മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ കുട്ടിയെ എടുത്തുകൊണ്ട് ഓടിയ പ്രതിയെ പിടികൂടി

തിരുവനന്തപുരം: ശബരിമലയിലേക്ക് പോകാൻ എത്തി മാതാപിതാക്കൾക്കൊപ്പം റയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങിയ ആറ് വയസുള്ള ആന്ധ്രാ സ്വദേശിനിയെ എടുത്തുകൊണ്ട് ഓടിയ ആളെ തമ്പാനൂർ പൊലീസും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടി. കുഴിതുറ കഴുകൻതിട്ട സ്വദേശി ശ്രീജിത്ത്‌(38) ആണ് പിടിയിലായത്. ഇന്നലെ രാത്രി 12.30നായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നെത്തിയ അയ്യപ്പ സംഘത്തിനൊപ്പം പ്ലാറ്റ്ഫോമിൽ ഉറങ്ങുകയായിരുന്ന കുട്ടിയെ ആണ് ശ്രീജിത്ത് എടുത്തു കൊണ്ട് റെയിൽവേസ്റ്റേഷന് പുറത്തേക്ക് ഓടിയത്. കുട്ടിയുമായി ഓടിയ ശ്രീജിത്തിനെ ആർ എം എസ്സിന് സമീപം വെച്ച് കെ എസ് […]

Continue Reading

ആഘോഷരാവിന് ഇന്ന് കൊടിയിറങ്ങും

ആലപ്പുഴ: വൈകീട്ടോടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊട്ടിക്കലാശമാകും. അവസാന മണിക്കൂറിൽ പോയിന്റ് നിലയിൽ പാലക്കാടും കോഴിക്കോടും ഒപ്പത്തിനൊപ്പമാണ്. ഇന്നലെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട മത്സരം ഇന്ന് ടൗൺഹാളിൽ നടത്തി. അവസാന നിലയില്‍ കോഴിക്കോടും പാലക്കാടും 800 പോയന്‍റുകള്‍ പങ്കുടുമ്പോള്‍ രണ്ടാമതുള്ള കണ്ണൂരിന് 777 പോയന്‍റാണ്. തൃശ്ശൂര്‍ 775 ഉം, മലപ്പുറം 763 പോയന്‍റുമായി പുറകേയുണ്ട്. കൂടിയാട്ട മത്സരാര്‍ത്ഥികള്‍ക്ക് സന്തോഷം സമ്മാനിച്ചാണ് ഇരുപത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തിരശീലവീഴുന്നത്. പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച കൂടിയാട്ട […]

Continue Reading

കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു

വല്ലാർപ്പാടം: കള്ളക്കടത്ത് തടയുന്നതിനായി എറണാകുളം വല്ലാർപ്പാടം കണ്ടെയ്നർ ടെർമിനലില്‍ അത്യാധുനിക സ്കാനർ സ്ഥാപിച്ചു. സെന്‍ട്രല്‍ ബോർഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ചെയർമാന്‍ എസ്. സുരേഷ് സ്കാനറിന്‍റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. പരിശോധനയില്‍ കുടുക്കാതെ ചരക്ക് നീക്കം ത്വരിതപ്പെടുത്തുകയെന്ന നയത്തിന്‍റെ ഭാഗമായാണ് വല്ലാർപ്പാടത്ത് ഈഗിള്‍ പി60 മോഡല്‍ എക്സറേ ഇമേജിംങ് സ്കാനർ സ്ഥാപിച്ചത്. 13 സെക്കന്‍ഡു കൊണ്ട് ഒരു കണ്ടെയ്നർ തുറന്നു നോക്കാതെ തന്നെ പരിശോധന പൂർത്തിയാക്കി കയറ്റി അയക്കാന്‍ ഈ സ്കാനർ ഉപയോഗിച്ച് സാധിക്കും. കൊച്ചിയെ കൂടാതെ […]

