രൈവറായ തൃക്കണ്ണമംഗൽ സ്വദേശി പ്രദീപും കുടുംബവുമാണ് ഇവിടെ വാടകയ്ക്കു കഴിഞ്ഞിരുന്നത്. അപകടസമയം പ്രദീപിന്റെ ഭാര്യ […]

Continue Reading

റബ്ബര്‍ വില അറിയാന്‍ ‘റബ്ബര്‍ കിസാന്‍ ആപ്പ്’

കോട്ടയം: റബ്ബര്‍ വില അറിയാനായി ഇനി ഇന്‍റര്‍നെറ്റില്‍ തിരയുകയോ പത്രം നോക്കുകയോ വേണ്ട. റബ്ബര്‍ കിസാന്‍ ആപ്പ് നോക്കിയാല്‍ റബ്ബറിന്‍റെ അതാത് ദിവസത്തെ വിലയും വാര്‍ഷിക ശരാശരിയും മാസ ശരാശരിയും ഉള്‍പ്പടെ സകല വിവരങ്ങളും അറിയാം. റബ്ബര്‍ ബോര്‍ഡും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍ററും ചേര്‍ന്നാണ് റബ്ബര്‍ കിസാന്‍ എന്ന മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തത്. റബ്ബര്‍ വിലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കൃഷിയെ സംബന്ധിച്ച വിവരങ്ങള്‍, ഓരോ മാസവും ചെയ്യേണ്ട കൃഷിപ്പണികള്‍, ബോര്‍ഡ് സംഘടിപ്പിക്കുന്ന മീറ്റിംഗുകള്‍, പരിശീലന പരിപാടികള്‍, റബ്ബറുമായി […]

Continue Reading