മറൈൻഡ്രൈവ് ഗ്രൗണ്ടിൽ പണിയുന്ന കവാടങ്ങൾക്ക് വലിപ്പം കുറവ്

കൊച്ചി: മറൈൻഡ്രൈവ് ഗ്രൗണ്ടിൽ പണിയുന്നത് കുടുസു കവാടങ്ങൾ. ഈ കവാടങ്ങളിലൂടെ അഗ്നിരക്ഷാസേനയുടേതുൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് കടക്കാനാവില്ല. വലിയ പരിപാടികൾ ഉൾപ്പെടെ നടക്കുന്ന ഇവിടെ ഇത് കാര്യമായ പോരായ്മയായി മാറും. മൂന്ന് കവാടങ്ങളുടെ പണിയാണ് മറൈൻഡ്രൈവ് ഗ്രൗണ്ടിൽ പുരോഗമിക്കുന്നത്. സൗന്ദര്യവത്കണത്തിന്റെ ഭാഗമായാണ് കവാടങ്ങൾ നിർമിക്കുന്നത് . പൊതുപരിപാടികളും എക്സിബിഷനും അടക്കം വലിയ പരിപാടികൾ നടക്കുന്ന ഇവിടെ ഒരേസമയം ആയിരങ്ങളെ ഉൾക്കൊള്ളിക്കാൻ കഴിയും . വലിപ്പമേറിയ പന്തലുകൾ പണിതാണ് ഇത്തരം പരിപാടികൾ നടത്തുന്നത്. അതിനാൽ തന്നെ ഇത്തരം ഒരു സ്ഥലത്ത് […]

Continue Reading

കെ.എസ്.ആർ.ടി.സി. ബസ് ടിപ്പറിന്‌ പിന്നിലിടിച്ചു ; യാത്രക്കാർക്ക് പരിക്ക്

കാഞ്ഞിരമറ്റം: കോട്ടയം-എറണാകുളം റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസ് ടിപ്പറിന്‌ പിന്നിലിടിച്ച് ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. കാഞ്ഞിരമറ്റം-പുത്തൻകാവ് റോഡിൽ ചിറയ്ക്കൽ ഭാഗത്താമണ് അപകടം നടന്നത് . കോട്ടയത്ത്‌ നിന്ന്‌ എറണാകുളത്തേക്ക്‌ പോവുകയായിരുന്ന ബസ് അതേ ദിശയിൽ പോയ ടിപ്പറിൽ ഇടിക്കുകയായിരുന്നു. വീതികുറഞ്ഞ റോഡിലൂടെ പോകവേ മുന്നിൽ പോയ ടിപ്പർ പെട്ടെന്ന്‌ നിർത്തിയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Continue Reading

യൂത്ത് ലീഗ് യുവജനയാത്ര നടത്തി

ചെർപ്പുളശ്ശേരി: യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റിയുടെ യുവജനയാത്രയ്‌ക്ക് ചെർപ്പുളശ്ശേരിയിൽ സ്വീകരണം നൽകി. മുസ്‌ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി മരയ്ക്കാർ മാരായമംഗലം, ജില്ലാ സെക്രട്ടറി കെ.കെ.എ. അസീസ്, എം. വീരാൻഹാജി തുടങ്ങിയവരുടെ നേതൃത്വത്തിൽ ജാഥയെ വരവേറ്റു. സ്വീകരണയോഗം സി.എ.എം.എ. കരീം ഉദ്ഘാടനംചെയ്തു. എം. വീരാൻഹാജി അധ്യക്ഷനായി.

Continue Reading

ജില്ലയിൽ കുളമ്പുരോഗം പടരുന്നു

ചിറ്റില്ലഞ്ചേരി: കുളമ്പുരോഗം ജില്ലയിൽ പടരുന്നു. കുളമ്പുരോഗത്തിന് പ്രതിരോധ കുത്തിവെപ്പെടുത്ത കാലികളിലും രോഗംവന്നതും കർഷകർക്ക് തിരിച്ചടിയായി. നെന്മാറ, അയിലൂർ, മേലാർകോട്, വണ്ടാഴി ഭാഗങ്ങളിൽ 50തിലധികം കറവപ്പശുക്കൾക്കാണ് ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ അതിവേഗമാണ് മറ്റ്‌ കാലികളിലേക്ക് രോഗബാധയേൽക്കുന്നത്. അതിനാൽത്തന്നെ രോഗംവന്ന കന്നുകാലികളെ എവിടെ സംരക്ഷിക്കുമെന്ന് കർഷകർക്ക് ഒരുപിടിയുമില്ല.രോഗബാധകണ്ട ഭാഗങ്ങളിൽ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് നടത്തുന്നുണ്ട്.

