വീട്ടമ്മ കൊല്ലപ്പെട്ടനിലയില്‍

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വീട്ടമ്മയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ശ്രീകുമാരിയെ ആണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍  ഭർത്താവ് അനിൽകുമാറിനായി പൊലീസ് അന്വേഷണം തുടങ്ങി. ഇയാളാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Continue Reading

ഡി.ഡി. ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു

കൊല്ലം: കൊല്ലം, പുനലൂർ കോർപ്പറേറ്റ് എയ്ഡഡ് സ്കൂൾ മാനേജ്മെന്റിലെ സ്റ്റാഫ് സംഘടനകൾ ഡി.ഡി. ഓഫീസ് പടിക്കൽ ധർണ സംഘടിപ്പിച്ചു. വർഷങ്ങളായി ഈ മാനേജ്‌മെന്റുകളുടെ കീഴിൽ ജോലിചെയ്യുന്ന അധ്യാപക-അനധ്യാപകർക്ക്‌ നിയമന അംഗീകാരം ലഭിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ധർണ നടത്തിയത്. കൊല്ലം കോർപ്പറേറ്റ് മാനേജ്മെന്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ബിനു തോമസ് ഉദ്ഘാടനം ചെയ്തു. പുനലൂർ രൂപതാ എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. ക്രിസ്റ്റി അധ്യക്ഷത വഹിച്ചു.

Continue Reading

ഇടയ്ക്കിടം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തിചികിത്സയ്ക്കായി 25 ലക്ഷം രൂപ അനുവദിച്ചു

എഴുകോൺ: ഇടയ്ക്കിടം ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ കിടത്തിച്ചികിത്സാകേന്ദ്രം തുടങ്ങാൻ കെ.സോമപ്രസാദ് എം.പി. യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. ഇടയ്ക്കിടം ഗ്രാമവികസന പൗരസമിതിയും പ്രാദേശിക ജനപ്രതിനിധികളും എം.പി. ക്ക് നിവേദനം നൽകിയതിനെത്തുടർന്നാണ് തുക അനുവദിച്ചത്. പത്തു കിടക്കകളുള്ള ചികിത്സാകേന്ദ്രമാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. വർഷങ്ങളായി ഇടയ്ക്കിടത്തെ വിവിധ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി 2014-ലാണ് സ്വന്തം കെട്ടിടത്തിലേക്ക് മാറിയത്. മുതിർന്ന പൗരന്മാരുൾപ്പെടെ നൂറുക്കണക്കിന് രോഗികൾ ചികിത്സതേടി ദിവസേന ഇവിടെയെത്തുന്നു. കിടത്തിച്ചികിത്സാകേന്ദ്രമായി ഉയർത്തണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും ജനപ്രതിനിധികളും […]

Continue Reading

ഇഞ്ചവിള-നിരപ്പുവിള റോഡിലെ യാത്ര നാട്ടുകാരെ വലയ്ക്കുന്നു

വിലങ്ങറ: ഇഞ്ചവിള-നിരപ്പുവിള റോഡിലൂടെയുള്ള യാത്ര നാട്ടുകാരെ വലയ്ക്കുന്നു.വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ ഇതുവരെ നടപടികളില്ല. യാത്രാദുരിതം ഏറെയുള്ള മേഖലയിലേക്ക് നിലവിൽ ബസ് സർവീസില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും ടാക്സികളുമാണ് നാട്ടുകാർക്ക് പ്രധാന ആശ്രയം. എന്നാൽ റോഡ് തകർന്നതോടെ ഓട്ടോറിക്ഷകളും ടാക്സികളും ഈ ഭാഗത്തേക്കുള്ള ഓട്ടം ഒഴിവാക്കുന്നതായി നാട്ടുകാർ പറയുന്നത്. സ്കൂൾ ബസുകളും ഇങ്ങോട്ടേക്കുള്ള വരവ് നിർത്തി. ഒരു കിലോമീറ്റർ മാത്രം ദൂരമുള്ള റോഡ് നവീകരിച്ചത് പത്തുവർഷംമുൻപാണ്. ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ചായിരുന്നു അന്ന് നിർമാണം. അതിർത്തി റോഡായതിനാൽ ഫണ്ട് ചെലവഴിക്കാൻ ഇരുപഞ്ചായത്തുകൾക്കും […]