Continue Reading

നെല്ലിക്ക പറിക്കുന്നതിനിടെ 12 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ പള്ളിക്കരയില്‍ കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ 12 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കരയ്ക്ക് സമീപം കൂട്ടകനി സ്ക്കൂളിൽ 6 -ാം ക്ലാസ് വിദ്യാർത്ഥി അരുൺ ജിത്ത് ആണ് മരിച്ചത്. പൂച്ചക്കാട് കിഴക്കേകരയിലെ വടക്കേകര ചന്ദ്രന്റെ മകനാണ് അരുൺ ജിത്ത്. കൂട്ടുകാരോടൊപ്പം കിണറിന്‍റെ ആൾമറയിൽ നിന്ന് നെല്ലിക്ക പറിക്കുന്നതിനിടെ കിണറ്റിലേക്ക്  വീഴുകയായിരുന്നു. കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രദേശവാസി കിണറിലിറങ്ങി അരുൺ ജിത്തിനെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Continue Reading

ഓഖി: വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലന്ന്‍ സൂസെപാക്യം

തിരുവനന്തപുരം: ഓഖി പുനരധിവാസത്തിനായി ചെലവിട്ട തുക സംബന്ധിച്ച് പുനപരിശോധന ആവശ്യമെന്ന് ആർച്ച് ബിഷപ്പ് സൂസെപാക്യം. വാഗ്ദാനം ചെയ്ത തുക നൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ദുരന്ത ബാധിതർക്കായി സമാഹരിച്ച തുക അത്യാവശ്യ കാര്യങ്ങൾക്കായല്ല ചെലവിട്ടതെന്നും സൂസെപാക്യം പറഞ്ഞു. 422 കോടി അടിയന്തര സഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ഓഖി ദുരന്തബാധിതര്‍ക്ക് അനുവദിച്ചതെന്ന് ഓഖി ദുരന്ത വാർഷികവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഖി ദുരിതാശ്വാസ നിധിയിലേക്ക് […]

Continue Reading

വനിതാ മതിലുപണിയാൻ സർക്കാർ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണം; കെ.മുരളീധരൻ

കോഴിക്കോട്: വനിതാ മതിലുപണിയാൻ സർക്കാർ ഏതുപണമാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ കെ.മുരളീധരൻ. പ്രളയാനന്തര പുനർനിർമാണത്തിനുള്ള പണമാണോ അതിനുപയോഗിക്കുന്നത്?– മുരളീധരൻ ചോദിച്ചു. മതിൽ പണിയാനായി വിളിച്ച യോഗത്തിൽ ഒരുനേതാവ് പറഞ്ഞത്, ഇതിൽ പങ്കുചേരാത്തവർ വിഡ്ഢികളാണെന്നാണ്. അദ്ദേഹം വീട്ടിൽപോയി അതു സ്വന്തം മകനോടാണു പറയേണ്ടത്. കേന്ദ്രത്തിലും സംസ്ഥാനത്തും കേസുള്ളതിനാൽ മകൻ കേന്ദ്രത്തിനൊപ്പവും അച്ഛൻ സംസ്ഥാന സർക്കാരിനൊപ്പവുമാണ് നിൽക്കുന്നതെന്നും കെപിസിസി പ്രചാരണ വിഭാഗം അധ്യക്ഷൻ മുരളീധരൻ പറഞ്ഞു.

Continue Reading

സ്കൂൾ കലോത്സവത്തിലെ മൂല്യനിർണയത്തിൽ നിന്ന് ദീപ നിശാന്തിനെ ഒഴിവാക്കിയിട്ടില്ലെന്ന് പൊതു വിദ്യഭ്യാസ വകുപ്പ്

ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മൂല്യനിർണയത്തിൽ നിന്ന് ദീപ നിശാന്തിനെ ഒഴിവാക്കിയിട്ടില്ലെന്ന് പൊതു വിദ്യഭ്യാസ വകുപ്പ്. ദീപ നിശാന്ത് വിധികർത്താവ് തന്നെയാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ഉപന്യാസ മത്സരത്തിന്‍റെ മൂല്യനിർണയത്തിന്‍റെ വിധികർത്താക്കളിൽ നിന്ന് ദീപ നിശാന്തിനെ ഒഴിവാക്കിയിട്ടില്ല. മൂല്യനിർണയം പരിശോധിക്കുക മാത്രമാണ് ഹയർ അപ്പീൽ ജൂറി ചെയ്തതെന്നും വിശദീകരണത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. വിവാദമുയർന്ന സാഹചര്യത്തിൽ ഉപന്യാസമത്സരത്തിന് പുനർമൂല്യനിർണയം നടത്തിയെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇന്ന് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഉപന്യാസ രചന മത്സരത്തിന്‍റെ വിധിനിർണയം സംബന്ധിച്ച് ആക്ഷേപം […]

Continue Reading

കണ്ണൂരിലെ ആദ്യ വിമാനം അബുദാബിയിലെത്തി; വൻ വരവേൽപ്പ്

കണ്ണൂര്‍ : കണ്ണൂരില്‍ നിന്നുളള ആദ്യ വിമാനം അബുദാബിയിലെത്തിയപ്പോൾ വൻ വരവേൽപ്പ് . ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.40ന് ആണ് വിമാനം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. വിമാനത്താവള അധികൃതര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇന്ത്യയ്ക്ക് പുറത്തുനിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നുമണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ടു. 160 യാത്രക്കാരാണ് കണ്ണൂരിലേക്ക് പറക്കുന്നത്. ആദ്യയാത്രയുടെ ഓര്‍മയ്ക്കായി എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും […]

Continue Reading

ശബരിമല സമരത്തിൽ കുമ്മനം രാജശേഖരന്‍റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നു; കെ സുരേന്ദ്രൻ

കൊച്ചി: ശബരിമല സമരത്തിൽ കുമ്മനം രാജശേഖരന്‍റെ സാന്നിധ്യം ആഗ്രഹിച്ചിരുന്നെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ശബരിമല സമരത്തിന്‍റെ രൂപീകരണത്തിലും മുന്നോട്ടു പോകലിലും പാളിച്ച പറ്റിയെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനിടയിലാണ് ബി ജെ പിയുടെ മുൻ അധ്യക്ഷനായ കുമ്മനം രാജശേഖരന്‍റെ സാന്നിധ്യം താനടക്കമുള്ളവർ ആഗ്രഹിച്ചെന്ന സുരേന്ദ്രന്‍റെ വെളിപ്പെടുത്തൽ. കുമ്മനം രാജശേഖരൻ ബി ജെ പി നേതാവ് എന്നതിനേക്കാളുപരി ഹിന്ദു സമുദായത്തിൽ മുഴുവൻ സ്വാധീനമുള്ള പ്രതിനിധിയാണ്. അതുകൊണ്ട്, കുമ്മനത്തിന്‍റെ വ്യക്തിപ്രഭാവം അടക്കമുള്ള കാര്യങ്ങൾ ഈ […]

Continue Reading

കണ്ണൂരില്‍ നിന്നുളള ആദ്യ വിമാനം അബുദാബിയിലെത്തി

കണ്ണൂരില്‍ നിന്നുളള ആദ്യ വിമാനം അബുദാബിയിലെത്തി.  ഇന്ത്യന്‍ സമരം ഉച്ചയ്ക്ക് 1.40ന് ആണ് വിമാനം അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. വിമാനത്താവള അധികൃതര്‍, എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് യാത്രക്കാരെ സ്വീകരിച്ചു. കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഇന്ത്യയ്ക്ക് പുറത്തു നിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനം ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നുമണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ടു. 160 യാത്രക്കാരാണ് കണ്ണൂരിലേക്ക് പറക്കുന്നത്. ആദ്യയാത്രയുടെ ഓര്‍മയ്ക്കായി എല്ലാവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകളും മധുരവും കൈമാറി.  

Continue Reading