Continue Reading

മാമലതോട്ടിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നു

തിരുവാങ്കുളം: മാമലതോട്ടിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നു. പച്ചക്കറി അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പാലത്തോടു ചേർന്ന് പ്രവർത്തിക്കുന്ന ടയർ കടയിൽ നിന്നുള്ള മാലിന്യങ്ങളുമാണ് തോട്ടിലേക്ക് വ്യാപകമായി തള്ളുന്നത്. തോടിന്റെ ഇരുവശങ്ങളിലുമായി കൈയേറ്റവും നടക്കുന്നുണ്ട് . കൃഷിക്കും കുളിക്കാനും മറ്റുമായി മുമ്പ് ഒട്ടേറെ പേർ ഉപയോഗിച്ചിരുന്ന തോടാണിത്. തോടിനോടു ചേർന്ന് കിടന്നിരുന്ന പുറമ്പോക്കു ഭൂമി അടുത്തിടെ ചിലർ കൈയേറിയത് വിവാദമായിരുന്നു. തോടിന്റെ കിഴക്കു വശത്ത് കാലങ്ങളായി പ്രദേശത്തെ ചെറുപ്പക്കാർ ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന പുറമ്പോക്കുഭൂമിയുടെ ഒരു ഭാഗമാണ് ഒരാൾ കൈവശപ്പെടുത്തിയത്. പാടത്തേക്കു […]

Continue Reading

പെൺകുഞ്ഞുങ്ങളെ പീഡിപ്പിച്ച സംഭവം ; പ്രതി അറസ്റ്റിൽ

തൃപ്പൂണിത്തുറ: രണ്ട് പെൺകുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഉദയംപേരൂർ കൊച്ചുപറമ്പിൽ വീട്ടിൽ ഗോപാലകൃഷ്ണ(50)നെ പോക്സോ പ്രകാരം ഉദയംപേരൂർ പോലീസ് അറസ്റ്റുചെയ്തു.  ഇയാൾ മത്സ്യത്തൊഴിലാളിയാണ്. മൂന്നും ഏഴും വയസ്സുള്ള കുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ശേഷം ഗോപാലകൃഷ്ണണനെ റിമാൻഡ് ചെയ്തു.

Continue Reading

ഊട്ടി-കോയമ്പത്തൂർ പുതിയ പാത വരുന്നു

ഊട്ടി: വർഷങ്ങളായുള്ള നീലഗിരി ജനതയുടെ ആവശ്യം യാഥാർഥ്യമാകാനൊരുങ്ങുന്നു. ഊട്ടിയിൽനിന്ന്‌ കോയമ്പത്തൂരിലേക്ക് മൂന്നാംപാത ഒരുങ്ങുകയാണ്. ഊട്ടിയിൽനിന്ന്‌ മഞ്ചൂർ, മുള്ളി, കാരമട വഴി കോയമ്പത്തൂരിലേക്കാണ് പാത.നിലവിൽ ഇതുവഴിയുള്ള റോഡ്‌ ഗതാഗതം തീർത്തും ബുദ്ധിമുട്ടുള്ളതാണ്. മുള്ളി മുതൽ കാരമട വരെ ഒരു വാഹനത്തിന് കടന്നുപോകാനുള്ള വീതി മാത്രമേയുള്ളൂ. റോഡ് നിർമ്മാണത്തിന് 30 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.നിലവിൽ ഊട്ടിയിൽനിന്ന്‌ കോയമ്പത്തൂരിലേക്ക് കൂനൂർ വഴിയുള്ള ദേശീയപാതയും കോത്തഗിരി വഴിയുള്ള സംസ്ഥാനപാതയുമാണ് ഉള്ളത്.