Continue Reading

പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടികൾ വൈകുന്നു

തെന്മല : ജില്ലയിൽ പുനലൂർ-ചെങ്കോട്ട തീവണ്ടിപ്പാതയിലെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടികൾ വൈകുന്നു. ഇടമൺമുതൽ കോട്ടവാസൽവരെയുള്ള അൻപതോളം മരങ്ങളാണ് അപകടഭീഷണിയിൽ നിൽക്കുന്നത്. കൂറ്റൻ മരങ്ങൾ പാളത്തിലേക്ക് ചരിഞ്ഞുനിൽക്കുകയാണ്. പാത നവീകരണവുമായി ബന്ധപ്പെട്ട് പലയിടത്തും മൺതിട്ടകൾ നീക്കിയിട്ടുണ്ട്. ഇവിടങ്ങളിലും മരങ്ങൾ അപകടഭീഷണി ഉയർത്തുന്നു. മാസങ്ങൾക്കുമുൻപ് തീവണ്ടിപ്പാളത്തിനോടു ചേർന്നുനിന്ന നിരവധി മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുനീക്കാൻ റെയിൽവേ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

Continue Reading

ജീവൻ രക്ഷിച്ച ധീരപിതാവിന് മക്കൾ അന്ത്യചുംബനം നൽകി

കൊട്ടാരക്കര: സ്വന്തം ജീവൻ വെടിഞ്ഞും മക്കളുടെ ഉയിരുകാത്ത യഥാർഥ നായകന് സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന പ്രണാമം. അബുദാബിയിൽ അൽറാഹ ബീച്ചിൽ മരണമടഞ്ഞ കൊട്ടാരക്കര കിഴക്കേത്തെരുവ് വൈഷ്ണവത്തിൽ എസ്.ആർ.ദിലീപ്കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബീച്ചിലെത്തിയ കുടുംബത്തിന് അത്യാഹിതമുണ്ടായത്. നീന്തിക്കളിക്കുകയായിരുന്ന മക്കളായ ദേവിക(9)യും ആര്യനും(6) തിരയിൽപ്പെട്ടതു പെട്ടെന്നായിരുന്നു. കടലിലേക്കൊഴുകിയ കുട്ടികളെ പിന്നാലെ നീന്തിയെത്തിയ ദിലീപ് സാഹസികമായി രക്ഷപ്പെടുത്തി. തലയ്ക്കുമീതെ തിര ഉയർന്നപ്പോഴും രണ്ടു മക്കളെയും അതിലും മുകളിലേക്ക് ഉയർത്തിപ്പിടിച്ചു. നിലവിളികളോടെ നിസ്സഹായരായി കരയിൽ കാത്തുനിന്ന […]

Continue Reading

സൗദിയിൽ മരിച്ച തൃക്കടവൂർ സ്വദേശിയുടെ ശവസംസ്കാരം നാളെ നടക്കും

കൊല്ലം: കഴിഞ്ഞമാസം സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച തൃക്കടവൂർ മതിലിൽ ധന്യം വീട്ടിൽ സെബാസ്റ്റ്യൻ ചാൾസി(52)ന്റെ ശവസംസ്കാരം നാളെ നടക്കും. രാവിലെ ആറുമുതൽ കൊടുവിള ശിങ്കാരപ്പള്ളി ലില്ലിമന്ദിരത്തിൽ പൊതുദർശനത്തിനുെവച്ചശേഷം 10-ന് കല്ലട കൊടുവിള സെന്റ് ഫ്രാൻസിസ് പള്ളി സെമിത്തേരിയിലാണ് ശവസംസ്കാരം നടക്കുക.

Continue Reading

ടൈറ്റാനിയം-ചേനങ്കര റോഡിലെ യാത്ര ദുരിതപൂർണമാകുന്നു

ചവറ: സംസ്ഥാനപാതയായ ടൈറ്റാനിയം-ചേനങ്കര റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായതായി പരാതി ലഭിച്ചു. പലയിടത്തും റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതാണ് യാത്രക്കാരെ വലയ്ക്കുന്നത്. ടൈറ്റാനിയംമുതൽ ചേനങ്കരവരെയുള്ള റോഡിന്റെ ഭാഗമാണ് തകർന്നത്. പുത്തൻചന്ത, കുന്നേൽമുക്ക് തുടങ്ങി പലസ്ഥലങ്ങളിലും ടാർ ഇളകി മെറ്റൽ നിരന്നുകിടക്കുന്നതും വലിയ ഗട്ടറുകളും അപകടമുണ്ടാക്കുന്നു. രാത്രിയിൽ ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെടുന്നത് പതിവാണ്‌. പകൽസമയം റോഡിൽനിന്നുയരുന്ന പൊടിപടലങ്ങൾ കാരണം കച്ചവടക്കാർക്കും ബുദ്ധിമുട്ടാകുന്നു.

Continue Reading

മാധ്യമപ്രവർത്തനം എന്നാൽ ധാർമികത പുലർത്തുന്നതാകണമെന്ന് പ്രേമചന്ദ്രൻ

കൊല്ലം: ധാർമികത പുലർത്തുന്നതും പൊതുബോധത്തിന് അനുസൃതവുമായ മാധ്യമപ്രവർത്തനമാണ് സാമൂഹികപുരോഗതിക്ക്‌ ആവശ്യമെന്ന് എൻ.കെ.പ്രേമചന്ദ്രൻ.എം.പി. അറിയിച്ചു. ആമ്പാടി കലാപഠനകേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള പ്രതിമാസ സാംസ്കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 35 വർഷം പൂർത്തിയാക്കിയ ചിലങ്ക മാസികയുടെ പുതുവത്സരപ്പതിപ്പ് പ്രഭാകരൻ പുത്തൂർ ഡോ. സി.രാജഗോപാലൻ നായർക്ക്‌ നൽകി പ്രകാശനം ചെയ്തു. തുടർന്ന്‌ സെമിനാറിൽ ‘മലയാള വായനക്കാരിൽ ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസക്തി’ എന്ന വിഷയം കോന്നി ഗോപകുമാർ അവതരിപ്പിച്ചു. കെ.എ.റഷീദ് അധ്യക്ഷത വഹിച്ചു.

Continue Reading

എൽ.ഡി.എഫ്. മതസൗഹാർദ സദസ്സ് സംഘടിപ്പിച്ചു

കൊട്ടിയം : എൽ.ഡി.എഫ്. ഇരവിപുരം മണ്ഡലം കമ്മിറ്റി മതസൗഹാർദ സദസ്സ് സംഘടിപ്പിച്ചു. കൊല്ലൂർവിള പള്ളിമുക്കിൽ മതസൗഹാർദ സദസ്സ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കൗൺസിലർ സൈജു അധ്യക്ഷനായി. എം.നൗഷാദ് എം.എൽ.എ., എക്സ്.ഏണസ്റ്റ്, എസ്.പ്രസാദ്, സാബു ചക്കുവള്ളി, കെ. എൻ.മോഹൻലാൽ, അയത്തിൽ സോമൻ, കോർപ്പറേഷൻ കൗൺസിലർമാരായ സലിം, സഹൃദയൻ, നൗഷാദ്, ജയലാൽ, സജീവ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു

Continue Reading