Continue Reading

കുന്നത്തുനാടിലെ പ്ലാസ്റ്റിക് സംഭരണം കാര്യക്ഷമമാകുന്നില്ലെന്ന് പരാതി

കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിൽ മാസങ്ങൾക്കുമുമ്പ് ആരംഭിച്ച പ്ലാസ്റ്റിക് സംഭരണം കാര്യക്ഷമമാകുന്നില്ലെന്ന് പരാതി ഉയരുന്നു . രണ്ടു മാസത്തിലൊരിക്കൽ എല്ലാ വീടുകളിൽ നിന്നും കുടുംബശ്രീ ഹരിതസേന പ്രവർത്തകരാണ് പ്ലാസ്റ്റിക് വസ്തുക്കൾ സംഭരിക്കുന്നത്. എന്നാൽ വീടുകളിലെ മുഴുവൻ അവശിഷ്ടങ്ങളും കൊണ്ടുപോകണമെന്ന നിലപാട് ചില വീട്ടുകാർ കൈക്കൊള്ളുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ് . വീടുകളിലെ മാലിന്യങ്ങൾ വേർതിരിച്ച് പ്ലാസ്റ്റിക് വസ്തുക്കൾ വൃത്തിയാക്കി ഹരിതസേന പ്രവർത്തകരെ ഏല്പിക്കണം. സംഭരിച്ച വസ്തുക്കൾ പഞ്ചായത്തുവക സംഭരണ കേന്ദ്രത്തിൽ വീണ്ടും വേർതിരച്ചശേഷമാണ് സ്വകാര്യസംസ്കരണ യൂണിറ്റിലേക്ക് മാറ്റുന്നത്. പഞ്ചായത്തിലെ മുഴുവൻ മാലിന്യങ്ങളും […]

Continue Reading

രേഖകളില്ലാതെ കടത്തിയ 87 മൊബൈൽ ഫോണുകളുമായി മലപ്പുറം സ്വദേശി പിടിയിൽ

പാലക്കാട്: തീവണ്ടിയിൽ രേഖകളില്ലാതെ കടത്തുകയായിരുന്ന 87 മൊബൈൽ ഫോണുകളുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം കെ.ടി. പുരം തവനൂർ നാസറിനെയാണ് പാലക്കാട് ആർ.പി.എഫ്. ഇന്റലിജൻസ് ക്രൈംബ്രാഞ്ച് ചൊവ്വാഴ്ച വൈകീട്ട് ഒലവക്കോട് റെയിൽവേസ്റ്റേഷനിൽനിന്ന് പിടികൂടിയത്. 1,06,740 രൂപ പിഴയീടാക്കി. കോയമ്പത്തൂർ-കണ്ണൂർ പാസഞ്ചറിലാണ് യാത്രക്കാരനെത്തിയത്. തിരൂരിൽ വില്പനയ്ക്കായി കോയമ്പത്തൂരിൽനിന്നാണ് ഫോണുകൾ കൊണ്ടുവന്നതെന്ന് യാത്രക്കാരൻ റെയിൽവേ സംരക്ഷണസേനയോട് പറഞ്ഞു.

Continue Reading

ചെറിയകടമക്കുടിക്കാർക്ക് കൈത്താങ്ങുമായി നാവികസേന

വരാപ്പുഴ: പ്രളയത്തിൽ എല്ലാം തകർന്ന ദ്വീപുനിവാസികൾക്ക് കൈത്താങ്ങുമായി നാവികസേന. ദ്വീപുകളിൽ ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകടമക്കുടിയിലെ 56 കുടുംബങ്ങൾക്കാണ് വിവിധ സഹായങ്ങളുമായി വൈസ് അഡ്മിറൽ എ.കെ. ചൗളയുടെ നേതൃത്വത്തിൽ നാവികസേനാംഗങ്ങൾ എത്തിയത്. എല്ലാ കുടുംബങ്ങൾക്കും കട്ടിലുകൾ നൽകി. ദ്വീപ് നിവാസിയായ വീട്ടമ്മ പാചകവാതക സിലൻഡർ ചുമന്നുകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ അവരുൾപ്പടെയുള്ളവർക്ക് സിലൻഡർ ട്രോളികളും നൽകി. ചെറിയകടമക്കുടിയിലെ മൂന്ന് വീടുകൾ പുനർനിർമിച്ചു നൽകുന്നതിനും ഇതിനുമുമ്പ് നാവികസേന തീരുമാനമെടുത്തിട്ടുണ്ട്. അതിന്റെ തറക്കല്ലിടൽ ചടങ്ങിനായി വന്നപ്പോഴാണ് ഒറ്റപ്പെട്ടുകിടക്കുന്ന ചെറിയകടമക്കുടി ദ്വീപിലെ ജനങ്ങളുടെ ദുരിതാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. ഇതേ […]

Continue Reading